അനുദിന മന്ന
ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
Sunday, 29th of January 2023
1
0
597
Categories :
Worship
അങ്ങനെതന്നെ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. (മത്തായി 5:16)
അനുദിനവും മുടങ്ങാതെ ദൈവത്തിന്റെ സന്നിധിയില്‍ സമയങ്ങള്‍ ചിലവിടുവാന്‍ നിങ്ങള്‍ പഠിച്ചാല്‍, നിങ്ങള്‍ ഒരിക്കലും പഴയതുപോലെ ആയിരിക്കയില്ല. സാഹചര്യങ്ങളും മറ്റു കാര്യങ്ങളും കര്‍ത്താവിന്റെ വീക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായി വ്യത്യാസമായാണ് കാണപ്പെടുന്നത്. അത് നിങ്ങള്‍ പെരുമാറുന്ന രീതി, നിങ്ങള്‍ സംസാരിക്കുന്ന രീതി ഇവയെല്ലാം മാറ്റുവാന്‍ ഇടയാകും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇതുവരെയും നിങ്ങള്‍ ജീവിച്ചുവന്ന രീതിയേയും മാറ്റുവാന്‍ ഇടയായിത്തീരും. ഒരു സാധാരണ, നാട്ടിന്‍പുറത്തുകാരിയായ എസ്ഥേര്‍, രാജാവിനോടുകൂടെ ഒരു ദിവസം ചിലവഴിക്കാന്‍ ഒരു വര്‍ഷം മുഴുവനും ഒരുങ്ങുവാന്‍ തയ്യാറായി.
ആ ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും തനിക്കു രാജാവിനെ കാണാമെന്നു അവള്‍ക്കു യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. അനന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ അവള് അവളെത്തന്നെ ഒരുക്കുവാന്‍ ഇടയായി. അവളുടെ ഒരുക്കത്തിന്റെ സമയം കഴിഞ്ഞ നിമിഷത്തില്‍, അവള് രാജാവിന്റെ സന്നിധിയില്‍ കൊണ്ടുവരപ്പെട്ടു അങ്ങനെ ആ ദിവസം മുതല്‍ അവള് 'കീഴടക്കപെട്ട രാജ്യത്തില്‍' നിന്നുള്ള ഒരു സാധാരണ 'നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി' അല്ല പിന്നെയോ രാജ്ഞിയാണ്. ആ ദിവസം മുതല്‍ അവള് രാജ്ഞിയായിത്തീര്ന്നതുകൊണ്ട്, ഒരു രാജ്ഞിയെപ്പോലെ അവള് സംസാരിക്കയും, നടക്കുകയും, അവളെത്തന്നെ മുമ്പോട്ടു കൊണ്ടുപോകയും ചെയ്തു. അവളുടെ ആ ഒരുക്കം അവളുടെ ജിവിതശൈലിയായി മാറി.
ഓര്‍ക്കുക, ആരാധനയെന്നാല്‍ ഏതെങ്കിലും ഒരു പ്രാര്‍ത്ഥനാ യോഗത്തിലൊ സഭയുടെ മറ്റു കൂട്ടായ്മയിലോ ഒന്നോ, രണ്ടോ മണിക്കൂര്‍ നടക്കുന്ന ഒരു കാര്യമോ അഥവാ നാം തനിച്ചു ദൈവത്തിന്റെ സന്നിധിയില്‍ സമയം ചിലവഴിക്കുമ്പോള്‍ സംഭവിക്കുന്നതോ അല്ല. അത് നിങ്ങളുടെ ജീവിതശൈലിയായി മാറേണ്ടതാണ്. നിങ്ങള്‍ എവിടെ പോയാലും, നിങ്ങള്‍ എന്തുതന്നെ ചെയ്താലും, അതില്‍ ആരാധനയുടെ ഒരു സൌരഭ്യം ഉണ്ടായിരിക്കണം - സാഹചര്യങ്ങള്‍ എന്തുതന്നെയായാലും കുഴപ്പമില്ല. രാജാധിരാജാവ് തന്റെ പരിശുദ്ധാത്മാവില്‍ കൂടി നമ്മില്‍ വസിക്കുന്നതുകൊണ്ട്, നാം എവിടെപോയാലും അവന്റെ സാന്നിധ്യം നമ്മോടൊപ്പം വഹിക്കേണ്ടതാണ്. ആകയാല്‍, ഓരോ ദിവസത്തിന്റെയും അനുനിമിഷവും ആരാധനയ്ക്ക് വേണ്ടിയുള്ള ഒരു കാരണമായും അവസരമായും മാറുന്നു.
നാം ചെയ്യുന്ന ഒരു കാര്യമല്ല ആരാധന എന്നത്; ഇത് നാം ആരായിരിക്കുന്നുവോ അതാണ്! പ്രകൃതിയാല്‍ തന്നെ നാം ആരാധിക്കേണ്ടവരാണ്. രാജാവിന്റെ പ്രിയപ്പെട്ടവര്‍ എന്ന നിലയില്‍, നമ്മുടെ ജീവിതം മുഴുവനും ആരാധനയില്‍ മുന്നേറുന്നവര്‍ ആകണം! മത്തായി 5ല്‍, ആരാധിക്കുന്ന ഒരുവന്റെ സ്വഭാവം കര്‍ത്താവായ യേശു വിവരിക്കുന്നുണ്ട്. അവന് പറഞ്ഞു അവര്‍ ആത്മാവില്‍ ദരിദ്രര്‍ ആണ്, ദുഃഖിക്കുന്നവര്‍ ആണ് (ലോകത്തിന്റെ പാപത്തെകുറിച്ച് ഓര്‍ത്തുകൊണ്ട്), സൌമ്യതയുള്ളവര് (വിനയമുള്ള) ആണ്, നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവര്‍, കരുണയുള്ളവര്‍, ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും ആണ്. നീതിനിമിത്തം അവര്‍ ഉപദ്രവിക്കപ്പെടുന്നവര്‍ ആണെന്നും അവന് പറയുകയുണ്ടായി. ചുരുക്കത്തില്‍, അവരുടെ പിതാവായ, രാജാവിന്റെ സ്വഭാവം അവര്‍ പ്രദര്‍ശിപ്പിക്കുന്നു.
മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, നാം ചെയ്യുന്നതും പറയുന്നതും ദൈവത്തിന്റെ പേരിന്റെയും സ്വഭാവത്തിന്റെയും മഹത്വത്തെ വെളിപ്പടുത്തുന്നത് ആകണം. നിങ്ങളോടു തന്നെ ഈ ചോദ്യം ചോദിക്കുക: എന്റെ അനുദിന ജീവിതത്തില്‍ തുടര്‍മാനമായ ആരാധനയുണ്ടോ? എന്റെ വാക്കുകളും പെരുമാറ്റങ്ങളും ജനങ്ങളെ കര്‍ത്താവായ യേശുവിങ്കലേക്ക് അടുപ്പിക്കുന്നതാണോ അല്ലെങ്കില്‍ അവരെ അകറ്റുന്നതാണോ? നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ!
പ്രാര്‍ത്ഥന
പിതാവേ, അങ്ങയെ പൂര്‍ണ്ണ ആത്മാവോടും, പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ബലത്തോടുംകൂടെ ആരാധിക്കുവാന്‍ എന്നെ ഒരുക്കേണമേ. ആരാധനയാകുന്ന ജീവിത ശൈലിയില്‍ നടക്കുവാന്‍ എന്നെ പ്രാപ്തനാക്കേണമേ. ഞാന്‍ ചെയ്യുന്നതും പറയുന്നതും അങ്ങയുടെ സ്വഭാവത്തെയും മഹത്വത്തെയും പ്രതിഫലിപ്പിക്കുന്നതാകണം അങ്ങനെ കര്‍ത്താവായ യേശുവിങ്കലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുവാനും ഇടയാക്കേണമേ. എന്റെ വെളിച്ചം പ്രകാശിക്കട്ടെ. യേശുവിന്റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - I● നിങ്ങളുടെ വിധിയെ മാറ്റുക
● ഒരു കാര്യം: ക്രിസ്തുവില്‍ ശരിയായ നിക്ഷേപം കണ്ടെത്തുക
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മനുഷ്യന്റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്റെ പ്രതിഫലം അന്വേഷിക്കുക
● മനുഷ്യന്റെ വീഴ്ചകള്‍ക്കിടയിലും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
അഭിപ്രായങ്ങള്‍