"നിയമത്തിനു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും".(ദാനിയേല്‍ 11:32).
ചില സമയങ്ങളില്‍ ജീവിതം ഭയപ്പെടുത്തുന്നതാകാം. ആരെവിഴുങ്ങേണ്ടൂ എന്ന് ചുറ്റികൊണ്ടിരിക്കുന്ന ഒരു സിംഹത്തോട് പിശാചിനെ വേദപുസ്തകം താരതമ്യം ചെയ്യുന്നു. അവന് ഒരു സിംഹമല്ല, എന്നാല്‍ അവന് അങ്ങനെ അഭിനയിച്ചില്ല എങ്കില്‍ ആളുകളുടെ ഉദ്ദേശങ്ങളില്‍ നിന്നും നിയമനങ്ങളില്‍ നിന്നും അവരെ ഭയപ്പെടുത്തുവാന്‍ കഴിയുകയില്ല എന്ന് അവന് അറിയുന്നു. അതുകൊണ്ട് അവന് അലറുവാന്‍ വേണ്ടി വരുന്നു, അപ്പോള്‍ ലക്ഷ്യമുള്ള ആളുകള്‍ തങ്ങളുടെ മഹത്വകരമായ ഉദ്ദേശങ്ങളില്‍ നിന്നും സാധാരണമായ നിലയിലേക്ക് ഓടിപോകുന്നു.
എന്നാല്‍ ദൈവം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ദൈവീക ഉദ്ദേശത്തിലേക്ക് നടക്കുവാന്‍ ധൈര്യം ആവശ്യമാണ്. എസ്ഥേര്‍ 5:1-2 ല്‍ വേദപുസ്തകം പറയുന്നു, "മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരേ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിനു നേരേ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു. എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്‍ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപ തോന്നി തന്റെ കൈയിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു".
രാജാവ് വിളിച്ചുവരുത്താതെ അവന്റെ മുമ്പില്‍ ചെല്ലുവാനുള്ള ധൈര്യവും താല്പര്യവും എസ്ഥേര്‍ കാണിക്കുവാന്‍ ഇടയായി. ഇതിനു പ്രത്യേകമായ ധൈര്യം ആവശ്യമായിരുന്നു കാരണം രാജാവായ അഹശ്വേരോശ് തന്റെ രാജ്ഞിമാരോട് പെരുമാറുന്നതില്‍ ഒരു നല്ല പേരുള്ളവന് അല്ലായിരുന്നു. അവള് തന്റെ ജീവനെ കൈയ്യിലെടുത്തുകൊണ്ട് മറ്റുള്ളതെല്ലാം മറന്നു. എസ്ഥേര്‍ 4 :16 ല്‍ അവള് ഇപ്രകാരം പറഞ്ഞിരിക്കുന്നു, "നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ".
അവളുടെ ജീവിതം അപകടഘട്ടത്തില്‍ ആയിരുന്നിട്ടു കൂടി അവള് പുറകോട്ടു നോക്കുവാന്‍ തയ്യാറല്ലായിരുന്നു. അതേ, ക്ഷണിക്കപ്പെടാതെ രാജാവിന്റെ മുമ്പാകെ ചെല്ലുക എന്നത് രാജ്യത്തിന്റെ നിയമത്തിനു എതിരാണ്. എന്നാല്‍ രാജാവ് അവള്‍ക്കുവേണ്ടി എപ്പോഴാണ് അയയ്ക്കപ്പെടുന്നത്? തന്റെ ജനത്തെ കൊല്ലുവാനുള്ള നിയമം മുദ്രവെച്ചുക്കഴിഞ്ഞു, സമയം അതിവേഗം അടുത്തുകൊണ്ടിരിക്കയായിരുന്നു.
ജീവിതത്തില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ലഭിക്കുവാന്‍ ധൈര്യം ആവശ്യമാകുന്നു. അനേകം ആളുകളും ദൈവം അവരോടു പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ ചെയ്തു തുടങ്ങയിരുന്നുവെങ്കില് ഇന്ന് അവരെല്ലാം മഹത്തായ നിലയില്‍ എത്തുമായിരുന്നു. വ്യത്യസ്തങ്ങളായ ഒഴിവുകഴിവുകളാല്‍ അവരുടെ മനസ്സ് നിറഞ്ഞിരുന്നു. "ഞാന്‍ പരാജയപ്പെട്ടാല്‍ എന്തായിത്തീരും?" "ആരും എന്നെ സഹായിച്ചില്ലെങ്കില്‍ എന്തു ചെയ്യും?" "ഞാന്‍ ഒറ്റയ്ക്ക് എങ്ങനെയാണ് ആരംഭിക്കുന്നത്?" "എനിക്ക് അനുഭവപരിചയമില്ല". അനിശ്ചിതത്വം കൊണ്ടും സംശയം കൊണ്ടും പിശാച് അവരുടെ മനസ്സിനെ നിറച്ചിരിക്കയാണ്, അങ്ങനെ ഉദ്ദേശം നടക്കാതെ പോകുന്നു.
ആത്മഹത്യാപരമായ ആ നീക്കത്തില്‍ കൊട്ടാരത്തിലുണ്ടായിരുന്ന ആളുകള്‍ എസ്ഥേറിനോട് സംസാരിച്ചു കാണുകയില്ല എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? അവളുടെ തോഴിമാര് അവളോട് പലപ്രാവശ്യം ഇങ്ങനെ പറഞ്ഞിരിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്, "എന്റെ യജമാനത്തി, ഇത് ചെയ്യണമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ?" "ആദ്യം മരിക്കുന്ന വ്യക്തി താങ്കളായാല് എന്തുചെയ്യും?" "താങ്കള്‍ മരിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?" "കുറച്ചുകാലംകൂടി എന്തുകൊണ്ട് കാത്തിരുന്നുകൂടാ?" "ശരി, അവിടെ പോകുന്നതിനു പകരം താങ്കള്‍ രാജാവിനു ഒരു എഴുത്ത് കൊടുത്തുവിട്ടാലും മതിയാകും". "താങ്കള്‍ക്ക് രോഗമുള്ളതായി എന്തുകൊണ്ട് അഭിനയിച്ചുകൂടാ, ഒരുപക്ഷേ രാജാവ് ഇവിടെ വരും". എന്നാല്‍, എസ്ഥേര്‍ കാളയുടെ കൊമ്പില്‍തന്നെ പിടിച്ചു, തന്റെ ദൈവത്തിലുള്ള വിശ്വാസത്താല്‍, അവള് വ്യക്തിപരമായി പോയി രാജാവിന്റെ മുമ്പാകെ നിന്നു.
ധൈര്യസമേതമുള്ള ആ നീക്കത്തിന്റെ ഫലം എന്തായിരുന്നു? വേദപുസ്തകം പറയുന്നു, "രാജാവ് അവളോട്: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു". (എസ്ഥേര്‍ 5:3). വധിക്കപ്പെടുന്നതിനു പകരം അവള് രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അവളുടെ അധരം തുറക്കാതെതന്നെ, രാജാവ് അവള്‍ക്കായി കാത്തിരിന്നതുപോലെ തന്റെ രാജ്യത്തിന്റെ പാതിയോളമായാലും അവള്‍ക്കു നല്‍കാം എന്ന് വാക്കുക്കൊടുത്തു.
പ്രിയ സുഹൃത്തേ, ധൈര്യമുള്ളവര്‍ ആയിരിക്കുവീന്. ഇന്നുതന്നെ ചില നീക്കങ്ങള്‍ നടത്തുക. ഇന്നുതന്നെ വിളിക്കുക. അപേക്ഷ അയയ്ക്കുക. ആ ബിസിനസ്സ് ആരംഭിച്ച് ദൈവം നിങ്ങളെ നടത്തുന്നത് കാണുക.
ഇതുകൂടി ശ്രദ്ധിക്കുക രാജാവിന്റെ മുമ്പാകെ എസ്ഥേര്‍ പോയത് 'മൂന്നാമത്തെ ദിവസം' ആയിരുന്നു. സകലവും മൂന്നാം ദിവസം. യേശു, മരണത്തിന്റെ സ്ഥലത്തേക്ക് പോകുവാന്‍ ഇടയായി, എന്നാല്‍ മൂന്നാംനാള്‍ അവനു ജീവനും അനുഗ്രഹവും ലഭിച്ചു, മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിലേക്ക് അവന് നയിക്കപ്പെട്ടു - പുനരുത്ഥാനം.
രാജാവിന്റെ പ്രീതി സമ്പാദിച്ചതിനു ശേഷം, രാജാവിന്റെ പൊന്‍ചെങ്കോല്‍ അവളിലേക്ക് നീട്ടപ്പെട്ടു, മാത്രമല്ല അവള്‍ക്കു ഇഷ്ടമുള്ള എന്തും രാജാവിനോടു ചോദിക്കാമെന്ന ഒരു ബ്ലാങ്ക് ചെക്ക് ഇപ്പോള്‍ എസ്ഥേറിനു ലഭിച്ചു. ഹൊ! നിങ്ങള്‍ എന്തിനുവേണ്ടി ചോദിക്കും?

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ധൈര്യത്തിന്റെ ആത്മാവിനെ അങ്ങ് എനിക്ക് നല്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുന്ന് ധൈര്യത്താല്‍ എന്റെ ഹൃദയത്തെ നിറയ്ക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നില്‍ നിന്നും ഭയത്തേയും സംശയത്തെയും എടുത്തുമാറ്റേണമേ, അങ്ങയിലുള്ള വിശ്വാസത്താല്‍ മുമ്പോട്ടുപോകുവാന്‍ എന്നെ സഹായിക്കേണമേ. ഇനി ഒരിക്കലും ഒന്നുംതന്നെ എന്നെ പിടിച്ചുനിര്‍ത്തുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മനുഷ്യന്റെ വീഴ്ചകള്‍ക്കിടയിലും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം● ഒരു കാര്യം: ക്രിസ്തുവില്‍ ശരിയായ നിക്ഷേപം കണ്ടെത്തുക
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● ഒരുങ്ങാത്ത ഒരു ലോകത്തിലെ തയ്യാറെടുപ്പ്
● ദൈവത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
● നീതിയുടെ വസ്ത്രം
അഭിപ്രായങ്ങള്‍