അനുദിന മന്ന
അശ്ലീലസാഹിത്യം
Sunday, 12th of February 2023
1
0
720
Categories :
വിടുതല്‍ (Deliverance)
"യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക". (2 തിമോഥെയോസ് 2:22).
പുരുഷന്മാര് നോട്ടത്തില്‍ കൂടിത്തന്നെ ലൈംഗീകമായി ഉത്തേജിപ്പിക്കപ്പെടും. ഈ കാരണത്താലാണ് അശ്ലീലസാഹിത്യം സ്ത്രീകളെക്കാള്‍ ഉപരി പുരുഷന്മാരെയാണ് ലക്ഷ്യം വെക്കുന്നത്. സങ്കടകരമായി, ദശലക്ഷക്കണക്കിനു പുരുഷന്മാര് ഇന്ന് മനസ്സില്ലാമനസ്സോടെ തങ്ങളുടെ ജീവിതത്തിന്റെയും ഭവനത്തിന്റെയും വാതില്‍ അശ്ലീലസാഹിത്യത്തിനായി തുറന്നുകൊടുക്കയും അങ്ങനെ അശ്ലീല വെബ്സൈറ്റുകള്‍ക്ക് അടിമകളായി മാറുകയും ചെയ്തിരിക്കുന്നു.
അശ്ലീലസാഹിത്യത്തിനു ഒരു "പ്രലോഭനത്തിന്റെ ആത്മാവിനെ" ഒരു വ്യക്തിയിലേക്ക് കടത്തിവിടുവാന്‍ സാധിക്കും. 1 തിമോഥെയോസ് 4:1 ല്‍ വേദപുസ്തകം പറയുന്നു, "എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു". ഈ വേദഭാഗത്തില്‍ "വ്യാജം" എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം പ്ലാനോസ് എന്നാണ്, അതിന്റെ അര്‍ത്ഥം "കറങ്ങുന്ന ഒരു ട്രാംമ്പ് പോലെ അലഞ്ഞുതിരികയും വഴിതെറ്റി നടക്കുകയും ചെയ്യുക" എന്നാണ്.
വശീകരണം ഒരു വ്യക്തിയെ സത്യത്തില്‍ നിന്നും വലിച്ചുമാറ്റുകയും ആ വ്യക്തിയെ ഒരു വൃത്തത്തിനകത്ത് കറങ്ങുവാന്‍ ഇടയാക്കയും ചെയ്യുന്നു. ഇത് അന്ത്യകാലത്തിന്റെ ഒരു അടയാളമാണ്, നാം വളരെയധികം ശ്രദ്ധയുള്ളവര്‍ ആയിരിക്കണം. പൌലോസ് തിമോഥെയോസിനു എഴുതുമ്പോള്‍, വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരെയും പിശാച് ലക്ഷ്യമിടുന്നുവെന്ന് അവന് മുന്നറിയിപ്പ് നല്കുന്നു. അവരെ വിശ്വാസത്തില്‍ നിന്നും അകറ്റിക്കളയുവാനും വശീകരണത്തിന്റെ ആത്മാവിനാല്‍ അവരെ അടിമയാക്കുവാനും പിശാച് ആഗ്രഹിക്കുന്നു. അതിനുവേണ്ടി എളുപ്പത്തില്‍ കെണിയില്‍പ്പെടുത്തുവാനുള്ള പാപങ്ങളില്‍ ഒന്നാണ് അശ്ലീലസാഹിത്യമെന്നത്. കര്‍ത്താവായ യേശു പറഞ്ഞു, "പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു". (യോഹന്നാന് 8:34).
അശ്ലീല വീഡിയോകള്‍ കാണുവാന്‍ ബുദ്ധിമുട്ടുള്ള ദിവസങ്ങള്‍ കഴിഞ്ഞുപോയി, എന്നാല്‍ ഇപ്പോള്‍, സ്മാര്‍ട്ട് ഫോണുകള്‍ക്കും വളരെ വേഗമേറിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും വിധേയപ്പെടുന്ന ഒരു തലമുറയാണ് നമുക്കുള്ളത്. 'ഡെലിവേര്‍ഡ്: അശ്ലീലത്തില്‍ നിന്നും വിശുദ്ധിയിലേക്ക് തിരിഞ്ഞ പുരുഷന്മാരുടേയും സ്ത്രീകളുടെയും യഥാര്‍ത്ഥമായ ചരിത്രം' എന്നതിന്റെ ഗ്രന്ഥകര്‍ത്താവായ മാറ്റ് ഫ്രാഡിന്റെ അഭിപ്രായത്തില്‍, "95 percent കൌമാരക്കാര്‍ക്കും നീലച്ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുന്ന, കൈയ്യില്‍ കൊണ്ടുനടക്കാവുന്ന തീയറ്ററായ സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ളവരാണ്". യുവ തലമുറകളുടെ ഇടയിലുള്ള അശ്ലീല ഉപഭോഗത്തിന്റെ കൂടുതല്‍ സ്മാര്‍ട്ട് ഫോണിന്റെ വളര്‍ച്ചയുമായി വളരെ അടുത്ത് പരസ്പരം ബന്ധിപ്പിക്കുന്നു. എന്നത്തെക്കാളും അധികമായി വളരെ എളുപ്പത്തില്‍ അതിപ്പോള്‍ ലഭ്യമാണ്, കൂടുതല്‍ വൈവിധ്യത്തോടും, കൂടുതല്‍ സാമൂഹീക അംഗീകാരത്തോടും കൂടി അത് കിട്ടുന്നു". ഇത് ഒരു മുന്നറിയിപ്പാണ്; സാത്താന് എത്രമാത്രം നമ്മുടെ തലമുറകളെയും യുവജനങ്ങളുടെ ഭാവിയേയും കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ അവന് വിജയിക്കുകയില്ല.
ന്യായാധിപന്മാര് 16:5ല്‍ വേദപുസ്തകം പറയുന്നു, "ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്ന് അവളോട്: നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന് എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു".
ശിംശോന്റെ ശക്തിയെ നിര്‍വീര്യമാക്കി, അവനെ കുരുടനാക്കുകയും അവന്റെ വിളിയെ നശിപ്പിക്കയും ചെയ്യുവാന്‍ വേണ്ടി ഫെലിസ്ത്യര്‍ ദലീലയുടെ പുറകെ കൂടിയതുപോലെ, പിശാചുക്കള്‍ അശ്ലീലത്തിന്റെ പിന്നാലെയാണ്. ശിംശോനെ പരാജയപ്പെടുത്തുവാനും അവനെ അശക്തനാക്കുവാനും അവര്‍ക്ക് ഒരു വഴി വേണമായിരുന്നു, അതിനുവേണ്ടി ഉണ്ടായിരുന്ന ഏകവഴി അവനെ ദലീലയാല് പ്രലോഭിപ്പിക്കുക എന്നതായിരുന്നു.
ശിംശോനെപോലെ, നിങ്ങളും ശക്തിയുള്ളവര്‍ ആകുന്നു. നിങ്ങളുടെ മുന്പില് ഒരു നല്ല ഭാവിയും നന്മയും ഉണ്ടെന്നുള്ള കാര്യം നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മഹത്തകരമായ കാര്യങ്ങള്‍ക്കായി ദൈവം നിങ്ങളെ അടയാളപ്പെടുത്തിയിരിക്കയാണ്, അനേക ആളുകളെ വിടുവിക്കുവാന്‍ ഉള്ളവരാകുന്നു നിങ്ങള്‍. അതുകൊണ്ടാണ് നിങ്ങളെ ദുര്ബലപ്പെടുത്തുവാന് സാത്താന് പരിശ്രമിക്കുന്നത്.
ദലീലയുടെ ദൌത്യം കേവലം ശിംശോന്റെ ശക്തി കണ്ടെത്തുക മാത്രമല്ലായിരുന്നു പ്രത്യുത അത് നിര്‍വീര്യമാക്കുകയും വേണമായിരുന്നു. അതാണ് ഈ അന്ത്യകാലത്തെ വശീകരണ ആത്മാവിന്റെ ശക്തി. നിങ്ങളുടെ ദൈവീകമായ ശക്തിയെ കണ്ടുപിടിച്ചു പിന്നീട് അതിനെ നിര്‍വീര്യമാക്കുവാന്‍ സാത്താന് അതിനെ ഒരു കാന്തശേഷിയുള്ള ലെന്‍സുപോലെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവന് വിജയിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ ഓടിപോകേണ്ടത് ആവശ്യമാകുന്നു. പൌലോസ് തിമോഥെയോസിനോട് പറഞ്ഞു, "ഈ ജീവിതശൈലിയിലേക്കുള്ള ഏതൊരു ക്ഷണവും നിരസിക്കുക".
ഇത് നേരിട്ട് ഞാന്‍ നിങ്ങളോടു പറയട്ടെ; അശ്ലീലസാഹിത്യങ്ങള്‍ നിങ്ങളുടെ ആത്മാവിനു വിഷമാണ്. അതുകൊണ്ട് അതിനെ പൂര്‍ണ്ണമായി നിരസിക്കുക. നിങ്ങളുടെ ഉദ്ദേശങ്ങളില്‍ നിന്നും നിങ്ങളെ വശീകരിച്ച് ബലഹീനതയിലേക്ക് നിങ്ങളെ തിരിക്കുവാന്‍ ആഗ്രഹിക്കുന്ന പാപമാണിത്. അതില്‍ നിന്നും ഓടി അകലുക. അശ്ലീലം കാണുന്നവരുടെ സ്ഥിതിവിവരക്കണക്കിന്റെ ഭാഗമായി നിങ്ങള്‍ മാറരുത്.
അതിനു പ്രേരകശക്തിയായി മാറുന്നതിനെ ഒഴിവാക്കുക. നിങ്ങളുടെ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും എല്ലാ അശ്ലീല കാര്യങ്ങളെയും ഒഴിവാക്കുക, അശ്ലീലവുമായി ബന്ധപ്പെട്ട സകല സമൂഹ മാധ്യമ വിവരങ്ങളും ബ്ലോക്ക് ചെയ്യുക. അത് ഒരു ടെലിവിഷന്‍ പരമ്പര ആണെങ്കില്‍, അതിനെ പൂര്‍ണ്ണമായും ഒഴിവാക്കുക. എല്ലാ അശ്ലീല ചുവയുള്ള മാസികകളും കുപ്പത്തൊട്ടിയില്‍ എറിഞ്ഞുക്കളയുക. നിങ്ങളുടെ പ്രേരകശക്തി വൈകുന്നേരങ്ങളില്‍ അധികമായി ലഭിക്കുന്ന വെറുതെയിരിക്കുന്ന സമയമാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത കാലഘട്ടങ്ങള്ക്കായി ദൈവീകമായ പ്രവര്‍ത്തനങ്ങളാല്‍ നിങ്ങളുടെ സമയത്തെ നിറയ്ക്കുക.
അനുദിനവും ദൈവവചനം ധ്യാനിക്കയും വേദപുസ്തക പഠനത്തിനായി നിങ്ങളുടെ ചിന്തകളെ വ്യാപൃതരാക്കുന്ന സുഹൃത്തുക്കളുമായി ചങ്ങാത്തം പുലര്‍ത്തുകയും ചെയ്യുക. നിങ്ങള്‍ അതില്‍ ആസക്തിയുള്ളവര്‍ ആണെങ്കില്‍ നിങ്ങളുടെ മനസ്സിനേയും ചിന്തകളേയും യേശുവിന്റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കയും ചെയ്യുക. യേശുവിന്റെ നാമത്തില്‍ നിങ്ങള്‍ സ്വതന്ത്രരാകുന്നു.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, എന്റെ ജീവിതത്തില്‍ പിശാച് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന മേഖലകളെ ഇന്ന് തുറന്നുകാട്ടിയതിനാല്‍ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ രക്തത്താല്‍ ഇന്ന് എന്റെ ഹൃദയത്തെ അവിടുന്ന് ശുദ്ധീകരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അശ്ലീലസാഹിത്യത്തിന്റെ സകല നിര്‍ജ്ജീവ പ്രവര്‍ത്തികളില്‍ നിന്നും എന്റെ മനസാക്ഷിയെ ഞാന്‍ ശുദ്ധമാക്കുന്നു; ഞാന്‍ ഇനി ഒരിക്കലും അതിനാല്‍ അടിമയായി മാറുകയില്ലയെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു● വിശ്വാസ ജീവിതം
● രഹസ്യമായതിനെ ആലിംഗനം ചെയ്യുക
● വചനത്തിന്റെ സത്യസന്ധത
● സമയോചിതമായ അനുസരണം
● ദൈവത്തിന്റെ 7 ആത്മാക്കള്‍: വിവേകത്തിന്റെ ആത്മാവ്
● ജയാളിയെക്കാള് ജയാളി
അഭിപ്രായങ്ങള്‍