അനുദിന മന്ന
നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 4
Saturday, 18th of February 2023
1
0
957
Categories :
അന്തരീക്ഷം (Atmosphere)
വിടുതല്‍ (Deliverance)
"നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു". (സങ്കീര്‍ത്തനം 119:105).
നമ്മുടെ ജീവിതവും ഭവനവും മുമ്പോട്ടു കൊണ്ടുപോകുവാനുള്ള രൂപരേഖയാകുന്നു ദൈവത്തിന്‍റെ വചനം. നാം എന്തുചെയ്യണമെന്നും ദൈവത്തിന്‍റെ വഴികളിലും അവന്‍റെ ഉപദേശങ്ങളിലും നമ്മുടെ മക്കളെ എങ്ങനെ വളര്‍ത്തണമെന്നും നമുക്ക് നിര്‍ദ്ദേശം നല്കിതരുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് വചനം. നമ്മുടെ ഇന്നത്തെ വേദഭാഗത്ത് ദാവീദ് പറയുന്നു താന്‍ പോകേണ്ടുന്ന വഴികളില്‍ തന്നെ നയിക്കുന്ന ദീപമാണ് ദൈവവചനം. തന്‍റെ ജീവിതവും ഭവനവും സമൂഹമാധ്യമങ്ങളിലെ വിവരങ്ങളില്‍ നിന്നും നടത്തുന്ന ഒരു മനുഷ്യനോടും അതുപോലെ തന്‍റെ ഭവനത്തെ ദൈവവചനത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് നടത്തുന്ന ഒരു വ്യക്തിയോടും നിങ്ങള്‍ക്ക് പറയുവാന്‍ കഴിയും. വ്യത്യാസം എപ്പോഴും പ്രകടമായിരിക്കും.
മത്തായി 7:24-27 വരെ യേശു ഇപ്രകാരം ഉപദേശിച്ചിരിക്കുന്നു, "ആകയാൽ എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. 25വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. 26എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. 27വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു, അതു വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു".
വചനം അടിസ്ഥാനമാകുന്നു, അടിസ്ഥാനം ഉറപ്പുള്ളതായിരിക്കുമ്പോള്‍, കെട്ടിടം ഉറച്ചുനില്‍ക്കും. പല ഉപദേശങ്ങളുടെയും ക്ഷുദ്രത്തിന്‍റെയും കാറ്റുകള്‍ ആളുകളെ വീഴ്ത്തിക്കളയുമ്പോള്‍, വചനത്താല്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ സ്ഥിരമായി നില്‍ക്കും.
ആകയാല്‍, ഒരു കുടുംബമെന്ന നിലയില്‍ വചനപ്രകാരമുള്ള ഒരു ജീവിതശൈലി നാം വളര്‍ത്തിയെടുക്കണം. നിങ്ങളുടെ കൈകളില്‍ ഒരു വേദപുസ്തകം പിടിച്ചതുകൊണ്ടോ അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ ഓരോ മുറിയിലും ഓരോ ബൈബിള്‍ വെച്ചതുകൊണ്ടോ മാത്രം നിങ്ങളുടെ ജീവിതത്തില്‍ ദൈവവചനം പ്രവര്‍ത്തിക്കയോ മാറ്റങ്ങള്‍ സംഭവിക്കയോ ചെയ്യുകയില്ല. ദൈവത്തിന്‍റെ വചനം ദൈവശ്വാസീയമാകുന്നു, അത് ഉപദേശിക്കുമ്പോള്‍, വചനം സംസാരിക്കുമ്പോള്‍ ദൈവീകമായ ശക്തി കടന്നുവരുന്നു.
സങ്കീര്‍ത്തനം 119:9-11 വരെ ദാവീദ് പറഞ്ഞിരിക്കുന്നു, "ബാലൻ തന്‍റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ? നിന്‍റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്‍റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്ക് ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്‍റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു". നിങ്ങള്‍ ഈ വാക്യം ശ്രദ്ധിച്ചോ? നിങ്ങളുടെ മക്കള്‍ തെറ്റിപോകാതെയിരിക്കേണ്ടതിനു ദൈവവചനം അവരെ പഠിപ്പിക്കണം. ചില ആളുകള്‍ തങ്ങളുടെ മക്കളെ അവരുടെ സംസ്കാരവും പാരമ്പര്യവും പഠിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്നു, അതേ, അത് നല്ലതാണ്, എന്നാല്‍ അവര്‍ ആ സമൂഹത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് നിങ്ങളുടെ സംസ്കാരം പാലിക്കപ്പെടുന്നത്. അവര്‍ മറ്റൊരു സ്ഥലത്ത് പോകേണ്ടതായി വരുമ്പോള്‍ എങ്ങനെയായിരിക്കും; ആ നിമിഷങ്ങളില്‍ എന്ത് ചെയ്യണമെന്ന് അവരെ നിയന്ത്രിക്കുന്നത് ദൈവത്തിന്‍റെ വചനമാണ്. ആഗോളതലത്തില്‍ പ്രസക്തമായിരിക്കുന്ന ഏക പുസ്തകം വേദപുസ്തകം മാത്രമാകുന്നു.
അതുകൊണ്ട്, നിങ്ങളുടെ ഭവനത്തിന്മേല്‍, നിങ്ങളുടെ കുടുംബാംഗങ്ങളുടെ മേല്‍, നിങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളുടെമേല്‍ ദൈവവചനം സംസാരിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെമേല്‍ ദൈവവചനം നിങ്ങള്‍ ഉച്ചരിക്കുമ്പോള്‍, അവരുടെ ഉള്ളില്‍ ദൈവീകമായ ചട്ടങ്ങളെ നിങ്ങള്‍ കടത്തിവിടുകയാകുന്നു. മാനുഷീകമായ സംഭവങ്ങളുടെമേല്‍ ദൈവീകമായ വെളിപ്പെടലുകളെ നിങ്ങള സ്ഥാപിക്കുവാനിടയാകും. നിങ്ങളുടെ വഴികളിലുള്ള പര്‍വ്വതങ്ങളോട് നീങ്ങുവാന്‍ നിങ്ങള്‍ കല്പ്പിക്കുമ്പോള്‍, അത് നീങ്ങിപോകും. നിങ്ങളുടെ മക്കളെ ദൈവവചനം പഠിപ്പിക്കുക അത് അവര്‍ എപ്പോഴും പറയട്ടെ. അവര്‍ക്ക് എന്ത് തോന്നുന്നുവോ അല്ലെങ്കില്‍ സമ്പദ്ഘടന എന്ത് പറയുന്നുവോ അതല്ല അവര്‍ ഏറ്റുപറയേണ്ടത്, ദൈവവചനം പറയുന്നത് ഏറ്റുപറയുവാന്‍ അവര്‍ പഠിക്കണം.
യോവേല്‍ 3:10 പറയുന്നു, "നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ". അവര്‍ ബലഹീനരെന്നു അവര്‍ക്ക് തോന്നുന്നുണ്ടോ? അവര്‍ ദൈവത്തിന്‍റെ ശക്തിയെ തങ്ങളുടെ ജീവിതത്തിന്മേല്‍ പ്രഖ്യാപിക്കട്ടെ.
ദൈവവചനത്തിനു ശുദ്ധീകരിക്കുവാനുള്ള ഒരു ശക്തിയുമുണ്ട്. യോഹന്നാന്‍ 15:3ല്‍ യേശു പറഞ്ഞു, "ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു". ദൈവത്തിന്‍റെ വചനം നമ്മെ ശുദ്ധീകരിക്കുന്നു. നിങ്ങളുടെ മക്കള്‍ ഏതെങ്കിലും രീതികളില അടിമപ്പെട്ടിരിക്കുന്നുവോ? ചില ബലഹീനതകളാല്‍ അവര പ്രയാസമനുഭവിക്കുന്നുണ്ടോ? നിരന്തരം ദൈവവചനം പഠിക്കുവാനുള്ള ഒരു സമയം അവര്‍ക്ക് ഉണ്ടായിരിക്കട്ടെ.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തിന്‍റെ വെളിച്ചത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനം അനുസരിക്കുവാന്‍ എന്നെ അവിടുന്നു സഹായിക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വചനവും അങ്ങയുടെ വഴികളും അനുഗമിക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ യാചിക്കുന്നു. ഞാന്‍ എന്‍റെ കുടുംബത്തെ അവിടുത്തെ വചനത്താല്‍ ശുദ്ധീകരിക്കുകയും, ഞങ്ങളുടെ ജീവിതം വചനത്താലാണ് ചലിക്കുന്നതെന്ന് ഞാന്‍ പ്രഖ്യാപിക്കയും ചെയ്യുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഇത് പരിഹരിക്കുക● വിജയത്തിന്റെ പരിശോധന
● ആരാധനയ്ക്കുള്ള ഇന്ധനം
● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
● മഹാ പ്രതിഫലദാതാവ്
● നിരാശയെ എങ്ങനെ അതിജീവിക്കാം
അഭിപ്രായങ്ങള്‍