"എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്". (1 കൊരിന്ത്യര്‍ 16:9).
വാതിലുകള്‍ ഒരു മുറിയിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം ആകുന്നു. നമുക്കുവേണ്ടി വാതിലുകള്‍ തുറക്കുവാന്‍ നാമെല്ലാവരും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നവരാണ്; നന്മയുടെ, അവസരങ്ങളുടെ, വിവാഹത്തിനായി, സൌഖ്യത്തിന്‍റെ, സാമ്പത്തീകമായ, മുന്നേറ്റങ്ങളുടെ തുടങ്ങിയ വാതിലുകള്‍. സത്യത്തില്‍ അത് തന്‍റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ആഗ്രഹവുമാണ്. വെളിപ്പാട് 3:8 ല്‍ ദൈവം പറഞ്ഞു, "ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്‍റെ മുമ്പിൽ ഒരു വാതിൽ തുറന്നുവച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ". നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറമായുള്ള അനുഗ്രഹങ്ങളെയാണ് തുറക്കപ്പെട്ട വാതിലുകള്‍ സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ നടക്കുവാന്‍ നാം വല്ലാതെ കഷ്ടപ്പെടുക എന്നത് ദൈവത്തിന്‍റെ ഹിതമല്ല. അതുകൊണ്ട്, തന്‍റെ പുത്രനായ യേശുവിന്‍റെ ക്രൂശിലെ യാഗത്താല്‍, നമുക്ക് ജീവിതത്തിലെ സകല നന്മകളിലേക്കുമുള്ള പ്രവേശനം സാധിപ്പിച്ചിരിക്കുന്നു.
2 പത്രോസ് 1:3-4 ല്‍ വേദപുസ്തകം പറയുന്നു, "തന്‍റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു". ഒരു നല്ല പിതാവെന്ന നിലയില്‍, തന്‍റെ മക്കള്‍ക്കായി അവന്‍റെ പക്കല്‍ അവകാശങ്ങളുണ്ട്, അത് അവന്‍ നമുക്ക് ഇഷ്ടത്തോടെ നല്‍കിയിരിക്കുന്നു.
അപ്പോസ്തലനായ പൌലോസ് തന്‍റെ മൂന്നാം മിഷണറി യാത്രയില്‍ എഫെസൊസില്‍ വെച്ചു കൊരിന്ത്യര്‍ക്ക് എഴുതി, കൊരിന്ത്യയിലെ വിശ്വാസികളോടുകൂടെ പ്രധാനപ്പെട്ട ചില സമയങ്ങള്‍ ചിലവഴിക്കുവാനുള്ള തന്‍റെ ആഗ്രഹം അവന്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ അവന്‍ സുവിശേഷം പ്രസംഗിക്കുന്നിടത്ത് അവസരത്തിന്‍റെ ഒരു വലിയ വാതില്‍ അവനുവേണ്ടി തുറന്നത് അവരെ അറിയിക്കുന്നതില്‍ അവന്‍ അതിയായി സന്തോഷവാനായിരുന്നു. അതിന്‍റെ ഫലമായി, ഒരിക്കല്‍ വിഗ്രഹാരാധികള്‍ ആയിരുന്ന എഫെസോസിലെ ജനങ്ങള്‍ പതിയെ പൌലോസ് പ്രസംഗിച്ച സുവിശേഷത്തെ അംഗീകരിക്കയും അതിനെ ആലിംഗനം ചെയ്യുവാനും തയ്യാറായി.
യിസ്രായേല്‍ മക്കള്‍ വാഗ്ദത്തദേശം കീഴടക്കുന്ന ചരിത്രം യോശുവയുടെ പുസ്തകവും വിവരിക്കുന്നുണ്ട്. അവര്‍ വാഗ്ദത്ത ദേശത്തിന്‍റെ അവകാശം ഏറ്റെടുത്തപ്പോള്‍, അവരുടെ പൂര്‍വ്വപിതാവായ അബ്രഹാം ഒരിക്കല്‍ കൈവശം വെച്ചിരുന്ന ദേശം അവര്‍ തിരിച്ചെടുക്കുകയായിരുന്നു. നാന്നൂറില്‍ അധികം വര്‍ഷങ്ങള്‍ മിസ്രയിമില്‍ പാര്‍ത്തതിനുശേഷം, യിസ്രായേല്‍ മക്കള്‍ തങ്ങളുടെ ഭവനത്തിലേക്ക് മടങ്ങിവരുന്നു, അവിടെ മുന്‍പ് കനാന്യര്‍ എന്ന് അറിയപ്പെട്ടിരുന്ന വിഗ്രഹാരാധികളായ ജാതികളാണ് വീടുകള്‍ പണിതു പാര്‍ത്തിരുന്നത്. (ഉല്‍പത്തി 15:21).
അനേക സന്ദര്‍ഭങ്ങളിലും, നാം മുട്ടുന്നതുകൊണ്ട് മാത്രം വാതിലുകള്‍ തുറക്കപ്പെടുന്നില്ല. പകരം, ചിലത് ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങളിലേക്കുള്ള നമ്മുടെ പ്രവേശനത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി കോട്ടകെട്ടിനില്‍ക്കുന്നതാണ്. ഉദാഹരണത്തിന്, യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്ത് തിരികെ പ്രവേശിച്ചതിനു ശേഷം, മൂന്നു പ്രധാനപ്പെട്ട തടസ്സങ്ങള്‍ യിസ്രായേല്യര കണ്ടെത്തുകയുണ്ടായി, അത് ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ നേരിടേണ്ടതായി വരുന്ന മൂന്ന് യുദ്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.
എ. മതിലുകളുള്ള പട്ടണങ്ങള്‍ (സംഖ്യാപുസ്തകം 13:28).
ബി. മല്ലന്മാരുടെ വംശം (സംഖ്യാപുസ്തകം 13:33).
സി. എതിര്‍ക്കുന്ന ഏഴു രാജ്യങ്ങള (ആവര്‍ത്തനപുസ്തകം 7:1).
യിസ്രായേല്‍ മക്കളുടെ വളര്‍ച്ചയുടെ പാതയില്‍ ഉണ്ടായിരുന്ന ഈ ഓരോ തടസ്സങ്ങളും വെല്ലുവിളികളും ഇന്നും ബാധകമായിരിക്കുന്നു മാത്രമല്ല അവ ഇന്ന് ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളുടെ നിറവ് അനുഭവിക്കുവാനുള്ള തങ്ങളുടെ യാത്രയിലെ പാതയില്‍ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഞാന്‍ നിങ്ങളെ ഭയപ്പെടുത്തുവാന്‍ വേണ്ടി പറയുന്നതല്ല, എന്നാല്‍ ഈ തടസ്സങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണെന്ന് നിങ്ങള്‍ അറിയുന്നത് നല്ലതാണ്, അവ പിശാചിന്‍റെ തികഞ്ഞ കാപട്യങ്ങളുമാകുന്നു.
ദൈവം അവര്‍ക്ക് ദേശം കൊടുത്തുക്കഴിഞ്ഞിരിക്കയാണ്, എന്നാല്‍ ജനങ്ങള്‍ വാഗ്ദത്ത ദേശത്തിലെഅനുഗ്രഹങ്ങള്‍ അനുഭവിച്ചു ആനന്ദിക്കാതിരിക്കേണ്ടതിനു പിശാച് അവരുടെ മനസ്സിനെ ഉപായപ്പെടുത്താന്‍ പരിശ്രമിച്ചു. എന്നാല്‍ അവന്‍ പരാജയപ്പെട്ടുപോയി. അങ്ങനെയുള്ള തടസ്സങ്ങള്‍ നേരിടുമ്പോള്‍ ചില ആളുകള്‍ പിശാചിനെ പഴിചാരേണ്ടതിനു പകരമായി ദൈവത്തെയാണ് പഴിചാരുന്നത്. നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ഒരിക്കലും ഭോഷ്കല്ല മറിച്ച് വിലയുള്ളതും അത് നിശ്ചയമായി നിവര്‍ത്തിയാകുന്നതും ആണെന്ന് നിങ്ങള്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇതുവരേയും അങ്ങ് എനിക്കുവേണ്ടി തുറന്ന നന്മയുടേയും ഉയര്‍ച്ചയുടെയും വാതിലുകള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ തുറക്കപ്പെട്ട വാതിലിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിലനില്‍ക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. തുറക്കപ്പെട്ട എന്‍റെ വാതിലിനു എതിരായുള്ള ഓരോ തടസ്സങ്ങളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 4● യേശുവിന്‍റെ കര്‍തൃത്വത്തെ ഏറ്റുപറയുക
● എന്താണ് ആത്മവഞ്ചന? - II
● ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3
● ശീര്‍ഷകം: ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
അഭിപ്രായങ്ങള്‍