അനുദിന മന്ന
സ്വയമായി വരുത്തിയ ശാപത്തില് നിന്നുള്ള വിടുതല്
Saturday, 10th of December 2022
0
0
823
Categories :
വിടുതല് (Deliverance)
സദൃശ്യവാക്യങ്ങള് 18:21 ല് എഴിതിയിരിക്കുന്നു:"മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു;
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും".
മരണവും ജീവനും കൊണ്ടുവരുവാനുള്ള ശക്തി നാവിനുണ്ട്.
യാക്കോബിന്റെ അമ്മയായ റെബേക്ക, യിസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കേണ്ടതിനു ഒരു തന്ത്രം പ്രയോഗിക്കുവാന് പദ്ധതിയിട്ടു. താന് പിടിക്കപ്പെട്ടാല് യിസഹാക്ക് തന്നെ ശപിക്കുമെന്ന് യാക്കോബ് ഭയപ്പെട്ടിരുന്നു.
അവന്റെ അമ്മ അവനോട്: മകനേ, നിന്റെ ശാപം എന്റെമേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. (ഉല്പത്തി 27:13).
റെബേക്ക തന്റെമേല് ഒരു ശാപം ഉരുവിടുവാന് ഇടയായി - സ്വയമായി അടിച്ചേല്പ്പിച്ച ഒരു ശാപം. ഈ ശാപത്തിന്റെ ഫലം നമുക്ക് അവളുടെ ജീവിതത്തിന്മേല് കാണുവാന് സാധിക്കും.
പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: "ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്ക് അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു". (ഉല്പത്തി 27:46).
റിബെക്കാ തന്റെ ജീവിതത്തില് ക്ഷീണിക്കുവാന് ഇടയായിത്തീര്ന്നു, അങ്ങനെ ഒടുവില്, സ്വയമായി അവള് വരുത്തിവെച്ച ശാപത്തിന്റെ ഫലമായി അവള് സമയത്തിനു മുന്പേ മരിച്ചു.
സ്വയമായി വരുത്തിവെച്ച അഥവാ സ്വന്തമായി അടിച്ചേല്പ്പിച്ച ശാപത്തിന്റെ മറ്റൊരു ഉദാഹരണം.
ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾതന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനമൊക്കെയും ഉത്തരം പറഞ്ഞു. (മത്തായി 27:24-25).
യിസ്രായേല് ജനങ്ങള് എല്ലാവരും, ഒരു നിമിഷം വൈകാരീകമായി, തങ്ങളുടെ മേല് മാത്രമല്ല തങ്ങളുടെ മക്കളുടെ മേലും അവരുടെ തലമുറകളുടെമേലും ഒരു ശാപത്തെ വിളിച്ചുവരുത്തുകയുണ്ടായി.
ഫ്ലേവിയസ് ജോസിഫസ് എന്ന പ്രശസ്തനായ ചരിത്രകാരന് എഴുതി, "എ.ഡി. 70 ഓടുകൂടി, റോമാക്കാര് യെരുശലേമിന്റെ പുറത്തെ മതിലുകള് പൊളിക്കുകയും, ആലയം നശിപ്പിക്കുകയും, പട്ടണം തീയ്ക്ക് ഇരയാക്കുകയും ചെയ്തു.
വിജയത്തില്, റോമക്കാര് ആയിരങ്ങളെ കൊന്നുക്കളഞ്ഞു. മരണത്തില് നിന്നും രക്ഷപ്പെട്ടവര്: ആയിരക്കണക്കിനു ആളുകള് അടിമകളായി മിസ്രയിമിലെ ഖനികളില് കഠിനാധ്വാനം ചെയ്യുവാനായി അയയ്ക്കപ്പെട്ടു; മറ്റുള്ളവര് പൊതുജനങ്ങളെ സന്തോഷിപ്പിക്കേണ്ടതിനു കശാപ്പു ചെയ്യപ്പെടുവാനായി രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പറഞ്ഞയക്കപ്പെട്ടു. മന്ദിരത്തിന്റെ വിശുദ്ധമായ ശേഷിപ്പുകള് റോമിലേക്ക് എടുത്തുകൊണ്ടുപോയി, അത് അവര് വിജയാഘോഷത്തിന്റെ ഭാഗമായി അവിടെ പ്രദര്ശിപ്പിച്ചു".
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം നാസികളുടെ രാഷ്ട്രീയ തടവുകാരെ പാര്പ്പിക്കുവാനുള്ള തടങ്കല്പാളയത്തിന്റെ കണ്ടുപിടുത്തം, യെഹൂദന്മാരെ കൊല്ലുവാനുള്ള ഹിറ്റ്ലറിന്റെ ഭീകരമായ പദ്ധയിയെ വെളിപ്പെടുത്തുന്നു. ലോകത്തെ മുഴുവന് ഞെട്ടിച്ച യെഹൂദന്മാരുടെ ക്രമീകൃതമായ കുലപാതകത്തെ സംബന്ധിച്ചു മാധ്യമങ്ങള് വാര്ത്ത നല്കി.
ഇന്നും, അവിടെ സംസാരിച്ച വാക്കുകളുടെ ഫലങ്ങള് നമുക്ക് കാണുവാന് സാധിക്കും. യിസ്രായേല് എന്തുകൊണ്ട് സങ്കല്പ്പിക്കുവാന് കഴിയാത്ത അഹിംസയിലും രക്തചൊരിച്ചിലിലും കൂടി കടന്നുപോകേണ്ടതായി വന്നുവെന്ന് ഇത് നിങ്ങള്ക്ക് മനസ്സിലാക്കിത്തരും. അവര് തങ്ങളുടെ മേലും ഇനിയും ജനിക്കുവാനുള്ള തലമുറയുടെമേലും ഒരു ശാപം ഉണ്ടാകട്ടെ എന്ന് പറഞ്ഞു.
ഏറ്റവും ദാരുണമായ രീതിയിലുള്ള നാശം സ്വയമായി നശിക്കുന്നതാണ്. ഇന്ന് അനേകരും സ്വയമായി വരുത്തിവെച്ച ശാപത്തിന്റെ ഫലമായി കഷ്ടപ്പെടുന്നത് കാണുവാന് സാധിക്കുന്നുണ്ട്. അവര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള് ദൈവത്തില് നിന്നോ, മനുഷ്യരില് നിന്നോ, പിശാചില് നിന്നോ വന്നതല്ല, മറിച്ച് സ്വയമായി വരുത്തിവെച്ചതാണ്.
സ്വയമായി വരുത്തിവെയ്ക്കുന്ന ശാപങ്ങള് നാം സംസാരിക്കുന്ന വാക്കുകളാല് നാം തന്നെ നമ്മുടെമേല് വിളിച്ചുവരുത്തുന്ന ശാപങ്ങളാകുന്നു. യഥാര്ത്ഥത്തില് നാം നമ്മെത്തന്നെ ശപിക്കയാണ് ചെയ്യുന്നത്. അനേകരും ഇപ്രകാരം പറയുന്നത് ശീലമാക്കിയിരിക്കുന്നു, "എനിക്ക് ജീവിതം മടുത്തു, ഞാന് മരിക്കാന് ആഗ്രഹിക്കുന്നു, ഞാന് ഒന്നിനും കൊള്ളാത്തവനാണ്, അങ്ങനെയങ്ങനെ, നാം നമുക്ക് തന്നെ ഒരു ശാപം ഉരുവിടുകയാണ് ചെയ്യുന്നത്.
അങ്ങനെയുള്ള നിഷേധാത്മകമായ ഭാഷ ആളുകള് ഉപയോഗിക്കുമ്പോള്, നാശം സൃഷ്ടിക്കുവാന് കഴിയുന്ന ദുഷ്ടശക്തികള്ക്കായി അവര് വാതിലുകള് തുറന്നുകൊടുക്കുയാണെന്ന കാര്യം ആളുകള് മനസ്സിലാക്കുന്നില്ല. ഈ കാരണത്താലാണ് പല നിര്ഭാഗ്യങ്ങളും ആളുകളെ ബാധിക്കുന്നത്.
ഈ ചോദ്യം അവശേഷിക്കുന്നു: സ്വയമായി വരുത്തിവെച്ച ശാപം തകര്ക്കുവാന് ഞാന് എന്താണ് ചെയ്യേണ്ടത്?
1) കര്ത്താവിന്റെ മുമ്പാകെ യഥാര്ത്ഥമായി അനുതപിക്കുക.
2). ഉപവാസത്തിലും പ്രാര്ത്ഥനയിലും കൂടി അഥവാ അഭിഷിക്തരായ ദൈവ ദാസിദാസന്മാരാല് പ്രാര്ത്ഥനയില് കൂടി വിടുതല് പ്രാപിക്കുവാന് ആഗ്രഹിക്കുക.
3). നിഷേധാത്മകമായ പ്രസ്താവനകള്ക്കു പകരമായി ശരിയായ വാക്കുകള് ഏറ്റുപറയുക. (ഇതിനെ സംബന്ധിച്ചു കൂടുതല് അറിയുവാനായി, നോഹ ആപ്പിലെ അനുദിന ഏറ്റുപറച്ചിലുകള് എന്ന ഭാഗം നോക്കുക).
നാം പറയുന്ന നിഷേധാത്മകമായ വാക്കുകളെക്കുറിച്ചു നമ്മെ ബോധ്യപ്പെടുത്തുന്ന, നമ്മെ മാനസാന്തരത്തിലേക്കും സൌഖ്യത്തിലേക്കും നയിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്ക് കേള്ക്കാം.
കുറിപ്പ്: നിങ്ങള്ക്കറിയാവുന്ന, കുറഞ്ഞത് അഞ്ചു പേര്ക്കെങ്കിലും ഇത് അയച്ചുകൊടുക്കുക, അങ്ങനെ അവര്ക്കും ഈ വിടുതല് അനുഭവിക്കുവാന് സാധിക്കും. നിങ്ങളത് ചെയ്യുമ്പോള് ദൈവം നിങ്ങളെ അനുഗ്രഹിക്കും.

ഏറ്റുപറച്ചില്
ഞാന് മരിക്കയില്ല പ്രത്യുത ജീവിക്കും. ഈ തലമുറയിലും വരുവാനുള്ള തലമുറയിലും ഞാന് യഹോവയുടെ പ്രവര്ത്തികള് വര്ണ്ണിക്കും യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● ഉത്പ്രാപണം (യേശുവിന്റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
● ഒരു ഉറപ്പുള്ള 'അതെ'
● യേശുവിനെ കാണുവാന് ആഗ്രഹിക്കുക
● എന്താണ് ആത്മവഞ്ചന? - II
അഭിപ്രായങ്ങള്