അനുദിന മന്ന
ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്
Friday, 28th of July 2023
2
0
578
Categories :
Names and Titles of the Spirit
The 7 Spirits of God
കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്; (എഫെസ്യര്‍ 1:17-18).
എഫസോസിലെ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പൌലോസിന്‍റെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കം ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്". ഇത് വിവേകത്തിന്‍റെ ആത്മാവിന്‍റെ ഒരു പ്രവര്‍ത്തിയാണ്.
ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതിന്‍റെ ആശയും, വിശുദ്ധന്മാരിൽ (അവനായി വേര്‍തിരിക്കപ്പെട്ടവര്‍) അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും നിങ്ങള്‍ അറിയുവാനും അത് മനസ്സിലാക്കുവാനും നിങ്ങളെ സഹായിക്കുന്നത് അവനാകുന്നു. (എഫെസ്യര്‍ 1:18 ആംപ്ലിഫൈഡ്).
വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർഥിക്കുന്നു. (എഫെസ്യര്‍ 3:18-19).
ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വീതിയും നീളവും ഉയരവും ആഴവും എത്രയെന്നു എഫസോസിലെ വിശ്വാസികള്‍ അറിയുന്നതിനുവേണ്ടിയുള്ള അപ്പോസ്തലനായ പൌലോസിന്‍റെ ഈ പ്രാര്‍ത്ഥന വളരെ അനിവാര്യമായിരുന്നു കാരണം അവര്‍ അതുവരെ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ആഴവും ശക്തിയും ഗ്രഹിക്കുകയോ അറിയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് സൈദ്ധാന്തീകമായ അറിവും ഗ്രാഹ്യവും ഉണ്ടായിരുന്നു എന്നാല്‍ അവരുടെ ജീവിതത്തില്‍ വിവേകത്തിന്‍റെ ആത്മാവും പരിജ്ഞാനത്തിന്‍റെ ആത്മാവും പ്രവര്‍ത്തിക്കുന്നുവെന്ന പ്രായോഗീക സത്യം അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.
അത് വിശദമാക്കുവാന്‍ എന്നെ അനുവദിക്കുക: ഇന്ന്; അനേകര്‍ക്കും തങ്ങളിലൂടെ ആത്മാവിന്‍റെ വരങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശുശ്രൂഷകളുണ്ട് എന്നാല്‍ അവര്‍ക്ക് വചനത്തില്‍ നിന്നുള്ള പരിജ്ഞാനത്തിന്‍റെ അപര്യാപ്തതയുണ്ട്. അങ്ങനെയുള്ളവര്‍ തങ്ങള്‍ക്കുവേണ്ടിയുള്ളതും തങ്ങളുടെ അകത്തുള്ളതുമായ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ശക്തി മറ്റു വിശുദ്ധന്മാരോട് കൂടെ ഒരുമിച്ചു ഗ്രഹിക്കേണ്ടതിനു വിവേകത്തിന്‍റെ ആത്മാവിനാല്‍ അവര്‍ നിറയപ്പെടേണ്ടതിനായി പ്രാര്‍ത്ഥിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.
ആത്മാവിന്‍റെ അഭിഷേകം വ്യത്യസ്ത സമയങ്ങളില്‍, വ്യത്യസ്ത രീതികളിലാണ് നമ്മിലേക്ക് വരുന്നത്, എന്നാല്‍ നാം ആത്മാവിന്‍റെ ഉദ്ദേശം മനസ്സിലാക്കേണ്ടത് ആവശ്യമാകുന്നു.
ഇങ്ങനെ പറഞ്ഞശേഷം അവൻ (യേശു) അവരുടെമേൽ ഊതി അവരോട്: "പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ". (യോഹന്നാന്‍ 20:22).
സർവശക്തന്‍റെ ശ്വാസം അവർക്കു വിവേകം നല്കുന്നു. (ഇയ്യോബ് 32:8).
നിങ്ങള്‍ നോക്കുക, കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരുടെമേല്‍ ഊതി, "പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ" എന്ന് അവരോടു പറഞ്ഞപ്പോള്‍, അവന്‍ ശരിക്കും വിവേകത്തിന്‍റെ ആത്മാവിനെ അവരിലേക്ക് പകരുകയായിരുന്നു അപ്പോള്‍ ദൈവവചനം മനസ്സിലാക്കുവാന്‍ വേണ്ടി അവരുടെ മനസ്സ് അഭിഷേകം ചെയ്യപ്പെട്ടു.
ഒരുദിവസം യേശു പുരുഷാരത്തെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു:
"വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു". (മര്‍ക്കോസ് 4:3-4).
പിന്നീട്, ഈ ഉപമ അവന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചു കൊടുക്കുമ്പോള്‍, വഴിയരികില്‍ വീണ വിത്തുകള്‍ ദൈവ വചനം കേട്ടിട്ടു അത് ഗ്രഹിക്കാത്തവരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് യേശു അവര്‍ക്ക് വെളിപ്പെടുത്തി കൊടുത്തു, അവര്‍ അത് ഗ്രഹിക്കാതിരുന്നതുകൊണ്ട്, പിശാചു പെട്ടെന്ന് വന്നു അവരുടെ ഹൃദയങ്ങളില്‍ നിന്നും ദൈവവചനം അപഹരിച്ചുകളഞ്ഞു.
വിത്ത് വിതയ്ക്കുന്ന വിതക്കാരന്‍റെ ഉപമയുടെ വിശദീകരണം ഇപ്പോള്‍ ശ്രദ്ധിക്കുക: ഒരുത്തൻ രാജ്യത്തിന്‍റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്‍റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. (മത്തായി 13:18-19).
അതുകൊണ്ട് വിവേകം എന്നത് എത്രമാത്രം പ്രാധാന്യമേറിയതാകുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ നോക്കുക. രാജ്യത്തിന്‍റെ വചനം നിങ്ങള്‍ കേള്‍ക്കുകയും അത് ഗ്രഹിക്കുന്നത് തിരസ്കരിക്കയും ചെയ്യുമ്പോള്‍, അത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നും അപഹരിക്കുവാന്‍ നിങ്ങള്‍ പിശാചിനു അവസരം നല്‍കുകയാണ് ചെയ്യുന്നത്. ഈ കാരണത്താലാണ് നിങ്ങളുടെ ജീവിതത്തില്‍ വിവേകത്തിന്‍റെ ആത്മാവ് പ്രവര്‍ത്തിക്കണമെന്ന് പറയുന്നത്. അവനാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള ഒരുവന്‍.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീയ വളർച്ച
പരിശുദ്ധാത്മാവേ വരേണമേ. പുതിയതായി എന്നില്‍ നിറയേണമേ. വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, ദൈവവചനം ഗ്രഹിക്കുവാനായി എന്‍റെ മനസ്സിനെ പ്രകാശിപ്പിക്കേണമേ. പരിശുദ്ധാത്മാവാം ദൈവമേ, എന്‍റെ ജീവിതത്തിലെ സാഹചര്യങ്ങളില്‍ ദൈവവചനം ഉപയോഗിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ .ആമേന്‍.
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● ഉത്കണ്ഠാപൂര്വ്വമായ കാത്തിരിപ്പ്● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - II
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● മനുഷ്യന്റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്‍റെ പ്രതിഫലം അന്വേഷിക്കുക
● ദൈവീകമായ ശീലങ്ങള്
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● കര്‍ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം
അഭിപ്രായങ്ങള്‍