അനുദിന മന്ന
1
0
540
നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
Wednesday, 5th of July 2023
Categories :
Character
Human Heart
വേണ്ടി മാത്രമായി നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുവാനുള്ള തീരുമാനം നിങ്ങള്‍ എടുത്തിട്ടുണ്ടോ? നല്ലതിനു വേണ്ടി യഥാര്‍ത്ഥമായി മാറുവാന്‍ ആഗ്രഹിച്ച അനേകരില്‍ ധാരാളം നിരാശയ്ക്ക് ഇത് കാരണമായിട്ടുണ്ട്.
പുറമേയുള്ള കാരുങ്ങളുടെ മാറ്റത്തിനായിട്ടാണ് അനേകരും ശ്രദ്ധ കൊടുക്കുന്നത് എന്നതാണ് ഈ നിശ്ചലതയുടെ കാരണങ്ങളിലൊന്ന്. സ്ഥിരമായ ഒരു മാറ്റത്തെ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ആഴമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ് - നിങ്ങളുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുക.
അവൻ (യേശു) അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: "വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു. . . . ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു. . . . മറ്റുചിലതു മുള്ളിനിടയിൽ വീണു. . . . മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവൻ കേൾക്കട്ടെ".
മനുഷ്യന്‍റെ ഹൃദയത്തെ മണ്ണിനോട് ഉപമിച്ചുകൊണ്ട് കര്‍ത്താവായ യേശു സംസാരിച്ചിരിക്കുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍, നാലു തരത്തിലുള്ള നിലങ്ങളെ യേശു പരാമര്‍ശിക്കുന്നു.
1. വഴിയരികില്‍
2. പാറസ്ഥലത്ത്
3. മുള്ളിനിടയില്‍
4. നല്ല നിലത്ത്
ഈ നാലു തരത്തിലുള്ള മണ്ണ് സൂചിപ്പിക്കുന്നത് മനുഷ്യഹൃദയത്തിന്‍റെ നാലു അവസ്ഥകളെയാകുന്നു. നാം ഗ്രഹിക്കേണ്ട ഒന്നാമത്തെ തത്വം എന്തെന്നാല്‍ മണ്ണില്‍ വിതയ്ക്കപ്പെടുന്ന എന്തും ഒരു പ്രത്യേക പരിധിവരെ വളരുവാന്‍ ഇടയാകും. മനുഷ്യന്‍റെ ഹൃദയത്തിന്‍റെ കാര്യവും അങ്ങനെ തന്നെയാകുന്നു - നിങ്ങളുടെ ഹൃദയത്തില്‍ വിതയ്ക്കുന്നത് എന്തും അത് വളര്‍ത്തുന്നു.
നിങ്ങള്‍ അശ്ലീലസാഹിത്യങ്ങളോ അതുപോലെയുള്ള മറ്റു മലിനതകളോ വിതച്ചാല്‍, വളരുന്നത് അങ്ങനെയുള്ള കാര്യങ്ങള്‍ തന്നെയായിരിക്കും. നിങ്ങള്‍ കയ്പ്പും, നിഷേധാത്മകതയുമാണ് വിതയ്ക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്ന കൊയ്ത്ത് അങ്ങനെയുള്ളതായിരിക്കും.
രണ്ടാമതായി, നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥയെ നാം നിരന്തരമായി നിരീക്ഷിക്കേണ്ടത് ആവശ്യമാകുന്നു. നാം കര്‍ത്താവിങ്കല്‍ നിന്നും മാറിപോകുന്നതായി തോന്നുമ്പോള്‍, വിതയ്ക്കപ്പെട്ട നല്ല വിത്തുകള്‍ നിഷ്ഫലമായി പോകാതിരിക്കുവാന്‍ വേണ്ടി നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥകളെ കൈകാര്യം ചെയ്യുവാനുള്ള അനിവാര്യമായ തീരുമാനങ്ങള്‍ നാം കൈക്കൊള്ളണം.
"ഞാന്‍ ഏതു തരത്തിലുള്ള മണ്ണാകുന്നു?" എന്ന് നിങ്ങളോടുതന്നെ ഇന്ന് ചോദിക്കുക. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ആ ചോദ്യത്തിന്‍റെ ഉത്തരം നിങ്ങള്‍ക്കുവേണ്ടി നല്‍കുവാന്‍ സാധിക്കയില്ല.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ആത്മാവില്‍ ശരിയായ കാര്യങ്ങള്‍ വിതയ്ക്കുവാനുള്ള വിവേചനം എനിക്ക് തരേണമേ.
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "ആത്മാവോ ഹൃദയത്തിലെ ആഴങ്ങളെ ആരായുന്നു". എന്‍റെ ഹൃദയത്തെ പരിശോധിക്കുകയും അങ്ങേയ്ക്ക് പ്രസാദമല്ലാത്ത കാര്യങ്ങളെ പിഴുതുമാറ്റുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബവും സഭയും പലവിധ ഉപദേശങ്ങളുടെ കാറ്റുകളാലോ അഥവാ മനുഷ്യരുടെ കൌശലങ്ങളാലോ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുകയോ മാറിപോകുകയോ ചെയ്യുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബാംഗങ്ങളും സഭയും കൌശലപരമായ തന്ത്രങ്ങളില്‍ നിന്നും വഞ്ചനാപരമായ ഗൂഡാലോചനയില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സൂക്ഷ്മതയോടെ മറച്ചുവെച്ചിരിക്കുന്ന അസത്യങ്ങളെ ഞങ്ങള്‍ വ്യക്തമായി കാണുകയും അവയെ പൂര്‍ണ്ണമായി ത്യജിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ ജനത്തിന്‍റെ ഇടയില്‍ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവൃത്തികളും ഉണ്ടാകുന്ന തരത്തിലുള്ള അങ്ങയുടെ ആത്മാവിന്‍റെ ഒരു പുതിയ അഭിഷേകത്താല്‍ പാസ്റ്റര്‍ മൈക്കിളിനേയും തന്‍റെ ടീമിലെ അംഗങ്ങളേയും അഭിഷേകം ചെയ്യേണമേ. ഇത് മുഖാന്തിരം ആളുകള്‍ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കപ്പെടുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവുമായി ഏറ്റുപറയുകയും ചെയ്യേണമേ.
Join our WhatsApp Channel

Most Read
● വിദ്വാന്മാരില് നിന്നും പഠിക്കുക● ക്രിസ്തുവിലൂടെ ജയം നേടുക
● എന്താണ് ആത്മവഞ്ചന? - I
● എന്താണ് പ്രാവചനീക ഇടപെടല്?
● കൌണ്ട് ഡൌണ് ആരംഭിക്കുന്നു
● അശ്ലീലസാഹിത്യം
● പെന്തക്കൊസ്തിന്റെ ഉദ്ദേശം
അഭിപ്രായങ്ങള്‍