അനുദിന മന്ന
അവന്‍റെ തികഞ്ഞ സ്നേഹത്തില്‍ സ്വാതന്ത്ര്യം കണ്ടെത്തുക
Saturday, 18th of March 2023
1
0
991
ഒരു പ്രതിസന്ധി അഥവാ ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഭയത്താല്‍ എപ്പോഴെങ്കിലും തളര്‍ന്നുപോകുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഇത് സാധാരണമായ ഒരു മാനുഷീക അനുഭവമാകുന്നു, എന്നാല്‍ നാം ഭയത്തില്‍ കുടുങ്ങിക്കിടക്കേണ്ടതില്ല എന്നുള്ളതാണ് സദ്വാര്‍ത്ത. ഭയത്തെ അതിജീവിക്കുവാനുള്ള സൂത്രവാക്യം തികഞ്ഞ സ്നേഹമാകുന്നു.
അപ്പോസ്തലനായ പൌലോസ് നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "സ്നേഹത്തിൽ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല". (1 യോഹന്നാന്‍ 4:18). ഭയവും സ്നേഹവും തമ്മില്‍ ഒരുമിച്ചുപോകയില്ല എന്നതിന്‍റെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണിത്. നാം സ്നേഹത്തില്‍ വേരൂന്നുമ്പോള്‍, ഭയം ഓടിപോകണം.
തികഞ്ഞ സ്നേഹം എന്നാലെന്തെന്ന് നിങ്ങള്‍ ഒരുപക്ഷേ ചോദിക്കുമായിരിക്കാം? സ്നേഹം എന്നതിന്‍റെ മൂലഭാഷയിലെ പദമായ അഗപ്പെയുടെ അടിസ്ഥാനത്തില്‍, തികഞ്ഞ സ്നേഹമെന്നാല്‍ പൂര്‍ണ്ണമായ സ്നേഹം എന്നാണ്. നം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ആകുന്നുവെന്നും നാം ഓരോരുത്തരും അവന്‍റെ പ്രിയപ്പെട്ട പുത്രന്മാരും പുത്രിമാരും ആകുന്നുവെന്നും മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു സ്നേഹമാണിത്. നാമിത് സത്യമായി മനസ്സിലാക്കുമ്പോള്‍, നാം എന്തുതന്നെ അഭിമുഖീകരിച്ചാലും ദൈവം നമുക്കായി കരുതുന്നുവെന്നും എപ്പോഴും നമ്മോടുകൂടെ ഉണ്ടെന്നും വിശ്വസിക്കുവാന്‍ സാധിക്കും.
പ്രതിസന്ധിയുടെ സമയങ്ങളില്‍, നമുക്കായുള്ള ദൈവത്തിന്‍റെ സ്നേഹത്തേയും കരുതലിനേയും ചോദ്യം ചെയ്യാനുള്ള കെണിയില്‍ വീഴുന്നത് എളുപ്പമാകുന്നു. ദൈവം നമ്മെ ഉപേക്ഷിച്ചു എന്നുപോലും നമുക്ക് ഒരുപക്ഷേ തോന്നിപോകും. എന്നാല്‍ ഈ തരത്തിലുള്ള ചിന്തകള്‍ തികഞ്ഞ സ്നേഹത്തില്‍ വേരൂന്നിയിരിക്കുന്നതല്ല. "എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് എനിക്കറിയില്ല, എന്നാല്‍ ദൈവം ഇതില്‍ ആശ്ചര്യപ്പെടുന്നില്ലയെന്ന് ഞാന്‍ അറിയുന്നു. അവന്‍ എന്നോടുകൂടെയുണ്ട്, അവന്‍ എന്നെ ഉപേക്ഷിക്കയില്ല" എന്ന് നമുക്ക് പറയുവാന്‍ കഴിയുമ്പോള്‍, നാം തികഞ്ഞ സ്നേഹത്തിന്‍റെയും നമ്മുടെ പിതാവിലുള്ള വിശ്വാസത്തിന്‍റെയും സ്ഥാനത്താണ് നിന്നു പ്രവര്‍ത്തിക്കുന്നത്.
28 "ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. 29എന്നാൽ ശലോമോൻപോലും തന്‍റെ സർവമഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം". (മത്തായി 6:28-30).
ചെറിയ കുരികില്‍ മുതല്‍ വയലിലെ താമരവരെയുള്ള ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളേയും അവന്‍ കരുതുന്നുവെന്ന് വേദപുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവന്‍ ഈ കാര്യങ്ങള്‍ക്കായി കരുതുന്നുവെങ്കില്‍, അവന്‍റെ പ്രിയ മക്കളായിരിക്കുന്ന നമുക്കുവേണ്ടി അവന്‍ എത്രയധികം കരുതുന്നുണ്ട്? നമുക്കായുള്ള ദൈവത്തിന്‍റെ സ്നേഹത്തിലും കരുതലിലും നാം വിശ്വസിക്കുമ്പോള്‍, ഏതു കൊടുങ്കാറ്റിന്‍റെ നടുവിലും നമുക്ക് സമാധാനമുണ്ട്.
തികഞ്ഞ സ്നേഹം അനുഭവിക്കുന്നത് മാത്രമല്ല, രൂപാന്തരപ്പെട്ട ഒരു മനസ്സും നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നു. ദൈവത്തിന്‍റെ സ്നേഹം നമ്മുടെ അകംപുറം ആകമാനം രൂപാന്തരപ്പെടുത്തുവാന്‍ നാം അനുവദിക്കുമ്പോള്‍, പുതുക്കപ്പെട്ടതും അച്ചടക്കമുള്ളതുമായ ഒരു മനസ്സ് നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും. ഭയത്തേയും നിഷേധാത്മകതയേയും ശ്രദ്ധിക്കുന്നതിനു പകരമായി സത്യത്തെ ശ്രദ്ധിക്കുവാനും നമ്മുടെ ചിന്തകളെ സൂക്ഷിക്കുവാനുമുള്ള ഒരു തിരഞ്ഞെടുപ്പ് നമുക്ക് നടത്താമെന്നാണ് ഇതിനര്‍ത്ഥം.
ഭയത്തെ അതിജീവിക്കുവാനുള്ള സൂത്രവാക്യം തികഞ്ഞ സ്നേഹം എന്നതാകുന്നു. നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ സ്നേഹത്തെ നാം മനസ്സിലാക്കുകയും അതില്‍ ആശ്രയിക്കയും ചെയ്യുമ്പോള്‍, ഏതു കൊടുങ്കാറ്റിന്‍റെ മദ്ധ്യത്തിലും നമുക്ക് സമാധനമുണ്ടാകും. ആകയാല്‍ നമ്മുടെ മനസ്സിലും ഹൃദയത്തിലും തികഞ്ഞ സ്നേഹത്തെ ഉളവാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം, മാത്രമല്ല ദൈവം നമ്മെ സൃഷ്ടിച്ചതുപോലെ നാം ആയിരിക്കുവാനായി ആത്മവിശ്വാസമുള്ള, ധീരതയുള്ള, വിശ്വസ്തരായ ആളുകളായി ദൈവം നമ്മെ രൂപാന്തരപ്പെടുത്തട്ടെ.
പ്രാര്‍ത്ഥന
സ്നേഹമുള്ള പിതാവേ,
ഭയത്തെ പുറത്താക്കുന്ന അങ്ങയുടെ തികഞ്ഞ സ്നേഹത്തിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. പ്രാര്‍ത്ഥന, ആരാധന, അങ്ങയുടെ വചനത്തിന്‍റെ ധ്യാനം എന്നിവയിലൂടെ ഈ സ്നേഹത്തെ എന്‍റെ ഹൃദയത്തിലും മനസ്സിലും ഉളവാക്കുവാന്‍ എന്നെ സഹായിക്കേണമേ. ഞാന്‍ അങ്ങയുടെ പ്രിയപ്പെട്ട ഒരു പൈതലാണെന്നും അവിടുന്ന് എല്ലാ സാഹചര്യത്തിലും എന്നോടുകൂടെയുണ്ടെന്നും ഞാന്‍ എല്ലായിപ്പോഴും ഓര്‍ക്കട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ആരാണ് നിങ്ങളെ നയിക്കുന്നത്?● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● മാറ്റത്തിനുള്ള തടസ്സങ്ങള്‍
● ആത്മീക നിയമങ്ങള്‍: സംസര്‍ഗ്ഗത്തിന്റെ നിയമം
● സംസർഗ്ഗത്താലുള്ള അഭിഷേകം
● കര്‍ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
അഭിപ്രായങ്ങള്‍