അനുദിന മന്ന
രൂപാന്തരത്തിന്റെ വില
Wednesday, 11th of January 2023
0
0
882
Categories :
രൂപാന്തരത്തിനു (Transformation)
"നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?". (ലൂക്കോസ് 14:28).
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ആ ഒരേഒരു ദിവസത്തിനായി ഒരുങ്ങുന്നതിനു നല്ല ചിലവുണ്ടെന്നു ഓരോ മനവാട്ടിക്കും നന്നായി അറിയാവുന്ന വസ്തുതയാകുന്നു. വേദപുസ്തകം പറയുന്നു രാജാവിനോടുകൂടെ ആയിരിക്കുവാന്‍ പോകുന്ന ആ ഒരു ദിവസത്തിനായി എസ്ഥേര്‍ പന്ത്രണ്ടു മാസത്തോളം പ്രത്യേകമായ നിലയില്‍ തയ്യാറെടുപ്പുകള്‍ നടത്തുകയുണ്ടായി. വേദപുസ്തകം പറയുന്നു, "ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം- ആറു മാസം മൂർതൈലവും ആറു മാസം സുഗന്ധവർഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും- ഓരോരുത്തിക്ക് അഹശ്വേരോശ്രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും". (എസ്ഥേര്‍ 2:12).
ഇന്നത്തെ നമ്മുടെ വര്‍ത്തമാനകാല സംസ്കാരം അനുസരിച്ച്, നാം ഒരു കുപ്പി സുഗന്ധദ്രവ്യം വാങ്ങിച്ച് അത് എല്ലാവരുടെ മേലും തളിക്കും. എന്നാല്‍ ഇവിടെ, അങ്ങനെയുള്ള സുഗന്ധവര്‍ഗ്ഗങ്ങള്‍ അക്ഷരീകമായി അവളുടെ ത്വക്കിലും ശരീരത്തിലും തേച്ച് അവള് വിയര്‍ക്കുന്നതുവരെ അഥവാ പരിമളം മണക്കുന്നതുവരെ അത് തേച്ചുപിടിപ്പിക്കും. അവളുടെ ഭക്ഷണക്രമം മാറുമെന്നുപോലും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ക്കു രാജാവിന്റെ മുമ്പാകെ പ്രത്യക്ഷപ്പെടണമെങ്കില്‍ അവള് ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടതായി വരും. അവള് കൊട്ടാരത്തിനകത്ത് കാലെടുത്തു വെക്കുന്ന നിമിഷംമുതല്‍, കാര്യങ്ങള്‍ സാധാരണമായ നിലയിലായിരിക്കയില്ല.
ഓരോ പെണ്‍കുട്ടികള്‍ക്കും അവര്‍ ഒരു കാര്യക്രമ പട്ടിക കൈമാറിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എപ്പോള്‍ എഴുന്നേല്‍ക്കണമെന്നും, അവര്‍ എപ്പോള്‍ കുളിക്കണമെന്നും അവര്‍ക്കറിയാമായിരുന്നു, കൌണ്‍സിലിംഗിനുള്ള സമയങ്ങളും ഒരുക്കത്തിനുള്ള സമയങ്ങളും അവര്‍ക്ക് ബോധ്യമുണ്ട്. അവര്‍ രാജകീയ ദൌത്യങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുവാന്‍ വേണ്ടി ഒരുപക്ഷേ വ്യായാമകേന്ദ്രങ്ങളില്‍ പോകുവാനുള്ള പ്രെത്യേക സമയങ്ങളും അവര്‍ക്കുണ്ടാകും.
ഓരോ പെണ്‍കുട്ടികളും രാജ്ഞിയെപോലെ ഒരുങ്ങേണ്ടത് ആവശ്യമായിരുന്നു. പാര്‍സ്യയിലെ മുന്‍പിലത്തെ രാജ്ഞിയായിരുന്ന, തല്‍സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട വസ്ഥിയുടെ പാദ പിന്തുടരത്തക്കവണ്ണം അതുപോലെ അവരെല്ലാവരും ഒരുപോലെ ഒരുങ്ങുവാന്‍ ഇടയായി. അത് വളരെ ഗൌരവമായ ഒരു ദൗത്യമായിരുന്നു. ഒരു ദിവസത്തെ പ്രവേശനത്തിനായി അവര്‍ ഒരു വര്‍ഷം മുഴുവനും ഒരുങ്ങേണ്ടത് ആവശ്യമായിരുന്നുവെന്ന് വേദപുസ്തകം പറയുന്നു. അത് വളരെ ചിലവുള്ളതും വലിയതുമായ ഒരു ദൗത്യമായിരുന്നു.
2008 ലെ ഫോര്‍ബ്സ് മാസികയിലെ ഒരു ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഒരു കായികതാരം ഒരു ഒളിംപിക്സ് ടീമില്‍ ചേരുന്നതിനുമുമ്പ് നാലുമുതല്‍ എട്ടു വര്‍ഷംവരെ കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ട്. ഒളിംപിക്സില്‍ ഒരു മെഡല്‍ നേടണമെങ്കില്‍ ഇത്രയും സമയം പരിശീലനത്തിനായി ചിലവഴിക്കണം. വീണ്ടും, പരിശീലനവിഭാഗത്തിന്റെ എണ്ണം ഓരോ കായികതാരത്തേയും ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, അമേരിക്കയുടെ ജിംനാസ്റ്റായ ഷിമോണ്‍ ബൈല്‍സ് ഒരിക്കല്‍ പറഞ്ഞു അവള് ആഴ്ചയില്‍ ഒരു ദിവസംമാത്രം അവധിയെടുത്തുകൊണ്ട് 32 മണിക്കൂറുകള്‍ പരിശീലനത്തിനായി ചിലവിടും. ജിംനാസ്റ്റായ ഗാബ്ബി ഡഗ്ലസ്സ് പറയുന്നത്, അവള് രാവിലെ 8 മണിമുതല്‍ ഉച്ചവരെ പരിശീലിക്കും, ഉച്ചഭക്ഷണത്തിനായി അല്പം സമയമെടുത്തിട്ടു വീണ്ടും വൈകുന്നേരം വരെ തന്റെ പരിശീലനം തുടരും. അതുപോലെ, മൈക്കിള്‍ ഫെലിപ്സ് സി.എന്‍.എന്നിനോട് പറഞ്ഞത്, ഓരോദിവസവും 3 മുതല്‍ 6 മണിക്കൂര്‍വരെ അവന് ഒരു നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തുമെന്നാണ്, മാത്രമല്ല കരയില്‍ ആഴ്ചയില്‍ നാലും അഞ്ചും ദിവസങ്ങള്‍ പരിശീലനം നടത്തുകയും ചെയ്യും. സൈക്കിള്‍ താരമായ ക്രിസ്ടിന്‍ ആംസ്ട്രോങ്ങ് പറയുന്നത് അവള് ഒരു ആഴ്ചയില്‍ 20 മുതല്‍ 25 മണിക്കൂര്‍ വരെ നേരേ സൈക്കിള്‍ ചവിട്ടും അതിനുശേഷം മാത്രമേ ഇടവേള എടുക്കുകയുള്ളൂ. 2012 ലെ ലണ്ടന്‍ ഒളിംപിക്സിനു മുമ്പ്, ഇപ്രകാരം കണ്ടെത്തുകയുണ്ടായി ചില കായികതാരങ്ങള്‍ അവരുടെ മത്സരയിനത്തിനു മുമ്പ് ഏകദേശം 10,000 മണിക്കൂറുകള്‍ വരെ പരിശീലനം നടത്തുവാന്‍ തയ്യാറായി.
ഈ പരിശ്രമങ്ങളും അച്ചടക്കങ്ങളുമെല്ലാം ഒരു മെഡല്‍ ജയിക്കുവാന്‍വേണ്ടി മാത്രമാണ്. അതിന്റെ വില അവര്‍ക്കറിയാം, അതിനായി വിലകൊടുക്കുവാനും അവര്‍ ഒരുക്കമാണ്. ചോദ്യം എന്തെന്നാല്‍, രാജാവിന്റെ മുമ്പാകെ നില്‍ക്കേണ്ടതിനുള്ള വില നിങ്ങളും കണക്കുകൂട്ടിയിട്ടുണ്ടോ? ലൂക്കോസ് 14:28-33 വരെ യേശു പറഞ്ഞിരിക്കുന്നു, "നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു. അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവനു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല".
രൂപാന്തരത്തിന്റെ ഏതു മാനത്തെയാണ് നിങ്ങള്‍ ഈ വര്‍ഷത്തില്‍ ആഗ്രഹിക്കുന്നത്? വില കണക്കാക്കുവാനും നിങ്ങള്‍ സിംഹാസന മുമ്പാകെ എത്തുന്നതുവരെ വളരെയധികം മുന്നേറുവാനുമുളള സമയം ഇതാകുന്നു.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, എന്റെ രൂപാന്തരത്തിന്റെ വില കാണേണ്ടതിനായി എന്റെ കണ്ണുകളെ തുറക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അതിനായി വില കൊടുക്കുവാനും അന്ത്യം വരേയും അങ്ങയെ പിന്‍പറ്റുവാനും അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മഹത്വകരമായ എന്റെ ലക്ഷ്യത്തില്‍ എത്തുന്നതിനു ആവശ്യമായ ശരിയായ ശിക്ഷണം അങ്ങ് എനിക്ക് നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വഴിയില്‍വെച്ചു ഞാന്‍ ഒരിക്കലും പിന്മാറുകയില്ലയെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ജയാളിയെക്കാള് ജയാളി● അശ്ലീലസാഹിത്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 3
● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആരാധനയാകുന്ന സുഗന്ധം
അഭിപ്രായങ്ങള്‍