അനുദിന മന്ന
സ്തുതി വര്‍ദ്ധനവ് കൊണ്ടുവരും
Thursday, 8th of December 2022
1
0
618
Categories :
സ്തുതി (Praise)
ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും;
സകല ജാതികളും നിന്നെ സ്തുതിക്കും.
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. (സങ്കീര്‍ത്തനം 67:5-6).
ശ്രദ്ധയോടെ വീക്ഷിക്കുക, ദൈവജനം ദൈവത്തെ സ്തുതിക്കുമ്പോള്‍ മാത്രമാണ് ഭൂമി അതിന്റെ അനുഭവം തരുന്നത്. നമ്മുടെ അനുഗ്രഹവും വര്‍ദ്ധനവും വന്നതിനുശേഷം ദൈവത്തെ സ്തുതിക്കുവാന്‍ വേണ്ടി നാം കാത്തിരിക്കരുത്; പകരമായി, നാം അത് അനുഭവമാക്കുന്നതിനു മുന്‍പ് നാം ദൈവത്തെ സ്തുതിക്കണം. കാരണം സ്തുതി വര്‍ദ്ധനവിനു കാരണമാകുന്നു. നിരന്തരമായി പിറുപിറുക്കുകയും പരാതി പറയുകയും ചെയ്യുന്നവര്‍ക്ക് കര്‍ത്താവില്‍ നിന്നും വരുന്ന ഈ അനുഗ്രഹം അനുഭവിക്കുവാന്‍ സാധിക്കയില്ല. പിറുപിറുപ്പും പരാതിപറച്ചിലും അനുഗ്രഹത്തിന് ഒരു തടസ്സമാണ്. ദൈവ ജനത്തിന്റെ സ്തുതി എപ്പോഴും ദൈവീകമായ കരുതല്‍ കൊണ്ടുവരുവാന്‍ കാരണമാകും.
യേശു അപ്പവും മീനും കരങ്ങളില്‍ എടുത്ത് പിതാവിനു സ്തുതിയും സ്തോത്രവും അര്‍പ്പിച്ച് അതിനെ വാഴ്ത്തിയപ്പോള്‍, വര്‍ദ്ധനവിന്റെ അത്ഭുതം നടക്കുകയും ആയിരങ്ങളെ പോഷിപ്പിക്കുവാന്‍ അത് കാരണമാകുകയും ചെയ്തു.
അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു. അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു. (മര്‍ക്കൊസ് 8:6-8).
അതുപോലെ, വര്‍ദ്ധനവും അനുഗ്രഹങ്ങളും നമ്മുടെ ജീവിതത്തില്‍ കാണുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, നമുക്കുള്ളതിനായി ദൈവത്തെ സ്തുതിയ്ക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നാം പഠിക്കണം.
യോവേല്‍ 3:13 പറയുന്നു: "അരിവാൾ ഇടുവിൻ; കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു. . . . . . . . "
അരിവാള്‍ ഇല്ലാതെ നിങ്ങള്‍ക്ക് കൊയ്ത്തിലേക്ക് വരുവാന്‍ കഴിയുകയില്ല. കൊയ്ത്തിന്റെ കാലത്ത് എപ്പോഴും സന്തോഷം ഉണ്ടായിരിക്കും. (യെശയ്യാവ് 9:3). സ്തുതിയും സന്തോഷവും ഒരേപോലെ പോകുന്നതാണ്. ആകയാല്‍, കൊയ്ത്തിനായി ഉപയോഗിക്കുന്ന ഒരു അരിവാളാകുന്നു സ്തുതി.
ഇന്ന് മുതല്‍, ഈയൊരു വെളിപ്പാടോടുകൂടി ദൈവത്തെ സ്തുതിയ്ക്കയും അത്ഭുതകരമായ ഫലങ്ങള്‍ പ്രാപിക്കയും ചെയ്യുക.

ഏറ്റുപറച്ചില്‍
യഹോവ എന്റെ ഇടയന് ആകുന്നു. അവനാണ് എന്നെ നയിക്കുന്നവന്. അതുകൊണ്ട് സമ്പത്തു വര്‍ദ്ധിക്കുന്നതിനുള്ള സകല പ്രവേശനപാതകളും എനിക്കുവേണ്ടി ഇന്ന് തുറന്നിരിക്കുന്നു യേശുവിന്റെ നാമത്തില്‍. കര്‍ത്താവേ, അങ്ങ് മാത്രം ദൈവമാകുന്നു. ആകയാല്‍, വര്‍ദ്ധനവും വളര്‍ച്ചയും കൊണ്ടുവരുന്ന ദൈവീകമായി പ്രചോദിപ്പിക്കപ്പെട്ട ആശയങ്ങള്‍ യേശുവിന്റെ നാമത്തില്‍ ഇപ്പോള്‍ എന്നിലേക്ക് വരട്ടെ.
Join our WhatsApp Channel
Most Read
● ദൈവം നല്കുവാന് തക്കവണ്ണം സ്നേഹിച്ചു● സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍
● അവിശ്വാസം
● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● അത്യധികമായി വളരുന്ന വിശ്വാസം
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
അഭിപ്രായങ്ങള്‍