english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവീകമായ ശീലങ്ങള്‍
അനുദിന മന്ന

ദൈവീകമായ ശീലങ്ങള്‍

Saturday, 17th of February 2024
1 0 1174
Categories : ശീലങ്ങള്‍ (Habits)
നിങ്ങള്‍ എപ്പോഴെങ്കിലും ദൈവീകമല്ലാത്ത ശീലങ്ങളിലേക്ക് വഴുതിവീഴുന്നതായി നിങ്ങള്‍ക്കുത്തന്നെ തോന്നുന്നു എങ്കില്‍, താങ്കള്‍ തനിച്ചല്ല. സമൂഹ മാധ്യമങ്ങള്‍ തുടര്‍മാനമായി പരിശോധിക്കുക അതുപോലെ ഫെയ്സ്ബുക്ക്, ഇന്‍സ്ടഗ്രാം തുടങ്ങിയവയില്‍ വളരെയധികം സമയങ്ങള്‍ ചിലവഴിക്കുക എന്നിത്യാദിയായ ശീലങ്ങള്‍. ചിലര്‍ ഗെയിമുകള്‍ക്ക് അടിമകളായി മണിക്കൂറുകള്‍ ലക്ഷ്യബോധമില്ലാതെ ചിലവഴിക്കുന്നു. ഇങ്ങനെയുള്ള ശീലങ്ങള്‍ ബന്ധങ്ങളേയും ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ദൈവീകമല്ലാത്ത നിങ്ങളുടെ ശീലങ്ങള്‍ എന്തെല്ലാമാണ് എന്നെനിക്കറിയില്ല, എന്നാല്‍ നാം എല്ലാംതന്നെ ദൈവത്തില്‍ നിന്നും ചെറിയ രീതിയിലെങ്കിലും വഴിതെറ്റി പോകുവാന്‍ സാത്താനാല്‍ പരീക്ഷിക്കപ്പെടുന്നവരാണ്. എന്നാല്‍ 1 കൊരിന്ത്യര്‍ 10:13 പറയുന്നു, "മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും".

പരീക്ഷ നമ്മെ ജയിക്കുവാന്‍ നാം അനുവദിക്കേണ്ട ആവശ്യമില്ല; ദൈവീകമല്ലാത്ത ശീലങ്ങള്‍ തകര്‍ക്കുവാനും ആ സ്ഥാനത്ത് ദൈവീകമായ ശീലങ്ങള്‍ വളര്‍ത്തുവാനും സാധിക്കും.

ഒരു ശീലത്തെ തകര്‍ക്കുക

ഒരു ശീലത്തെ തകര്‍ക്കുക എന്നത് നിങ്ങളുടെ മനസ്സിനെ മാത്രം ആശ്രയിച്ചുള്ളതാണ്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ചെയ്യാതിരിക്കുമ്പോള്‍ ഒരു വലിയ പ്രതിഫലം വരുവാന്‍ ഇടയായിത്തീരും എന്ന കാര്യം നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. ദൈവവചനത്തില്‍ കൂടെ നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ പുതുക്കേണ്ടത് ആവശ്യമാണ്‌.

റോമര്‍ 12:2 പറയുന്നു, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍".

ഈ പരീക്ഷയില്‍ നിങ്ങള്‍ക്ക്‌ ഒറ്റയ്ക്ക് പൊരുതുവാന്‍ കഴിയുകയില്ല എന്ന കാര്യവും നിങ്ങള്‍ തിരിച്ചറിയണം; നിങ്ങളുടെ ആശ്രയം ദൈവത്തില്‍ അര്‍പ്പിക്കണം, അപ്പോള്‍ ഈ ദൈവീകമല്ലാത്ത ശീലങ്ങളെ ജയിക്കുവാനും നല്ല ശീലങ്ങള്‍ക്കായി മാറുവാനും ദൈവം നിങ്ങളെ സഹായിക്കും. അപ്പോഴാണ്‌ പ്രാര്‍ത്ഥന വരുന്നത്. അതിനെ തരണം ചെയ്യുവാനുള്ള കൃപയ്ക്കായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു ചോദിക്കുക.

മോശം ശീലങ്ങള്‍ എപ്പോഴും അനാരോഗ്യകരവും അപകടമായി മാറുവാന്‍ സാധ്യതയും ഉള്ളതാണ്. നീതിയുടെ മാര്‍ഗ്ഗത്തില്‍ നിന്നും നിങ്ങളെ വലിച്ചു മാറ്റുവാനുള്ള ഉപകരണങ്ങളായി സാത്താന്‍ അവയെ ഉപയോഗിക്കുകയും ചെയ്യും. ആകയാല്‍ ഓരോ പാപത്തിന്‍റെ ശീലങ്ങളും അവ ആരംഭിക്കുമ്പോള്‍ തന്നെ തകര്‍ക്കേണ്ടത് ക്രിസ്തുവിന്‍റെ അനുകാരികള്‍ ആയിരിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആകുന്നു.

ഒടുവിലായി, പുതിയ ശീലങ്ങള്‍ നിങ്ങള്‍ വളര്‍ത്തുന്നില്ല എങ്കില്‍, നിങ്ങളുടെ പഴയ ശീലങ്ങളില്‍ നിങ്ങള്‍ വീണ്ടും വീണുപോകുകയും അങ്ങനെ നിങ്ങള്‍ ഉണ്ടാക്കിയെടുത്ത എല്ലാ ഉന്നമനങ്ങളും ഫലശൂന്യമായിപ്പോകുകയും ചെയ്യും. അതായത്, സമയത്ത് ഓഫീസില്‍ എത്തുക, കൃത്യമായ സമയത്ത് എഴുന്നേല്‍ക്കുക, പ്രാര്‍ത്ഥനയ്ക്ക് നിശ്ചിത സമയം ഉണ്ടായിരിക്കുക, നിശ്ചിത സമയത്ത് ഉറങ്ങുവാന്‍ പോകുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ആയിരിക്കാം.

"അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു". (ലൂക്കോസ് 5:16). പുരുഷാരം തന്‍റെ ചുറ്റും കൂടിവരുന്നതിന്‍റെ ഇടയിലും, അവിടെനിന്നു തന്നെത്താന്‍ വാങ്ങിപ്പോയിട്ട്, ദൈവത്തിന്‍റെ ശക്തി തന്നിലൂടെ ഒഴുകുന്നത്‌ തുടരുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് യേശു ഒരു ശീലമാക്കി മാറ്റി.

ദൈവീകമായ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റുകയും നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തെ എന്നെന്നേക്കും സ്വാധീനിക്കുകയും ചെയ്യും.
ഏറ്റുപറച്ചില്‍
വിടുതല്‍

നിങ്ങളുടെ മോശം ശീലങ്ങളെ ദൈവമുമ്പാകെ ഏറ്റുപറയുക.

1. പിതാവേ, യേശുവിന്‍റെ നാമത്താലും അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും, ഈ മോശം ശീലങ്ങള്‍ക്കു എന്‍റെ ജീവിതത്തിന്മേലുള്ള ശക്തമായ സ്വാധീനത്തില്‍ നിന്നും എന്നെ സ്വതന്ത്രനാക്കേണമേ.

2. എന്നിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനേക്കാള്‍ വലിയവന്‍ ആകുന്നു. എന്‍റെ ജീവിതത്തിന്മേല്‍ ഉള്ളതായ എല്ലാ സാത്താന്യ സ്വാധീനത്തോടും നിന്‍റെ പിടി വിടുവാന്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു.

3. പിതാവേ, ഈ ദൈവീകമല്ലാത്ത ശീലങ്ങളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുവാന്‍ വേണ്ടി അങ്ങയുടെ ശക്തി യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ.

4. പിതാവേ, ദൈവീകമായ ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ കൃപയും ശക്തിയും എനിക്കു തരേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● കര്‍ത്താവായ യേശു: സമാധാനത്തിന്‍റെ ഉറവിടം
● മാറ്റമില്ലാത്ത സത്യം
● ഒരു മാതൃക ആയിരിക്കുക
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.
● സ്തോത്രമര്‍പ്പിക്കുന്നതിന്‍റെ ശക്തി
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ