"അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്ക് ഉപകാരമായി വന്നില്ല". (എബ്രായര് 4:2).
നമ്മുടെ ആത്മീക വളര്ച്ചയെ തടയുവാന് സാധിക്കുന്ന, ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ പരിപൂര്ണ്ണത അനുഭവിക്കുന്നതില് നിന്നും നമ്മെ അകറ്റുവാന് കഴിയുന്ന ഒരു മതിലാണ്അ വിശ്വാസമെന്നത്. സങ്കീര്ത്തനം 78:41 പറയുന്നു, "അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു". മറ്റൊരുവാക്കില് പറഞ്ഞാല്, ദൈവം സര്വ്വശക്തനായിരിക്കുന്നു, നമ്മെ അനുഗ്രഹിക്കുവാനുള്ള ആഗ്രഹവും അവനുണ്ട്, എന്നാല് നമ്മുടെ ജീവിതത്തില് ദൈവത്തിന്റെ കരത്തേയും ശക്തിയേയും പരിമിതപ്പെടുത്തുവാന് നമുക്ക് കഴിയും. എങ്ങനെ? അവിശ്വാസത്തില് കൂടെ.
നാം ദൈവത്തിന്റെ വാഗ്ദത്തങ്ങളെ സംശയിക്കുമ്പോള്, ദൈവത്തിനു നമ്മുടെ ജീവിതത്തില് ചെയ്യുവാന് കഴിയുന്ന കാര്യങ്ങളെ നാം പരിമിതപ്പെടുത്തുകയാണ്. തകര്ക്കുവാന് പ്രയാസമുള്ള സംശയത്തിന്റെയും സന്ദേഹത്തിന്റെയും മതിലുകള് നാം പണിയുകയാണ്. എബ്രായര് 11:6 ല് വേദപുസ്തകം പറയുന്നു, "എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ". മറ്റൊരു വാക്കില്, ദൈവത്തിലും അവന്റെ വചനത്തിലുമുള്ള വിശ്വാസം ഇല്ലാതിരിക്കുമ്പോള്, നാം അവന്റെ കരങ്ങളെയും വെളിപ്പെടലുകളെയും നമ്മുടെ ജീവിതത്തില് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.
വിശ്വാസം ആളുകള്ക്ക് ഇല്ലാതിരുന്നതു നിമിത്തം അവര്ക്ക് ദൈവീകമായ കരുതലുകളും നന്മകളും അനുഭവിക്കുവാന് സാധിച്ചില്ല. അവര് അവിശ്വാസത്താല് പിടിക്കപ്പെട്ടവര് ആയിരുന്നു. മത്തായി 9:29-30 വരെ വേദപുസ്തകത്തില് ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നു, "അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു. പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുത് എന്ന് അമർച്ചയായി കല്പിച്ചു". ഈ പുരുഷന്മാര് സൌഖ്യം പ്രാപിക്കുവാന് വേണ്ടിയാണ് യേശുവിന്റെ പിന്നാലെ വന്നത്; തീര്ച്ചയായും അവര് കുരുടന്മാര് ആയിരുന്നു. ആകയാല്, യേശു എന്തുകൊണ്ട് അവരെ പെട്ടെന്ന് സൌഖ്യമാക്കിയില്ല? എല്ലാറ്റിലുമുപരിയായി, അവന് സര്വ്വ-ശക്തിയുള്ളവനാണ്. എന്നാല് അവന് പറഞ്ഞു നിങ്ങളുടെ സൌഖ്യം നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില് ആയിരിക്കും. ഒരു കണ്ണ് തുറക്കട്ടെ എന്ന് മാത്രം ഈ ആളുകള് വിശ്വസിച്ചു എന്ന് സങ്കല്പ്പിച്ചുനോക്കുക. തീര്ച്ചയായും അത് അവരുടെ യാഥാര്ത്ഥ്യമായി മാറിയേനെ. അതുകൊണ്ട്, അവിശ്വാസം നിമിത്തം ദൈവത്തിന്റെ അനുഗ്രഹങ്ങള് നിങ്ങളുടെ ജീവിതത്തില് എത്ര പരിമിതമായിരിക്കുമെന്ന് നിങ്ങള്ക്ക് സങ്കല്പ്പിക്കാവുന്നതാണ്.
ദൈവം തന്റെ വഴികള് ആരിലും അടിച്ചേല്പ്പിക്കയില്ല, എന്നാല് ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ പുതിയ തലങ്ങളിലേക്ക് വിശ്വാസത്താല് നാം എല്ലാവരും ചുവടു വെക്കുകയാണ്. ദൈവത്തിന്റെ കൃപയാല് അത് സാധിക്കും എന്നതാണ് സന്തോഷം നല്കുന്നതായ കാര്യം.
#1:അവിശ്വാസം എന്ന മതില് തകര്ക്കുവാനുള്ള ഏറ്റവും ശക്തമായ മാര്ഗ്ഗങ്ങളിലൊന്ന് ദൈവത്തിന്റെ വചനം ധ്യാനിക്കുക എന്നതാകുന്നു. റോമര് 10:17 ല് വേദപുസ്തകം പറയുന്നു, "ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു". ശ്രദ്ധയോടെയുള്ള ദൈവവചന പഠനത്താല് ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ പണിയുവാനുള്ള ഒരു ഉത്തരവാദിത്വം നമുക്കുണ്ട്. വിശ്വാസമെന്ന വാളുകൊണ്ട് നിങ്ങളുടെ അവിശ്വാസത്തെ പ്രഹരിച്ചു ഉന്മൂലനം ചെയ്യുക. വിശ്വാസം വചനത്തിന്മേല് പണിയപ്പെടുന്നു.
#2.അവിശ്വാസം എന്ന മതില് പൊളിക്കുവാനുള്ള മറ്റൊരു വഴി പ്രാര്ത്ഥനയില് കൂടിയാണ്. മര്ക്കൊസ് 9:23 ല് യേശു പറഞ്ഞു, "വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു". നാം പ്രാര്ത്ഥിക്കുമ്പോള്, ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തെ നാം സമ്മതിക്കയും അവന്റെ ശക്തിയിലുള്ള നമ്മുടെ വിശ്വാസത്തെ പ്രകടിപ്പിക്കയുമാണ് ചെയ്യുന്നത്. ദൈവത്തോടു പ്രാര്ത്ഥിക്കുക എന്നാല് ദൈവത്തിന്റെ ശക്തമായ കരങ്ങള് നമ്മിലൂടെ കാണുവാന് വേണ്ടി യുദ്ധങ്ങളെ ദൈവത്തിനു കൈമാറുകയാണ്.
#3.നിങ്ങളുടെ വിശ്വാസം വളര്ത്തുവാനുള്ള മറ്റൊരു മാര്ഗ്ഗമാണ് ആത്മാവില് പ്രാര്ത്ഥിക്കുക എന്നുള്ളത്. യൂദാ 20 ല് വേദപുസ്തകം ഇങ്ങനെ പറയുന്നു, "നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും," ആത്മാവില് പ്രാര്ത്ഥിക്കുവാന് നിങ്ങള് സമയം ചിലവഴിക്കുമ്പോള് നിങ്ങളുടെ വിശ്വാസം വര്ദ്ധിക്കുവാന് ഇടയാകും.
#4.ആത്മനിറവ് പ്രാപിച്ച പക്വതയുള്ള ദൈവമക്കളുമായി നാം അടുത്തിടപ്പെടുന്നതില് കൂടിയും അവിശ്വാസം എന്ന മതില് തകര്ക്കുവാന് നമുക്ക് കഴിയും. എബ്രായര് 10:24-25 വരെയുള്ള വാക്യങ്ങള് പറയുന്നു, "ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു". നിങ്ങള് ആരുടെ കൂടെയാണ് സമയം ചിലവിടുന്നത്? നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള് ആരാകുന്നു? നിങ്ങള് ആരായിത്തീരുമെന്നതില് നിങ്ങളുടെ കൂട്ടുകെട്ടിനു വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട്, ആത്മീകരായ ആളുകളുമായി സുഹൃത്ത്ബന്ധം സൂക്ഷിക്കുക. സഭായോഗങ്ങളില് എപ്പോഴും പങ്കെടുക്കയും വിശ്വാസത്തിന്റെ ഊഷ്മളത നിങ്ങളെ ചുറ്റുവാന് അനുവദിക്കയും ചെയ്യുക.
അവിശ്വാസത്തിന്റെ മതില് തകര്ക്കുന്നതിനു നമ്മുടെ ഭാഗത്തുനിന്നും ബോധപൂര്വ്വമായ ഒരു പരിശ്രമം ആവശ്യമാണ്.
പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, അങ്ങയുടെ വചനത്തിന്റെ സത്യത്തിനായി ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന് അങ്ങയെ അനുഗമിക്കുവാനും എന്റെ ജീവിതത്തെ അങ്ങയെപോലെ ഒരുക്കുവാനും എന്നെ സഹായിക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. അങ്ങയിലുള്ള എന്റെ വിശ്വാസത്തെ വളര്ത്തുവാന് എനിക്ക് കഴിയേണ്ടതിനു അങ്ങയുടെ വചനം എപ്പോഴും പഠിക്കുവാനുള്ള കൃപയ്ക്കായി ഞാന് പ്രാര്ത്ഥിക്കുന്നു. അങ്ങയുടെ വചനത്തിലെ സത്യങ്ങള് എന്റെ ഹൃദയത്തില് തുളച്ചുക്കയറുവാനായി ഞാന് എന്റെ ഹൃദയം തുറക്കുന്നു. ഇന്നുമുതല് എന്റെ വിശ്വാസം പരാജയപ്പെടുകയില്ലയെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. എന്റെ ജീവിതത്തിലുള്ള എല്ലാ അവിശ്വാസമാകുന്ന മതിലുകളും ഇന്ന് തകര്ക്കപ്പെട്ടിരിക്കയാണ്. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● കുറ്റപ്പെടുത്തല് മാറ്റികൊണ്ടിരിക്കുക● മോശമായ മനോഭാവത്തില് നിന്നുള്ള വിടുതല്
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്
● എങ്ങനെയാണ് അവന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? - II
● സ്വപ്നം കാണുവാന് ധൈര്യപ്പെടുക
● അധികമായ സാധനസാമഗ്രികള് വേണ്ട
● വിവേചനവും വിധിയും
അഭിപ്രായങ്ങള്