വെളിപ്പാട് 19:10ല്‍ അപ്പോസ്തലനായ യോഹന്നാന് പറയുന്നു, "യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നെ എന്നു പറഞ്ഞു". ഇതിന്റെ അര്‍ത്ഥം നാം നമ്മുടെ സാക്ഷ്യം പങ്കുവെക്കുമ്പോള്‍, നാം പ്രവചനത്തിന്റെ ആത്മാവിനെകൂടിയാകുന്നു ആ സാഹചര്യത്തില്‍ പുറപ്പെടുവിക്കുന്നത്.
യേശുവിന്റെ സാക്ഷ്യമെന്നത് സൂചിപ്പിക്കുന്നത്, ദൈവം നമ്മുടെ ജീവിതത്തില്‍ ചെയ്തിരിക്കുന്ന എന്തിനെക്കുറിച്ചുമുള്ള സംസാരിക്കപ്പെട്ട അഥവാ എഴുതപ്പെട്ട ഒരു ചരിത്രമാകുന്നു, എന്നാല്‍ പ്രവചനത്തിന്റെ ആത്മാവ് എന്നത് ഒന്നുകില്‍ ഭാവിയിലെ കാര്യങ്ങളെ മുന്‍കൂട്ടി പറയുന്നതിനുള്ള അല്ലെങ്കില്‍ പെട്ടെന്നുള്ള ഒന്നിനെ മാറ്റംവരുത്തുന്നതിനുള്ള പ്രാവചനീകമായ അഭിഷേകമാണ്.
"സാക്ഷ്യം" എന്ന വാക്ക് വന്നിരിക്കുന്നത് "വീണ്ടും ചെയ്യുക" എന്നര്‍ത്ഥം വരുന്ന ഒരു മൂലപദത്തില്‍ നിന്നുമാകുന്നു. ഒരു സാക്ഷ്യം പങ്കുവെക്കപ്പെടുന്ന ഓരോ സമയങ്ങളും, അത്ഭുതം ആവര്‍ത്തിക്കുവാനുള്ള ദൈവത്തിന്റെ ഉടമ്പടിയോടുകൂടിയാണ് അത് വരുന്നത്. അതിനാലാണ് നമ്മുടെ സാക്ഷ്യം പങ്കുവെക്കുന്നത് വളരെ പ്രധാനമാണെന്ന് പറയുന്നത്. അത് ദൈവത്തിനു മഹത്വം കൊടുക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കയും ചെയ്യുക മാത്രമല്ല, മറിച്ച് അത്ഭുതം നടക്കുന്നതിനുള്ള ഒരു അന്തരീക്ഷം അത് ഉളവാക്കുകയും ചെയ്യുന്നു.
നാം നമ്മുടെ സാക്ഷ്യം പങ്കുവെക്കുമ്പോള്‍, നാം പ്രവചനത്തിന്റെ ആത്മാവിനെ സജീവമാക്കുകകൂടിയാണ് ചെയ്യുന്നത്. 1 കൊരിന്ത്യര്‍ 14:3 ല്‍, അപ്പോസ്തലനായ പൌലോസ് പറയുന്നു, "[എന്നാല്‍ മറുഭാഗത്ത്] പ്രവചിക്കുന്നവനോ ആത്മികവർധനയ്ക്കും [അവരുടെ ആത്മീക വര്‍ദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നതിനും] പ്രബോധനത്തിനും [ദൈവത്തിന്റെ കാര്യങ്ങളെക്കുറിച്ച് അവരെ ഉപദേശിക്കുവാനും ഉറപ്പിക്കുവാനും] ആശ്വാസത്തിനുമായി [കരുണയോടുകൂടി അവരെ ആശ്വസിപ്പിക്കുവാനും] മനുഷ്യരോടു സംസാരിക്കുന്നു (ആംപ്ലിഫൈഡ് പരിഭാഷ). നാം നമ്മുടെ സാക്ഷ്യം പങ്കുവെക്കുമ്പോള്‍ നാം മറ്റുള്ളവരെ പ്രബോധിപ്പിക്കുക മാത്രമല്ല, മറിച്ച് നാം അവരോടു പ്രവചിക്കുക കൂടിയാകുന്നു ചെയ്യുന്നത്. നാം അവരുടെ സാഹചര്യങ്ങള്‍ക്ക് ജീവിതവും പ്രതീക്ഷയും ഉണ്ടാകുവാന്‍വേണ്ടി സംസാരിക്കുകയാണ്.
മോന (പേര് മാറ്റിയിരിക്കുന്നു) എന്ന സഹോദരി അനേക വര്‍ഷങ്ങളായി വന്ധ്യതയാല്‍ ഭാരപ്പെടുകയായിരുന്നു. അവളും അവളുടെ ഭര്‍ത്താവും തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്തു, വന്ധ്യതയ്ക്കുള്ള ചികിത്സ നടത്തി മാത്രമല്ല ദത്തെടുക്കുന്നതിനെക്കുറിച്ചും ആലോചിച്ചു, എന്നാല്‍ ഒന്നുംതന്നെ നടക്കുന്നതായി തോന്നിയില്ല. ജീവിതം പരാജയപ്പെട്ടതായി പ്രത്യാശയില്ലാത്തതായി തോന്നി.
ഒരുദിവസം, മോന കരുണാ സദനിലെ ഒരു പ്രെത്യേക യോഗത്തില്‍ സംബന്ധിച്ചു. ആ യോഗത്തില്‍ വന്ന ഒരു സ്ത്രീ ദൈവം വന്ധ്യതയില്‍ നിന്നും തന്നെ സൌഖ്യമാക്കിയ തന്റെ സാക്ഷ്യം അവിടെ പ്രസ്താവിച്ചു. അവള് ഞായറാഴ്ചത്തെ ആരാധനയില്‍ സംബന്ധിച്ചതും, ദൈവവചനം കേട്ടതും തനിക്കു മക്കളെ നല്‍കാമെന്ന ദൈവത്തിന്റെ വാഗ്ദത്തം വിശ്വസിച്ചതും സംബന്ധിച്ചു ആ സഹോദരി അവിടെ സംസാരിച്ചു, മാത്രമല്ല അതിനുശേഷം താന്‍ ഗര്‍ഭവതിയായതും ആരോഗ്യമുള്ള ഒരു മകന് ജന്മം നല്‍കിയതിനെ സംബന്ധിച്ചും അവള് പങ്കുവെക്കുകയുണ്ടായി.
ആ സഹോദരിയുടെ സാക്ഷ്യം മോനയെ ചലിപ്പിക്കുകയും തന്റെ ഹൃദയത്തില്‍ പ്രതീക്ഷയുടെ ഒരു തിളക്കം അവള് അനുഭവിക്കയും ചെയ്തു. ആ യോഗത്തിന്റെ മദ്ധ്യത്തില്‍ അവള് ദൈവത്തോടു നിലവിളിച്ചു. പിന്നീട് യോഗം അവസാനിച്ചതിനു ശേഷം അവള് ആ സ്ത്രീയുടെ അടുക്കല്‍ സമീപിച്ച് അവളുടെ സാക്ഷ്യം പങ്കുവെച്ചതുകൊണ്ട് നന്ദി പറയുകയും ചെയ്തു.
ചില മാസങ്ങള്‍ക്കുശേഷം താന്‍ ഗര്‍ഭവതിയായിരിക്കുന്നു എന്ന വസ്തുത മോന തിരിച്ചറിഞ്ഞു. അവളുടെ ഉദരത്തില്‍ ഇരട്ടകുട്ടികള്‍ ഉണ്ടായിരുന്നു. അവള്‍ക്കത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടുവെന്നും തന്റെ വിശ്വാസത്തെ ഉറപ്പിക്കുവാന്‍ ആ സഹോദരിയെ ദൈവം ഉപയോഗിച്ചുവെന്നും അവള് അറിഞ്ഞു. എഫെസ്യര്‍ 3:20ല്‍ വേദപുസ്തകം പറയുന്നു, "എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു".
വിശ്വാസം പണിയുവാനുള്ള ശക്തമായ ഒരു മാര്‍ഗ്ഗമാകുന്നു സാക്ഷ്യങ്ങള്‍ പങ്കുവെക്കുകയെന്നത്. റോമര്‍ 10:17ല്‍ പൌലോസ് പറയുന്നു, "ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു". മറ്റുള്ളവരുടെ ജീവിതത്തില്‍ ദൈവം ചെയ്തതായ കാര്യങ്ങളെ സംബന്ധിച്ചുള്ള സാക്ഷ്യങ്ങള്‍ നാം കേള്‍ക്കുമ്പോള്‍, നമ്മുടെ വിശ്വാസം ബലപ്പെടുകയാണ് ചെയ്യുന്നത്. ദൈവം ഇന്നും തന്റെ പ്രവര്‍ത്തി ഈ ലോകത്തില്‍ ചെയ്യുന്നുവെന്നും നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍ അവനു കഴിയുമെന്നും ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയപിതാവേ, അങ്ങയുടെ വചനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, അത് ഞങ്ങളുടെ കാലുകള്‍ക്ക് ദീപവും പാതയ്ക്ക് പ്രകാശവും ആകുന്നു. ഞങ്ങളുടെ വിശ്വാസം ബലപ്പെടുത്തുവാനും അങ്ങയില്‍ നിരന്തരമായി ആശ്രയിക്കുന്നതിനു ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു സാക്ഷ്യത്തില്‍ അവിടുന്ന് നിക്ഷേപിച്ചിരിക്കുന്ന അങ്ങയുടെ ശക്തിയ്ക്കായി ഞാന്‍ നന്ദി പറയുന്നു. എന്നെ അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുകയും ഞാന്‍ പോകുന്നിടത്തെല്ലാം എന്റെ സാക്ഷ്യം പറയുവാനുള്ള ധൈര്യം ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?● ആവരണം നീക്കാത്ത കഴിവുകള്‍: ഉപയോഗിക്കാത്ത ദാനങ്ങളുടെ ആപത്ത്
● ഉത്പ്രാപണം (യേശുവിന്റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● ജയാളിയെക്കാള് ജയാളി
● കാവല്ക്കാരന്
● മന്ന, കല്പലകകള്, തളിര്‍ത്ത വടി
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
അഭിപ്രായങ്ങള്‍