വഞ്ചനയുടെ ഏറ്റവും അപകടകരമായ രൂപമാണ് ആത്മവഞ്ചന എന്നത്. നമ്മെത്തന്നെ വഞ്ചിക്കുന്നതിനെകുറിച്ച് ദൈവവചനം മുന്നറിയിപ്പ് നല്കുന്നുണ്ട്. "ആരും തന്നെത്താൻ വഞ്ചിക്കരുത്; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ". (1 കൊരിന്ത്യര് 3:18).
ആത്മവഞ്ചന എന്നാല് ഒരുവന്:
എ. അവര് അല്ലാത്തത് അവരാണെന്ന് വിശ്വസിക്കുന്നതാണ്:
ഗലാത്യര് 6:3 നമുക്ക് വീണ്ടും ഇപ്രകാരം മുന്നറിയിപ്പ് നല്കുന്നു, "താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു".
ഈ തരത്തിലുള്ള ആത്മവഞ്ചന ഒരു വ്യക്തി തെറ്റായ ഒരു സ്വയ ചിത്രം പണിയുന്നതില് ഉള്പ്പെടുന്നതാണ്, അത് പലപ്പോഴും തങ്ങളെക്കുറിച്ചുതന്നെ നല്ലതായി തോന്നുവാനും അല്ലെങ്കില് ബുദ്ധിമുട്ടേറിയ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനുമാകുന്നു. അവര് ഒരുപക്ഷേ തങ്ങളുടെ കഴിവുകളെ അമിതമായി വിലയിരുത്തുകയും അഥവാ യാഥാര്ത്ഥ്യവുമായി ചേരാത്ത കാര്യങ്ങളെ സങ്കല്പ്പിക്കയും ചെയ്യുന്നതാണ്. ഇത് യേശു പടിപ്പിച്ചതായ പരീശന്റെയും ചുങ്കക്കാരന്റെയും ഉപമയില് കാണുവാന് കഴിയുന്നുണ്ട്.
10 "രണ്ടു മനുഷ്യർ പ്രാർഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. 11പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. 12ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു. 13ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 18:9-14).
താന് നീതിമാന് ആകുന്നുവെന്ന് ആ പരീശന് വിശ്വസിച്ചു, എന്നാല്അവന്റെ നിഗളവും സ്വയ നീതികരണവും അവന്റെ ശരിയായ ആത്മീക അവസ്ഥ കാണുവാന് കഴിയാതെവണ്ണം അവനെ അന്ധനാക്കി മാറ്റി. ഇന്നത്തെ പശ്ചാത്തലത്തില്, വ്യത്യസ്തങ്ങളായ കാരണങ്ങളാല് ഒരു വ്യക്തി നീതിമാന് ആകുന്നുവെന്നു വിശ്വസിക്കുമായിരിക്കാം; എന്നാല്, ഈ ഉപമയിലെ പരീശനെ പോലെ, ഈ മനുഷ്യന് നിഗളത്താലും സ്വയ നീതികരണത്താലും അന്ധനായി തീര്ന്നവന് ആയിരുന്നു, അത് അവരുടെ യഥാര്ത്ഥ ആത്മീക അവസ്ഥ തിരിച്ചറിയാതെവണ്ണം അവരെ തടുക്കുന്നു. ആത്മവഞ്ചന എന്ന ചതികുഴി ഒഴിവാക്കുവാന് നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
1 യോഹന്നാന് 1:8 നമുക്ക് മുന്നറിയിപ്പ് നല്കുന്നു, "നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി". ഒടുവില്, നിങ്ങള് പാപം ചെയ്യുമ്പോള് ശരിയായിട്ടുള്ള കാര്യമാകുന്നു ചെയ്യുന്നതെന്ന് നിങ്ങള് വിശ്വസിക്കും. ഇത് ദീര്ഘകാലമായി അനേകം തവണ നിങ്ങള് ചെയ്തുവരുന്നതുകൊണ്ടും ആ കാര്യം ശരിയാകുന്നു എന്ന് നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുന്ന കാരണത്താലാണ്.
ജര്മ്മനിയില് നാസികളുടെ ഇരുണ്ടതും നാശകരവുമായ വര്ഷങ്ങളില്, നാസികള് ഒരു അപകടകരമായ ആത്മവഞ്ചനയാല് പിടിക്കപ്പെടുകയും അത് വര്ണ്ണനാതീതമായ നിലയിലുള്ള ക്രൂതയിലേക്ക് നയിക്കയും ചെയ്തു. അവര് തങ്ങളുടേതായ വംശീയ ശ്രേഷ്ഠതയില് തീക്ഷ്ണമായി വിശ്വസിക്കയും തങ്ങളുടെ എല്ലാ പ്രശ്നങ്ങള്ക്കും പ്രധാന കാരണം യെഹൂദന്മാര് ആകുന്നുവെന്ന് തങ്ങളെത്തന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് ലോകവീക്ഷണത്തെ വളച്ചൊടിച്ചു, വെറുപ്പും ഭയവും കുത്തിനിറച്ച്, സമൂഹത്തിലെ എല്ലാ തലങ്ങളിലും, രാഷ്ട്രീയ പ്രസംഗങ്ങള് മുതല് സ്കൂളിലെ പാഠ്യപദ്ധതികളില് വരെ പ്രചരിപ്പിക്കപ്പെട്ടു.
പിന്നീട് നാസികള് തങ്ങള് "അവസാന പരിഹാരം" എന്ന് വിളിച്ച കാര്യം അവര് വിഭാവനം ചെയ്തു, യെഹൂദരുടെ ജനസംഖ്യയെ ഉന്മൂലനം ചെയ്യുവാന് ക്രമീകൃതമായ ഒരു പദ്ധതിയായിരുന്നത്. യെഹൂദന്മാരെ കാര്യക്ഷമമായി മരവിപ്പിച്ചു കൂട്ടത്തോടെ ഉന്മൂലനം ചെയ്യുവാന്, അങ്ങനെ ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന പ്രക്രിയയെന്ന ഭയാനകമായ തന്ത്രത്തില് അവര് വളരെ ആഴമായി വിശ്വസിച്ചു.
ജര്മന്കാര് ഉപയോഗിച്ച രീതികള് ഞെട്ടിപ്പിക്കുന്ന തരത്തില് മൃഗീയമായതും അവരുടെ ആത്മവഞ്ചനയുടെ ആഴം പ്രതിഫലിപ്പിക്കുന്നതും ആയിരുന്നു. ചില കേസുകളില്, തങ്ങളെത്തന്നെ കൂട്ടമായി അടക്കം ചെയ്യുവാനുള്ള കിടങ്ങുകള് യെഹൂദന്മാര് കുഴിക്കേണ്ടതായി വന്നു. അവരെ ഈ കുഴികളില് നിരനിരയായി നിര്ത്തി അതിക്രൂരമായി കൊന്നൊടുക്കി. സാധാരണക്കാരായ ആളുകള് എന്ന് തോന്നിപ്പിക്കുന്നവരാല് നടത്തപ്പെട്ട, ഈ പ്രവര്ത്തികളുടെ നിഷ്കളങ്കത, ആത്മവഞ്ചന എത്രമാത്രം ശക്തവും അപകടകരവും ആകുവാന് കഴിയുമെന്ന് പ്രകടമാക്കി.
കൂട്ടക്കൊലയുടെ ദുരന്തം പരിശോധിക്കാത്ത ആത്മവഞ്ചനയുടെ പരിണിതഫലത്തിന്റെ തികഞ്ഞ ഒരു ഓര്മ്മപ്പെടുത്തലായി നില്ക്കുന്നു. വ്യക്തികളും സമൂഹങ്ങളും നുണകളും വളച്ചൊടിക്കലുകളും വിശ്വസിക്കുവാന് തങ്ങളെത്തന്നെ അനുവദിക്കുമ്പോള്, മാനുഷീക മാന്യതകളെ ധിക്കരിക്കുന്ന ഹീനമായ പ്രവര്ത്തികള് ചെയ്യുവാന് അവര് പ്രാപ്തരായി മാറുന്നു.
പ്രാര്ത്ഥന
പിതാവേ, വഞ്ചനയ്ക്ക് മുകളിലായി ഞാന് എഴുന്നേല്ക്കേണ്ടതിനു കാണുവാനുള്ള കണ്ണും കേള്ക്കുവാനുള്ള ചെവിയും എനിക്ക് നല്കേണമേ യേശുവിന്റെ നാമത്തില്.
Join our WhatsApp Channel
Most Read
● വിശ്വാസത്താലുള്ള നടപ്പ്● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
● വാതില്ക്കാവല്ക്കാര്
● പ്രാര്ത്ഥനയിലെ അത്യാവശ്യകത
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● പ്രാവചനീക ഗീതം
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്