english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവീകമായ ക്രമം - 1
അനുദിന മന്ന

ദൈവീകമായ ക്രമം - 1

Wednesday, 26th of October 2022
1 0 1025
Categories : ദൈവീകമായ ക്രമം (Divine Order)
1 കൊരിന്ത്യര്‍ 14:33ല്‍ വേദപുസ്തകം പറയുന്നു, "ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ". എന്താണ് കലക്കം? കലക്കം എന്നാല്‍ ദൈവീകമായ ക്രമത്തിന്‍റെ അപര്യാപ്തതയല്ലാതെ മറ്റൊന്നുമല്ല.ഇന്ന് അനേക ഭവനങ്ങള്‍, അനേക കുടുംബങ്ങള്‍, സംഘടനകള്‍, ബിസിനസ്സുകള്‍, സഭകള്‍, പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ ഇവയെല്ലാം കലക്കത്തിന്‍റെയും, വിദ്വേഷത്തിന്‍റെയും, വിഭാഗീയതയുടേയും ആത്മാവിനാല്‍ ആക്രമിക്കപ്പെട്ടിരിക്കയാണ്. 

അങ്ങനെയുള്ള കുഴപ്പത്തിനു കാരണമെന്താണ്?
അതിന്‍റെ ഏക കാരണം കാര്യങ്ങള്‍ ദൈവീകമായ ക്രമത്തില്‍ അല്ലാത്തതുകൊണ്ടാണ്. ചുറ്റുപാട് മുഴുവനും സമ്മര്‍ദ്ദങ്ങളും നിരാശകളും നിറഞ്ഞ ആളുകളെ നിങ്ങള്‍ക്ക്‌ കാണുവാന്‍ സാധിക്കും. വീണ്ടും, അത് അവരുടെ ജീവിതത്തില്‍ ദൈവീകമായ ക്രമത്തിന്‍റെ കുറവുകൊണ്ടാകുന്നു.

ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽ വന്ന് അവനോട്: "നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു". (യെശയ്യാവ് 38:1).

നിന്‍റെ ഗൃഹകാര്യം ക്രമത്തിലല്ലയെന്നു ദൈവം രാജാവായ ഹിസ്കിയാവിനോട് പറഞ്ഞു, ആ കാരണത്താല്‍ നീ ജീവിക്കയില്ല എന്നാല്‍ മരിച്ചുപോകും എന്ന് പറഞ്ഞു. ദൈവ ജനങ്ങളെ, നമ്മുടെ ജീവിതം ദൈവീകമായ വ്യവസ്ഥയില്‍ (ദൈവ ഹിതപ്രകാരം) അല്ലെങ്കില്‍, എല്ലായിടത്തും നാം മരണവും പരാജയവും മാത്രമേ കാണുകയുള്ളൂ. അത് വിശദമാക്കുവാന്‍ എന്നെ അനുവദിക്കുക.

ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരേ പിറുപിറുത്തു. (അപ്പൊ.പ്രവൃ 6:1).

ആദിമസഭയില്‍, ദിനംപ്രതിയുള്ള ആഹാര വിതരണ കാര്യത്തില്‍ ഒരു വലിയ പ്രശ്നം ഉണ്ടാകുകയും അത് വലിയ ആശയക്കുഴപ്പത്തിനും വിദ്വേഷത്തിനും കാരണമാകുകയും ചെയ്തു. ആ ദൌത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ അപ്പോസ്തലന്മാര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെട്ടിട്ടു ഏഴു പുരുഷന്മാരെ നിയമിച്ചു, അപ്പോസ്തലന്മാര്‍ പ്രാര്‍ത്ഥനയിലും വചനത്തിലും ഉറ്റിരിക്കുന്നത് തുടര്‍ന്നു. 

അപ്പോസ്തല പ്രവൃത്തികള്‍ 6:7 പറയുന്നു, "ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു".

തീര്‍ച്ചയായും, യെരുശലെമിലെ സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായ മറ്റു നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ക്രമത്തില്‍ ആക്കിയതും സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായിയെന്ന സത്യം അവഗണിക്കുവാന്‍ കഴിയുകയില്ല.
 നിങ്ങളുടെ മുന്‍ഗണനകളെ പണിയുക. അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവീകമായ ക്രമം ഒഴുകിവരുവാന്‍ ഇടയായിത്തീരും.
പ്രാര്‍ത്ഥന
പിതാവേ, ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടതായ ദൈവീകമായ ജ്ഞാനവും അറിവും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● നിങ്ങളുടെ പ്രതികരണം എന്താണ്?
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
● വേരിനെ കൈകാര്യം ചെയ്യുക
● ആദരവിന്‍റെ ഒരു ജീവിതം നയിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ