അനുദിന മന്ന
ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
Tuesday, 6th of December 2022
0
0
676
Categories :
സ്തുതി (Praise)
ഞാനും നിങ്ങളും എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണം?
ഇന്ന്, ഈ ചോദ്യത്തെ നാം അടുത്തു വീക്ഷിക്കുവാന്‍ പോകുകയാണ്.
സ്തുതി ഒരു കല്പനയാണ്.
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ. (സങ്കീര്‍ത്തനം 150:6).
ജീവനുള്ളതെല്ലാം, മരിച്ചുപോകത്തതെല്ലാം ദൈവത്തെ സ്തുതിക്കട്ടെ എന്നാണ് വേദപുസ്തകം പറയുന്നത്. നമുക്കുള്ള ദൈവത്തിന്റെ വചനങ്ങള്‍ കേവലം ഒരു നിര്‍ദ്ദേശമല്ല.ദൈവത്തിന്റെ വചനം ഒരു കല്പനയാണ്. ഒരു നിര്‍ദ്ദേശം അവഗണിക്കുവാന്‍ കഴിയും, എന്നാല്‍ ഒരു കല്പനയെ അവഗണിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ഒരു കല്പനയെ അവഗണിച്ചാല്‍, തീര്‍ച്ചയായും അതിനു പരിണിതഫലങ്ങള്‍ ഉണ്ടാകും.
"നമുക്ക് അങ്ങനെ തോന്നുമ്പോള്‍" ദൈവത്തെ സ്തുതിക്കുവാനല്ല വേദപുസ്തകം നമ്മോടു പറയുന്നത്. അങ്ങനെ ചെയ്യുവാന്‍ നാം കല്പിക്കപ്പെട്ടിരിക്കുന്നു. സ്തുതി ഒരു തീരുമാനമാണ്, ഒരു തോന്നലല്ല.
സ്തുതി ദൈവവചനത്തില്‍ എന്തുകൊണ്ട് ഒരു കല്പനയായിരിക്കുന്നുവെന്ന് നിങ്ങള്‍ എന്നെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ?
കാരണം മറ്റൊരു ഉദ്യമങ്ങളും കൂടുതല്‍ ഫലം കൊണ്ടുവരികയില്ല എന്ന് ദൈവത്തിനറിയാം - സ്തുതിയെക്കുറിച്ചു പഠിക്കുന്നതും അങ്ങനെ ചെയ്യുന്നതും ശാരീരികമായി, മാനസീകമായി, വൈകാരീകമായി, ആത്മീകമായി സൌഖ്യം കൊണ്ടുവരും.
ലോകമെമ്പാടുമുള്ള ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ ദൈവം സ്തുതിയെ പുനഃസ്ഥാപിക്കുന്നു.
സ്തുതി ദൈവത്തിങ്കലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു.
അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; (സങ്കീര്‍ത്തനം 100:4).
പ്രവേശിക്കുന്നതിനുള്ള രണ്ടു പടികള്‍ ഇവിടെ പരാമര്‍ശിക്കുന്നു, ഒന്നാമതായി ദൈവത്തിന്റെ വാതിലുകളില്‍ കൂടി, അടുത്തത് ദൈവത്തിന്റെ പ്രാകാരങ്ങളില്‍ കൂടി. സങ്കീര്ത്തനക്കാരന് നമ്മോടു പറയുന്നത് വാതിലുകളില്‍ നമ്മെ കൊണ്ടുവരുന്നത് സ്തോത്രമാണ്, എന്നാല്‍ സ്തുതി നമ്മെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍ എത്തിക്കുന്നു എന്നാണ്.
തീര്‍ച്ചയായും, യേശുവിന്റെ രക്തമാണ് നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനുമുള്ള വഴി ഒരുക്കുന്നത്. (എബ്രായര്‍ 10:19). ഇപ്രകാരം പറയപ്പെടുന്നു, നമ്മുടെ സ്ഥിരമായ സ്തുതി ദൈവത്തിന്റെ സന്നിധിയിലേക്ക് വ്യക്തവും തടസ്സമില്ലാത്തതുമായ വഴി ഒരുക്കുന്നു.
നിങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുമ്പോള്‍ ഒക്കെയും, നിങ്ങളുടെ വിഷയങ്ങളുടെ പട്ടിക പെട്ടെന്ന് ദൈവത്തോടു പറയുകയല്ല ചെയ്യേണ്ടത്. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ദൈവത്തെ സമീപിക്കുന്ന തെറ്റായ രീതിയാണിത്. അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വന്നുകൊണ്ട് - നിങ്ങളുടെ പ്രാര്‍ത്ഥന ആരംഭിക്കുക.
ദൈവത്തിന്റെ പ്രാകാരങ്ങളില്‍ കടന്നുവരുന്നതിന്റെ ഗുണവും ആനന്ദവും, അപ്പോസ്തലപ്രവര്‍ത്തികള്‍ 3-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കലെ മുടന്തനായ മനുഷ്യന്റെ സൌഖ്യത്തിലൂടെ വിവരിച്ചിരിക്കുന്നു.
സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കലെ മുടന്തനായ മനുഷ്യനെ പത്രോസ് സൌഖ്യമാക്കിയതിനു ശേഷം, ആ മനുഷ്യന് കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. (അപ്പൊ.പ്രവൃ 3:8).
അവന്റെ ജീവിതം മുഴുവനും, ആളുകള്‍ ആ ദൈവാലയ ഗോപുരത്തില്‍ കൂടി നടന്നു അകത്തു പ്രവേശിക്കുന്നത് മാത്രമേ അവന് കണ്ടിരുന്നുള്ളൂ. എന്നാല്‍, പത്രോസിനേയും യോഹന്നാനേയും അവന് കണ്ടുമുട്ടിയ ദിവസം സകലത്തിനും മാറ്റം വന്നു. ഇപ്പോള്‍ അവന്റെ സൌഖ്യത്തിനായി അവനു ദൈവത്തെ സ്തുതിക്കുവാനും ആലയ വാതില്ക്കല് കൂടി അകത്തു പ്രവേശിക്കുവാനും അവനു കഴിഞ്ഞു.
ഇപ്പോള്‍ അവന് വീക്ഷിക്കുക മാത്രമല്ല പ്രത്യുത പങ്കെടുക്കുകയും ചെയ്യുന്നു. അവന്റെ സന്തോഷം നമുക്ക് ഒരു മാതൃകയും പ്രചോദനവും ആയിരിക്കണം.
ശ്രദ്ധിക്കുക:നോഹ ആപ്പിലെ സ്തുതി എന്ന ഭാഗം പരിശോധിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പിതാവിനേയും, പുത്രനേയും, പരിശുദ്ധാത്മാവിനേയും സ്തുതിക്കുവാന്‍ അത് നിങ്ങളെ സഹായിക്കും.

ഏറ്റുപറച്ചില്‍
യഹോവേ, അങ്ങ് വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവിടുന്ന് സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. ഹാലേലുയ്യ! (സങ്കീര്‍ത്തനം 96:4). നിങ്ങളുടെ കൈകളെ ഉയര്‍ത്തി കുറച്ചു സമയം ദൈവത്തെ സ്തുതിക്കുക.
Join our WhatsApp Channel
Most Read
● പിതാവിന്റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു● എല്ലാം അവനോടു പറയുക
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● വ്യതിചലനത്തിന്റെ അപകടങ്ങള്‍
● യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കര്‍ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
അഭിപ്രായങ്ങള്‍