അനുദിന മന്ന
ഇടര്‍ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക
Thursday, 19th of January 2023
1
0
478
Categories :
Offence
"എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു". (മത്തായി 11:6)
ആരെങ്കിലും അവസാനമായി നിങ്ങളെ വേദനിപ്പിച്ചത് എപ്പോഴാണ്? ആരുംതന്നെ നിങ്ങളെ വേദനിപ്പിക്കാതെ പോലും ഈ ഭൂമിയില്‍ ജീവിക്കുവാന്‍ സാദ്ധ്യമാണ്. ലൂക്കോസ് 17:1 ല്‍ വളരെ ശ്രദ്ധേയമായ ഒരു പ്രസ്താവന യേശു നടത്തിയിട്ടുണ്ട്, "അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം". ഇടര്ച്ചയുണ്ടാകുവാന് ദീര്‍ഘമായ കാലങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ ജീവിക്കേണ്ടതായി വരും. ഒരുപക്ഷേ ആളുകള്‍ നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ ആരും ഇല്ലാത്ത ഒരു ഏകാന്ത ദ്വീപിലേക്ക് താമസം മാറ്റുന്നതാണ് നല്ലത്. അവിടേയും നിങ്ങള്‍ രാത്രിയില്‍ ഉറങ്ങുവാന്‍ ആഗ്രഹിക്കുമ്പോള്‍ ചില പക്ഷികള്‍ നിങ്ങളുടെ ജനലിന്റെ പുറത്തുനിന്നുകൊണ്ട് ചിലക്കുവാന്‍ ഇടയാകും. ഇത് കാണിക്കുന്നത് ഇടര്‍ച്ച എന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണ്, അതുകൊണ്ട് അവയെ ഒഴിവാക്കുന്നതിനു പകരം, അവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നാം പഠിക്കണം.
പാര്‍സ്യയിലെ രാജാവുമായി സ്നേഹബന്ധത്തില്‍ ആകാതിരിക്കുവാനുള്ള എല്ലാ കാരണങ്ങളും എസ്ഥേറിനു ഉണ്ടായിരുന്നു. അവള് ഒരു യെഹൂദ്യ സ്ത്രീ ആയിരുന്നു; അഹശ്വേരോശ് അങ്ങനെ അല്ലായിരുന്നു. പാര്സ്യരുടെ അധീനതയില്‍ ആയിരിക്കുമ്പോള്‍ അവള്‍ക്കു തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. നെബുഖദ്നേസ്സര്‍ രാജാവിന്റെ കീഴില്‍ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോകപ്പെട്ട യെഹൂദന്മാരുടെ കൂട്ടത്തില്‍ തീര്‍ച്ചയായും യാത്രചെയ്തവര് ആയിരിക്കാമവര്, എന്നാല്‍ പിന്നീട് പാര്‍സി രാജാവായ കൊരേശ് ബാബിലോണിനെ കീഴടക്കിയപ്പോള്‍ അതിനോടു പൊരുത്തപ്പെടുവാന്‍ അവരും നിര്‍ബന്ധിക്കപ്പെട്ടു. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം അവള്‍ക്കു ഇടര്‍ച്ചയുടെ ഒരു മനസ്സുംകൊണ്ട് നടക്കാമായിരുന്നു. ഇടര്‍ച്ചയെ സംബന്ധിക്കുന്ന ഒരു കാര്യം അതിനെ മറച്ചുവെക്കുവാന്‍ നിങ്ങള്‍ എത്ര കഠിനമായി പരിശ്രമിച്ചാലും അത് നിങ്ങളുടെ പ്രവര്‍ത്തിയിലും മുഖത്തും പ്രകടമാകും എന്നതാണ്. ഇടര്‍ച്ചയുടെ ആത്മാവ് തന്നെ പിടികൂടുവാന്‍ എസ്ഥേര്‍ അനുവദിച്ചില്ല.
തന്റെ ജനത്തിനു എതിരായുണ്ടായ ഇത്രയും നീചമായ പ്രവര്‍ത്തിക്ക് രാജ്യത്തോടു പ്രതികാരം ചെയ്യാം എന്ന ചിന്തയോടെ അവള്‍ക്കു ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിക്കാമായിരുന്നു. അവള് ശക്തി പ്രാപിച്ചവള്‍ ആയതിനുശേഷം തന്റെ പ്രവാസത്തിനു കാരണക്കാര്‍ ആയവരെ ഒന്നാമതു ന്യായം വിധിക്കാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല. ഈ അനുഗ്രഹിക്കപ്പെട്ട സ്ത്രീ കഴിഞ്ഞതെല്ലാം മറന്നിട്ടു അപ്പോള്‍ സംഭവിക്കുന്നതിനെ അഭിമുഖീകരിച്ചു. കഴിഞ്ഞകാലത്തെ ദുഷ്പ്രവര്‍ത്തികളെല്ലാം മറക്കുവാന്‍ അവള് അനുവദിച്ചിട്ട് ആ സമയത്തേക്കുള്ള ദൈവത്തിന്റെ പദ്ധതിയെ ശ്രദ്ധിക്കുവാന്‍ അവള് തയ്യാറാകുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുകയും അതുനിമിത്തം അവരുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന് നിങ്ങള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തത് ആരുടെനിമിത്തമാണ്? അത് വളരെ എളുപ്പമാണ്, അങ്ങനെയല്ലേ? സത്യത്തില്‍, അങ്ങനെയുള്ള ആളുകളുമായുള്ള ബന്ധം മുറിച്ചുക്കളയുവാന് മറ്റുള്ളവര്‍ നിങ്ങളെ ഉപദേശിക്കും. ആ വേദനയെ സംബന്ധിച്ചു ചിന്തിച്ചുകൊണ്ട് നിങ്ങള്‍ ഓരോ ദിവസവും ചിലവിടുന്നു, അങ്ങനെ അനുദിനവും ആ മുറിവ് പുതിയതായി നിലനില്ക്കുന്നു. ഒരു ഇടര്‍ച്ച കാരണം ആ ഇടര്‍ച്ച വരുത്തിയ വ്യക്തിയുമായുള്ള എല്ലാ ഉടമ്പടികളും നാം തകര്‍ക്കുകയും അവരുടെ ഓര്‍മ്മകൂടെ മായിച്ചുക്കളയുകയും ചെയ്യുന്നു.
എന്റെ സുഹൃത്തേ, നിങ്ങള്‍ ശരിക്കും മുറിവേറ്റിട്ടുണ്ടെന്നു എനിക്ക് അറിയാം, അവര്‍ നിങ്ങളോടു ചെയ്തത് തെറ്റാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ നിങ്ങളെ വിട്ടുപോയപ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് നഷ്ടമുണ്ടായിയെന്നു എനിക്കറിയാം. നിങ്ങളെതന്നെ എല്ലാം ഒന്നായി കൂട്ടിച്ചേര്‍ക്കുവാന്‍ നിങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. തകര്‍ന്നുപോയതിനെ പെറുക്കിയെടുക്കയും അതിനെ കൂട്ടിചേര്‍ക്കുകയും ചെയ്തുകൊണ്ട് ജീവിതം തുടരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലയെന്നു എനിക്ക് മനസ്സിലാകും. എന്നാല്‍ സകലത്തെയും നിങ്ങള്‍ക്ക് വിട്ടുക്കളയുവാന്‍ കഴിയുമെന്നും എനിക്കറിയാം. ഇടര്‍ച്ചകള്‍ വിട്ടുക്കളയുവാന്‍ തയ്യാറായപ്പോള്‍ തങ്ങള്‍ ഉയര്‍ച്ച പ്രാപിച്ചുയെന്നു മിക്കവാറും ആളുകള്‍ പറയുന്നു. നിങ്ങളുടെ മുറിവില്‍ നിങ്ങള്‍ക്ക് വേദന ഒരിക്കലും തോന്നാതിരിക്കുമ്പോള്‍ അതിന്മേലുള്ള കെട്ടഴിച്ചുക്കളയും, അപ്പോള്‍ നിങ്ങള്‍ സൌഖ്യമായെന്നു നിങ്ങള്‍ അറിയും. മുറിവ് തുറന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്? അതിനെ വിട്ടുക്കളയുവാനുള്ള സമയമാണിത്.
നിങ്ങള്‍ നോക്കുക, ദൈവം നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന മഹത്തായ കാര്യങ്ങള്‍ മുന്പിലുണ്ട്. എസ്ഥേര്‍ ആ വേദന വിട്ടുക്കളയാതെ അതില്‍തന്നെ ജീവിക്കുകയായിരുന്നു എന്ന് സങ്കല്പ്പിച്ചു നോക്കുക. എങ്ങനെ അവള്‍ക്കു ഒരു രാജ്ഞിയായി മാറുവാന്‍ സാധിക്കും? അവളിലുള്ള ആ ഇടര്‍ച്ചയുടെ ആത്മാവ് ഒന്നാംസ്ഥാനത്ത് എത്തുവാനുള്ള മത്സരത്തില്‍ നിന്നും അവളെ തടയുമായിരുന്നു, വിജയിക്കുവാനുള്ള പ്രയത്നത്തെ അത് ബാധിക്കാമായിരുന്നു. എന്നാല്‍ അതിനെ വിട്ടുക്കളയുവാന്‍ അവള് തയ്യാറായി. ആ ആത്മാവിനെ അവള് അതിജീവിക്കയും ക്ഷമയുടെ കാറ്റ് അവളുടെ ഹൃദയത്തില്‍ വീശുവാന്‍ അവള് അനുവദിക്കയും ചെയ്തു. സുഹൃത്തേ, നിങ്ങള്‍ക്കായി ചില മഹത്തായ കാര്യങ്ങള്‍ക്കായി ദൈവം പ്രവര്‍ത്തിക്കുന്നു. വേദനയും ഇടര്‍ച്ചയും ആ പ്രക്രീയയുടെ ഭാഗമാകുന്നു. ചില ആളുകള്‍ ദൈവത്തിന്റെ ഉദ്ദേശം നിവര്‍ത്തിയാകുവാന്‍ വേണ്ടി മാത്രം കാത്തിരിക്കേണ്ടത് ആവശ്യമാണ്.
ഒരു റോക്കറ്റ് പറക്കുവാന്‍ വേണ്ടി പൊങ്ങുന്നത് നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടോ? നിങ്ങള്‍ അത് ഓണ്‍ലൈനില്‍ പരിശോധിക്കണമെന്ന് ഞാന്‍ താല്പര്യപ്പെടുന്നു. മണ്ണില്‍ ആയിരിക്കുമ്പോള്‍ അതിനോട് ചേര്‍ത്തു ഘടിപ്പിച്ചിരിക്കുന്ന അനവധി ചലനമുണ്ടാക്കുന്ന വസ്തുക്കളുണ്ട്, എന്നാല്‍ അത് ഉയരത്തില്‍ എത്തിക്കഴിഞ്ഞാല്‍, ആ വസ്തുക്കള്‍ എല്ലാം താഴെ വീഴുവാന്‍ തുടങ്ങും അങ്ങനെ അതിനു അധികം ഉയരങ്ങള്‍ താണ്ടുവാന്‍ സാധിക്കും. ആത്മീക മണ്ഡലത്തില്‍ നിങ്ങളും ഉയരങ്ങളില്‍ എത്തേണ്ടതിനു ഇടര്‍ച്ചകള്‍ എല്ലാം നിങ്ങള്‍ താഴെക്കളയേണ്ടത് ആവശ്യമാകുന്നു.
മിസ്രയിമിന്റെ സിംഹാസനത്തില്‍ എത്തുവാന്‍ വേണ്ടി പല ഇടര്‍ച്ചകളും യോസേഫിനു വിട്ടുക്കളയേണ്ടതായി വന്നു. ദൈവം നിങ്ങള്‍ക്കായും ഒരു സിംഹാസനം ഒരുക്കിയിട്ടുണ്ട്, എന്നാല്‍ ഇടര്‍ച്ചകള്‍ വിട്ടുക്കളയുവാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അനുവദിക്കണം. ആ വ്യക്തിയെ ഇന്നുതന്നെ വിളിക്കുക. ഈ വര്‍ഷത്തില്‍ നിങ്ങളുടെ ജീവിതത്തിനായി ദൈവം ഒരുക്കിയിരിക്കുന്ന ഉയരങ്ങളിലേക്ക് നിങ്ങള്‍ കയറേണ്ടതിനു നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി സമാധാനം ഉണ്ടാക്കുക.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ഇന്നത്തെ ധ്യാനത്തില്‍ കൂടി അങ്ങ് എനിക്ക് നല്കിയ അവിടുത്തെ വചനത്തിന്റെ സത്യത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഇടര്‍ച്ചകള്‍ വിട്ടുക്കളയുവാന്‍ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ഹൃദയം കഠിനവും വേദന നിറഞ്ഞതും ആകുന്നു. എന്നാല്‍ അവസാനമായി എന്റെ മുറിവ് ഇന്ന് ഞാന്‍ തുറക്കുന്നു, അങ്ങയുടെ സൌഖ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇടര്‍ച്ചകള്‍ വിട്ടുക്കളഞ്ഞ് സ്നേഹത്തില്‍ ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. എനിക്ക് നഷ്ടപ്പെട്ടതെല്ലാം ഇന്ന് പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി● കര്‍ത്താവിനോടുകൂടെ നടക്കുക
● മരുഭൂമി സമാനമായ മാനസീകാവസ്ഥയെ അതിജീവിക്കുക
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദുഃഖത്തില്‍ നിന്നും കൃപയിലേക്ക് മുന്നേറുക
അഭിപ്രായങ്ങള്‍