അനുദിന മന്ന
ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Friday, 20th of December 2024
1
0
104
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഇത് എന്‍റെ അംഗീകാരത്തിന്‍റെയും പ്രതിഫലത്തിന്‍റെയും സമയമാകുന്നു
"എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നു പോകരുത്; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും". (2 ദിനവൃത്താന്തം 15:7).
നിങ്ങളുടെ പ്രവര്‍ത്തിക്ക് യേശുവിന്‍റെ നാമത്തില്‍ പ്രതിഫലം ഉണ്ടാകും എന്നുള്ളതാണ് ഈ വര്‍ഷത്തില്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന.
പ്രവര്‍ത്തി ചെയ്തിട്ടും പ്രതിഫലം ലഭിക്കാതിരിക്കുന്നത് സാധ്യമാണ്. തന്‍റെ അമ്മാവനായ ലാബാന്‍റെ കൂടെ ജീവിച്ചിരുന്ന യാക്കോബിന്‍റെ ജീവിതത്തില്‍ നാമത് കണ്ടതാണ്. യാക്കോബ് പല പ്രാവശ്യം ജോലി ചെയ്തു, എന്നാല്‍ അവന്‍റെ പ്രവര്‍ത്തിയ്ക്ക് പ്രതിഫലം ഉണ്ടായില്ല. എന്നാല്‍ ദൈവം യാക്കോബിനെ സന്ദര്‍ശിക്കുകയും അവന്‍റെ ചരിത്രത്തെ ആകമാനം മാറ്റിമറിയ്ക്കുകയും ചെയ്തു, അങ്ങനെ ലാബാന്‍റെ സമ്പത്തുകള്‍ ദൈവീകമായി യാക്കോബിലേക്ക് വരുവാന്‍ ഇടയായിത്തീര്‍ന്നു. (ഉല്പത്തി 31:38-42).
യാക്കോബ് ഒരു ഉടമ്പടിയുടെ പുത്രനാണ്. ലാബാന്‍ ലോകത്തിന്‍റെ വ്യവസ്ഥയെ പ്രതിനിധീകരിക്കുന്നു. വിശ്വാസികള്‍ എന്ന നിലയില്‍ നാം ഈ ലോകത്തിലാണ് ആയിരിക്കുന്നത്, എന്നാല്‍ നാം ഈ ലോകത്തില്‍ നിന്നുള്ളവരല്ല. ഈ ലോകവ്യവസ്ഥ ലാബാനെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തില്‍, ബിസിനസ്സില്‍, വിപണികളില്‍, അതുപോലെ നിങ്ങള്‍ തിരിയുന്നിടത്തെല്ലാം വഞ്ചനാപരമായ അളവുകളാണ് ഉപയോഗിക്കുന്നത്. ദൈവത്തിന്‍റെ മക്കളെന്ന നിലയില്‍, നമ്മുടെ പ്രതിഫലത്തില്‍ കുറവ് സംഭവിക്കാതിരിക്കാന്‍ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം. നമ്മുടെ പ്രതിഫലം പൂര്‍ണ്ണ രൂപത്തില്‍ നാം അനുഭവിക്കണമെങ്കില്‍ ദൈവത്തിന്‍റെ ഇടപ്പെടല്‍ ഉണ്ടാകണം. യാക്കോബിനു അതാണ് സംഭവിച്ചത്. തന്‍റെ മക്കള്‍ക്ക് ലഭിക്കേണ്ടതായ അനുഗ്രഹങ്ങള്‍ ദൈവം ഇപ്പോഴും മറ്റുള്ളവരില്‍ നിന്നും തിരികെയെടുക്കുന്നു.
2 ദിനവൃത്താന്തം 15:7 പറയുന്നു, ". . . നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും". സകല പ്രവര്‍ത്തിക്കും ഒരു പ്രതിഫലമുണ്ട്. നമ്മുടെ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലമുണ്ടാകും എന്ന് ദൈവം നമുക്ക് ഉറപ്പു നല്‍കുന്നു. അഞ്ചു വര്‍ഷങ്ങള്‍, ഏഴു വര്‍ഷങ്ങള്‍, അഥവാ പത്തു വര്‍ഷങ്ങള്‍ നിങ്ങള്‍ ചെയ്‌തതായ പ്രവര്‍ത്തികള്‍ എനിക്കറിയില്ല. ഈ വര്‍ഷം യേശുവിന്‍റെ നാമത്തിലുള്ള നിങ്ങളുടെ പ്രതിഫലത്തിന്‍റെയും അംഗീകാരത്തിന്‍റെയും സമയമായിരിക്കും. ആ പ്രതിഫലം ആരെങ്കിലും അനുഭവിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അവരുടെ കരങ്ങളില്‍ നിന്നും ദൈവം അതെടുത്ത് യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് തിരികെത്തരും.
എസ്ഥേര്‍ 6-ാം അദ്ധ്യായം 3-ാം വാക്യത്തില്‍, രാജാവ് പറഞ്ഞു, "ഇതിനുവേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് ചോദിച്ചു?". രാജാവിന്‍റെ ജീവന്‍ രക്ഷിക്കുന്നതിനു മോര്‍ദ്ദെഖായി സഹായിച്ചു, എന്നാല്‍ അവനു പ്രതിഫലം ലഭിച്ചില്ല. അത് രേഖപ്പെടുത്തി വെച്ചിരുന്നു എങ്കിലും, അവനു പ്രതിഫലം കൊടുത്തിരുന്നില്ല. ശരിയായ സമയത്ത് ദൈവം അത്ഭുതകരമായി ഇടപ്പെട്ടു, ദിനവൃത്താന്തങ്ങളുടെ പുസ്തകം വായിക്കുന്നതുവരെ അന്ന് രാത്രി രാജാവിനു ഉറങ്ങുവാന്‍ കഴിഞ്ഞില്ല, അങ്ങനെ മോര്‍ദ്ദെഖായി അംഗീകരിക്കപ്പെടുകയും, അവനു പ്രതിഫലം ലഭിക്കുകയും ചെയ്തു.
നിങ്ങള്‍ക്ക് ലഭിക്കേണ്ടതായ പ്രതിഫലം തിരികെയെടുത്ത് നിങ്ങള്‍ക്ക് തരുവാന്‍ ദൈവത്തിനു കഴിയും. ഈ കാലത്തില്‍, നിങ്ങള്‍ പ്രതിഫലവും അംഗീകാരവും ആസ്വദിക്കട്ടെയെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മില്‍ പലരും വ്യത്യസ്തമായ സ്ഥലങ്ങളില്‍ അധ്വാനിച്ചവരാണ്, ശുശ്രൂഷയിലും, ബിസിനസ്സിലും, സമൂഹത്തിലും, അതുപോലെ മറ്റുള്ളവരുടെ ജീവിതത്തിലും. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍, അവരില്‍ പല ആളുകളും നമ്മെ അംഗീകരിച്ചില്ല, അവര്‍ അനുഗ്രഹിക്കപ്പെട്ടപ്പോള്‍ അവര്‍ നമ്മെ അനുഗ്രഹിക്കുവാന്‍ തയ്യാറായില്ല, അവര്‍ നമുക്ക് പ്രതിഫലം നല്‍കിയില്ല, എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട പ്രതിഫലം എല്ലാം തരുന്നതായ ഒരു പ്രതിഫല സംവിധാനമാണ് ദൈവത്തിനുള്ളത്. നാം നോക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വേദഭാഗം സഭാപ്രസംഗി 9: 15, 16 വാക്യങ്ങളാണ്. അവിടെ പറയുന്നു, "എന്നാൽ അവിടെ സാധുവായൊരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്‍റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല. ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നെ, എങ്കിലും സാധുവിന്‍റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്‍റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു". ജ്ഞാനം നല്ലതാണ്, എന്നാല്‍ ഈ വേദഭാഗത്ത്, ഈ മനുഷ്യന്‍ ജ്ഞാനിയായിരുന്നു എന്നിട്ടും അവന്‍ ദരിദ്രനായിരുന്നു. തന്‍റെ ജ്ഞാനത്താല്‍ അവന്‍ ആ പട്ടണത്തെ മുഴുവന്‍ രക്ഷിച്ചു, എന്നിട്ടും ആരും അവനെ ഓര്‍ത്തില്ല. മനുഷ്യര്‍, സ്വതവേ എളുപ്പത്തില്‍ മറക്കുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തക്കാരന്‍ പറയുന്നത്, "എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്‍റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്". (സങ്കീര്‍ത്തനം 103:2).
വീഴ്ചയ്ക്കു ശേഷം, നല്ല കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മ വളരെ ചെറുതായി. നമുക്കായി ചെയ്തിരിക്കുന്ന നല്ല കാര്യങ്ങള്‍ നാം എളുപ്പത്തില്‍ മറന്നുപോകുന്നു, എന്നാല്‍ നമുക്കെതിരായി മറ്റുള്ളവര്‍ ചെയ്‌തതായ മോശം കാര്യങ്ങള്‍ നാം ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ആളുകള്‍ നിങ്ങളെ മറക്കുമ്പോള്‍, ദൈവത്തിന്‍റെ ഇടപ്പെടല്‍ ഉണ്ടാകേണ്ടതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്, അങ്ങനെ നിങ്ങളുടെ പ്രയത്നം വൃഥാവാകുകയില്ല. നിങ്ങളുടെ പ്രതിഫലം അതേ വ്യക്തിയില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നോ നിങ്ങള്‍ക്കു ലഭിക്കുന്നു എന്ന് ദൈവം ഉറപ്പുവരുത്തുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥലത്ത് അദ്ധ്വാനിക്കുവാനും അതിന്‍റെ പ്രതിഫലം മറ്റൊരു സ്ഥലത്തുനിന്നും പ്രാപിക്കുവാനും സാധിക്കും. ദൈവത്തെ പരിമിതപ്പെടുത്തരുത്.
ഞാന്‍ നിങ്ങളുമായി പങ്കുവെച്ചതായ എല്ലാ സംഭവങ്ങളും ദൈവം പ്രതിഫലം നല്‍കുന്നു എന്ന് വെളിപ്പെടുത്തുന്നു. പ്രതിഫലത്തിന്‍റെ ഒരു കാലഘട്ടം നിങ്ങളിലേക്ക് വരുവാന്‍ ഇടയാക്കുവാന്‍ ദൈവത്തിനു സാധിക്കും. നിങ്ങള്‍ ദൈവത്തെ തന്‍റെ വചനത്താല്‍ മുറുകെപിടിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ അധ്വാനങ്ങളും വൃഥാവായിത്തീരുകയില്ല. ഉല്പത്തി 15:1 ല്‍ ദൈവം അബ്രാഹാമിനോടു പറഞ്ഞു, "അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു". ദൈവം പറയുന്നു, "ഞാന്‍ നിന്‍റെ പ്രതിഫലം ആകുന്നു".
ദൈവത്തെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്കുന്നവനാണ് ദൈവം (എബ്രായര്‍ 11:6). അതുകൊണ്ട് തന്‍റെ മക്കള്‍ക്ക് പ്രതിഫലം കൊടുക്കുവാന്‍ ദൈവത്തിനു സാധിക്കും. നാം എന്ത് ചെയ്താലും, കര്‍ത്താവിനെന്നപോലെ മനസ്സോടെ ചെയ്യണം കാരണം നമുക്ക് പ്രതിഫലം തരുന്നത് ദൈവമാകുന്നു എന്ന് പൌലോസ് നമ്മെ ഉത്സാഹിപ്പിക്കുന്നു (കൊലൊസ്സ്യര്‍ 3:23-24).
ഇത് നിങ്ങളുടെ പ്രതിഫലത്തിന്‍റെ കാലമാണ്. ദൈവം ഇടപ്പെടുവാന്‍ വേണ്ടി നിങ്ങള്‍ എഴുന്നേറ്റു പ്രാര്‍ത്ഥിക്കണം. യാക്കോബിനു പ്രതിഫലം നല്‍കിയതായ അതേ ദൈവം തീര്‍ച്ചയായും നിങ്ങള്‍ക്കും പ്രതിഫലം നല്‍കും. ഇന്ന്, നമ്മുടെ പ്രാര്‍ത്ഥന കേന്ദ്രീകരിക്കുന്നത് പ്രതിഫലത്തിന്‍റെയും അംഗീകാരത്തിന്‍റെയും കാലഘട്ടത്തെ സജീവമാക്കുന്നതിനാണ്.
ഈ വര്‍ഷത്തില്‍ ദൈവം നിങ്ങള്‍ക്ക് പ്രതിഫലം തരുമെന്നു ഞാന്‍ കാണുന്നതുകൊണ്ട്, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും, മാത്രമല്ല നിങ്ങള്‍ അംഗീകരിക്കപ്പെടുകയും അവ്യക്തതയില്‍ നിന്നും പൊതുജനശ്രദ്ധയിലേക്ക് യേശുവിന്‍റെ നാമത്തില്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.
Bible Reading Plan : 2 Corinthians 10- Galatians 4
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. പിതാവേ, എന്‍റെ പ്രതിഫലത്തിന്‍റെയും അംഗീകാരത്തിന്‍റെയും കാലം വേഗത്തില്‍ വെളിപ്പെടുവാന്‍ വേണ്ടി ഇടയാക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (എബ്രായര്‍ 11:6).
2. പിതാവേ, എനിക്കായി സ്മരണയുടെ പുസ്തകം തുറക്കുകയും ഈ സമയത്ത് എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ. (മലാഖി 3:16).
3. ഞാന്‍ എന്‍റെ പേര് അന്തരീക്ഷത്തിലേക്ക് അയയ്ക്കുന്നു, എന്നെ സഹായിക്കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവര്‍ ആരെങ്കിലും നല്ലതിനായി എന്നെ ഓര്‍ക്കുവാന്‍ ഇടയാകും, യേശുവിന്‍റെ നാമത്തില്‍. (എസ്ഥേര്‍ 6:1-3).
4. അതേ കര്‍ത്താവേ, അങ്ങയുടെ വിശുദ്ധനിവാസത്തില്‍ നിന്നും എനിക്ക് സഹായം അയയ്ക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 20:2).
5. പിതാവേ, എന്‍റെ അധ്വാനങ്ങളും സത്പ്രവൃത്തികളും പ്രതിഫലത്തിനും അംഗീകാരത്തിനും വേണ്ടി ഓര്‍മ്മിക്കപ്പെടുവാന്‍ ഇടയാക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 14:13).
6. ഇത് എന്‍റെ ഉയര്‍ച്ചയുടെ, അംഗീകാരത്തിന്‍റെ, ആഘോഷത്തിന്‍റെ സമയമാകുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 75:6-7).
7. പിതാവേ, എനിക്കായി മനുഷ്യരേയും ശബ്ദങ്ങളെയും ഉയര്‍ത്തേണമേ, അങ്ങനെ അവര്‍ ഉന്നതമായ സ്ഥലങ്ങളില്‍ എന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിക്കും. (സദൃശ്യവാക്യങ്ങള്‍ 22:29).
8. എന്‍റെ ജീവിതത്തെ, ജോലിയെ, ശുശ്രൂഷയെ, കുടുംബത്തെ ലക്ഷ്യമാക്കിയുള്ള ആരോപണങ്ങളുടെയും തിന്മയുടെയും ശബ്ദത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിശബ്ദമാക്കുന്നു. (യെശയ്യാവ് 54:17).
9. സകലവും എനിക്കായി നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. (റോമര്‍ 8:28).
10. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിക്കുകളില്‍ നിന്നും എന്‍റെ പ്രതിഫലത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും സമയത്തെ ഞാന്‍ വിളിച്ചുവരുത്തുന്നു, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:12).
Join our WhatsApp Channel
Most Read
● ആത്മീക വളര്ച്ചയെ നിശബ്ദമായി അമര്ത്തുന്നത്● എന്താണ് ആത്മവഞ്ചന? - I
● പെന്തക്കൊസ്തിന്റെ ഉദ്ദേശം
● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം
● കോപത്തെ കൈകാര്യം ചെയ്യുക
● ഒരു മണിയും ഒരു മാതളപ്പഴവും
● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍