അപ്പോസ്തലനായ പൌലോസ് കൊരിന്ത്യര്‍ക്ക് ഇപ്രകാരം എഴുതുന്നു, "നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്. ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു". (1 കൊരിന്ത്യര്‍ 4:15-16).
വേദപുസ്തകത്തിലെ വീരന്മാരായ ആളുകളുടെ വിജയത്തിന്റെ പിന്നിലെ രഹസ്യങ്ങളിലൊന്നു ഉപദേഷ്ടാക്കന്മാര് ഉണ്ടായിരുന്നു എന്നതാണ്. നിങ്ങള്‍ക്ക് അനുകരിക്കുവാനും പഠിക്കുവാനും കഴിയുന്ന ഒരു ഉപദേഷ്ടാവ് നിങ്ങള്‍ക്കുണ്ടോ? ഇല്ലായെങ്കില്‍, പൌലോസ് കൊരിന്ത്യര്‍ക്ക് ചെയ്തതുപോലെ ആ ദൌത്യം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഒരുവനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം അന്വേഷിക്കുക. നിങ്ങള്‍ക്ക് ആത്മീകമായി വളരണമെങ്കില്‍, നിങ്ങള്‍ ഒരിക്കലും അവഗണിക്കുവാന്‍ പാടില്ലാത്ത ഒരു തത്വമാണിത്.
ബുദ്ധിയുപദേശം നല്കുന്നതിനെക്കുറിച്ചു വേദപുസ്തകത്തില്‍ നിന്നും ചില ഉദാഹരണങ്ങള്‍ നമുക്ക് നോക്കാം.
ഉദാഹരണം #1
ദൈവമനുഷ്യനായ മോശെയോടുകൂടെ എപ്പോഴും ആയിരിപ്പാന്‍ യോശുവ ശ്രദ്ധിച്ചു.
ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു. (പുറപ്പാട് 33:11).
യഹോവ മോശെയോടു സംസാരിക്കുമ്പോള്‍ യോശുവയും സന്നിഹിതനായിരുന്നു എന്നതിന്റെ ചുരുക്കവും സൂക്ഷ്മവും എങ്കിലും വളരെ പ്രധാനപ്പെട്ട ഒരു പരാമര്‍ശമാണിത്, എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍, മോശെ പോയാലും യോശുവ കൂടാരം വിട്ടുപോകുമായിരുന്നില്ല എന്നതാണ്. മോശെയുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ നിന്നും ദൈവവുമായുള്ള അടുത്തബന്ധത്തെക്കുറിച്ച് അവന് പഠിച്ചു. ദൈവസന്നിധിയില്‍ ആയിരിക്കുവാന്‍ വേണ്ടി മോശെ പര്‍വ്വതത്തില്‍ കയറിപോയപ്പോള്‍ യോശുവയും അവനെ പിന്തുടര്ന്നു. (പുറപ്പാട് 24:13).
പ്രവാചകനായ മോശെയുടെ ജീവിതത്തെ യോശുവ വളരെ ശ്രദ്ധയോടെ അനുഗമിച്ചു, ദൈവവുമായുള്ള അവന്റെ ബന്ധെത്തെയും അവന്റെ ജീവിതത്തേയും. പിന്നീട്, ഒരിക്കല്‍ ഈ മനുഷ്യന് യിസ്രായേല്‍ ജനത്തെ വാഗ്ദത്ത ദേശമായ കനാനിലേക്ക് നയിച്ചുകൊണ്ടുപോയി.
ഉദാഹരണം #2
ഏലിശ ഒരു കൃഷിക്കാരനായിരുന്നു. ഏലിയാവ് ആദ്യമായി എലിശായെ കണ്ടുമുട്ടിയപ്പോള്‍, അവന് പന്ത്രണ്ടു ഏര് കാളകളെ പൂട്ടി ഉഴുതുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നു. (1 രാജാക്കന്മാര് 19:19). അവന്റെ പിതാവ് ധനവാനായിരുന്നു. ഒരുദിവസം ഏലിയാവ് വന്ന് തന്റെ പുതപ്പ് എലിശായുടെ മേല്‍ എറിഞ്ഞു, ആ ദിവസം മുതല്‍, എലിശാ വിശ്വസ്തതയോടെ ഏലിയാവിനെ അനുഗമിച്ചു. ആ കാലങ്ങളില്‍ അനേകം പ്രവാചകന്മാര് ഉണ്ടായിരുന്നു, എന്നാല്‍ ഈ മനുഷ്യന്, എലിശാ, തന്റെ ഉപദേഷ്ടാവിനെ പിന്തുടര്ന്നു. ഇന്ന് വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് അങ്ങനെ ചെയ്യുന്നതായി ഞാന്‍ കാണുന്നത്.
ഇന്ന്, അനേകം ആളുകളും ഒരു ദൈവ പുരുഷനുമായി അഥവാ ദൈവദാസിയുമായി അടുക്കുവാന്‍ ആഗ്രഹിക്കുന്നത് അവരുടെ ഒരു പടം എടുത്ത് ഇന്സ്ടഗ്രാമില് ഇടുവാന്വേണ്ടി മാത്രമാണ്. ദൈവമനുഷ്യരില് നിന്നും പഠിക്കുവാന്‍ അവര്‍ക്ക് യാതൊരുവിധ താല്പര്യവുമില്ല. ദൈവദാസന്മാരുടെ മേലുള്ള അഭിഷേകത്തെ സംബന്ധിച്ചു അവര്‍ ശരിക്കും ശ്രാദ്ധാലുക്കളല്ല. അവരുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്ക് മറുപടി ലഭുക്കുവാന്വേണ്ടി മാത്രം അവര്‍ ആ അഭിഷേകത്തെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു.
യഹോവ ഏലിയാവിനെ ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുവാന്‍ തീരുമാനിച്ച സമയത്ത്, എലിയാവും എലിശായും ഗില്ഗാലില് നിന്നും യാത്ര ആരംഭിച്ചു. 2ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. 3ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
4ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി. 5യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
6ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി. (2 രാജാക്കന്മാര് 2:2-6).
ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന നാലു സ്ഥലങ്ങളില്‍ ഓരോന്നും (ഗില്ഗാല്, ബെഥേല്‍, യെരിഹോ, യോര്ദ്ദാന്) യിസ്രായേലിന്റെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്, മാത്രമല്ല ക്രിസ്തീയ ജീവിത യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ അത് പ്രതികാത്മകമായതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജഡത്തെ കൈകാര്യം ചെയ്യുന്ന സ്ഥലമാണ് ഗില്ഗാല്. (യോശുവ 4:19-24). നാം ലോകത്തെ ജയിക്കുന്നതിനെ സംബന്ധിച്ചാണ് ബെഥേല്‍ സംസാരിക്കുന്നത് കാരണം വേദപുസ്തകത്തില്‍ മിസ്രയിം ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. ആത്മീക പോരാട്ടത്തിന്റെ സ്ഥലമാണ് യെരിഹോ. അനേകം ക്രിസ്ത്യാനികളും ആത്മീക പോരാട്ടം ഇഷ്ടപ്പെടുന്നില്ല കാരണം അതിനു വിലകൊടുക്കണം, അതുകൊണ്ട് അവര്‍ എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ ദൈവമനുഷ്യനോട് ആവശ്യപ്പെടുന്നു.
കൂടെ നില്ക്കുവാന് അല്പം പ്രയാസമുള്ള ഒരു വ്യക്തിയായിരുന്നു ഏലിയാവ്, എന്നിട്ടുപോലും, എലിശാ ഏലിയാവിനെ സേവിച്ചു. എലിയാവിനോട് അത്രയും അടുപ്പം ഉണ്ടായിരുന്നിട്ടും എലിശാ ഒരു പേരിനുവേണ്ടി നോക്കിയില്ല എന്നാല്‍ ഒരു ദാസന്റെ ദൌത്യം എടുക്കുകയും ഏലിയാവിന്റെ കൈയ്ക്ക് വെള്ളമൊഴിച്ച ഒരു മനുഷ്യന് എന്നറിയപ്പെടുകയും ചെയ്തു. (2 രാജാക്കന്മാര് 3:11).
നിങ്ങള്‍ സത്യസന്ധമായി ഉത്തരം കണ്ടെത്തേണ്ടതായ ചില ചോദ്യങ്ങളുണ്ട്:
1. ആരില്‍ നിന്നുമാണ് നിങ്ങള്‍ പഠിക്കുന്നത്
2. ആരെയാണ് നിങ്ങള്‍ അനുകരിക്കുന്നത്?
3. നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി ആരാകുന്നു?

പ്രാര്‍ത്ഥന
പിതാവേ, എന്റെ ജീവിതത്തില്‍ ഒരു ഉപദേഷ്ടാവിനുള്ള പ്രാധാന്യം കാണുവാനായി എന്റെ കണ്ണുകളെ തുറക്കേണമേ. യേശുവിന്റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ദൈവത്തിന്റെ സ്നേഹം അനുഭവിക്കുക
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
● മോഹത്തെ കീഴടക്കുക
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
അഭിപ്രായങ്ങള്‍