വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. (എബ്രായര്‍ 11:2).
1960 ല്‍ പ്രശസ്തരായ രണ്ടു വ്യക്തികള്‍ - ജോണ്‍ ലാന്‍ഡിയും റോജര്‍ ബാനിസ്ടറും - തമ്മില്‍ ഒരു ഓട്ടമത്സരം കാനഡയില്‍ വെച്ച് നടക്കുകയുണ്ടായി. ആ മത്സരത്തില്‍ ജോണ്‍ ലാന്‍ഡി മുന്നേറികൊണ്ടിരിക്കുകയായിരുന്നു, ഏകദേശം ഇരുന്നൂറു മീറ്റര്‍ ദൂരം മാത്രമേ അത് അവസാനിക്കുവാന്‍ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് തന്‍റെ എതിരാളി എവിടെവരെയെത്തി എന്ന് കാണുവാന്‍ വേണ്ടി ജോണ്‍ ലാന്‍ഡി പുറകിലേക്ക് നോക്കി. ആ നിമിഷത്തില്‍ റോജര്‍ ബാനിസ്ടര്‍ അവനെ മറികടന്നു പോയി.
അവന്‍ ആ ഓട്ടത്തില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ഒരുപക്ഷേ ഓട്ടത്തില്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കിയ രണ്ടാംസ്ഥാനക്കാരന്‍ എന്ന പേരില്‍ അവന്‍ ചരിത്രത്തിലേക്ക് പോയി. അവന്‍ തന്‍റെ സ്വന്തം ഓട്ടത്തില്‍ ശ്രദ്ധിച്ചു ഓടണമായിരുന്നു. എന്നാല്‍ അവന്‍ ലക്ഷ്യസ്ഥാനത്തു നിന്നും തന്‍റെ കണ്ണുകളെ മാറ്റി അവന്‍റെ എതിരാളിയെ നോക്കുവാന്‍ ഇടയായി, അത് ആ ഓട്ടം അവനു നഷ്ടമാകുവാന്‍ കാരണമായിത്തീര്‍ന്നു. ചരിത്രം നിങ്ങളിലും ആവര്‍ത്തിക്കാതിരിക്കുവാന്‍ സകല പരിശ്രമങ്ങളും ചെയ്യുക.
ഒരേസമയത്തു രണ്ടു കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ?
ആംപ്ലിഫൈഡ് പരിഭാഷ മനോഹരമായി ഇത് പറഞ്ഞിരിക്കുന്നു. "മറ്റുള്ള എല്ലാ കാര്യങ്ങളില്‍ (ശ്രദ്ധ വ്യതിചലിപ്പിക്കുന്ന) നിന്നും മാറിയിട്ട് നമ്മുടെ വിശ്വാസത്തിന്‍റെ ഉറവിടവും നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക". (എബ്രായര്‍ 11:2).
അനേകം ആളുകള്‍ തങ്ങളുടെ ഓട്ടത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു കാരണം ഇതുവരേയും അവര്‍ ഒരു നേതാവിനെ, ഒരു പാസ്റ്ററിനെ, ഒരു പ്രവാചകനെ, ഒരു അപ്പോസ്തലനെ ആയിരുന്നു നോക്കിയത്. അപ്പോള്‍ അവര്‍ നോക്കിയിരുന്ന നേതാവ് എവിടെയോ പരാജയപ്പെടുവാന്‍ ഇടയായി, ചില സമയങ്ങളില്‍ ഈ ആളുകള്‍ പൂര്‍ണ്ണമായും ഹൃദയം തകര്‍ന്ന അവസ്ഥയിലാണ്. അങ്ങനെ തങ്ങളുടെ വിശ്വാസത്തില്‍ നിന്നും അവര്‍ പിന്മാറിപോയി.
ഒരു നേതാവില്‍ നിന്നോ ഒരു പാസ്റ്ററില്‍ നിന്നോ നിങ്ങള്‍ക്ക് തീര്‍ച്ചയായും പഠിക്കുവാന്‍ കഴിയും, എന്നിരുന്നാലും അവനോ അഥവാ അവളോ നല്ലവരാണെങ്കിലും, അവര്‍ നമ്മുടെ തികഞ്ഞ മാതൃകയല്ല. നിങ്ങള്‍ അവരിലേക്ക് നോക്കി നിങ്ങളുടെ ഓട്ടം ഓടരുത്. നിങ്ങള്‍ യേശുവിങ്കലേക്ക് നോക്കണം. അവന്‍ മാത്രമാണ് നമ്മുടെ തികഞ്ഞ മാതൃക. അവന്‍ നമ്മുടെ വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമാണ്.
നാം എന്തിനെ ശ്രദ്ധിക്കുന്നുവോ അതുപോലെ നാം ആയിത്തീരും. നാം ഓടുകയും നമ്മുടെ കണ്ണുകളെ യേശുവിങ്കല്‍ അര്‍പ്പിക്കയും ചെയ്യുമ്പോള്‍, ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുന്നു, നമ്മെ അവന്‍റെ പുത്രനെപോലെ കൂടുതല്‍ കൂടുതല്‍ ആക്കിത്തീര്‍ക്കുന്നു. അവസാനമായി, ദീര്‍ഘനാളായി നാം കാത്തിരിക്കുന്ന നമ്മുടെ പ്രതിഫലം അവന്‍ നമുക്ക് നല്‍കും.
.പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓട്ടം പൂര്‍ത്തീകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ കൃപയുടെ ഒരു സാക്ഷ്യമാക്കി എന്‍റെ ജീവിതത്തെ മാറ്റേണമേ.
കുടുംബത്തിന്‍റെ രക്ഷ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെ കര്‍ത്താവും ദൈവവും രക്ഷകനുമായി അറിയുവാന്‍ എന്‍റെ കുടുംബാംഗങ്ങളുടെ കണ്ണുകളെയും കാതുകളെയും തുറക്കേണമേ. അവരെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തിരിക്കേണമേ.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ സാദ്ധ്യമാക്കി തരേണമേ. അഭിവൃദ്ധി പ്രാപിക്കുവാനുള്ള അഭിഷേകം എന്‍റെ ജീവിതത്തിന്മേല്‍ വരട്ടെ.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അങ്ങയുടെ അത്ഭുതങ്ങളും സൌഖ്യങ്ങളും വിടുതലുകളും അവര്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ദേശങ്ങളുടെ നടുവില്‍ ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍,കെ എസ് എമ്മിലെ ഓരോ പ്രാര്‍ത്ഥനാ വീരന്മാരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കൂടുതല്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുക്രിസ്തുവിനെ അവരുടെ കര്‍ത്താവും ദൈവവും രക്ഷകനുമായി ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel

Most Read
● വിത്തിന്റെ ശക്തി - 2● ദൈവത്തിന്റെ ആലോചനയുടെ ആവശ്യകത
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● സ്നേഹത്തിന്‍റെ ഭാഷ
● ഭൂമിയുടെ ഉപ്പ്
● കയ്പ്പെന്ന ബാധ
● ദിവസം 13: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍