അനുദിന മന്ന
നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
Sunday, 23rd of April 2023
2
0
1122
Categories :
ബലിപീഠം (Altar)
യോസാദാക്കിന്‍റെ മകനായ യേശുവയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്‍റെ മകനായ സെരുബ്ബാബേലും അവന്‍റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്‍റെ ദൈവത്തിന്‍റെ യാഗപീഠം പണിതു. (എസ്രാ 3:2).
യെഹൂദ്യനായ ഒരു വ്യക്തിയുടെ മുഴു ജീവിതവും ദൈവത്തിന്‍റെ ആലയവുമായി ചുറ്റിപറ്റിയുള്ളതാണ്. ഇപ്പോഴത്തെ അവസ്ഥ എന്തെന്നാല്‍ ആലയം അതിക്രമിച്ചുകയറിയ ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ടിരിക്കയാകുന്നു. വീണുപോയ ദൈവത്തിന്‍റെ ആലയത്തെ പുനഃസ്ഥാപിക്കുവാന്‍ എസ്രാ ദൈവീകമായി പ്രചോദിപ്പിക്കപ്പെടുകയും അതിനായി നിയുക്തനാക്കപ്പെടുകയും ചെയ്തു.
രസകരമായി, അവര്‍ ആലയം പണിയുന്നതിനു മുമ്പ്, അവര്‍ ദൈവത്തിന്‍റെ യാഗപീഠം പണിതു. അവര്‍ യാഗപീഠത്തോടുകൂടി ആരംഭിച്ചു കാരണം അത് ഒരു ആത്മീക മുന്‍ഗണന ആയിരുന്നു.
എപ്പോഴും ഈ തത്വം ഓര്‍ക്കുക, "നിങ്ങള്‍ക്ക് ഒരു ആലയമില്ലാതെയും യാഗപീഠം ഉണ്ടാക്കുവാന്‍ സാധിക്കും, എന്നാല്‍ ഒരു യാഗപീഠം ഇല്ലാതെ ആലയം നിര്‍മ്മിക്കുവാന്‍ കഴിയുകയില്ല." ദാനത്തെ ശുദ്ധീകരിക്കുന്നത് ആലയമല്ല, മറിച്ച് ദാനത്തെ ശുദ്ധീകരിക്കുന്നത് യാഗപീഠം ആകുന്നു. ശക്തി വരുന്നത് ആലയത്തില്‍ നിന്നല്ല മറിച്ച് യാഗപീഠത്തില്‍ നിന്നുമാകുന്നു. ആലയത്തില്‍ നടക്കുന്ന സകല കാര്യങ്ങളും യാഗപീഠത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
ഈ തത്വം മനസ്സില്‍ വെച്ചുകൊണ്ട് ശ്രദ്ധിക്കുക;
ഒരു വലിയ മിനിസ്ട്രി നിങ്ങള്‍ പടുത്തുയര്‍ത്തുന്നതിന് മുമ്പ്, ആദ്യമായി നിങ്ങളുടെ പ്രാര്‍ത്ഥനയുടെ യാഗപീഠം പണിയുക.
നിങ്ങള്‍ ഒരു വീട് പണിയുന്നതിനു മുമ്പ്, അവിടെ ഒരു യാഗപീഠം പണിയുക.
ഒരു കുടുംബജീവിതം പണിയുന്നതിനു മുമ്പ്, ഒന്നാമതായി യാഗപീഠം പണിയുക.
ഒരു ബിസിനസ് നിങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ്, ആദ്യമായി യാഗപീഠം ഉണ്ടാക്കുക.
ഈ മുന്‍ഗണന പാലിക്കുവാന്‍ നിങ്ങള്‍ ശ്രദ്ധിക്കുമെങ്കില്‍, മറ്റുള്ള എല്ലാ കാര്യങ്ങളും അതിന്‍റെതായ സ്ഥാനത്ത് വരുവാന്‍ ഇടയാകും.
യാഗപീഠത്തിനു മുന്‍ഗണന കൊടുക്കേണ്ടതിനെ സംബന്ധിച്ച് കര്‍ത്താവായ യേശു തന്നെ സംസാരിക്കുകയുണ്ടായി.
മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. (മത്തായി 6:33).
ചുരുക്കത്തില്‍, മറ്റ് സകല കാര്യങ്ങള്‍ക്കും മുന്‍പായി നിങ്ങള്‍ യാഗപീഠം പണിയുന്നതിനു മുന്‍തൂക്കം നല്‍കിയാല്‍, ബാക്കിയുള്ള കാര്യങ്ങള്‍ അതിന്‍റെതായ സ്ഥാനത്ത് വരുമെന്നാണ് കര്‍ത്താവായ യേശു പറയുന്നത്. ഞാനും നിങ്ങളും ഒരിക്കലും അവഗണിക്കുവാന്‍ പാടില്ലാത്ത ശക്തമായ ഒരു തത്വമാകുന്നിത്.
ഒരു യാഗപീഠം എന്നാല്‍ എന്താണ്?
കൈമാറ്റം നടക്കുന്ന ഒരു സ്ഥലമാണ് യാഗപീഠം. ആത്മീകവും ഭൌതീകവും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലമാണിത്, ദൈവത്വവും മനുഷ്യത്വവും തമ്മില്‍ കൂടിക്കാണുന്ന ഒരു സ്ഥലമാണത്. ദൈവം മനുഷ്യരെ കണ്ടുമുട്ടുന്ന സ്ഥലമാണ് ഒരു യാഗപീഠം.
ഭാവിയെ പോലും മാറ്റിമറിക്കുന്ന സ്ഥലമാണ് യാഗപീഠം എന്ന് പറയുന്നത്.
പഴയനിയമത്തില്‍, യാഗപീഠം ഭൌതീകമായ ഒരു സ്ഥാനമായിരുന്നു. നിങ്ങള്‍ക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് മറ്റെവിടേയും ചെയ്യുവാന്‍ കഴിയുകയില്ല, മറിച്ച് നിങ്ങള്‍ ഈ യാഗപീഠത്തിലേക്ക് പോകേണ്ടതാണ്. നിങ്ങള്‍ക്ക് യാഗം കഴിക്കണമെങ്കില്‍, യാഗത്തിനായുള്ള ഈ സ്ഥലത്തേക്ക് നിങ്ങള്‍ പോകേണ്ടത് ആവശ്യമാണ്. എന്നാല്‍ പുതിയ നിയമത്തില്‍, യാഗപീഠം ഒരു ആത്മീക സ്ഥലമാകുന്നു. അത് മനുഷ്യന്‍റെ ആത്മാവും ദൈവത്തിന്‍റെ ആത്മാവും തമ്മില്‍ കണ്ടുമുട്ടുന്ന ഇടമാണ്.
വേദപുസ്തക കാലയളവില്‍, യെഹൂദന്മാര്‍ക്കു തങ്ങളുടെ യാഗപീഠം യെരുശലെമില്‍ ആയിരുന്നു ഉണ്ടായിരുന്നത്, ശമര്യക്കാര്‍ക്ക് തങ്ങളുടെ യാഗപീഠം ശമര്യയിലും ആയിരുന്നു. തങ്ങളുടെ യാഗപീഠത്തിന്‍റെ സ്ഥലമാണ് ശരിയായതെന്ന് അവര്‍ രണ്ടുപേരും തര്‍ക്കിച്ചുകൊണ്ടിരുന്നു. ഇത് യെഹൂദന്മാരും ശമര്യരും തമ്മിലുള്ള വലിയ ശത്രുതയിലേക്ക് നയിക്കുവാന്‍ ഇടയായി. ഈ കാരണത്താല്‍ അവര്‍ തമ്മില്‍ സംസാരിക്കുവാന്‍ പോലും തയ്യാറായിരുന്നില്ല.
കര്‍ത്താവായ യേശു യാക്കോബിന്‍റെ കിണറിന്‍റെ അരികില്‍ വെച്ചു ശമര്യക്കാരിയായ സ്ത്രീയെ കണ്ടപ്പോള്‍, അവന്‍ തെറ്റിദ്ധാരണ തിരുത്തി.
സ്ത്രീയേ, എന്‍റെ വാക്ക് വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും (ശമര്യ) അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ (ആത്മീക മനുഷ്യന്‍) ആയിരിക്കണം - യോഹന്നാന്‍ 4:21.
നാം ഭൌതീകമായ ഒരു യാഗപീഠം ഇനി ഒരിക്കലും പണിയേണ്ടതില്ല കാരണം നാം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു.
അനുദിനവും പ്രാര്‍ത്ഥനയിലും, ആരാധനയിലും, വചനത്തിലും കൂടി കര്‍ത്താവിനെ അന്വേഷിക്കുന്നത് നിങ്ങളുടെ മുന്‍ഗണനയാക്കി മാറ്റുക. നിങ്ങളുടെ ജീവിതത്തെ മാറ്റുവാനുള്ള ശക്തി നിങ്ങളുടെ യാഗപീഠത്തിനുണ്ട്.
പ്രാര്‍ത്ഥന
1. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി രണ്ടോ അതിലധികമോ നിമിഷങ്ങള്‍ പ്രാര്‍ത്ഥിക്കുക.
2. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
എന്‍റെ ദൈവവും എന്‍റെ കര്‍ത്താവും ആയുള്ളവനെ, എപ്പോഴും അങ്ങയെ എന്‍റെ ജീവിതത്തിന്‍റെ പ്രഥമസ്ഥാനത്ത് നിര്‍ത്തുവാനുള്ള കൃപ എനിക്ക് തരേണമേ.
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, അങ്ങയുടെ പരിശുദ്ധമായ അഗ്നിയാല്‍ എന്‍റെ ആത്മ മനുഷ്യനെ ജ്വലിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍.
കുടുംബത്തിന്‍റെ രക്ഷ
പരിശുദ്ധാത്മാവിന്‍റെ അഗ്നിയെ എന്‍റെ മേലും എന്‍റെ കുടുംബാംഗങ്ങളുടെ മേലും പുതിയതായി പകരേണമേ യേശുവിന്‍റെ നാമത്തില്‍.
അതേ കര്‍ത്താവേ, എന്‍റെ ജീവിതത്തിലും, എന്‍റെ കുടുംബത്തിലും ഉള്ളതായ എല്ലാ അശുദ്ധമായ കാര്യങ്ങളും അങ്ങയുടെ അഗ്നിയാല്‍ ദഹിപ്പിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
സഹായത്തിനായി എന്‍റെ അടുക്കല്‍ വരുന്നവര്‍ ആരുംതന്നെ നിരാശരായി തീരുകയില്ല. എന്‍റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുവാനും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ധാരാളമായി കൊടുക്കുവാനും വേണ്ടിയതെല്ലാം എനിക്കുണ്ട്. ഞാന്‍ വായ്പ്പ കൊടുക്കും എന്നാല്‍ ഒരിക്കലും വായ്പ്പ വാങ്ങുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, പാസ്റ്റര്‍. മൈക്കിളും, തന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ എല്ലാ ടീമംഗങ്ങളും, ജീവനക്കാരും പ്രകൃത്യാതീമായ ജ്ഞാനത്തിലും, വിവേകത്തിലും, ആലോചനയിലും, ശക്തിയിലും, അറിവിലും, ദൈവഭയത്തിലും നടക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (യെശയ്യാവ് 11:2-3).
രാജ്യം
പിതാവേ, അങ്ങയുടെ നീതി ഞങ്ങളുടെ രാജ്യത്തില്‍ നിറയുമാറാകട്ടെ. ഞങ്ങളുടെ രാജ്യത്തിനു എതിരായുള്ള എല്ലാ അന്ധകാര ശക്തികളും നശീകരണങ്ങളും ഇല്ലാതായിപോകട്ടെ. ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലും നഗരങ്ങളിലും അങ്ങയുടെ സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ഇപ്പോള് യേശു സ്വര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത്?● വിശ്വാസത്തിന്റെ പാഠശാല
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● യജമാനന്റെ ആഗ്രഹം
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 5
● മഴ പെയ്യുന്നു
അഭിപ്രായങ്ങള്‍