അനുദിന മന്ന
ചെറിയ കാര്യങ്ങളില്‍ നിന്നും വലിയ ഉദ്ദേശങ്ങളിലേക്കുള്ള ജനനം
Saturday, 3rd of February 2024
1
0
713
Categories :
ഉദ്ദേശം (Purpose)
എലീശാ (പ്രവാചകന്‍) അവളോട്: ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. "ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു".
പ്രവാചകനായ ഏലിശായുടെ കൂടെയുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ വിധവ തന്‍റെ വിഷമാവസ്ഥയില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. അവള്‍ കടുത്ത കടത്തിലാണ്, തന്‍റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, മാത്രമല്ല ഇപ്പോള്‍ അവളുടെ മക്കള്‍ കടക്കാരന്‍റെ അടിമകളായി നഷ്ടമാകുന്നതിന്‍റെ വക്കിലായിരിക്കുന്നു.
"വീട്ടിൽ നിനക്ക് എന്തുള്ളൂ?" എന്നു അവളൊടു പ്രവാചകനായ എലിശാ തിരക്കുന്നു.
അവളുടെ മറുപടി ഇങ്ങനെയായിരുന്നു, "ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല". "എന്‍റെ പക്കല്‍ ഒന്നുമില്ല, എന്നാല്‍ എന്‍റെ പക്കല്‍ ചിലതുണ്ട്" എന്ന് പറയുന്നതിനു തുല്യമാകുന്നു അത്. നിങ്ങള്‍ക്ക് അത് മനസ്സിലായി എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിധവയുടെ മറുപടി ഇന്നുവരെ എന്നെ അമ്പരിപ്പിക്കുന്നതായിരുന്നു. ഈ അടുത്ത സമയത്ത് മാത്രമാണ് അതിന്‍റെ പിന്നിലെ പ്രാധാന്യത ഞാന്‍ ഗ്രഹിക്കുവാന്‍ തുടങ്ങിയത്.
നിങ്ങള്‍ നോക്കുക, "ലഭ്യതയേക്കാള്‍ ആവശ്യം വലിയതായിരിക്കുമ്പോള്‍, അത് ഒന്നുമില്ല എന്ന് നിങ്ങള്‍ എപ്പോഴും അതിനെ സൂചിപ്പിക്കും. നിങ്ങളുടെ കൈകളിലുള്ള പണത്തെക്കാളും ഉറവിടങ്ങളെക്കാളും നിങ്ങളുടെ ആവശ്യം അധികമായിരിക്കുമ്പോള്‍, നിങ്ങള്‍ എപ്പോഴും ഇങ്ങനെ പറയും, 'എനിക്ക് ഒന്നുമില്ല'. എന്നാല്‍ നിങ്ങള്‍ക്ക് എപ്പോഴും എന്തെങ്കിലും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം".
അനേകം ആളുകള്‍ എനിക്ക് ഇപ്രകാരം എഴുതാറുണ്ട്, "പാസ്റ്റര്‍ മൈക്കിള്‍, എനിക്ക് വിശ്വാസമുണ്ട്". ഈ ഭൂമിയിലെ സകല മനുഷ്യര്‍ക്കും ദൈവം വിശ്വാസത്തിന്‍റെ ഒരളവ് നല്‍കിയിട്ടുണ്ട് എന്നതാണ് സത്യം. നിങ്ങളുടെ വിശ്വാസത്തിന്‍റെ അളവ് ചെറുതോ അഥവാ അല്പമോ ആകാം, എന്നാല്‍, എന്തുതന്നെയായാലും, നിങ്ങള്‍ക്ക് ചിലതുണ്ട്. (റോമര്‍ 12:3 ശ്രദ്ധിക്കുക).
നിങ്ങള്‍ ഒന്നുമില്ല എന്ന് കരുതുന്നതിനെയാണ് നിങ്ങളുടെ അത്ഭുതത്തിനു വേണ്ടി ദൈവം എപ്പോഴും ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നത്. അത് ഒരുപക്ഷേ ഒരു യോഗത്തില്‍ നിങ്ങള്‍ അര്‍പ്പിച്ചതായ ചെറിയൊരു സ്തോത്രകാഴ്ച ആയിരിക്കാം. അത് കരുണാ സദന്‍ മിനിസ്ട്രിയുമായുള്ള നിങ്ങളുടെ പങ്കാളിത്തമായിരിക്കാം. അത് ഒരുപക്ഷേ ഒരു താലന്താകാം, നിങ്ങളുടെ പ്രാര്‍ത്ഥനാ സമയമാകാം, നിങ്ങളുടെ ഉപവാസമാകാം.
സുപ്രധാനമായ കാര്യങ്ങളെ ചെയ്യുവാന്‍ ആളുകള്‍ നിസ്സാരമായി കാണുന്ന കാര്യങ്ങളെയാണ് ദൈവം എല്ലായിപ്പോഴും ഉപയോഗിക്കുന്നത്. ദൈവവചനത്തില്‍ ഉടനീളം ഈ തത്വം തെളിവായി കാണുന്നു.
കര്‍ത്താവിന്‍റെ ശിഷ്യന്മാരിൽ ഒരുത്തനായ ശിമോൻ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് അവനോട്: "ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്‍റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു". (യോഹന്നാന്‍ 6:8-9). അയ്യായിരത്തിലധികം വരുന്നതായ ഒരു പുരുഷാരത്തിനു ആഹാരം നല്‍കുവാന്‍ വേണ്ടി കര്‍ത്താവായ യേശു ആ അഞ്ചപ്പത്തെയും രണ്ടു ചെറിയ മീനിനേയും ഉപയോഗിച്ചു.
ദൈവം സെഖര്യാവിനോട് പറഞ്ഞു, "അല്പകാര്യങ്ങളുടെ ദിവസത്തെ തുച്ഛീകരിക്കരുത്" (സെഖര്യാവ് 4:10). കെട്ടിടപണിക്കുള്ള ബജറ്റ് വളരെ കുറവായിരുന്നു, മനോവീര്യം അതിലും കുറവായിരുന്നു, ആ പണി ഒരിക്കലും പൂര്‍ത്തിയാകുകയില്ല എന്ന് തോന്നി. എന്നാല്‍ അവരെ ഉത്സാഹിപ്പിച്ചുകൊണ്ട് ഒരു പ്രാവചനീക ശബ്ദം ഇപ്രകാരം വരികയുണ്ടായി, "ദൈവത്തോടുകൂടെ, ഒന്നുംതന്നെ ചെറുതല്ല".
നിങ്ങളുടെ ദൃഷ്ടിയ്ക്ക് നിങ്ങള്‍ വളരെ ചെറുതെന്ന് നിങ്ങള്‍ക്ക് തോന്നാം, അത് നല്ലതാണ് കാരണം ദൈവം നിഗളികളോട് എതിര്‍ത്തുനില്‍ക്കുകയും താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു. എന്നിരുന്നാലും, ദൈവത്തിനു വേണ്ടി നിങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല എന്ന് നിങ്ങളെ വിശ്വസിപ്പിച്ചുകൊണ്ട് നിങ്ങളുടെ താഴ്മ പാപമായി മാറുവാന്‍ അനുവദിക്കരുത്. നിങ്ങള്‍ എത്ര ദരിദ്രനും തകര്‍ന്നവനും ആയിരുന്നാലും, നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനായി നല്‍കിയാല്‍ ദൈവം നിങ്ങളെ ഉപയോഗിക്കും.
പ്രാര്‍ത്ഥന
ഞാന്‍ നിരന്തരമായി ദൈവത്തെ അന്വേഷിക്കുന്നതുകൊണ്ട് എനിക്ക് ഒരു നന്മയ്ക്കും കുറവില്ല. (സങ്കീര്‍ത്തനം 34:10).
എന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെടും; ഞാന്‍ ദൈവത്തെ ഭയപ്പെടുകയും ബഹുമാനിക്കയും ചെയ്യുന്നതുകൊണ്ട് സമൃദ്ധിയും കവിഞ്ഞൊഴുക്കും ഉണ്ടാകുന്നു. എനിക്കുള്ളതെല്ലാം കര്‍ത്താവിന്‍റെതാണ്. ഞാന്‍ സകലതും സമര്‍പ്പിക്കുന്നു. (സങ്കീര്‍ത്തനം 34:9).
ഓരോ തീരുമാനങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശവും ജ്ഞാനവും കണ്ടെത്തികൊണ്ട്, അവന്‍റെ നാമം നിമിത്തം ഞാന്‍ നീതിപാതകളില്‍ നടക്കുന്നു. എന്‍റെ കാലടികള്‍ കര്‍ത്താവിനാല്‍ നിയന്ത്രിക്കപ്പെടുന്നു, അവന്‍ എന്‍റെ പാതകളെ നയിക്കുന്നു എന്നറിഞ്ഞുകൊണ്ട്, ഞാന്‍ ആത്മവിശ്വാസത്തോടെ നടക്കുന്നു. (സങ്കീര്‍ത്തനം 23:3; സങ്കീര്‍ത്തനം 37:23).
Join our WhatsApp Channel
Most Read
● ഒന്നും മറയ്ക്കപ്പെടുന്നില്ല● മല്ലന്മാരുടെ വംശം
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #8
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
അഭിപ്രായങ്ങള്‍