അനുദിന മന്ന
ഇന്നലകളെ പോകുവാന്‍ അനുവദിക്കുക
Wednesday, 1st of November 2023
1
0
916
Categories :
കഴിഞ്ഞത് (Past)
ഭാവി (Future)
"മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ?" (യെശയ്യാവ് 43:18-19).
ജീവിതം എന്നത് ഉയര്‍ച്ച താഴ്ചകളും സൂര്യോദയങ്ങളും സൂര്യാസ്തമനങ്ങളും ഒരുപോലെ പങ്കുവെക്കപ്പെടുന്ന ഒന്നാകുന്നു. ഇന്നലകളിലെ കഷ്ടപ്പാടുകളിലെ മുള്‍ച്ചെടികളില്‍ നാം കുടുങ്ങിപോകുമ്പോള്‍ മാത്രം തകരുവാന്‍ സാദ്ധ്യതയുള്ള മനോഹരമായ ഒരു യാത്ര. ആകുലം, പരാജയം, അല്ലെങ്കില്‍ പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ എന്നിവയാല്‍ നമ്മുടെ ചിന്തകള്‍ അപഹരിക്കപ്പെട്ടിട്ടു, നമ്മില്‍ എത്രപേര്‍ നമ്മുടെ കിടക്കയില്‍ രാത്രിയില്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്? ഇന്നലത്തെ മഷിയുടെ കറ പുരളുവാന്‍ മാത്രമായി നമ്മില്‍ എത്രപേര്‍ പുതിയ പ്രഭാതത്തില്‍ ഉണരുന്നുണ്ട്?
ഓര്‍ക്കുക, സൂര്യാസ്തമയം ഒരു അവസാനവും ആരംഭവും ആകുന്നു; ഇത് സമാപനത്തെ സൂചിപ്പിക്കുന്നു അപ്പോള്‍ത്തന്നെ പുതിയൊരു പ്രഭാതത്തിന്‍റെ വാഗ്ദാനവും അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കഴിഞ്ഞകാല സംഭവങ്ങളില്‍ നിലനില്‍ക്കുന്നത് ഒരു തടസ്സമായി വര്‍ത്തിക്കുന്നു, മാത്രമല്ല സന്തോഷകരവും പൂര്‍ണ്ണമായതുമായ ഒരു വര്‍ത്തമാനകാലത്തേക്കുള്ള പാതയെ തടയുകയും ചെയ്യുന്നു. പിന്‍കാഴ്ച നല്‍കുന്ന കണ്ണാടിയില്‍ നമ്മുടെ കണ്ണുകള്‍ ശ്രദ്ധയോടെ പറ്റിയിരിക്കുമ്പോള്‍, നമുക്ക് മുമ്പിലുള്ള അതിശയകരമായ കാഴ്ചകള്‍ നമുക്ക് നഷ്ടപ്പെടുന്നു.
വീണ്ടെടുപ്പിന്‍റെയും പുതിയ ആരംഭാങ്ങളുടെയും ചരിത്രങ്ങളാല്‍ വേദപുസ്തകം നിറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സഭയെ ഉപദ്രവിച്ചിരുന്ന, ശൌല്‍ എന്ന വ്യക്തി, പിന്നീട് അപ്പോസ്തലനായ പൌലോസായി മാറിയ കാര്യം ചിന്തിക്കുക. ദമാസ്കസിലേക്കുള്ള വഴിമദ്ധ്യേ കര്‍ത്താവായ യേശുവുമായുള്ള ദൈവീകമായ ഒരു കൂടികാഴ്ചയ്ക്ക് ശേഷം, പൌലോസിന്‍റെ ജീവിതം വലിയൊരു മാറ്റത്തില്‍ കൂടി കടന്നുപോയി. തന്‍റെ പൂര്‍വ്വകാല വ്യക്തിത്വം ഇല്ലാതാക്കുവാന്‍ അവനു കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ എന്തായേനെ എന്ന് സങ്കല്‍പ്പിക്കുക. പൌലോസ് തന്‍റെ പഴയ പ്രവര്‍ത്തികളില്‍ തുടര്‍ന്നിരുന്നു എങ്കില്‍, അവന്‍ ഒരിക്കലും പുതിയ നിയമത്തിലെ ഒരു സുപ്രധാന ഭാഗം രചിക്കുകയോ ക്രിസ്ത്യാനിത്വത്തിലെ മഹാനായ ഒരു അപ്പൊസ്തലനായി മാറുകയോ ചെയ്യുകയില്ലായിരുന്നു.
പരിശുദ്ധാത്മാവിനാല്‍ പ്രചോദനം ഉള്‍കൊണ്ടിട്ടു, അദ്ദേഹം ഇപ്രകാരം എഴുതി, "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു" (2 കൊരിന്ത്യര്‍ 5:17).
ഇത് ഇന്നത്തെ അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുത്തുന്നത് മാത്രമല്ല; ചില സന്ദര്‍ഭങ്ങളില്‍, കഴിഞ്ഞകാലങ്ങളില്‍ വസിക്കുന്നത് കയ്പ്പിന്‍റെയും, ഉത്കണ്ഠയുടേയും, നിഷേധാത്മകതയുടേയും വിത്തുകള്‍ക്ക് വളരുവാന്‍ ഫലഭുയിഷ്ഠമായ നിലം നല്‍കുകയാണ് ചെയ്യുന്നത്. ഇയ്യോബിന്‍റെ പുസ്തകത്തില്‍, സകലവും നഷ്ടപ്പെട്ട ഒരു മനുഷ്യനെ നാം കാണുന്നു - തന്‍റെ ആരോഗ്യം, അവന്‍റെ സമ്പത്ത്, അതുപോലെ തന്‍റെ കുടുംബം. അവന്‍റെ ദുരവസ്ഥയെ താന്‍ ചോദ്യം ചെയ്യുകയും വിലപിക്കുകയും ചെയ്തുവെങ്കിലും, നിരാശയെ ജയിക്കുവാന്‍ അവന്‍ അനുവദിച്ചില്ല. ഒടുവില്‍, അവന്‍റെ ഭാവി പലതവണ പുനഃസ്ഥാപിക്കപ്പെട്ടു, അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ട് മാത്രമല്ല മറിച്ച് കഴിഞ്ഞകാല കഷ്ടതകളാല്‍ അവന്‍ പിടിക്കപ്പെട്ടു പോകാതെയിരുന്നതുകൊണ്ടും ആകുന്നു.
"നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". (യിരെമ്യാവ് 29:11).
പ്രിയ ദൈവ പൈതലേ, ഇത് ചിന്തിക്കുക: കഴിഞ്ഞകാലങ്ങളില്‍ നിലനില്‍ക്കുന്നത് സാത്താനുമായി ഒരു വ്യവഹാരത്തില്‍ ഏര്‍പ്പെടുന്നതുപോലെയാണ്, മോഷ്ടിക്കുവാനും, അറുക്കുവാനും, മുടിക്കുവാനും വരുന്ന കള്ളനെന്നാണ് അവനെ വിശേഷിപ്പിച്ചിരിക്കുന്നത് (യോഹന്നാന്‍ 10:10). കഴിഞ്ഞുപോയ കാര്യങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഇന്നലകളുടെ യാഗപീഠത്തില്‍ നാം അര്‍പ്പിക്കുന്നത് നമ്മുടെ ഏറ്റവും വിലയേറിയതും, ഒരിക്കലും തിരികെ ലഭിക്കാത്തതുമായ സമയം ആകുന്നു. എന്നാല്‍ കര്‍ത്താവായ യേശു വന്നത് നമുക്ക് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധിയായിട്ടു ഉണ്ടാകുവാനും ആകുന്നു. എഴുന്നേല്‍ക്കുക! ദൈവം നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഒരു കാര്യം ചെയ്യുന്നു.
പ്രാര്‍ത്ഥന
പ്രിയ സ്വര്‍ഗ്ഗീയ പിതാവേ, ഇന്നലകളുടെ തെറ്റുകളാല്‍ കളങ്കം പറ്റാത്തതായ ഒരു ക്യാന്‍വാസായ ഇന്ന് എന്ന ദാനത്തിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. ഓരോ പ്രഭാതത്തിലും അങ്ങയുടെ പുതിയ കരുണയെ ആലിംഗനം ചെയ്തുകൊണ്ട്, ഇവിടെ ഇപ്പോള്‍ ഉള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. കഴിഞ്ഞകാലങ്ങളിലെ കെണികളില്‍ നിന്നും നാളയെക്കുറിച്ചുള്ള അങ്ങയുടെ വാഗ്ദത്തങ്ങളിലേക്ക് എന്നെ നയിക്കേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● അഭിഷേകം വന്നതിനുശേഷം എന്ത് സംഭവിക്കുന്നു● ശരിയായ ബന്ധങ്ങള് എങ്ങനെ കെട്ടിപ്പടുക്കാം
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
● ആത്മീയ വാതിലുകള് അടയ്ക്കുന്നു
● കഴിഞ്ഞകാലത്തിന്റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
അഭിപ്രായങ്ങള്‍