"ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ". (കൊലൊസ്സ്യര് 3:13).
ആരെങ്കിലും നിങ്ങളെ മുറിപ്പെടുത്തുവാൻ വേണ്ടി നിങ്ങൾ മതിയായ കാലം ജീവിക്കേണ്ടത് ആവശ്യമാണ്. അതേ, ആളുകൾ നിങ്ങളെ അസഹ്യപ്പെടുത്താൻ എപ്പോഴും നിങ്ങളുടെ വഴിയിൽ കാണും. നിങ്ങൾക്ക് ദ്രോഹമാകുന്ന കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ സമ്മതിക്കുമായിരിക്കും, എന്നിട്ടും നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുന്നതും നിങ്ങളെത്തന്നെ സ്നേഹിക്കുന്നതും നിർത്തിയിട്ടില്ല. ക്ഷമ എന്ന വിഷയം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാകുന്നു. നമ്മുടെ വീണ്ടെടുപ്പിന്റെ വേര് ദൈവം നമ്മോട് ക്ഷമിച്ചതാകുന്നു. അതേ, ആളുകൾ നമ്മെ അസഹ്യപ്പെടുത്തും, മുറിവ് ആഴമേറിയതാകാം, എന്നാൽ എന്തുതന്നെയായാലും നാം ക്ഷമിക്കണമെന്ന് വേദപുസ്തകം പറയുന്നു. നിങ്ങൾ എത്രതന്നെ മുറിപ്പെട്ടവർ ആണെങ്കിലും ഇത് വളരെ ശരിയാണ്, കാരണം ദൈവമുമ്പാകെ നമ്മുടെ കുറ്റങ്ങൾ വളരെയാകുന്നു, എന്നിട്ടും അവൻ നമ്മോട് ക്ഷമിക്കുകയുണ്ടായി.
മത്തായി 18:21-35 വരെ, ക്ഷമിക്കാത്ത അവസ്ഥയെ മതിലുള്ള ഒരു കാരാഗൃഹത്തിൽ കുടുങ്ങി കിടക്കുന്നതിനോട് കർത്താവായ യേശു ഉപമിച്ചിരിക്കുന്നു. ക്ഷമിക്കുവാൻ കഴിയാത്തത്, നമ്മുടെ ദേഹിയേയും ദേഹത്തേയും ശുദ്ധീകരിക്കുന്നതിൽ നിന്നും പരിശുദ്ധാത്മാവിന്റെ ശക്തിയെ അകറ്റി നിർത്തുന്ന, ഓരോ കട്ടകളാൽ നമ്മുടെ മനസ്സിൽ നാം തന്നെ പണിത ഒരു മതിലുപോലെ ആകുന്നു. മത്തായി 6:14-15 വരെ യേശു പറഞ്ഞു, "നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല".
ക്ഷമിക്കുവാൻ കഴിയാത്ത അവസ്ഥയിൽ നാം ജീവിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ നിന്നും ദൈവത്തിന്റെ ക്ഷമയെ നാം തടയുകയാണ്.
വിരോധാഭാസം എന്തെന്നാൽ, ക്ഷമിക്കുവാൻ തയ്യാറാകാത്ത ഒരു വ്യക്തി, അവർതന്നെ പണിത മതിലിന്റെ പിന്നിൽ കുടുങ്ങിയവരാകുന്നു. എഫെസ്യർ 4:32 ല്, നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ എന്ന് അപ്പോസ്തലനായ പൗലോസ് നമ്മോടു ഉപദേശിക്കുന്നു. എഫെസ്യർ 4:32, "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ".
ക്ഷമിക്കുവാന് കഴിയാത്തതെന്ന ഈ കാരാഗൃഹത്തിനു നാല് മതിലുകളുണ്ട്.
1. പ്രതികാരത്തിന്റെ മതിൽ.
നമ്മോട് തെറ്റ് ചെയ്തവർക്ക് എതിരായി തിരിച്ചടി നൽകുവാനുള്ള നമ്മുടെ ആഗ്രഹത്തിൽ നിലനിൽക്കുന്നതാണിത്. മൂന്ന് വ്യത്യസ്ത രീതിയിൽ ഇത് പ്രകടമാകുവാൻ കഴിയും: അതേ ശക്തിയോടുകൂടെ, കൂടുതൽ ശക്തമായിട്ട്, അല്ലെങ്കിൽ കുറഞ്ഞ രീതിയിലുള്ള ഒരു തിരിച്ചടി നൽകി പ്രതികരിക്കാൻ നാം ആഗ്രഹിക്കുന്നു. എന്തുതന്നെയായാലും, ഇത് മൂന്നും പ്രതികാരത്തിന്റെ രൂപം തന്നെയാണ്. ചില ആളുകൾ പ്രതികാരത്തിന്റെ ഒരു പ്രവർത്തിക്ക് വേണ്ടി പദ്ധതിയൊരുക്കുവാൻ വർഷങ്ങൾ ചിലവഴിക്കുന്നു, മാത്രമല്ല അവർ ആ പ്രതികാരം ചെയ്യുന്നതുവരെ ഒന്നിലും സംതൃപ്തി കണ്ടെത്തുന്നില്ല. തന്റെ സഹോദരിയെ മലിനമാക്കിയ അമ്നോനോടു ക്ഷമിക്കുവാൻ കഴിയാത്ത അബ്ശാലോമിനെ കുറിച്ച് വേദപുസ്തകം സംസാരിക്കുന്നു. ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം അവനോടു പ്രതികാരം ചെയ്യാനുള്ള ഒരവസരം അവൻ കണ്ടു. പ്രതികാരത്തിനു പദ്ധതിയിടുമ്പോൾ ഒരു മനുഷ്യൻ എത്രമാത്രം വിഘടിക്കുന്നുവെന്ന് നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയും.
2. വിദ്വേഷത്തിന്റെ മതിൽ.
ഇത് നാം നമ്മുടെ ഹൃദയത്തില് കയ്പ്പ് സൂക്ഷിക്കുകയും ആ അപരാധത്തിന്റെ വേദന വീണ്ടും വീണ്ടും നാം നിരന്തരമായി കൊണ്ടുനടക്കുകയും ചെയ്യുന്നതാണ്. നിങ്ങളെ വേദനിപ്പിച്ച ഒരുവനെ കാണുമ്പോള് നിങ്ങള്ക്ക് എന്താണ് തോന്നുന്നത്? നിങ്ങള് അവരെ നന്നായി അഭിവാദ്യം ചെയ്യുമോ, അതോ നിങ്ങള്ക്ക് ദേഷ്യം ഉണ്ടാകുമോ? തികഞ്ഞ പ്രകോപനം മുറിവുകള് പുതിയതായി ഉണ്ടാക്കുമെന്ന് നിങ്ങള്ക്കറിയാം. സന്തോഷത്തിന്റെ പരിപൂര്ണ്ണത അനുഭവിക്കുന്നതില് നിന്നും വിദ്വേഷം നമ്മുടെ ഹൃദയങ്ങളെ തടയുന്നു.
3. പശ്ചാത്താപത്തിന്റെ മതില്.
ഇത് കഴിഞ്ഞ കാലങ്ങളെമാറ്റാമായിരുന്നുവെന്നും ആ കുറ്റം സംഭവിക്കുന്നതില് നിന്നും അതിനെ തടയാമായിരുന്നുവെന്നും നാംവിശ്വസിക്കുന്നയിടം ആകുന്നു. "എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന് കഴിഞ്ഞിരുന്നുവെങ്കില്, ചെയ്തിരുന്നുവെങ്കില്, ചെയ്യണമായിരുന്നു" ഇങ്ങനെ നാം ചിന്തിക്കുവാന് ഇടയാകും.
4. പ്രതിരോധത്തിന്റെ മതില്.
നാലാമത്തെ മതില് അനുഗ്രഹങ്ങളെ പ്രതിരോധിക്കുന്നു. ഇത് നമ്മെ വേദനിപ്പിച്ചവരെ ദൈവത്തിന്റെയും മറ്റുള്ളവരുടെയും മുന്പാകെ നാം അഭിവാദ്യം ചെയ്യുവാന് നിരസിക്കുന്നതാണ്. ക്ഷമിക്കുവാന് കഴിയാത്തതിന്റെ അനന്തരഫലത്തിന്റെ മൂര്ധന്യതയാണിത്. ഒരുവന് ദൈവത്തില് നിന്നും അനുഗ്രഹങ്ങള് ആഗ്രഹിക്കുന്നത് തനിക്കുവേണ്ടിയാണ് മറിച്ച് തന്റെ സ്നേഹിതനുവേണ്ടിയല്ല എന്ന് നിങ്ങള്ക്ക് ചിന്തിക്കുവാന് കഴിയും.
നിങ്ങളുടെ ജീവിതത്തില് ദൈവത്തിന്റെ അനുഗ്രഹങ്ങള് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? എങ്കില് ദൈവത്തിന്റെ അനുഗ്രഹങ്ങള് നിങ്ങളുടെ ജീവിതത്തിലേക്ക് സ്വതന്ത്രമായി ഒഴുകേണ്ടതിനു ക്ഷമയില്ലായ്മയില് നിന്നും നിങ്ങളുടെ ഹൃദയത്തെ മുക്തമാക്കുക. ആ വ്യക്തിയുടെ അടുക്കലേക്കു ചെന്നിട്ട് നിങ്ങള് അവരോടു ക്ഷമിച്ചുവെന്ന് പറയുക. നിങ്ങളെ വേദനിപ്പിച്ചവരുമായി സമാധാനമുണ്ടാക്കുവാന് ശ്രമിക്കുക; അങ്ങനെയെങ്കില് നിങ്ങളുടെ ജീവിതം ദൈവത്തിന്റെ അത്ഭുതകരമായ പുതുക്കം അനുഭവിക്കുവാന് ഇടയാകും.
പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, അങ്ങയുടെ വചനത്തിന്റെ സത്യത്തിനായി ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ക്ഷമയില് നടക്കുവാന് അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. ആളുകളേയും അവരുടെ കാഴ്ചപ്പാടുകളേയും സ്വാഗതം ചെയ്യുന്ന മാംസളമായ ഒരു ഹൃദയത്തിനായി ഞാന് പ്രാര്ത്ഥിക്കുന്നു. അങ്ങയുടെ ക്ഷമ ഞാന് പ്രാപിക്കേണ്ടതിന് എല്ലാ വേദനകളും ഉപേക്ഷിക്കുവാനുള്ള കൃപയ്ക്കായി ഞാന് പ്രാര്ത്ഥിക്കുന്നു. ഇന്നുമുതല് എന്റെ ജീവിതം സന്തോഷഭരിതമായിരിക്കുമെന്ന് ഞാന് പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക● ക്രിസ്തുവിലുള്ള നിങ്ങളുടെ ദൈവീകമായ നിയോഗത്തിലേക്ക് പ്രവേശിക്കുക
● ദൈവത്തിന്റെ 7 ആത്മാക്കള്: ആലോചനയുടെ ആത്മാവ്
● ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ
● ദൈവത്തോട് അടുത്ത് ചെല്ലുക
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല
● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
അഭിപ്രായങ്ങള്