അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. (1 പത്രോസ് 1:6).
തീവ്രമായതും ദീര്‍ഘകാലം നില്ക്കുന്നതുമായ കഷ്ടതയും പരിശോധനകളും ക്രിസ്ത്യാനികളെ നിരാശയുടെ അവസ്ഥയില്‍ കൊണ്ടെത്തിച്ചേക്കാം. അങ്ങനെയുള്ളവര്‍ ഇയ്യോബിനെപോലെ ഗർഭപാത്രത്തിൽനിന്ന് നേരിട്ട് ശവക്കുഴിയിലേക്കു പോയാല്‍മതി എന്ന് ആഗ്രഹിക്കുന്നു. (ഇയ്യോബ് 10:19).
1. 'അല്പനേരത്തേക്ക്' എന്ന പദപ്രയോഗം ശ്രദ്ധിക്കുക.
പരീക്ഷകള്‍ സ്വഭാവത്തില്‍ താല്ക്കാലികമായതാണ്. നാം നമ്മെത്തന്നെ നിരന്തരമായി ഇങ്ങനെ ഓര്‍മ്മപ്പെടുത്തണം, "നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു". (റോമര്‍ 8:18).
അതുപോലെ, നാം ഇതും മനസ്സിലാക്കണം, "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു". (2 കൊരിന്ത്യര്‍ 4:17).
2. "ഇരിക്കേണ്ടിവന്നാലും" എന്ന പദപ്രയോഗം ശ്രദ്ധിക്കുക.
പരീക്ഷകള്ആവശ്യമുണ്ടെങ്കില് മാത്രമേ അത് നമ്മിലേക്ക് വരികയുള്ളു. നമ്മുടെ ആത്മീക ആരോഗ്യത്തെ ബലപ്പെടുത്തുവാന്‍ ഏതു തരത്തിലുള്ള പരീക്ഷകള്‍ രൂപകല്പന ചെയ്യേണ്ടത് അനിവാര്യമാണെന്ന് ദൈവത്തിനു തന്റെ അനന്തമായ ജ്ഞാനത്തില്‍ നന്നായി അറിയാം.
ഉദാഹരണത്തിനു, പൌലോസിനു "ജഡത്തില്‍ ഒരു ശൂലം കൊടുക്കുവാന്‍" ദൈവം സാത്താനെ അനുവദിച്ചു. എന്നാല്‍ അത് അവന്റെതന്നെ നന്മയ്ക്കും അവന് നിഗളിച്ചുപോകാതെയിരിക്കേണ്ടതിനു ഒരു പ്രെത്യേക ഉദ്ദേശത്തിനുമായിരുന്നത്. (2 കൊരിന്ത്യര്‍ 12:7-10 കാണുക).
3. വീണ്ടും, 'നാനാപരീക്ഷകളാല്' എന്ന പദപ്രയോഗം നോക്കുക.
പരീക്ഷകള്‍ വിവിധ വലിപ്പത്തിലും രൂപത്തിലും വരും. ചിലസമയങ്ങളില്‍ അവ നമ്മുടെ ശരീരത്തേയും, മറ്റു സമയങ്ങളില്‍ നമ്മുടെ മനസ്സിനെയും ബാധിക്കും. ഭൂരിഭാഗം സമയങ്ങളിലും അവ നമ്മുടെ ആശ്വാസമേഖലയേയും, മറ്റു സമയങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ടവരേയും ക്ലേശിപ്പിക്കും. ഉറവിടം എന്തുതന്നെയായാലും, പരീക്ഷകള്‍ ദൈവഭക്തിയില്‍ പരിശീലനം ലഭിക്കുന്നതിനുള്ള അവസരങ്ങളാണ് കാരണം നാം ക്രിസ്തുവിനെപോലെ ആയിത്തീരുവാന്‍ ദൈവം അവയെ ഉപയോഗിക്കുന്നു. (എബ്രായര്‍ 12:6, 11).
അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും. (1 പത്രോസ് 1:7).
നിങ്ങളെ പരാജയപ്പെടുത്തുവാന്‍ വേണ്ടിയല്ല ദൈവം പരീക്ഷകള്‍ വെച്ചിരിക്കുന്നത്, മറിച്ച് നിങ്ങളുടെ വിശ്വാസത്തിന്റെ "ആത്മാര്‍ത്ഥത" തെളിയിക്കുവാന്‍ വേണ്ടിയാണ്. ലോകത്തിന്റെ നിലവാരം അനുസരിച്ച് വളരെ വിലപ്പെട്ട ലോഹമാണ് പൊന്ന് എന്നത്. പൊന്നിനെ ശുദ്ധീകരിക്കുവാന്‍ വേണ്ടി, അതിനെ തീയില്‍കൂടി കടത്തിവിടുന്നു അങ്ങനെ ആ പൊന്നില്‍ അടങ്ങിയിരിക്കുന്ന മലിനതകള്‍ വേര്‍തിരിക്കപ്പെടുകയും ശുദ്ധമായ പൊന്നിനെ നിലനിര്‍ത്തുകയും ചെയ്യും.
അതുപോലെ, പരീക്ഷകള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ ചൂളയെ ചൂടാക്കുന്നു, അങ്ങനെ നിങ്ങളുടെ വിശ്വാസം "പൊന്നിനെക്കാള്‍ വിലയേറിയത്" ആണെന്ന് തെളിയിക്കുവാനായി അതിനെ ശുദ്ധീകരിക്കുവാനുള്ള അവസരം ദൈവത്തിനു നല്‍കുകയും ചെയ്യുന്നു. (ഇയ്യോബ് 23:10).
ഏറ്റുപറച്ചില്‍
പരീക്ഷയില്‍ ഉറച്ചുനില്‍ക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിയാകുന്നു ഞാന്‍. ഓരോ പരീക്ഷയില്‍ നിന്നും മുമ്പിലത്തേതിനെക്കാള്‍ അധികം ശക്തമായ നിലയില്‍ ഞാന്‍ പുറത്തുവരും. ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത ജീവന്റെ കിരീടം ഞാന്‍ പ്രാപിക്കും. (യാക്കോബ് 1:12).
Join our WhatsApp Channel
Most Read
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1● ദിവസം 09 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
● ദൈവവചനത്തിലെ ജ്ഞാനം
● ദൈവീകമായ ശീലങ്ങള്‍
● കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
● അസാധാരണമായ ആത്മാക്കള്‍
അഭിപ്രായങ്ങള്‍