english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ 7 ആത്മാക്കള്‍
അനുദിന മന്ന

ദൈവത്തിന്‍റെ 7 ആത്മാക്കള്‍

Tuesday, 25th of July 2023
1 0 1524
Categories : The 7 Spirits of God
ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കൽനിന്നും യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ, (വെളിപ്പാട് 1:4).

ആ പ്രത്യേകമായ പദപ്രയോഗം ശ്രദ്ധിക്കുക, ". . . . അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കള്‍".

ഒരു ആത്മാവ് മാത്രമേ ഉള്ളു - പരിശുദ്ധാത്മാവ്.

വേദപുസ്തക പ്രതികാത്മകതയില്‍ ഏഴു എന്ന അക്കം എപ്പോഴും പൂര്‍ണ്ണതയെ അഥവാ പൂര്‍ത്തീകരണത്തെയാണ് കാണിക്കുന്നത്. അതുപോലെ, 'ഏഴു' എന്ന സംഖ്യ പരിശുദ്ധാത്മാവിന്‍റെ ശക്തിയുടേയും അവന്‍റെ വിവിധ പ്രവര്‍ത്തികളെയും അഥവാ ദൈവജനത്തോടുള്ള അവന്‍റെ ശുശ്രൂഷയുടെയും നിറവിനെ സൂചിപ്പിക്കുന്നു. 

വേദപുസ്തകം പറയുന്നു, "യോസേഫിനു തന്‍റെ പിതാവായ യാക്കോബ് നല്‍കിയതായ പല നിറത്തിലുള്ള ഒരു നിലയങ്കി ഉണ്ടായിരുന്നു". (ഉല്പത്തി 37:3). ഈ അങ്കി പരിശുദ്ധാത്മാവിന്‍റെ ആവരണത്തെ സാദൃശീകരിക്കുന്നു എന്ന് വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പഴയനിയമത്തില്‍ ക്രിസ്തുവിനു നിഴലായിരിക്കുന്ന വ്യക്തിയാണ് യോസേഫ്. ഇപ്പോള്‍ ഇവിടെ കര്‍ത്താവായ യേശു തന്‍റെ സ്വര്‍ഗ്ഗീയ പിതാവ് തനിക്കു നല്‍കിയതായ വസ്ത്രം, പരിശുദ്ധാത്മാവിന്‍റെ ആവരണം അണിഞ്ഞുകൊണ്ട് നില്‍ക്കുന്നു. 

പ്രവാചകനായ യെശയ്യാവ് ക്രിസ്തുവിനെ സംബന്ധിച്ച് പ്രാവചനീകമായി പറഞ്ഞിരിക്കുന്ന വാക്യത്തില്‍, യെശയ്യാവ് 11:2, പരിശുദ്ധാത്മാവിന്‍റെ ഏഴു വ്യത്യസ്തമായ ശുശ്രൂഷകളെ സംബന്ധിച്ച് പറയുന്നു: 

അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നെ. (യെശയ്യാവ് 11:2).

1. യഹോവയുടെ ആത്മാവ്
2. ജ്ഞാനത്തിന്‍റെ ആത്മാവ്
3. വിവേകത്തിന്‍റെ ആത്മാവ്
4. ആലോചനയുടെ ആത്മാവ്
5.  ബലത്തിന്‍റെ ആത്മാവ്
6. പരിജ്ഞാനത്തിന്‍റെ ആത്മാവ്
7. യഹോവാഭക്തിയുടെ ആത്മാവ്

"ദൈവത്തിന്‍റെ ഏഴു ആത്മാക്കള്‍" എന്നത് പരിശുദ്ധാത്മാവിന്‍റെ ഏഴു 'ഗുണവിശേഷങ്ങള്‍' ആകുന്നു. ആത്മാവിന്‍റെ പരിപൂര്‍ണ്ണത കര്‍ത്താവായ യേശുവില്‍ വസിച്ചിരുന്നു. പ്രകാശത്തില്‍ നിന്നുമുണ്ടാകുന്ന ഏഴു നിറങ്ങളെ ഒരു സ്ഫടികത്തിനു പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്നതുപോലെ, നമ്മുടെ കര്‍ത്താവും ആത്മാവിന്‍റെ വ്യത്യസ്തവും എന്നാല്‍ ഏകീകൃതവുമായ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിച്ചിരിക്കുന്നു. 
ഈ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും, അതുപോലെ ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഞാന്‍ പോയിട്ടുള്ളിടത്തെല്ലാം, വ്യത്യസ്ത ആളുകളില്‍ വ്യത്യസ്ത രീതികളില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത് കാണുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചിലരില്‍ ആത്മാവ് ശക്തിയായി പ്രവര്‍ത്തിക്കും - അവര്‍ സൌഖ്യം പ്രാപിക്കും, അവര്‍ വിടുവിക്കപ്പെടും. ചിലര്‍ക്ക് അവന്‍ ജ്ഞാനം നല്‍കുന്നു, മറ്റുചിലര്‍ക്ക് അവന്‍ പരിജ്ഞാനം നല്‍കുന്നു. "ദൈവത്തിന്‍റെ ഏഴു ആത്മാക്കളുടെ നിറവു" നിങ്ങള്‍ക്ക് പ്രാപിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് ചോദിക്കുക എന്നത് മാത്രമാകുന്നു. (ലൂക്കോസ് 11:13 വായിക്കുക).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
യേശുവിന്‍റെ നാമത്തില്‍, കര്‍ത്താവിന്‍റെ ആത്മാവ് എന്നില്‍ വസിക്കുന്നുണ്ട്; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു എന്നിലുണ്ട്.
എന്‍റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; ഞാൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; എന്‍റെ ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. (യെശയ്യാവ് 11:2-3).

കുടുംബത്തിന്‍റെ രക്ഷ
പിതാവേ, എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും മുമ്പാകെ ദയവായി പോകുകയും എല്ലാ വളഞ്ഞ വഴികളേയും നിരപ്പാക്കുകയും കഠിനമായ പാതകളെ മൃദുവാക്കുകയും ചെയ്യേണമേ.

സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ശിഷ്യന്മാര്‍ പോയിട്ടു സകലവും തങ്ങള്‍ക്കു കീഴടങ്ങുന്നുവെന്ന സാക്ഷ്യവുമായി വന്നതുപോലെ, ഞാനും വിജയത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും സാക്ഷ്യവുമായി വരുവാന്‍ ഇടയാക്കേണമേ.

കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങള്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.

രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്താലും അവന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരത്തെ അയയ്ക്കുകയും ഒരു രാജ്യം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട മഹത്വം പുനഃസ്ഥാപിക്കയും ചെയ്യേണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ രാജ്യത്തിന്മേല്‍ വാഴുവാന്‍ ഇടയാകട്ടെ.

Join our WhatsApp Channel


Most Read
● ഇന്ന് കാണുന്ന അപൂര്‍വ്വമായ കാര്യം
● ഭയപ്പെടേണ്ട
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അമാനുഷീകതയിലേക്കുള്ള പ്രവേശനം 
● ആടിനെ കണ്ടെത്തിയതിന്‍റെ സന്തോഷം
● ദൈവീകമായ ശീലങ്ങള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ