"പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു". (1 യോഹന്നാന് 3:2-3).
എസ്ഥേറിന്റെ ഒരുക്കത്തിനായുള്ള ആ പന്ത്രണ്ടു മാസങ്ങള് മുഴുവനും പല രീതികളില് പ്രാധാന്യമുള്ളതായിരുന്നു. അതിലൊന്ന് ശുദ്ധീകരണത്തെക്കുറിച്ചു ഊന്നല്നല്കി പറഞ്ഞിരിക്കുന്ന വസ്തുതയാണ്. ആ സ്ത്രീകള് എല്ലാവരും വ്യത്യസ്ത സ്ഥലങ്ങളില് നിന്നും പശ്ചാത്തലങ്ങളില് നിന്നും തിരഞ്ഞെടുക്കപ്പെട്ടവര് ആയിരുന്നു എന്നത് ഓര്ക്കുക, എന്നാലും ഒരു ഉദ്ദേശത്തിനായി അവര് നിര്മ്മലീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. സലാഡ് തയ്യാറാക്കുന്നത് നിങ്ങള് മുമ്പ് കണ്ടിട്ടുണ്ടോ? സലാഡ് ഉണ്ടാക്കുവാന് ആവശ്യമായ ഫലങ്ങളും പച്ചക്കറികളും വ്യത്യസ്ത കടകളില് നിന്നുമാണ് വാങ്ങുന്നത് അതില് അഴുക്കും അടങ്ങിയിട്ടുണ്ടാകും. അതുപോലെ, ഈ പദാര്ത്ഥങ്ങള് പാകംചെയ്യുവാനുള്ള ഒരു അവസരവുമില്ല. നിങ്ങള് അവയെ അടുക്കളയിലേക്ക് കൊണ്ടുവരുന്നു, കേവലം അതിനെ കഷണങ്ങളാക്കുന്നു, പിന്നീട് അത് വിളമ്പുന്നു. എന്നാല്, അത് നന്നായി വൃത്തിയാക്കിയെന്നു നിങ്ങള് ഉറപ്പുവരുത്തണം അല്ലായെങ്കില് നിങ്ങള് സലാഡ് സന്തോഷത്തോടെ ആസ്വദിച്ച ആ നിമിഷത്തില് നിങ്ങളെ ബാധിക്കുന്ന അണുബാധ നിങ്ങളെ ആശുപത്രിയില് എത്തിക്കും.
എസ്ഥേറിന്റെ പുസ്തകത്തിലെ വിഷയങ്ങളും ഇത് തന്നെയായിരുന്നു. രാജാവിന്റെ മുമ്പാകെ നില്ക്കുന്നതിനുമുമ്പ് ഓരോ സ്ത്രീകളും ശുദ്ധീകരിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തുവാന് വേണ്ടി പ്രത്യേകമായി കാര്യങ്ങളെ അവര്ക്ക് നല്കിയിരുന്നു. എസ്ഥേര് 2:12 ല് വേദപുസ്തകം പറയുന്നു, "ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം- ആറു മാസം മൂർതൈലവും ആറു മാസം സുഗന്ധവർഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും- ഓരോരുത്തിക്ക് അഹശ്വേരോശ്രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും".
ഇപ്പോള് ഈ വാക്യം കെ.ജെ.വി എന്ന പരിഭാഷയില് എങ്ങനെയാണ് കൊടുത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം, വേദപുസ്തകം പറയുന്നു, "ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്യേണ്ട വസ്തുതകള് ചെയ്തുകഴിഞ്ഞശേഷം- (ആറു മാസം മൂർതൈലവും, ആറു മാസം സുഗന്ധവർഗവും, സ്ത്രീകൾക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളും കൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും)- ഓരോരുത്തിക്ക് അഹശ്വേരോശ് രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും".
എസ്ഥേര് അവളുടെ രാജാവിന്റെ കൊട്ടാരത്തിലെ ആദ്യത്തെ ആറുമാസം മൂർതൈലം കൊണ്ടുള്ള ചിട്ടയായ ഒരുക്കത്തില് സമയം ചിലവഴിച്ചുവെന്ന് വേദപുസ്തകം പറയുന്നു. ആ പരിഭാഷയില് നിന്നും മനസ്സിലാക്കാവുന്നത്, തൈലം ഉപയോഗിക്കുന്നതിന്റെ പ്രാഥമീക ഉദ്ദേശം ശുദ്ധീകരണത്തിനു വേണ്ടിയാകുന്നു. ശരീരത്തിലെ സകല അഴുക്കുകളും മലിനതകളും നീക്കുവാനായി ആറു മാസക്കാലം മുഴുവന് ആ തൈലം ഉപയോഗിക്കുന്നതിനെ പറ്റി നിങ്ങള്ക്ക് അനുമാനിക്കാവുന്നതാകുന്നു. ഈ തൈലം വളരെ വിലയുള്ളതായിരുന്നു എന്ന് എനിക്കുറപ്പുണ്ട്, എന്നാലും രാജാവിന്റെ മുമ്പാകെ പ്രത്യക്ഷപ്പെടുന്ന ഓരോരുത്തരും ശുദ്ധിയുള്ളവര് ആകുന്നുവെന്ന് ഉറപ്പുവരുത്തുവാന് വേണ്ടി രാജാവ് അതിനായി ചിലവാക്കുവാന് തയ്യാറായിരുന്നു.
നിങ്ങളെത്തന്നെ നിര്മ്മലതയില് എത്രകാലം സൂക്ഷിക്കുവാന് നിങ്ങള് ആഗ്രഹിക്കുന്നു? ചില ആളുകള് സഭയില് വരുന്നതില് ക്ഷീണിതരാകുന്നു, തങ്ങളുടെ ശുദ്ധീകരണത്തിനായുള്ള പാസ്റ്ററുടെ നിര്ദ്ദേശങ്ങള്കേട്ടു അവര് മടുക്കുന്നു. മറ്റുചിലര് ശുദ്ധീകരണത്തിന്റെ ജീവിതശൈലി സാവധനമാണെന്ന് ചിന്തിച്ചുകൊണ്ട് അവര് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നു. വേഗത്തില് പണം ലഭിക്കുവാന് വേണ്ടി അവര് പാപത്തില് മുങ്ങുകപോലും ചെയ്യുന്നു. എസ്ഥേറിനെ സംബന്ധിച്ചിടത്തോളം ശുദ്ധീകരിക്കപ്പെടുവാന് ആറുമാസം മൂർതൈലം ഉപയോഗിക്കണമായിരുന്നു. എന്നാല് ഒരു ദൈവപൈതല് എന്ന നിലയില്, നിങ്ങളുടെ ശുദ്ധീകരണം നിത്യമാകുന്നു. ഇന്നത്തെ വേദഭാഗത്തില്, അപ്പോസ്തലനായ യോഹന്നാന് പറയുന്നു, നിങ്ങള് ഒരിക്കല് രാജാവിന്റെ മുമ്പാകെ നില്ക്കുമെന്ന് പ്രത്യാശിക്കുന്നുവെങ്കില് നിങ്ങള് എപ്പോഴും നിങ്ങളെത്തന്നെ നിര്മ്മലീകരിക്കേണ്ടത് ആവശ്യമാണ്.
ശ്രദ്ധേയമായി, കുറഞ്ഞത് അഞ്ചു പ്രാവശ്യം എങ്കിലും യേശുവിന്റെ ജീവിതത്തോടുള്ള ബന്ധത്തില് മൂര് പരാമര്ശിക്കപ്പെട്ടിരിക്കുന്നത് കാണാം.
ഒന്നാമതായി, "ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു". (മത്തായി 2:11).
രണ്ടാമത്, യേശുവിന്റെ അടുക്കല് വന്ന പേര് പരാമര്ശിക്കപ്പെടാത്ത "പാപിനിയായ സ്ത്രീ" പരിമളതൈലം അവന്റെമേല് ഒഴിച്ചു, മൂരില് നിന്നും വാറ്റി വേര്തിരിച്ചെടുത്ത വിലയേറിയ തൈലം ഒരു ഭരണിയില് നിക്ഷേപിച്ചു കൊണ്ടുവന്നതാണ്, അത് പരീശനായ ശീമോന്റെ വീട്ടില്വെച്ചു അവളുടെ കണ്ണീരോടുകൂടെ യേശുവിന്റെ പാദത്തില് ഒഴിക്കുന്നു.
മൂന്നാമത്, യേശുവിന്റെ മേല് രണ്ടാമതും തൈലം ഒഴിക്കുമ്പോള്, മാര്ത്തയുടെ സഹോദരിയായ മറിയ, ബെഥാന്യയില്വെച്ച് ഒരിക്കല് കൂടി യേശുവിന്റെമേല് തൈലം ഒഴിക്കുവാന് ഇടയായി, അത് കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്വെച്ചായിരുന്നു, എന്നാല് ഈ സമയത്ത് അവന്റെ തലയിലാണ് ഒഴിക്കുന്നത്. തന്റെ ശവസംസ്കാരത്തിനു മുന്നോടിയായിട്ടാണ് മറിയ അത് ചെയ്തതെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു.
നാലാമത്, യേശുവിന്റെ മരണസമയത്ത്, ക്രൂശില്വെച്ചു യേശുവിന്റെ മരണത്തിനു മുമ്പ്, മൂര് കലക്കിയ കൈയ്പ്പുനീര് ഒരു റോമന് പടയാളി യേശുവിനു കുടിക്കുവാന് കൊടുത്തു.
അവസാനമായി, യേശുവിന്റെ മരണശേഷം തന്റെ അടക്കസമയത്ത്, യേശുവിന്റെ ശരീരം കല്ലറയില് വെക്കുന്നതിനു മുമ്പ് മൃതശരീരത്തില് സുഗന്ധവര്ഗ്ഗങ്ങള് പൂശിയതില് മൂരും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാന് സാധിക്കും.
സൌന്ദര്യത്തിനും എംബാം ചെയ്യുന്നതിനും മൂര് ഉപയോഗിച്ചിട്ടുണ്ട്. നിര്മ്മലീകരിക്കുവാനുള്ള സമയമാണിത്. രാജാവ് പ്രത്യക്ഷനാകുന്നതുവരെ നമ്മെ വിശുദ്ധിയിലും നിര്മ്മലതയിലും സൂക്ഷിക്കുന്ന കാര്യങ്ങള് തുടര്മാനമായി ചെയ്യേണ്ട സമയമാണിത്. മറ്റുള്ളവര് പലതിലും വിട്ടുവീഴ്ച ചെയ്യുമ്പോഴും, മലിനതയില് ആയിരിക്കുമ്പോഴും നിങ്ങള് നിങ്ങളുടെ മനസ്സിനെ ക്രമീകരിക്കുക, രാജാവ് പ്രത്യക്ഷനാകുമ്പോള് അവന്റെ പ്രീതി നിങ്ങള്ക്ക് ലഭിക്കേണ്ടതിനു നിര്മ്മലതയുടെ തൈലം ഉപയോഗിക്കുന്നത് തുടരുക.

പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, അങ്ങയുടെ വചനത്തിന്റെ പരിജ്ഞാനത്തിനായി ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശുദ്ധിയില് നിലനില്ക്കേണ്ടതിനു അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. ഞാന് എന്റെ ഹൃദയത്തെ അങ്ങേയ്ക്ക് തരുന്നു, സമൂഹത്തിലെ വിട്ടുവീഴ്ച്ചകളെ അതിജീവിക്കുവാന് അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. അങ്ങ് പ്രത്യക്ഷനാകുമ്പോള് ഞാന് കളങ്കമില്ലാത്തവനായി കാണപ്പെടുമെന്ന് ഞാന് ഉറപ്പുനല്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● വാക്കുകളുടെ ശക്തി● സ്വര്ഗ്ഗത്തിന്റെ വാഗ്ദത്തം
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #1
● കര്ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● കര്ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
● 21 ദിവസങ്ങള് ഉപവാസം: ദിവസം #4
● വിദ്വാന്മാരില് നിന്നും പഠിക്കുക
അഭിപ്രായങ്ങള്