ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. (യോഹന്നാന് 15:1)
ഇവിടെ മൂന്നു കാര്യങ്ങള്‍ ഉണ്ട്:
1. പിതാവ് 'തോട്ടക്കാരന്' ആകുന്നു.
മറ്റൊരു പരിഭാഷ പറയുന്നത് 'ചെത്തി ഒരുക്കുന്നവന്' എന്നാണ്.
2. യേശു സാക്ഷാല്‍ മുന്തിരിവള്ളി ആകുന്നു
3. സഭയാകുന്ന നാം ഓരോരുത്തരും കൊമ്പുകള്‍ ആകുന്നു.
എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു . . . . . (യോഹന്നാന് 15:2).
ഒരു സി ഇ ഒ അഥവാ ഏതെങ്കിലും സ്ഥാപനത്തിലെ തലവനെപോലെ, ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും നമ്മെ തടയുന്ന ഓരോ കൊമ്പുകളെയും - അല്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെ എന്തിനേയും - ദൈവം നീക്കിക്കളയുന്നു. ദൈവം ഉത്പാദനക്ഷമതയുടേയും ഫലപ്രാപ്തിയുടേയും ദൈവമാകുന്നു.
ആളുകള്‍ ചില ബന്ധങ്ങളില്‍ പ്രത്യക്ഷമായ തിരിച്ചടികള്‍ നേരിടുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതായിരിക്കാം. എന്നാല്‍, ദയവായി ശ്രദ്ധിക്കുക, ഞാന്‍ പറഞ്ഞത്, "കാരണങ്ങളിലൊന്ന് ആയിരിക്കാം" എന്നാണ്. ദൈവം വിശ്വസ്ഥന് ആയതുകൊണ്ട് അവന് നമുക്ക് ഏറ്റവും നല്ലത് തരുന്നതിനാണ് ചിലത് നമ്മില്‍ നിന്നും എടുത്തുമാറ്റുന്നത്.
നിങ്ങള്‍ ഒരു വ്യവസായിയോ അല്ലെങ്കില്‍ ഒരു സംഘടനയുടെ തലവനോ ആണെങ്കില്‍, നിങ്ങള്‍ പ്രവര്ത്തീകമാക്കേണ്ട ഒരു തത്വമാണിത്. നിങ്ങളുടെ വ്യവസായത്തെ പരിശോധിക്കുക, നിങ്ങളുടെ രീതികളെ പരിശോധിക്കുക. ഉത്പാദനക്ഷമതയില്ലാത്ത ഏതെങ്കിലും പ്രക്രിയകള്‍ ഉണ്ടോ? എങ്കില്‍ അവയെ അകറ്റിനിര്‍ത്തുക. ഉണക്കമരം പോകേണ്ടത് ആവശ്യമാണ്.
വേദപുസ്തകം പറയുന്നു, അനന്യാസും സഫീരയും മരിച്ചവരായി നിലത്തുവീണു, ബാല്യക്കാര് അവരെ രണ്ടുപേരെയും എടുത്തുകൊണ്ടുപോയി. (അപ്പൊ.പ്രവൃ 5:6, 10). ജീവനില്ലാത്തത് സഭയില്‍ ശേഷിക്കുവാന്‍ ദൈവം അനുവദിക്കുകയില്ല. ശ്രദ്ധിക്കുക, ആദിമ സഭ ഈ സംഭവത്തിനു ഒരു സ്മാരകം പണിതില്ല. അവര്‍ ഒരുപക്ഷേ ഇങ്ങനെ പറഞ്ഞുകാണും, "ഈ മരിച്ചത് പോകേണ്ടത് ആവശ്യമാണ്".
കര്‍ത്താവായ യേശു പറഞ്ഞു, "എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു . . . " (യോഹന്നാന് 15:6).
ഉണക്കമരം ഒഴിവാക്കപ്പെടേണ്ടതാണ്; അത് തീര്‍ച്ചയായും പോകണം. ഇങ്ങനെയാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും, വിഷമയമായ ചില ബന്ധങ്ങളില്‍, അത് നമ്മെ എവിടേയും കൊണ്ടെത്തിക്കയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ, നാം അതില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ദൈവം അപ്പോള്‍ ഇടപ്പെടുകയും അങ്ങനെയുള്ളതിനെ എടുത്തുമാറ്റുകയും ചെയ്യും. അതിനുവേണ്ടി കണ്ണുനീര് തൂകരുത്. ദൈവത്തില്‍ ആശ്രയിക്കുക!
മറ്റുള്ളവരെ പരിശോധിക്കുന്നതില്‍ അധികമായി, നാം യഥാര്‍ത്ഥത്തില്‍ ഫലം കായിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമ്മെത്തന്നെ പരിശോധിക്കുവാനുള്ള സമയമാണിത്. (1 കൊരിന്ത്യര്‍ 11:28). അതുപോലെ, നിങ്ങള്‍ വര്‍ഷങ്ങളായി സഭയില്‍ പോകുന്നവരാണെങ്കില്‍, ഒന്നും ചെയ്യാതെ വെറുതെ പള്ളിയിലെ ഇരിപ്പിടത്തില്‍ ഇരിക്കുകയാണെങ്കില്‍, നിങ്ങള്‍ ദൈവത്തിന്റെ മഹത്വത്തിനായി ദൈവത്താല്‍ ഉപയോഗിക്കപ്പെടുവാന് പോകുകയാണെന്ന് ഇന്ന് തീരുമാനിക്കുക.

ഏറ്റുപറച്ചില്‍
പിതാവേ, ആറ്റരികത്ത് നട്ടിരിക്കുന്നതും വേര് ആഴത്തില്‍ ഇറങ്ങി ഉറച്ചിരിക്കുന്നതുമായ ഒരു വൃക്ഷത്തെപോലെയാണ് ഞാന്‍ എന്ന് യേശുവിന്റെ നാമത്തില്‍ ഞാന്‍ കല്പ്പിക്കയുംപ്രഖ്യാപിക്കയും ചെയ്യുന്നു. വിഭവസമൃദ്ധിയ്ക്കും ഫലപ്രാപ്തിയ്ക്കും അഭിവൃദ്ധിയ്ക്കുമായി എന്റെ വേര് ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു യേശുവിന്റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 4● ഏറ്റവും കൂടുതൽ പൊതുവായുള്ള ഭയം
● മനുഷ്യന്റെ വീഴ്ചകള്‍ക്കിടയിലും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 1
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● ആത്മാക്കളെ നേടുക - അത് എത്ര പ്രാധാന്യമുള്ളതാണ്?
● ഒരുങ്ങാത്ത ഒരു ലോകത്തിലെ തയ്യാറെടുപ്പ്
അഭിപ്രായങ്ങള്‍