അനുദിന മന്ന
ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
Monday, 6th of November 2023
1
0
1211
ജീവിതത്തിന്‍റെ തിരക്കേറിയ തെരുവുകളില്‍, പെട്ടെന്നുള്ളതും, സുവ്യക്തമായതും, ഉച്ചത്തിലുള്ളതുമായ ശബ്ദത്താല്‍ നമ്മുടെ ദര്‍ശനം പലപ്പോഴും മൂടപെട്ടുപോയേക്കാം. എന്നിരുന്നാലും, യെരിഹോവിനു സമീപം ഇരുന്നിരുന്ന കുരുടനായ ഒരു മനുഷ്യന്‍റെ കഥ ലൂക്കോസ് 18:35-43 വരെയുള്ള ഭാഗത്ത് വിവരിച്ചിരിക്കുന്നത്, വിശ്വാസത്തിന്‍റെ ശക്തിയിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു - ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും സംശയത്തിന്‍റെയും നിരുത്സാഹത്തിന്‍റെയും തിരക്കുകളിലൂടെ പ്രതിധ്വനിക്കാന്‍ കഴിയുന്ന അദൃശ്യവും എന്നാല്‍ പ്രബലമായതുമായ ശക്തിയാകുന്നത്.
ആ കുരുടന്‍ (ബര്‍ത്തിമായി എന്നാണ് അവന്‍റെ പേര്), അവന്‍റെ ലോകം അന്ധതയില്‍ മൂടിയതായിരുന്നു എന്നാല്‍ അവന്‍റെ കേള്‍വിശക്തി വര്‍ദ്ധിക്കുവാന്‍ ഇടയായി. ശബ്ദമയമായ ജനകൂട്ടത്തിന്‍റെ നടുവിലും നസ്രായനായ യേശുവിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോള്‍ അവന്‍റെ ഉള്ളില്‍ വിശ്വാസത്തെ ഉളവാക്കിയത് ഈ ബോധ്യമായിരുന്നു. "ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു (റോമര്‍ 10:17), തന്‍റെ ജീവിതത്തെ മാറ്റുവാന്‍ അവന്‍റെ മുമ്പിലുള്ള മനുഷ്യനു കഴിയുമെന്ന ആഴമായ വിശ്വാസത്തിലേക്ക് അവന്‍റെ കേള്‍വി അവനെ നയിക്കുകയുണ്ടായി.
ആള്‍കൂട്ടം അവനെ നിശബ്ദനാക്കുവാന്‍ ശ്രമിച്ചപ്പോള്‍, ആ കുരുടന്‍റെ ശബ്ദം ഇടറിപ്പോയില്ല മറിച്ച് അത് വര്‍ദ്ധിച്ചുവന്നു. അവന്‍റെത് നിര്‍ഭയമായ ഒരു ആത്മാവായിരുന്നു, അത് എബ്രായര്‍ 11:1ല്‍ വിവരിച്ചിരിക്കുന്ന വിശ്വാസത്തിന്‍റെ ഒരു സാക്ഷ്യമാകുന്നു, "വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു". ആവര്‍ത്തിച്ചുള്ള അവന്‍റെ നിലവിളി കേവലം ഒരു ശബ്ദമല്ലായിരുന്നു മറിച്ച് സൌഖ്യമാക്കുവാനും വിടുവിക്കുവാനുമുള്ള യേശുവിന്‍റെ കഴിവിലുള്ള അചഞ്ചലമായ പ്രത്യാശയുടേയും വിശ്വാസത്തിന്‍റെയും പ്രതികരണമായിരുന്നു.
കുരുടനായ മനുഷ്യന്‍ യേശുവിനെ "ദാവീദ് പുത്രന്‍" എന്നാണ് വിളിക്കുന്നത്, തലമുറകളുടെ പ്രത്യാശാ നിര്‍ഭരമായതും, പ്രതീക്ഷകളാല്‍ നിറഞ്ഞതായ ഒരു മിശിഹൈക അംഗീകാരത്തിന്‍റെതുമായ ഒരു ശീര്‍ഷകമാകുന്നത്. ഇതിലൂടെ, അവന്‍ യേശുവിന്‍റെ രാജകീയ വംശത്തെ അംഗീകരിക്കുക മാത്രമല്ല, യിസ്രായേലിനെ വീണ്ടെടുക്കുവാന്‍ വരുന്നതായ ഒരു രക്ഷകനെക്കുറിച്ചു പറഞ്ഞതായ പ്രവചനങ്ങളില്‍ വിശ്വസിക്കുകയും ചെയ്തു.
ആളുകളുടെ വിശ്വാസത്തിലും ആവശ്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നവനായ കര്‍ത്താവായ യേശു, അവനോടു ചോദിച്ചു, "ഞാന്‍ നിനക്കുവേണ്ടി എന്ത് ചെയ്തു തരണം?" "കര്‍ത്താവേ എനിക്ക് കാഴ്ച പ്രപിക്കേണം", എന്ന ആ മനുഷ്യന്‍റെ ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമായ അപേക്ഷ, ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ഒരു പ്രഖ്യാപനത്തെ കാണുവാന്‍ ഇടയാക്കി: കാഴ്ച പ്രാപിക്ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു". ഈ വാക്കുകളില്‍ മര്‍ക്കോസ് 9:23 ലെ സത്യം അടങ്ങിയിരിക്കുന്നു, "വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു".
ആ കുരുടന്‍റെ ശാരീരിക കാഴ്ച പുനഃസ്ഥാപിക്കപ്പെട്ടു, എന്നാല്‍ അത്ഭുതം അവിടെ അവസാനിച്ചില്ല. അവന്‍ യേശുവിനെ അനുഗമിച്ചതും ദൈവത്തിനു മഹത്വം കൊടുത്തതും ദൈവത്തെ സ്തുതിക്കുവാന്‍ ജനങ്ങളെ പ്രചോദിപ്പിച്ചതിനാല്‍, അവന്‍റെ ആത്മീക കാഴ്ച ഒരു മാതൃകയായിരിക്കുന്നു. കര്‍ത്താവിങ്കല്‍ നിന്നുള്ള വ്യക്തിപരമായ ഒരു സ്പര്‍ശനം യേശുവിന്‍റെ പിന്നാലെ അനുഗമിച്ച ആയിരക്കണക്കിനു ആളുകളെ സ്വാധീനിച്ചു, നമ്മുടെ സാക്ഷ്യങ്ങള്‍ മറ്റുള്ളവരെ വിശ്വാസത്തിലേക്ക് നയിക്കുവാന്‍ കഴിയുമെന്ന സത്യത്തെയാണ് ഇത് പ്രതിധ്വനിപ്പിക്കുന്നത് (മത്തായി 5:16).
യെരിഹോവിലെ ആ മനുഷ്യന്‍റെ അന്ധതയില്‍ നിന്നും കാഴ്ചയിലേക്കുള്ള യാത്ര പ്രതിഫലിപ്പിക്കുന്നത് യേശുവിലുള്ള വിശ്വാസം വാഗ്ദാനം ചെയ്യുന്ന ആത്മീക ഉണര്‍വിനെയാകുന്നു. 2 കൊരിന്ത്യര്‍ 5:7 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്". യേശു വാഗ്ദത്തം ചെയ്യുന്ന ശരിയായ കാഴ്ച ശാരീരികതയ്ക്കും അപ്പുറമാകുന്നു; അത് ദൈവത്തിന്‍റെ രാജ്യത്തിന്‍റെയും, അവന്‍റെ സ്നേഹത്തിന്‍റെയും, അവന്‍റെ സത്യത്തിന്‍റെയും യാഥാര്‍ഥ്യത്തെ ഗ്രഹിക്കുന്ന ദര്‍ശനമാണ്.
യേശുവുമായുള്ള ആ കുരുടന്‍റെ കൂടിക്കാഴ്ച ശരിയായ രൂപാന്തരം അന്വേഷിക്കുന്ന നമുക്കെല്ലാവര്‍ക്കും ഒരു ദീപസ്തംഭമായി നില്‍ക്കുന്നു. വിശ്വാസത്തിന്‍റെ ശബ്ദം അതൊരു മൃദുവായ സ്വരത്തില്‍ ആരംഭിച്ചാലും, രക്ഷകനെ തന്‍റെ പാതയില്‍ നിര്‍ത്തിക്കുവാനും, ശ്രദ്ധിക്കുവാന്‍ നിര്‍ബന്ധിക്കുവാനും, പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുവാനുമുള്ള ശക്തിയുണ്ടെന്ന് ഇത് നമ്മോടു പറയുന്നു. സ്വാഭാവീകമായതിനും അപ്പുറത്തുള്ളത് കാണുന്ന, അരാജകത്വങ്ങള്‍ക്കിടയിലും ദൈവീകമായ കാല്‍പ്പാടുകള്‍ കേള്‍ക്കുന്നതായ, ഗുരുവിന്‍റെ കൈയ്യില്‍ നിന്നും ഒരു സ്പര്‍ശനം ഏല്ക്കുവാന്‍ വേണ്ടി കരയുവാന്‍ ഭയപ്പെടാത്ത തരത്തിലുള്ള വിശ്വാസത്തെ ഉത്തേജിപ്പിക്കുവാനുള്ള ഒരു വിളിയാകുന്നിത്.
പ്രാര്‍ത്ഥന
പിതാവേ, ഞങ്ങളുടെ ജീവിതത്തില്‍ അങ്ങയുടെ കരം പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ കാണുവാനും സൌഖ്യത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി അങ്ങയുടെ ശക്തിയില്‍ ആശ്രയിക്കുവാനുമുള്ള വിശ്വാസം ഞങ്ങള്‍ക്ക് തരേണമേ. പ്രത്യാശയോടെയുള്ള ഞങ്ങളുടെ നിലവിളി സംശയങ്ങളുടെ ശബ്ദങ്ങള്‍ക്കു മീതെ ഉയരുകയും, അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കൃപയില് വളരുക● താരതമ്യത്തിന്റെ കെണി
● കാലത്താമസത്തിന്റെ മല്ലനെ നശിപ്പിക്കുക
● കേവലം പ്രകടനമല്ല, ആഴമേറിയത് അന്വേഷിക്കുക
● പുതിയ നിങ്ങള്‍
● ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12
അഭിപ്രായങ്ങള്‍