യിസ്രയേല്‍ മക്കള്‍ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചയുടനെ, ആ ദേശം പിടിച്ചടക്കി അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ദൈവം അവര്‍ക്ക് കല്പന കൊടുത്തു. എന്നാല്‍, ആ ദേശത്ത് പല ജാതീയ ഗോത്രങ്ങള്‍ അവകാശം സ്ഥാപിച്ചിരുന്നതുകൊണ്ടും അവര്‍ അവിടെനിന്നും പോകുവാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ടും അത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.
1"നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളകയും 2നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്. (ആവര്‍ത്തനം 7:1-2).
യിസ്രായേല്‍ ജനം പരാജയപ്പെടുത്തുവാന്‍ ലക്ഷ്യംവെച്ച ഏഴു ഗോത്ര ദേശങ്ങള്‍ ഇവ ആയിരുന്നു:
1. ഹിത്യർ
2. ഗിർഗ്ഗശ്യർ
3. അമോര്യർ
4. കനാന്യർ,
5. പെരിസ്യർ
6. ഹിവ്യർ
7. യെബൂസ്യർ.
ഈ ഗോത്രങ്ങള്‍ വിഗ്രഹാരാധനയ്ക്കും, അധാര്‍മ്മീകതയ്ക്കും, നരബലി പോലെയുള്ള മൃഗീയമായ പ്രവര്‍ത്തികള്‍ക്കും പേര് കേട്ടവര്‍ ആയിരുന്നു. തങ്ങളോടു എതിര്‍ക്കുന്ന ഈ ദേശങ്ങളെ കൈകാര്യം ചെയ്തില്ലയെങ്കില്‍, അവരുടെ പ്രവര്‍ത്തികളാല്‍ നിങ്ങളും മലിനമാക്കപ്പെടുകയും ഒടുവില്‍ നിങ്ങളെത്തന്നെ ദേശത്തുനിന്നും തുടച്ചുനീക്കുമെന്നും ദൈവം യിസ്രായേല്‍ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ ഇടയായി.
എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.(സംഖ്യാപുസ്തകം 33:55).
ഈ മുന്നറിയിപ്പ് ഇന്ന് നമ്മുടെ ജീവിതത്തേയും ആത്മീകമായും ഭൌതീകമായും ക്രിയാത്മകമായി ബാധിക്കുന്ന ഒന്നാണ്. പ്രായോഗീകമായ ഒരു വീക്ഷണത്തില്‍ നിന്ന്, നിങ്ങളുടെ ആത്മീക കണ്ണുകള്‍ തെറ്റായ കാര്യങ്ങളില്‍ കൂടി സത്യത്തെ വിവേചിച്ച കാലങ്ങളുണ്ടായിരുന്നു, അതുപോലെ തെറ്റായ ഉപദേശങ്ങളും വിശ്വാസങ്ങളും നമ്മുടെ ജീവിതത്തില്‍ തുടരുവാന്‍ നാം അനുവദിക്കുന്നത് നമ്മുടെ ആത്മീക വളര്‍ച്ചയ്ക്ക് ഒരു തടസ്സമായി മാറും.
ന്യായാധിപന്മാരുടെ പുസ്തകത്തിലെ അവസാന വാക്യം പറയുന്നു: ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു. (ന്യാധിപന്മാര്‍ 21:25).
ഇത് യിസ്രായേല്‍ ദേശത്തെ ചുറ്റിയിരുന്ന ജാതീയരായ ആളുകളെ കുറിച്ചല്ല പറയുന്നത് - മറിച്ച് ഇത് ദൈവത്തിന്‍റെ ജനത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയാകുന്നു. അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുവാനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചു, എന്നാല്‍ അവര്‍ അതില്‍ പൂര്‍ണ്ണമായും ലക്ഷ്യം തെറ്റിയവരായി മാറി, മാത്രമല്ല അവര്‍ക്കത് നഷ്ടമാകുന്നുവെന്ന് അവര്‍ അറിയുകപോലും ചെയ്തില്ല. അവര്‍ ചെയ്യുന്നതെല്ലാം ശരിയാകുന്നുവെന്ന് അവര്‍ ചിന്തിച്ചു.
യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. (സങ്കീര്‍ത്തനം 19:8). നിങ്ങളുടെ ശാരീരിക കണ്ണിനെ മാത്രം വിശ്വസിക്കരുത് - അവ നിങ്ങളെ ഒരുപക്ഷേ വഴിതെറ്റിക്കും. ദൈവത്തിന്‍റെ വചനത്തിനു വിപരീതമായി പോകുന്ന എന്തിനെയും നീക്കിക്കളയുവാനും അവന്‍റെ സത്യത്തില്‍ ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുന്നതിനും നാം ജാഗ്രതയുള്ളവര്‍ ആയിരിക്കണം.
ശാരീരികമായി, നടക്കുകയോ അഥവാ ഓടുകയോ ചെയ്യുന്നതിനു ഒരു വശം അല്ലെങ്കില്‍ ഇടുപ്പ് ഭാഗം വളരെ നിര്‍ണ്ണായകമാണ്, അതുകൊണ്ട് ഈ ഭാഗത്തുണ്ടാകുന്ന ഏതു പരിക്കും പ്രധാനപെട്ട തടസ്സങ്ങള്‍ക്ക് കാരണമായി മാറാം. അതുപോലെതന്നെ, നമ്മുടെ ജീവിതത്തിലും, നമ്മുടെ വളര്‍ച്ചയെ തടയുന്നതായ ബലഹീനതയുടെ അഥവാ ദുര്‍ബലതയുടെ മേഖലകളെ നാം തിരിച്ചറിയുകയും അവയെ പരിഹരിക്കയും വേണം. അത് ഒരുപക്ഷേ ഒരു മോശം ശീലമായിരിക്കാം, തെറ്റായ ഒരു ബന്ധമാകാം, അല്ലെങ്കില്‍ നമ്മുടെ അനുദിന ജീവിതത്തിലെ അച്ചടക്കമില്ലായ്മ ആയിരിക്കാം, അതുകൊണ്ട് ഈ തടസ്സങ്ങളെ നീക്കുവാനുള്ള പ്രവര്‍ത്തികള്‍ നാം ചെയ്യുകയും നമ്മുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് നിലനില്‍ക്കുകയും വേണം.
പ്രാര്‍ത്ഥന
പ്രിയ സ്വര്‍ഗ്ഗീയ പിതാവേ, ആത്മീക വിവേചനമെന്ന വരത്തിനായി അപേക്ഷിച്ചുകൊണ്ട് ഞാന്‍ ഇന്ന് അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. ശത്രുവിന്‍റെ തന്ത്രങ്ങളാല്‍ ഞാന വഞ്ചിക്കപ്പെടാതെയിരിക്കേണ്ടതിനു അസത്യത്തില്‍ നിന്നും സത്യത്തെ തിരിച്ചറിഞ്ഞു മനസ്സിലാക്കുവാന്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ. എന്‍റെ വളര്‍ച്ചയെ തടയുന്ന ബലഹീനതയുടെയും ദുര്‍ബലതയുടേയും മേഖലകളെ തിരിച്ചറിയുവാനായി എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള് ഏകാന്തതയോടു പോരാടുന്നവരാണോ?● മോഹത്തെ കീഴടക്കുക
● സമര്പ്പണത്തിന്റെ സ്ഥലം
● ദൈവവചനത്തിലെ ജ്ഞാനം
● ഇത് അവിചാരിതമായ ഒരു വന്ദനമല്ല
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● നിങ്ങളുടെ സാമര്ത്ഥ്യത്തിന്റെ നിറവില് എത്തുക
അഭിപ്രായങ്ങള്‍