12:29).
ഒരു ശബ്ദം എന്നാല്‍ വായുവിലൂടെയൊ അല്ലെങ്കില്‍ മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ സഞ്ചരിക്കുവാന്‍ കഴിയുന്ന തരംഗം ആകുന്നു, എന്നാല്‍ ഒരു ഉറച്ച ധ്വനിയില്‍ അര്‍ത്ഥമുള്ള ഒരു സന്ദേശം ഉണ്ടായിരിക്കും. ഈ പശ്ചാത്തലത്തില്‍, ദൈവീകമായ നാദം പ്രതിനിധീകരിക്കുന്നത് ദൈവ ശക്തിയുടെ പ്രത്യക്ഷമായ വെളിപ്പെടലുകള്‍ ആകുന്നു, മാത്രമല്ല ആ ശബ്ദത്തില്‍ തന്നെ ഒരു സന്ദേശവും അവന്‍റെ തന്നെ സാന്നിധ്യവും ഉണ്ടായിരുന്നു.
മറ്റുള്ളവര്‍ ഒരു മുഴക്കം മാത്രം കേട്ടപ്പോള്‍ യേശു ആ ശബ്ദം വ്യക്തമായി കേട്ടു എന്ന യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത് ദൈവീകമായ ആശയവിനിമയം വിവേചിച്ചറിയുന്നതില്‍ ആത്മീകമായ ശ്രദ്ധയ്ക്ക് നിര്‍ണ്ണായകമായ ഒരു പങ്കു ഉണ്ടെന്നാണ്. ദൈവപുത്രനായ യേശുവിനു, പിതാവുമായി അഭേദ്യമായ ഒരു ബന്ധം ഉണ്ടായിരുന്നു, അതാണ് ആ ശബ്ദവും സന്ദേശവും വ്യക്തമായി ഗ്രഹിക്കുവാന്‍ അവനെ അനുവദിച്ചത്.
ദൈവവുമായുള്ള ആഴമായ ഒരു ബന്ധത്തില്‍ കൂടി ആത്മീക അവബോധം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. നാം നമ്മുടെ വിശ്വാസത്തില്‍ വളരുകയും ദൈവത്തെ കൂടുതല്‍ അടുത്തു അറിയുകയും ചെയ്യുമ്പോള്‍, ലോകത്തിന്‍റെ കോലാഹലങ്ങളുടെയും വ്യതിചലനങ്ങളുടെയും നടുവില്‍ ദൈവത്തിന്‍റെ ശബ്ദം വിവേചിച്ചറിയത്തക്കവണ്ണം നാം നന്നായി സജ്ജരാക്കപ്പെടുന്നു.
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ആത്മീക കാതുകളെ തുറക്കേണമേ അവ അങ്ങയുടെ ശബ്ദം കേള്‍ക്കുവാനായി ശ്രദ്ധിച്ചിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12● പെന്തക്കൊസ്തിന്റെ ഉദ്ദേശം
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വാതില്ക്കാവല്ക്കാര്
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
● ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക
● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
അഭിപ്രായങ്ങള്‍