അനുദിന മന്ന
ദിവസം 18:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 9th of December 2024
1
0
112
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ശാപങ്ങളെ തകര്‍ക്കുക
"ആഭിചാരം യാക്കോബിനു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;" (സംഖ്യാപുസ്തകം 23:23).
ശാപങ്ങള്‍ ശക്തിയുള്ളതാണ്; നല്ല ഭാവിയെ പരിമിതപ്പെടുത്തുവാന്‍ വേണ്ടി ശത്രുവിനു അത് ഉപയോഗിക്കുവാന്‍ സാധിക്കും. പല വിശ്വാസികള്‍ക്കും അറിയാത്ത ശാപവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളുണ്ട്.
അനേക വിശ്വാസികള്‍ക്കും ദൈവവചനം ശരിയായ രീതിയില്‍ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്നറിയില്ല. ഗലാത്യര്‍ 3:13 പറയുന്നു ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും ക്രിസ്തു നമ്മെ വിലയ്ക്കുവാങ്ങി. ഏതു തരത്തിലുള്ള ശാപത്തില്‍ നിന്നാണ് ക്രിസ്തു നമ്മെ വീണ്ടെടുത്തത്? "മോശെയുടെ ന്യായപ്രമാണവുമായി" ബന്ധപ്പെട്ടുകിടക്കുന്ന ശാപത്തില്‍നിന്നും.
നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട മൂന്നു തരത്തിലുള്ള പ്രമാണങ്ങളുണ്ട്, അവ:
1. പത്തു കല്പനകള്‍. ഈ നിയമത്തെ "ന്യായപ്രമാണം" എന്നും വിളിക്കുന്നു.
2. പഞ്ചഗ്രന്ഥങ്ങള്‍, അത് ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍ ആകുന്നു (ഉല്‍പത്തി, പുറപ്പാട്, ലേവ്യാപുസ്തകം, സംഖ്യാപുസ്തകം, ആവര്‍ത്തനപുസ്തകം): ഇവയേയും "ന്യായപ്രമാണം" എന്ന നിലയില്‍ സൂചിപ്പിക്കുന്നു.
3. ദൈവത്തിന്‍റെ വചനം. ദൈവത്തിന്‍റെ വായില്‍നിന്നും പുറപ്പെടുന്ന ഓരോ വചനങ്ങളും "ന്യായപ്രമാണം" എന്ന് വിശേഷിപ്പിക്കാം, കാരണം ദൈവം രാജാവാകുന്നു, ഒരു രാജാവിന്‍റെ ഓരോ വാക്കും സംസാരിക്കപ്പെട്ട നിയമങ്ങളാണ്.
ക്രിസ്തു നമ്മെ വീണ്ടെടുത്തത് മോശെയുടെ ന്യായപ്രമാണത്തില്‍ അടങ്ങിയിരിക്കുന്ന നിയമങ്ങളില്‍ നിന്നാണ്. നീതിയ്ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ആചാരപരമായ എല്ലാ നിയമങ്ങളില്‍ നിന്നും ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നു.
ഒരു ക്രിസ്ത്യാനി ശപിക്കപ്പെടുമോ?
സത്യം എന്തെന്നാല്‍ ദൈവവുമായി ശക്തമായ ഒരു ബന്ധത്തില്‍ ആയിരിക്കുന്ന ഒരു ക്രിസ്ത്യാനി ശപിക്കപ്പെടുകയില്ല എന്നുള്ളതാണ്. ക്രിസ്ത്യാനികള്‍ക്ക് എതിരായി ശാപത്തിനു പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വിഷയങ്ങളുണ്ട്, എന്നാല്‍ ക്രിസ്ത്യാനികള്‍ "നേരിട്ട് ശപിക്കപ്പെട്ടവര്‍" ആകുന്നു എന്നല്ല അതിനര്‍ത്ഥം.
ഒരു ക്രിസ്ത്യാനിക്ക് എതിരായി ശാപം പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ എതൊക്കെയാകുന്നു?
- ഒരു ക്രിസ്ത്യാനി ദൈവവുമായുള്ള കൂട്ടായ്മ ബന്ധത്തിന് പുറത്താകുമ്പോള്‍ അവനെതിരായി ശാപത്തിനു പ്രവര്‍ത്തിക്കാന്‍ സാധിക്കും.
- ഒരു ക്രിസ്ത്യാനി പാപംനിറഞ്ഞ ഒരു ജീവിതശൈലികൊണ്ട് തന്‍റെ ആത്മീക വേലിയെ പൊളിച്ചുക്കളയുമ്പോള്‍ ശാപം അവനെതിരായി പ്രവര്‍ത്തിക്കും. നാം ഇന്നും 100 ശതമാനം പൂര്‍ണ്ണരാകാത്തതുകൊണ്ട്, വല്ലപ്പോഴുമൊക്കെ പാപം ചെയ്യുവാന്‍ സാധ്യതയുണ്ട് എന്നാല്‍ ഒരു വ്യക്തിക്ക് സ്ഥിരമായി പാപംനിറഞ്ഞ ജീവിതശൈലി ഉണ്ടാകുമ്പോള്‍, അങ്ങനെയുള്ള വ്യക്തി പിശാചിനു ഇടം കൊടുത്തതുകൊണ്ട് അവനെതിരായി ശാപത്തിനു പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. (എഫെസ്യര്‍ 4:27).
- ഒരു ക്രിസ്ത്യാനി തന്‍റെ ഉടമ്പടിപ്രകാരമുള്ള സംരക്ഷണത്തേയും, സ്ഥാനത്തേയും, അവകാശങ്ങളേയും സംബന്ധിച്ചു അറിവില്ലാതിരിക്കുമ്പോള്‍ ശാപം അവനെതിരായി പ്രവര്‍ത്തിക്കും.
- ഒരു ക്രിസ്ത്യാനി ദൈവത്തിനുള്ളത് അപഹരിക്കുകയോ ദൈവത്തിന്‍റെ കാര്യങ്ങളോട് അനാദരവ് കാണിക്കുകയോ ചെയ്യുമ്പോള്‍ ശാപം അവനെതിരായി പ്രവര്‍ത്തിക്കും.
- ഒരു ക്രിസ്ത്യാനി ദൈവത്തോടു അനുസരണക്കേട് കാണിച്ചു ജീവിക്കുമ്പോള്‍ ആ ക്രിസ്ത്യാനിക്ക് എതിരായി ഒരു ശാപം വരുവാനുള്ള സാധ്യതയുണ്ട്.
- ഒരു ക്രിസ്ത്യാനിക്ക് പ്രാര്‍ത്ഥിക്കുവാനോ ശാപങ്ങള്‍ക്ക് എതിരായി തന്‍റെ അധികാരം ഉപയോഗിക്കാനോ കഴിയാതെ ഇരിക്കുമ്പോള്‍ ഒരു ശാപത്തിനു ആ ക്രിസ്ത്യാനിക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. നിങ്ങള്‍ നടപ്പില്‍ വരുത്തുന്നതാണ് നിങ്ങള്‍ ആസ്വദിക്കുന്നത്. ആത്മീക പോരാട്ടത്തില്‍ ഒരു ക്രിസ്ത്യാനി നിഷ്ക്രിയരാകരുത്.
ഒരു ക്രിസ്ത്യാനി മറ്റുള്ളവരെ ചതിക്കുകയോ അഥവാ മറ്റുള്ളവര്‍ക്ക് എതിരായി ദോഷം പ്രവര്‍ത്തിക്കയോ ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ അവനെ ശപിച്ചാല്‍, അത് സംഭവിക്കാന്‍ സാധ്യതയുണ്ട്. ശാപത്തിനു പ്രവര്‍ത്തിക്കുവാന്‍ നിയമപരമായ ഒരു അടിത്തറയുണ്ട്. (സദൃശ്യവാക്യങ്ങള്‍ 26:2) പറയുന്നു, ". . . . . . . . . കാരണം കൂടാതെ ശാപം പറ്റുകയില്ല".
ശാപത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍
- നിങ്ങള്‍ക്ക് ജീവിതത്തില്‍ എത്ര വേഗത്തില്‍ എത്ര ദൂരംവരെ പോകുവാന്‍ കഴിയുമെന്ന് തീരുമാനിക്കാന്‍ ശാപത്തിനു കഴിയും.
- ഒരു ലക്ഷ്യസ്ഥാനത്തിനു എതിരായി തൊടുത്തുവിടുവാന്‍ കഴിയുന്ന ഒരു ആയുധമാകുന്നു ശാപമെന്നത്.
- രോഗത്തിലേക്കും, പരാജയത്തിലേക്കും, മരണത്തിലേക്കും നയിക്കുവാന്‍ ശാപത്തിനു കഴിയും.
- അനുഗ്രഹത്തിന്‍റെ നേര്‍ വിപരീതമാകുന്നു ശാപം എന്ന് പറയുന്നത്.
- ശാപങ്ങള്‍ നശീകരണശേഷി ഉള്ളതാണ്.
- ശാപങ്ങളെ പൊട്ടിക്കുവാന്‍ കഴിയും.
- ഒരു ശാപം അയക്കപ്പെടുമ്പോള്‍, അതിനോടുകൂടെ ഒരു പ്രെത്യേക സമയം നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കില്‍, അതിനു ഒരു തലമുറയില്‍ നിന്നും മറ്റൊന്നിലേക്ക് ഓടുവാന്‍ കഴിയും.
- അധികാരത്തിന്‍റെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ശപിക്കുവാനും അല്ലെങ്കില്‍ അനുഗ്രഹിക്കുവാനുമുള്ള ശക്തിയുണ്ട്.
- സ്വയമായി വരുത്തിവെച്ച ശാപങ്ങളാണ് ഏറ്റവും അപകടകരമായ രീതിയിലുള്ള ശാപങ്ങള്‍.
- തലമുറയായുള്ള അനുഗ്രഹങ്ങളുണ്ട്
- അതുപോലെതന്നെ തലമുറയായുള്ള ശാപങ്ങളുമുണ്ട്.
ശാപങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു വേദപുസ്തകത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍.
1. ഗേഹസിയും തന്‍റെ തലമുറയും കുഷ്ഠരോഗത്താല്‍ ശപിക്കപ്പെട്ടു. (2 രാജാക്കന്മാര്‍ 5:27).
2. യോശുവ യെരിഹോവിനെ ശപിച്ചു. യോശുവ 6:26 ല്‍ യോശുവ യെരിഹോവിന്മേല്‍ ഒരു ശാപം വെച്ചു, ഏകദേശം 530 വര്‍ഷങ്ങള്‍ക്കുശേഷം, ഹീയേല്‍ എന്നുപേരുള്ള ഒരു മനുഷ്യന്‍ യെരിഹോവിനെ വീണ്ടും പണിതു, എന്നാല്‍ ആ ശാപം നിമിത്തം അവന്‍റെ മൂത്തമകനും ഇളയമകനും നഷ്ടപ്പെടുവാന്‍ ഇടയായിത്തീര്‍ന്നു. (1 രാജാക്കന്മാര്‍ 16:34 നോക്കുക).
ഒന്നുകില്‍ ഹീയേല്‍ ആ ശാപത്തെ തുച്ഛീകരിച്ചു, അഥവാ അതിനെ സംബന്ധിച്ചു അവന്‍ അജ്ഞനായിരുന്നു. അജ്ഞത ഒരു മനുഷ്യനെ ശാപത്തിന്‍റെ ദോഷകരമായ ഫലത്തില്‍ നിന്നും ഒഴിവാക്കുന്നില്ല, അതുകൊണ്ട് ഒരു ക്രിസ്ത്യാനിയും ഇങ്ങനെ ചിന്തിക്കരുത് പരമ്പരാഗതമായി നിലനില്‍ക്കുന്ന ഏതെങ്കിലും ശാപത്തെക്കുറിച്ചുള്ള അജ്ഞത എന്നാല്‍ ഒഴിഞ്ഞിരിക്കുക എന്നല്ല അതിനര്‍ത്ഥം.
3. ആദാം അനുഗ്രഹിക്കപ്പെട്ടവന്‍ ആയിരുന്നു, എന്നാല്‍ അവന്‍റെ അനുസരണക്കേട് ശാപത്തിലേക്ക് നയിച്ചു. ദൈവം ഒരിക്കലും പാപത്തെ അംഗീകരിക്കയില്ല; ദൈവം പാപികളെ സ്നേഹിക്കുന്നു എന്നാല്‍ പാപത്തോടുള്ള നമ്മുടെ അശ്രദ്ധപൂര്‍വ്വമായ മനോഭാവം ദൈവം ക്ഷമിക്കുകയില്ല. നാം പാപത്തിനു എതിരായി പോരാടണം. (ഉല്‍പത്തി 3:17-19).
4. ബിലെയാമും ബാലാക്കും. ബാലാക്ക് ബിലയാമിനെ കൂലിക്കൊടുത്തു വിളിച്ചുവരുത്തി; അവന് യിസ്രായേലിനെ പരാജയപ്പെടുത്തുവാന്‍ വേണ്ടി അവരെ ശപിക്കുവാന്‍ ബിലെയാമിനോട് ആവശ്യപ്പെടുന്നു. ഒരുവനെ ശപിക്കുനതിന്‍റെ ആത്മീക പ്രത്യാഘാതം ബാലാക്ക് മനസ്സിലാക്കുകയും അവരെ ശാരീരികമായി യുദ്ധത്തില്‍ ആക്രമിക്കുന്നതിന് മുമ്പായി ഒരു ആത്മീക അസ്ത്രം (ഒരു ശാപം) തൊടുക്കുവാന്‍ അവന്‍ ആഗ്രഹിക്കയും ചെയ്തു. ബിലെയാം യിസ്രായേല്യരെ ശപിക്കുന്നതില്‍ വിജയിച്ചിരുന്നുവെങ്കില്‍, അവര്‍ മോവാബ്യര്‍ക്കു എതിരായുള്ള ശാരീരികമായ യുദ്ധത്തില്‍ പരാജയപ്പെടുമായിരുന്നു.
ശാപങ്ങളെ എങ്ങനെ തകര്‍ക്കുവാന്‍ കഴിയും.
- ഒരു ശാപം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്മീകമായി അത് വിവേചിക്കുക.
- ശാപത്തിന്‍റെ കാരണത്തിനു പ്രാര്‍ത്ഥനയോടെ ദൈവീക വെളിപ്പാട് അന്വേഷിക്കുക.
- ശാപത്തിനും പിശാചിനും നിയമപരമായ സാഹചര്യം നല്‍കുന്ന അറിയാവുന്നതും അറിയാത്തതുമായ പാപത്തെക്കുറിച്ചു അനുതപിക്കുക.
- ആത്മാവിന്‍റെ വാളായി നിങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന ദൈവത്തിന്‍റെ ഒരു വാഗ്ദത്ത വചനം തിരഞ്ഞെടുക്കുക. നിങ്ങള്‍ ദൈവ വചനത്തില്‍ അന്വേഷിക്കയും ദൈവഹിതം അറിയുകയും ചെയ്യണം. കോട്ടകളെയും ശാപത്തിന്‍റെ പ്രവര്‍ത്തികളെയും തകര്‍ക്കുക എന്നത് ദൈവത്തിന്‍റെ ഹിതമാകുന്നു.
- സാഹചര്യങ്ങളുടെമേല്‍ യേശുവിന്‍റെ രക്തം പുരട്ടുക, എന്നിട്ട് ആ ശാപങ്ങളുടെ നിയമപരമായ അടിത്തറകളെ തകര്‍ക്കുക.
- ദൈവഹിതത്തില്‍ പ്രാര്‍ത്ഥിക്കുക, ദൈവത്തിന്‍റെ ഇടപ്പെടലിനായി പ്രാര്‍ത്ഥിക്കുക. ശാപങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന പിശാചിനെ ബന്ധിക്കുവാന്‍ പോരാടിയുള്ള പ്രാര്‍ത്ഥന അത്യാവശ്യമാണ്.
- പ്രാവചനീകമായ പ്രഖ്യാപനങ്ങളും കല്പനകളും പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള നിങ്ങളുടെ അധികാരം ഉപയോഗിക്കുക. ആ ശാപങ്ങളെ എതിര്‍ക്കുന്ന അനുഗ്രഹങ്ങള്‍ നിങ്ങള്‍ നിരന്തരമായി ഏറ്റുപറയണം.
- വിശുദ്ധിയില്‍ ജീവിക്കുക. പാപപരമായ ജീവിതശൈലിയിലേക്ക് തിരിച്ചുപോകരുത്.
ശാപങ്ങള്‍ ശക്തിയുള്ളതാണ്, ആകയാല്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അതിനെതിരായി യുദ്ധം ചെയ്യണം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ബാധിക്കുന്ന ഇരുട്ടിന്‍റെ പ്രവര്‍ത്തികളെ നിങ്ങള്‍ നശിപ്പിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു, അത് നിങ്ങളുടെ ഉത്തരവാദിത്വമാകുന്നു, നിങ്ങള്‍ക്ക് അധികാരവുമുണ്ട്. നിങ്ങളുടെ ആത്മാവില്‍ ജാഗരൂകരായിരിക്കയും നിങ്ങളുടെ ജീവിതത്തിനു എതിരായി പുറപ്പെടുവിച്ചിരിക്കുന്ന ദുഷ്ട ശാപങ്ങളെ തകര്‍ക്കുകയും ചെയ്യുക. ഞാന്‍ നിങ്ങളുടെ ജീവിതത്തെ നോക്കി ഇങ്ങനെ കല്പിക്കുന്നു നിങ്ങളുടെ ജീവിതത്തിനു വിരോധമായി പ്രവര്‍ത്തിക്കുന്ന ഏതു ശാപവും ഇന്ന് തകര്‍ന്നുപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
Bible Reading Plan : John 20 - Act 4
പ്രാര്‍ത്ഥന
1. എന്‍റെ ഭാവിക്കെതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ നിഷേധാത്മകമായ ഉടമ്പടികളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
2. എന്‍റെ രക്തബന്ധങ്ങളില്‍ നിന്നുള്ള എല്ലാ ദോഷകരമായ ശാപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
3. പൂര്‍വ്വീകന്മാരുടെ ശാപങ്ങളില്‍ നിന്നും തിന്മയുടെ യാഗപീഠങ്ങളില്‍ നിന്നുമുള്ള എല്ലാ ശാപങ്ങളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ വേര്‍പ്പെടുത്തുന്നു യേശുവിന്‍റെ നാമത്തില്‍.
4. എന്നെ ശപിക്കുന്ന ഏതെങ്കിലും രഹസ്യമായ വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരുടെമേല്‍ ഞാന്‍ അധികാരം പ്രാപിക്കുന്നു; ആ ശാപങ്ങള്‍ ഒരു അനുഗ്രഹത്തിനു കാരണമായി മാറട്ടെ യേശുവിന്‍റെ നാമത്തില്‍.
5. എന്‍റെ ജീവിതത്തിനു എതിരായി അയയ്ക്കപ്പെട്ടിരിക്കുന്ന ഏതു ശാപവും, പിതാവേ, അവയെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ യേശുവിന്‍റെ നാമത്തില്‍.
6. എന്‍റെ പുരോഗതിയ്ക്കും സമ്പത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ അധികാരങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.
7. വിഗ്രഹാരാധനയുടെ ദോഷകരമായ സകല ഫലത്തേയും എന്‍റെ രക്തബന്ധങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.
8. പിതാവേ, എന്‍റെ നല്ല ഭാവിക്കെതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ ശാപങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
9. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായുള്ള വംശപരമായുള്ള സകല ശാപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിര്‍വീര്യമാക്കുന്നു.
10. പരാജയത്തിന്‍റെയും തകര്‍ച്ചയുടെയും ആത്മാവിനെ എന്‍റെ ജീവിതത്തില്‍ ഞാന്‍ തള്ളിക്കളയുന്നു; ഞാന്‍ വിജയിയായിത്തീരും യേശുവിന്‍റെ നാമത്തില്‍.
11. ദൈവത്തിന്‍റെ ശക്തിയെ, പൂര്‍വ്വപിതാക്കന്മാരില്‍ നിന്നും അവകാശമായി വന്നിട്ടുള്ള ശാപങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
12. നല്ല കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ വരുന്നതിനെ തടയുന്ന എല്ലാ ശാപങ്ങളേയും, ഞാന്‍ നിങ്ങളെ പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ തകര്‍ക്കുന്നു യേശുവിന്‍റെ നാമത്തില്‍.
2. എന്‍റെ രക്തബന്ധങ്ങളില്‍ നിന്നുള്ള എല്ലാ ദോഷകരമായ ശാപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
3. പൂര്‍വ്വീകന്മാരുടെ ശാപങ്ങളില്‍ നിന്നും തിന്മയുടെ യാഗപീഠങ്ങളില്‍ നിന്നുമുള്ള എല്ലാ ശാപങ്ങളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ വേര്‍പ്പെടുത്തുന്നു യേശുവിന്‍റെ നാമത്തില്‍.
4. എന്നെ ശപിക്കുന്ന ഏതെങ്കിലും രഹസ്യമായ വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരുടെമേല്‍ ഞാന്‍ അധികാരം പ്രാപിക്കുന്നു; ആ ശാപങ്ങള്‍ ഒരു അനുഗ്രഹത്തിനു കാരണമായി മാറട്ടെ യേശുവിന്‍റെ നാമത്തില്‍.
5. എന്‍റെ ജീവിതത്തിനു എതിരായി അയയ്ക്കപ്പെട്ടിരിക്കുന്ന ഏതു ശാപവും, പിതാവേ, അവയെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ യേശുവിന്‍റെ നാമത്തില്‍.
6. എന്‍റെ പുരോഗതിയ്ക്കും സമ്പത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ അധികാരങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.
7. വിഗ്രഹാരാധനയുടെ ദോഷകരമായ സകല ഫലത്തേയും എന്‍റെ രക്തബന്ധങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.
8. പിതാവേ, എന്‍റെ നല്ല ഭാവിക്കെതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ ശാപങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
9. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായുള്ള വംശപരമായുള്ള സകല ശാപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിര്‍വീര്യമാക്കുന്നു.
10. പരാജയത്തിന്‍റെയും തകര്‍ച്ചയുടെയും ആത്മാവിനെ എന്‍റെ ജീവിതത്തില്‍ ഞാന്‍ തള്ളിക്കളയുന്നു; ഞാന്‍ വിജയിയായിത്തീരും യേശുവിന്‍റെ നാമത്തില്‍.
11. ദൈവത്തിന്‍റെ ശക്തിയെ, പൂര്‍വ്വപിതാക്കന്മാരില്‍ നിന്നും അവകാശമായി വന്നിട്ടുള്ള ശാപങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
12. നല്ല കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ വരുന്നതിനെ തടയുന്ന എല്ലാ ശാപങ്ങളേയും, ഞാന്‍ നിങ്ങളെ പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ തകര്‍ക്കുന്നു യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● നിലനില്‍ക്കുന്ന മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2● പ്രാവചനീക ഗീതം
● വ്യതിചലനത്തിന്റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
● മറ്റുള്ളവരോട് കൃപ കാണിക്കുക
● ഇനി സ്തംഭനാവസ്ഥയില്ല
● കര്ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം
● കര്ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
അഭിപ്രായങ്ങള്‍