അനുദിന മന്ന
റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
Friday, 14th of June 2024
1
0
477
Categories :
സമൃദ്ധി (Prosperity)
"ധനവാനായൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഢംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസര്‍ എന്നു പേരുള്ളൊരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരയ്ക്കല്‍ കിടന്നു ധനവാന്‍റെ മേശയില്‍നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്‍റെ വ്രണം നക്കും.
ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്ന് അബ്രഹാമിനേയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു: അബ്രാഹാം പിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു". (ലൂക്കോസ് 16:19-25).
ധനവാനായിരിക്കുന്നതോ സാമ്പത്തീക ഭദ്രത ഉണ്ടാകുന്നതോ തെറ്റല്ല. യഥാര്‍ത്ഥത്തില്‍, ദൈവവചനം പറയുന്നു, "തന്‍റെ ദാസന്‍റെ ശ്രേയസ്സില്‍ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവന്‍". (സങ്കീ 36:27). ജനം പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നും അകന്നു ജീവിക്കുന്നതും ദൈവ ജനത്തോടും അവരുടെ ആവശ്യങ്ങളോടും അവമതിപ്പ് പുലര്‍ത്തുന്നതുമാണ് പ്രശ്നം. ഇന്നത്തെ വായനാഭാഗത്ത് ആ മനുഷ്യന്‍ ധനവാനായിരുക്കുന്നതില്‍ ശിക്ഷിക്കപ്പെടുന്നില്ല (അങ്ങനെ പലരും ചിന്തിക്കയും തെറ്റായി പഠിപ്പിക്കയും ചെയ്യുന്നുണ്ട്). ലാസറിനെ സഹായിക്കുവാനുള്ള അവസരവും പ്രാപ്തിയും ഉണ്ടായിട്ടും അവന്‍ അത് ചെയ്യാതിരുന്നതുകൊണ്ട് അവന്‍ യാതനാസ്ഥലത്തേക്ക് അയക്കപ്പെട്ടു.
താല്‍ക്കാലീകമായ കാര്യങ്ങളെ സ്നേഹിച്ചിരുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവനു നേടുവാനും സ്വന്തമാക്കുവാനും കഴിയുന്നതെല്ലാം അവന്‍ അന്വേഷിച്ചു. എന്നാല്‍ ആ മനുഷ്യന്‍ മരിച്ചുപോയി അപ്പോള്‍ അവന്‍റെ ശരീരത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ പോസ്റ്റ്‌മോര്‍ട്ടം വെളിപ്പെടുത്തിയ ഒരു കാര്യം അവന്‍റെ ശരീരത്തില്‍ ഹൃദയം ഇല്ലായിരുന്നു എന്നാണ്. അവന്‍റെ സ്വഭാവം അറിയാവുന്ന തന്‍റെ സ്നേഹിതര്‍, അവന്‍റെ നിക്ഷേപങ്ങള്‍ സൂക്ഷിച്ചിരുന്ന സംഭരണശാലയിലേക്ക് ഓടിച്ചെന്നു, അവിടെ അവന്‍റെ സകല അവകാശങ്ങളുടേയും കൂടെ രക്തം ഒലിക്കുന്ന അവന്‍റെ ഹൃദയവും അവര്‍ കണ്ടെത്തി.
ഗുണപാഠം: നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. മുകളില്‍ പറഞ്ഞിരിക്കുന്ന സാങ്കല്പ്പീക കഥ ലോകത്തിലെ നിക്ഷേപങ്ങളെ കുറിച്ചാണ് നമ്മെ ഓര്‍പ്പിക്കുന്നത്. "അത് നിങ്ങള്‍ക്ക് കൂടെ കൊണ്ടുപോകുവാന്‍ കഴിയുകയില്ല" എന്ന വ്യാക്യാംശത്തിലൂടെ ഭൂമിയിലെ നിക്ഷേപത്തെ നന്നായി വിലയിരുത്താം. നിത്യതയുടെ വെളിച്ചത്തില്‍ ദൈവത്തേയും അവന്‍റെ വചനത്തെയും കൂടാതെയുള്ള ധനം അപകടകരമാണ്.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ സമൃദ്ധിയെ അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ആദരവിന്റെ ഒരു ജീവിതം നയിക്കുക● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക
● എത്രത്തോളം?
● അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
അഭിപ്രായങ്ങള്‍