അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്ന ഇട്ടുവച്ച പൊൻപാത്രവും അഹരോന്‍റെ തളിർത്ത വടിയും നിയമത്തിന്‍റെ കല്പലകകളും. (എബ്രായര്‍ 9:4).
അപ്പോസ്തലനായ പൌലോസിന്‍റെ വീക്ഷണത്തില്‍, വിശുദ്ധമായ നിയമപെട്ടകത്തിനകത്ത് മൂന്നു പ്രധാനപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. അത് മന്ന ഇട്ടുവെച്ചിരുന്ന പൊന്‍പാത്രം, നിയമത്തിന്‍റെ കല്പലകകള്‍, അഹരോന്‍റെ തളിര്‍ത്ത വടി എന്നിവയായിരുന്നു. ഈ വസ്തുക്കള്‍ കാണപ്പെട്ടിരുന്നത് മൂന്നാം ഭാഗമായിരുന്ന അതിപരിശുദ്ധ സ്ഥലത്തായിരുന്നു.
സംഖ്യാപുസ്തകം 11:6-9 വരെ വിവരിച്ചിരിക്കുന്നതുപോലെ, യിസ്രായേല്‍ മക്കളുടെ നാല്പതു വര്‍ഷത്തെ കഠിനമായ മരുഭൂമിയില്‍ കൂടിയുള്ള പ്രയാണ കാലയളവില്‍, അവരുടെ ഉപജീവനത്തിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും അത്ഭുതകരമായി അയയ്ക്കപ്പെട്ട അപ്പമായിരുന്നു മന്ന എന്ന് പറയുന്നത്. ഈ ദൈവദാനമായ ഭക്ഷണം അവരെ പരിപോഷിപ്പിക്കയും ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനായുള്ള അവന്‍റെ കരുതലിനെക്കുറിച്ചും നടത്തിപ്പുകളെ കുറിച്ചും നിരന്തരമായി അവരെ ഓര്‍മ്മിപ്പിക്കുവാനായി നിലകൊള്ളുകയും ചെയ്തു.
പെട്ടകം ക്രിസ്തുവിന്‍റെ തന്നെ പരിപൂര്‍ണ്ണമായ ഒരു പ്രതീകമാകുന്നു. യേശുക്രിസ്തുവിനെ നാം നമ്മുടെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമ്പോള്‍, മന്നയും, കല്പലകകളും, തളിര്‍ത്ത വടിയും ആത്മീകമായി നമുക്ക് അനുഭവയോഗ്യമാകും. മന്ന സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പമായിരുന്നു (പുറപ്പാട് 16:4), അതുപോലെ യേശു സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന അപ്പമാകുന്നു അല്ലെങ്കില്‍ സ്വര്‍ഗ്ഗീയ മന്നയാകുന്നു. (യോഹന്നാന്‍ 6:32-35).
അഹരോന്‍റെ തളിര്‍ത്ത വടി, തുടക്കത്തില്‍ നിര്‍ജ്ജീവമായ ഒരു മരത്തിന്‍റെ ചില്ലയായിരുന്നു, എന്നാല്‍ സംഖ്യാപുസ്തകം 17:7-9 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്നതുപോലെ, അത് പിന്നീട് പൂത്ത്, കായ്ച്ചു ഇലകളും ബദാം ഫലങ്ങളും ഉളവാക്കുന്നതായ ഒരു സസ്യമായി രൂപാന്തരപ്പെട്ടു. അഹരോന്‍ ശരിക്കും ദൈവത്തിന്‍റെ നിയോഗിക്കപ്പെട്ട പുരോഹിതന്‍ ആകുന്നുവെന്നു ഈ അത്ഭുതകരമായ അടയാളം യിസ്രായേല്‍ ജനത്തിനു വെളിപ്പെടുത്തി കൊടുത്തു, മാത്രമല്ല അവ്യക്തതയുടേയും തര്‍ക്കങ്ങളുടെയും സമയങ്ങളില്‍ അവന്‍റെ അധികാരവും നേതൃത്വപാടവവും ജനങ്ങളുടെ ഇടയില്‍ ദൃഢമാക്കുകയും ചെയ്തു.
നമുക്ക് ഫലം കായ്ക്കണമെങ്കില്‍, അധികമായി ഫലം കായ്ക്കണമെങ്കില്‍ ദൈവത്തിന്‍റെ സാന്നിധ്യവുമായി നാം ബന്ധപ്പെട്ടിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഹരോന്‍റെ തളിര്‍ത്ത വടി പ്രതിപാദിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ നിര്‍ജ്ജീവമായ ഭാഗങ്ങളെ ജീവനിലേക്ക് തിരികെ കൊണ്ടുവരുവാന്‍ നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നത് ദൈവത്തിന്‍റെ വിലയേറിയ സാന്നിധ്യം മാത്രമാകുന്നു. നിര്‍ജ്ജീവമായ ആ ബിസിനസിനെ, ആ വിവാഹബന്ധത്തെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നത് ദൈവത്തിന്‍റെ സാന്നിധ്യം മാത്രമാകുന്നു.
എന്നാല്‍, ക്രിസ്തീയ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ഉണ്ടെന്നുള്ളതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തെളിവ്, അഹരോന്‍റെ വടി തളിര്‍ത്തതുപോലെ, യഥാര്‍ത്ഥമായ ഒരു മാറ്റവും ക്രിസ്തുവിന്‍റെത് പോലെയുള്ള സ്വഭാവവും പ്രകടമാകുന്ന നിലയില്‍ വിശ്വാസികള്‍ ആത്മീക ഫലം പുറപ്പെടുവിക്കുന്നു എന്നതാണ്. കര്‍ത്താവായ യേശു പറഞ്ഞു:
16അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ? 17നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. 18നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴികയില്ല. 19നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടുന്നു. 20ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. (മത്തായി 7:16-20).
അവസാനമായി, നിയമത്തിന്‍റെ കല്പലകകള്‍ ദൈവത്തിന്‍റെ കല്പനയുടെ പ്രത്യക്ഷമായ പ്രതിനിധാനം ആകുന്നു, ആവര്‍ത്തനം 10:5 അനുസരിച്ച്, അത് ഒരു കല്ലില്‍ കൊത്തിയുണ്ടാക്കി പൊന്നുപൊതിഞ്ഞ നിയമപെട്ടകത്തിനകത്ത് മോശെ തന്നെ പ്രതിഷ്ഠിച്ചതായിരുന്നു. ഈ കല്പലകകള്‍ യിസ്രായേല്‍ ജനത്തിന്‍റെ ധാര്‍മ്മീകവും സാന്മാര്‍ഗ്ഗീകവുമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനമായി നിലകൊണ്ടു, മാത്രമല്ല ദൈവവുമായുള്ള അവരുടെ ഉടമ്പടിപ്രകാരമുള്ള ബന്ധത്തേയും അവന്‍റെ ഹിതപ്രകാരം ജീവിക്കുവാനുള്ള അവരുടെ ഉത്തരവാദിത്വത്തേയും അടിവരയിടുകയും ചെയ്യുന്നു. അതുപോലെതന്നെ, ദൈവവചനം ജഡത്തിന്‍റെ അഭിലാഷങ്ങളില്‍ നിന്നും നമ്മെ വേര്‍തിരിക്കയും വിശുദ്ധ ജനമായി നമ്മെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിശുദ്ധീകരണത്തെ പ്രതിനിധാനം ചെയ്യുന്നു.
പ്രാര്‍ത്ഥന
പിതാവേ, എന്നെ ശക്തീകരിക്കയും നിലനിര്‍ത്തുകയും ചെയ്യുന്ന അങ്ങയുടെ വചനത്തിനായി ഞാന്‍ നന്ദി പറയുന്നു. ഞാന്‍ ഫലം കായ്ക്കേണ്ടതിനും അധികമായി ഫലം പുറപ്പെടുവിക്കേണ്ടതിനും വേണ്ടി എപ്പോഴും അങ്ങയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● അനുഗ്രഹിക്കപ്പെട്ട വ്യക്തി● വിജയത്തിന്റെ പരിശോധന
● പുതിയ നിങ്ങള്‍
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6
● പന്ത്രണ്ടില്‍ ഒരുവന്
● നിയമലംഘനത്തിന്റെ കെണിയില്‍ നിന്നും സ്വതന്ത്രരായി നില്ക്കുക
● നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്റെ നിറവില്‍ എത്തുക
അഭിപ്രായങ്ങള്‍