യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ച് ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും ഈ ദിവസങ്ങൾ തലമുറതലമുറയായി സകല വംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീം ദിവസങ്ങൾ യെഹൂദന്മാരുടെ മധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ടുപോകയോ ചെയ്യാത്ത പ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു
(എസ്ഥേര്‍ 9:27).
കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ ദൈവാത്മാവ് നമ്മെ പുതിയൊരു വ്യക്തിയായി രൂപാന്തരപ്പെടുത്തുന്നു.
ഈ പുതിയ അനുഭവം സാധ്യമാകുന്നത് യേശുവിന്റെ മരണ പുനരുത്ഥാനം മുഖാന്തിരമാണ്. ഈ പുതിയ ജീവിതത്തില്‍, ദൈവത്തിന്റെ പ്രമാണങ്ങള്‍ നമ്മുടെ ജീവിത സ്വഭാവത്തിന്റെ ഒരു ഭാഗമായി മാറുന്നു. ദൈവത്തിന്റെ പ്രമാണങ്ങളെ മുറുകെ പിടിക്കുന്നത് രക്ഷയ്ക്കായുള്ള നമ്മുടെ നന്ദിയെ പ്രകടമാക്കുന്നതാണ്.
എസ്ഥേറിന്റെ പുസ്തകത്തില്‍, രാജ്ഞിയായ എസ്ഥേറിന്റെയും അവളുടെ ചിറ്റപ്പനായ മോര്ദ്ദേഖായിയുടേയും ധൈര്യം നിമിത്തം ദൈവം യെഹൂദാ ജനങ്ങളെ എങ്ങനെ രക്ഷിച്ചുവെന്ന് നമുക്ക് പഠിക്കുവാന്‍ സാധിക്കും. അപ്രകാരമുള്ള വിടുതലുകള്‍ ആഘോഷിക്കണമെന്ന് യെഹൂദന്മാര്‍ തീരുമാനിച്ചു. മിശിഹ ജനിക്കത്തക്കവണ്ണം തങ്ങളുടെ ദേശത്തെ ദൈവം സംരക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുവാന്‍ വര്‍ഷത്തില്‍ ഒരു ദിവസം അവര്‍ നിശ്ചയിച്ചു.
രക്ഷയില്‍ കൂടി ദൈവം നമ്മുടെ ജീവിതം ക്രമത്തില്‍ ആക്കിയിരിക്കുന്നതുകൊണ്ട്, സാത്താന്റെ പക്കല്‍നിന്നും പിടിച്ചെടുത്ത് ദൈവത്തിന്റെ പ്രമാണം നമ്മുടെ ഹൃദയങ്ങളില്‍ എഴുതിച്ചേര്‍ത്തതുകൊണ്ട്, നാമും അത് ആഘോഷിക്കേണ്ടവരാകുന്നു. നിങ്ങളുടെ രക്ഷയെ നിങ്ങള്‍ ആഘോഷിക്കാറില്ലേ? സഭയില്‍ തന്നെ ജനിച്ച ക്രിസ്ത്യാനികള്‍, വ്യത്യസ്തമായി ഒന്നും അറിയാത്തവര്‍, ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ക്രിസ്തീയ ജീവിതം വെറും സാധാരണമാക്കി മാറ്റുന്നു. ഒരു സന്തോഷവും, ആനന്ദവുമില്ല. പകരം, യേശുവിലുള്ള സന്തോഷത്തോടെ ജീവിക്കുക! നമ്മുടെ രക്ഷയില്‍ നാം ആനന്ദിക്കുന്നത് അനേകരെ കര്‍ത്താവിങ്കലേക്ക് അടുപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സങ്കീര്‍ത്തനം 118:21 പറയുന്നു, "നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും".
നൂറ്റാണ്ടുകള്‍ കടന്നുപോയി. യെഹൂദാ ജനങ്ങള്‍ പുരിം എന്ന തങ്ങളുടെ വിശുദ്ധദിവസം ആഘോഷിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. നാം ക്രിസ്തുവില്‍ വീണ്ടുംജനിച്ച ആ ദിവസം ഓര്‍ക്കുന്നത് വര്‍ഷംതോറും ഒരു ശീലമാക്കി മാറ്റിയാല്‍ അത് എനിക്കും നിങ്ങള്‍ക്കും ഒരുപോലെ ആനന്ദകരമായ അനുഭവമായിരിക്കും. നാം സ്നാനപ്പെട്ട ആ ദിവസം അല്ലെങ്കില്‍ യേശുവിലുള്ള നമ്മുടെ വിശ്വാസം പരസ്യമായി നാം അംഗീകരിച്ച ആ ദിവസം ആഘോഷിക്കുവാന്‍ നമുക്ക് ഒരുപക്ഷേ ഒരുമിച്ചുകൂടുവാന്‍ കഴിയും. അതിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങള്‍ക്ക് ആഘോഷിക്കുവാന്‍ കഴിയുന്ന നിങ്ങളുടെ ജീവിതത്തിലെ ക്രിസ്തീയ നാഴികക്കല്ല് എന്താണ്? ദൈവത്തിനു അപ്രകാരം നന്ദി അര്‍പ്പിക്കുന്ന അങ്ങനെയുള്ള ഒരു പുതിയ രീതി ആരംഭിക്കുവാന്‍ പറ്റിയ നല്ല സമയം ഇതാകുന്നു.
പ്രാര്‍ത്ഥന
മാനവരാശിക്കായി രക്ഷ സാധ്യമാക്കുവാന്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ അയച്ചതിനാല്‍, സ്വര്‍ഗ്ഗീയ പിതാവേ അങ്ങേയ്ക്ക് നന്ദി പറയുന്നു. ക്രിസ്തുയേശുവില്‍ എനിക്ക് ലഭിച്ചിരിക്കുന്ന രക്ഷക്കുവേണ്ടി ഞാന്സ ത്യത്തില്‍ നന്ദിയുള്ളവനാകുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മാതൃകയാല്‍ നയിക്കുക● നിങ്ങളുടെ സ്വന്തം കാലില്‍ അടിക്കരുത്
● ആ വചനം പ്രാപിക്കുക
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1
● ഒരു മണിയും ഒരു മാതളപ്പഴവും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #21
● മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
അഭിപ്രായങ്ങള്‍