അനുദിന മന്ന
ദൈവത്തിങ്കല്‍ നിന്നും അകലെയായി നിങ്ങള്‍ക്ക് തോന്നുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ
Friday, 4th of August 2023
1
0
774
Categories :
Prayer
ദൈവം എന്നില്‍ നിന്നും ദൂരത്തില്‍ ആണെന്നോ അഥവാ എന്‍റെ ജീവതത്തില്‍ ദൈവത്തിനു താല്പര്യമില്ലെന്നോ എനിക്ക് തോന്നിയ ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ദൈവവുമായി ഒരു ബന്ധം തോന്നാത്തതിനാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടോ? നിങ്ങളില്‍ ചിലര്‍ക്കും അങ്ങനെ തോന്നിയേക്കാം, നമുക്ക് എത്തുവാന്‍ കഴിയുന്നതിലും ദൂരത്തിലാണ് ദൈവമെന്നു ചിന്തിച്ചേക്കാം.
നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്, കാരണം അത് വര്‍ഷങ്ങളായുള്ള എന്‍റെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യമാകുന്നു. നിങ്ങളുടെ കൈകള്‍ നീട്ടപ്പെടാത്ത സമയത്തും ദൈവം നിങ്ങളിലേക്ക് എത്തുവാന്‍ ഇടയാകും.
സത്യം ലളിതമാണ്. നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ കൂടുതലായി അനുഭവിക്കണമെങ്കില്‍, നിങ്ങള്‍ ചോദിക്കുക മാത്രം ചെയ്യുക. നിങ്ങള്‍ വേദപുസ്തകം വായിക്കുമ്പോള്‍ ദൈവം നിങ്ങളോടു പറയുന്നതായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍, വെറുതെ ചോദിക്കുക.
"യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു". (ലൂക്കോസ് 11:9-10).
അതുകൊണ്ട്, ദൈവത്തിങ്കല്‍ നിന്നും അകന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അവന്‍റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ബോധാവാന്മാരാകുവാന്‍ നിങ്ങളെ സഹായിക്കേണ്ടതിനു ദൈവത്തോട് ആവശ്യപ്പെടുക. കര്‍ത്താവ് നിങ്ങളെ അവന്‍റെ സ്വന്തം മകനേയും മകളേയും പോലെ സ്നേഹിക്കുന്നുണ്ട്. അവന്‍റെ സന്നിധിയില്‍ കടന്നുചെല്ലുവാനുള്ള അവകാശം നിങ്ങള്‍ സമ്പാദിക്കേണ്ടതില്ല. യേശു അതിനായി വിലകൊടുത്തു എനിക്കും നിങ്ങള്‍ക്കും വേണ്ടി അത് ചെയ്തുകഴിഞ്ഞു.
നിങ്ങള്‍ക്കും ദൈവത്തിനും മദ്ധ്യേയുള്ള വിടവ് നികത്തുവാനുള്ള ഒരു മാര്‍ഗ്ഗം, നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് അവനോടു പറയുക എന്നതാകുന്നു. അത് നിങ്ങളുടെ ഭാരം നിങ്ങളില്‍ നിന്നും എടുത്തു യേശുവിനു കൈമാറുവാന്‍ ഇടയാകും. നാം നമ്മുടേതായ ബലത്തിലല്ല ദൈവത്തിന്‍റെ ശക്തിയില്‍ ആശ്വാസം കണ്ടെത്തണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. (മത്തായി 11:28-30).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ എന്‍റെ തകര്‍ച്ചകളേയും വേദനയേയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്നിലുള്ള സകലവും അങ്ങയോടു നിലവിളിക്കുന്നു, എന്‍റെ ദൈവമേ. ദയവായി എന്നെ സഹായിക്കേണമേ. അങ്ങേയ്ക്ക് കഴിയുമെന്ന് എനിക്കറിയാം; ആയതിനാല്‍ ഞാന്‍ അങ്ങയുടെ അടുക്കലേക്ക് വരുന്നു. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നി എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെ മേലും പുതുതായി പകരപ്പെടട്ടെ. എന്‍റെ ജീവിതത്തിലും, എന്‍റെ കുടുംബത്തിലും വിശുദ്ധമല്ലാത്ത സകലത്തേയും അങ്ങയുടെ അഗ്നി ദഹിപ്പിക്കട്ടെ കര്‍ത്താവേ, യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
സഹായത്തിനായി എന്‍റെ അടുക്കല്‍ വരുന്നവര്‍ ആരുംതന്നെ നിരാശിതരായി മാറുകയില്ല. എന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് ധാരാളമായി കൊടുക്കുവാനും വേണ്ടുന്നത് എല്ലാം എനിക്കുണ്ടായിരിക്കും. ഞാന്‍ വായ്പ വാങ്ങുകയില്ല പകരം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നവനായിരിക്കും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, പാസ്റ്റര്‍ മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, ജോലിക്കാരും, ടീമിലെ അംഗങ്ങളും ദൈവീകമായ ജ്ഞാനത്തിലും, വിവേകത്തിലും, ആലോചനയിലും, ബലത്തിലും, പരിജ്ഞാനത്തിലും, യഹോവാഭക്തിയിലും നടക്കേണ്ടതിനായി ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (യെശയ്യാവ് 11:2-3).
രാജ്യം
പിതാവേ, അങ്ങയുടെ നീതി ഞങ്ങളുടെ രാജ്യത്തെ നിറയ്ക്കുവാന്‍ ഇടയാകട്ടെ. ഞങ്ങളുടെ രാജ്യത്തിനു വിരോധമായുള്ള അന്ധകാരത്തിന്‍റെയും നശീകരണത്തിന്‍റെയും സകല ശക്തികളും നാമാവശേഷമായി തീരട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനത്തിലും പട്ടണത്തിലും സമാധാനവും സമൃദ്ധിയും ഉണ്ടായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ചെത്തിയൊരുക്കുന്ന കാലങ്ങള് -3● വെറുതെ ചുറ്റും ഓടരുത്
● ജീവന്റെ പുസ്തകം
● ഈ ഒരു കാര്യം ചെയ്യുക
● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
● നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര് ആകുന്നു
● മാറ്റത്തിനുള്ള തടസ്സങ്ങള്
അഭിപ്രായങ്ങള്‍