"അവൻ തന്‍റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും; അവന്‍റെ ഹൃദയമോ നിനക്ക്അ നുകൂലമല്ല". (സദൃശ്യവാക്യങ്ങള്‍ 23:7).
ജീവിതത്തില്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സ്ഥലം ദൈവത്തിനുണ്ട്. ആകയാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇതുവരേയും അവിടെ എത്താത്തത്? കാരണം നിങ്ങളെ അകറ്റിനിര്‍ത്തുന്ന "മതിലുകള്‍" ഉണ്ട്. അങ്ങനെയുള്ള മതിലുകളിലൊന്ന് തെറ്റായ ചിന്തകളാണ്, അത് മാനസീക തടസ്സങ്ങളില്‍ കൊണ്ടെത്തിക്കുന്നു. തെറ്റായ ചിന്തകളെ ഇപ്രകാരം നിര്‍വചിക്കാം, നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവത്തിന്‍റെ ഹിതത്തിനും, പദ്ധതിയ്ക്കും, ഉദ്ദേശത്തിനും വിരുദ്ധമായുള്ള ചിന്തകള്‍. ഒരു വ്യക്തി തന്‍റെ അധരത്തില്‍ കൂടി പറയുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് ആ വ്യക്തി തന്‍റെ ഹൃദയത്തില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍. നമ്മുടെ മനസ്സാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. നമ്മുടെ ചിന്തകളുടെ പ്രവര്‍ത്തിയാണ് നമ്മുടെ യാഥാര്‍ത്ഥ്യം.
ഫിലെമോന്‍ 1:14 ല്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നു, "എങ്കിലും നിന്‍റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു". നിങ്ങളുടെ മനസ്സിനോട് ആലോചിക്കാതെ ദൈവം ഒന്നുംതന്നെ ചെയ്യുന്നില്ല. ആകയാല്‍, എന്താണ് നിങ്ങളുടെ ചിന്തകള്‍?
സംഖ്യാപുസ്തകം 13:31-33 ല്‍ വേദപുസ്തകം പറയുന്നു, "എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്‍റെ നേരേ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു. തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോടു ദുർവർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനമൊക്കെയും അതികായന്മാർ; അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു".
ദൈവം തന്‍റെ ജനത്തിനുവേണ്ടി എന്താണ് തയ്യാറാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് അവരോടു മുന്‍പുതന്നെ പറഞ്ഞിരുന്നു. എന്നാല്‍ ആ തലവന്മാര്‍ മടങ്ങി വന്നു, പക്ഷേ വാഗ്ദത്ത ദേശത്തിലുള്ള ദൈവത്തിന്‍റെ കരുതലുകളെ ഗ്രഹിക്കുവാന്‍ അവരുടെ മനസ്സുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. വേദപുസ്തകം പറയുന്നു അവര്‍ തങ്ങളുടെ മനസ്സില്‍ വെട്ടുക്കിളികളെപോലെ ആയിരുന്നു. ഇതെല്ലാം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച പുരുഷന്മാര്‍ ആയിരുന്നു, എന്നാല്‍ അവരുടെ ചിന്തകള്‍ തെറ്റായിരുന്നു. ദൈവത്തിന്‍റെ അനുഗ്രഹങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കണമെന്ന് ദൈവം ആഗ്രഹിച്ചു, എന്നാല്‍ അവര്‍ തങ്ങളെത്തന്നെ അര്‍ഹതയില്ലാത്തവരായി ചിന്തിച്ചു.
എത്ര പ്രാവശ്യം ദൈവം മഹത്തകരമായ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും, എന്നാല്‍ അത് ഒരുപക്ഷേ മറ്റാര്‍ക്കെങ്കിലും ആയിരിക്കുമെന്ന് നിങ്ങളുടെ മനസ്സ് പറയുകയും ചെയ്തിട്ടുണ്ട്?. "എനിക്ക് വളരെസമ്പന്നന്‍ ആകുവാന്‍ കഴിയുകയില്ല? അങ്ങനെയുള്ള ഒരു സ്ഥാനത്തിനു ഞാന്‍ യോഗ്യനല്ല?" ഇതെല്ലാം നമ്മുടെ ജീവിതത്തിനുവേണ്ടിയുള്ള ദൈവത്തിന്‍റെ അനുഗ്രഹങ്ങളില്‍ നിന്നും നമ്മെ താഴേക്ക് പിടിച്ചുവെക്കുന്ന ചില തെറ്റായ ചിന്തകളാണ്.
അതുകൊണ്ടാണ് അപ്പോസ്തലനായ പൌലോസ് റോമര്‍ 12: 2 ല്‍ ഇങ്ങനെ എഴുതി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. ദൈവത്തിന്‍റെ സത്യങ്ങള്‍ കാണുന്നതില്‍ നിന്നും അവന്‍റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും നമ്മെ തടയുവാന്‍ തെറ്റായ ചിന്തകള്‍ക്ക് സാധിക്കും. ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനു ശേഷം ശിഷ്യന്മാര്‍ ഒരിമിച്ചു കൂടിയപ്പോള്‍, "വാതിലുകള്‍ അടച്ചിരിക്കുന്നു" എന്ന യാഥാര്‍ത്ഥ്യത്തെ മറികടന്നുകൊണ്ട് യേശു മുറിയ്ക്കകത്ത് പ്രവേശിച്ചു. (യോഹന്നാന്‍ 20:19-31 വരെ നോക്കുക). ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനു ഭിത്തികള്‍ ഒരു തടസ്സമായിരുന്നില്ല.
മതിലുകള്‍ എന്തുമാകട്ടെ - ശാരീരികമോ അല്ലെങ്കില്‍ മാനസീകമോ - അത് ഒരുപക്ഷേ നിങ്ങളെ പുറകോട്ടു പിടിച്ചു വലിക്കുന്നതാകാം, നിങ്ങളെ ഞെരുക്കുന്നതോ ഒഴിവാക്കുന്നതോ ആകാം. "എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും" എന്ന് രാജാവായ ദാവീദ് പറഞ്ഞിരിക്കുന്നു (2 ശമുവേല്‍ 22:30).
സംഖ്യാപുസ്തകം 13:30 ല്‍ കാലേബ് ഇപ്രകാരം പറഞ്ഞു, "എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്ന് അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു". നമുക്കും ഉണ്ടായിരിക്കേണ്ടതായ മാനസീകാവസ്ഥ ഇതാകുന്നു. നമുക്ക് ആ ദേശം അവകാശമാക്കുവാന്‍ കഴിയുമെന്ന് പറയുന്ന നിലയിലുള്ള ശരിയായ ചിന്ത നമുക്ക് ഉണ്ടായിരിക്കണം.ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ വെളിപ്പെടുത്തുവാന്‍ നാം കഴിവുള്ളവരാണ്. നിഷേധാത്മകമായ എല്ലാ സങ്കല്‍പ്പങ്ങളെയും വിട്ടുക്കളയുവാനുള്ള ഒരു ഉത്തരവാദിത്വം നമുക്കുണ്ട്. 2 കൊരിന്ത്യര്‍ 10:5-6 പറയുന്നു, "അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി, നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു".
നിഷേധാത്മകമായ എല്ലാ ചിന്തകളേയും ദൈവത്തിന്‍റെ വചനത്താല്‍ വിട്ടുക്കളയുക. ദൈവത്തിന്‍റെ വചനം നിങ്ങളില്‍ ധാരാളമായി വസിക്കട്ടെ. വാഗ്ദത്ത ദേശത്തെക്കുറിച്ചു തെറ്റായി ചിന്തിച്ച ആളുകള്‍ അവിടെ പ്രവേശിച്ചില്ല. അതുകൊണ്ട്, നിങ്ങളുടെ മനസ്സ് ദൈവത്തിന്‍റെ വചനത്താല്‍ ചുറ്റപ്പെടുകയും പൊതിയപ്പെടുകയും ചെയ്യട്ടെ. നിങ്ങള്‍ക്ക് സാധിക്കുമെന്ന് ദൈവം പറയുന്നുവെങ്കില്‍, നിങ്ങളുടെ മനസ്സും അതുതന്നെ ചിന്തിക്കട്ടെ, അപ്പോള്‍ നിങ്ങള്‍ അതുപോലെയാകും.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിലുള്ള അങ്ങയുടെ നന്മയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എപ്പോഴും ശരിയായി ചിന്തിക്കുവാന്‍ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്‍റെ മനസ്സിനെ അങ്ങയുടെ വചനത്തിനു സമര്‍പ്പിക്കുകയും അങ്ങയുടെ വചനത്തില്‍ വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങളെ എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കുമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്‍റെ ജീവിതം അങ്ങയുടെ മഹത്വം അതിന്‍റെ പൂര്‍ണ്ണതയോടെ വെളിപ്പെടുത്തുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക
● മഴ പെയ്യുന്നു
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്ക്കാരന്
● അധികമായ സാധനസാമഗ്രികള് വേണ്ട
● ഇതിനായി ഒരുങ്ങിയിരിക്കുക
● തടസ്സങ്ങളാകുന്ന മതില്
അഭിപ്രായങ്ങള്‍