english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ബലത്തിന്‍റെ ആത്മാവ്
അനുദിന മന്ന

ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ബലത്തിന്‍റെ ആത്മാവ്

Sunday, 30th of July 2023
1 0 864
Categories : Names and Titles of the Spirit The 7 Spirits of God
യെശയ്യാവ് 11:2 ല്‍ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ഏഴു ആത്മാക്കളില്‍ അഞ്ചാമത്തെതാണ് ബലത്തിന്‍റെ ആത്മാവ്. ഈ വേദഭാഗത്ത് "ബലം" എന്ന പദത്തിന്‍റെ അര്‍ത്ഥം ശക്തിയുള്ളത്, ഉറപ്പുള്ളത്, ധീരമായത് എന്നൊക്കെയാകുന്നു. തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു യോദ്ധാവിനെ വര്‍ണ്ണിക്കുവാന്‍ വേണ്ടിയാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.

"ബലം" എന്ന ഇതേ പദം തന്നെയാണ് യുദ്ധത്തിന്‍റെ അതിശയകരമായ വീര്യപ്രവര്‍ത്തികള്‍ നേടിയെടുത്ത ദാവീദിന്‍റെ ബലവാന്മാരായ പുരുഷന്മാരെയും വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. 

ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്. (2 ശമുവേല്‍ 23:8).

നിങ്ങള്‍ ഓര്‍ക്കേണ്ടതായ ഒരുകാര്യം എന്തെന്നാല്‍ ദാവീദിന്‍റെ വീരന്മാരായ പുരുഷന്മാര്‍ കേവലം മനുഷ്യര്‍ ആയിരുന്നു, അതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ ശക്തി ലഭിക്കേണ്ടതായ ഒരു സ്രോതസ്സ് ഉണ്ടായിരുന്നു എന്നുള്ളതാണ്. ആ സ്രോതസ്സ് പരിശുദ്ധാത്മാവ് ആയിരുന്നു. ബലത്തിന്‍റെ ആത്മാവ് നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവന്‍ നിങ്ങളെ ധൈര്യപ്പെടുത്തുവാന്‍ ഇടയായിത്തീരും. 

പ്രവാചകനായ യെശയ്യാവ് കര്‍ത്താവായ യേശുവിനെ സംബന്ധിച്ച് യെശയ്യാവ് 9:6ല്‍ പ്രവചിക്കുകയുണ്ടായി, അവനെ "വീരനാം ദൈവം" എന്ന് പരാമര്‍ശിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഈ നാമം അതിജീവിക്കുവാനുള്ള ശക്തിയുടെ സ്വഭാവവിശേഷണത്തെയാകുന്നു സൂചിപ്പിക്കുന്നത്. അതിശക്തമായതിനെയും കീഴടക്കുവാന്‍ കഴിയുന്ന നിലയിലുള്ള ബലത്തിന്‍റെ ഒരു പ്രഖ്യാപനത്തെയും സംബന്ധിച്ചാണ് ഇത് സംസാരിക്കുന്നത്.

ബലത്തിന്‍റെ ആത്മാവ് നമ്മിലുള്ളത് പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നമ്മെ ശക്തീകരിക്കുന്നു. "ദൈവം ശക്തനാകുന്നു" എന്ന് ഏറ്റുപറയുന്ന പ്രത്യേക അവസ്ഥയില്‍ നിന്നും എന്തും ചെയ്യുവാനുള്ള ഒരു കഴിവ് നമുക്കുണ്ട് എന്ന് അറിയുന്ന ഒരു അവസ്ഥയിലേക്ക് അത് നമ്മെ കൊണ്ടുപോകും. 

ബലത്തിന്‍റെ ആത്മാവ് ഇപ്രകാരം പറയുവാനുള്ള കഴിവ് നമുക്ക് തരുന്നു, "എന്‍റെ ദൈവം ശക്തനാകുന്നു, അതുകൊണ്ട് ഞാനും" (ഫിലിപ്പിയര്‍ 4:13). എന്ത് ചെയ്യണമെന്നു അറിയുന്നത് ജ്ഞാനത്തിന്‍റെ ആത്മാവിന്‍റെ ഒരു പ്രവര്‍ത്തിയാകുന്നു; ശരിക്കും ചെയ്യുവാനുള്ള കഴിവ് ബലത്തിന്‍റെ ആത്മാവിന്‍റെ ഒരു പ്രവര്‍ത്തിയാണ്.

ഒടുവിൽ കർത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിൻ (എഫെസ്യര്‍ 6:10). എങ്ങനെയാണ് നിങ്ങള്‍ക്കത് ചെയ്യുവാന്‍ സാധിക്കുന്നത്? ബലത്തിന്‍റെ ആത്മാവിന്‍റെ സാന്നിധ്യത്തെ സംബന്ധിച്ച് ഒരു അവബോധം ഉണ്ടാകുക മാത്രമല്ല നിങ്ങളുടെ ജീവിതത്തിലും നിങ്ങളിലൂടെയും അവന്‍റെ ഒരു പ്രവര്‍ത്തി ഉണ്ടാകുവാന്‍ അവനെ അനുവദിക്കുക.
സമ്മര്‍ദ്ദങ്ങളുടെയും ആപത്തുകളുടെയും ഈ കാലങ്ങളില്‍, ഓരോ ദൈവ പൈതലും ബലത്തിന്‍റെ ആത്മാവിനാല്‍ നിറയപ്പെടേണ്ടത് ആവശ്യമാകുന്നു, അങ്ങനെ കര്‍ത്താവിനായി വന്‍കാര്യങ്ങള്‍ നേടിയെടുക്കുവാനായി നമുക്ക് കഴിയും. ശുശ്രൂഷയിലോ, ബിസിനസ്സിലോ, ജോലിസ്ഥലത്തോ, അല്ലെങ്കില്‍ കായികരംഗത്തോ പരമാവധി പ്രയോജനപ്പെടണമെങ്കില്‍, നിങ്ങള്‍ ബലത്തിന്‍റെ ആത്മാവിനാല്‍ നിറയപ്പെടേണ്ടത് ആവശ്യമാകുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
അനുഗ്രഹിക്കപ്പെട്ട പരിശുദ്ധാത്മാവേ, എന്നില്‍ വസിക്കുന്ന വലിയവനാണ്‌ അവിടുന്ന്. അങ്ങ് ബലത്തിന്‍റെ ആത്മാവാകുന്നു. അവിടുന്ന് എനിക്ക് അനുകൂലമായിരിക്കുന്നു, ആകയാല്‍ എനിക്ക് പ്രതികൂലം ആര്‍.

കുടുംബത്തിന്‍റെ രക്ഷ
 പിതാവാം ദൈവമേ, അങ്ങയുടെ വചനം പറയുന്നു, "ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു". (2 കൊരിന്ത്യര്‍ 7:10). എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുവാന്‍ അവിടുത്തേക്ക്‌ മാത്രമേ കഴിയുകയുള്ളൂ. എന്‍റെ കുടുംബാംഗങ്ങള്‍ മാനസാന്തരപ്പെടുവാന്‍, അങ്ങേയ്ക്കായി സമര്‍പ്പിക്കുവാന്‍, രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം അവരില്‍ ഉണ്ടാകുവാന്‍ അങ്ങയുടെ ആത്മാവ് ചലിക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.

സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ലാഭമില്ലാത്ത അദ്ധ്വാനങ്ങളില്‍ നിന്നും ആശയകുഴപ്പമുള്ള പ്രവര്‍ത്തികളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.

കെ എസ് എം സഭ
 പിതാവേ, യേശുവിന്‍റെ നാമത്തില്‍, രാജ്യത്തിലുടനീളം ഉള്ളതായ ആയിരിക്കണക്കിനു കുടുംബങ്ങളില്‍ തത്സമയ പ്രക്ഷേപണം എത്തേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ രക്ഷകനും കര്‍ത്താവുമായി അറിയുവാന്‍ അവരെ ഇടയാക്കേണമേ. ബന്ധപ്പെടുന്ന ഓരോ വ്യക്തികളും വചനത്തിലും, ആരാധനയിലും, പ്രാര്‍ത്ഥനയിലും വളരുവാന്‍ സഹായിക്കേണമേ.

രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ഒരു ചലനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ ഫലമായി സഭകളുടെ തുടര്‍മാനമായ വളര്‍ച്ചയും സഭകള്‍ക്ക് വിശാലതയും ഉണ്ടാകട്ടെ.

Join our WhatsApp Channel


Most Read
●  നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 4
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക
● അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍
● മഴ പെയ്യുന്നു
● പ്രവചനത്തിന്‍റെ ആത്മാവ്
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ