അനുദിന മന്ന
ശീര്‍ഷകം: സമ്പൂര്‍ണ്ണനായ ബ്രാന്‍ഡ് മാനേജര്‍
Friday, 31st of March 2023
1
0
667
Categories :
Storms
യാക്കോബ് 1:4 പറയുന്നു, "എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ". ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ കൂടി, ദൈവം നമ്മെ ശുദ്ധീകരിച്ച് ഏറ്റവും പുതിയ ഒരു സൃഷ്ടിയാക്കി, അവന്‍റെ സ്നേഹത്തിന്‍റെയും കൃപയുടെയും ഒരു സാക്ഷ്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
നാം അഭിമുഖീകരിക്കുന്ന പരീക്ഷകളും പരിശോധനകളും എന്തുതന്നെയായാലും, ദൈവത്തിന്‍റെ കണ്ണിന്‍ മുമ്പാകെയുള്ള നമ്മുടെ യഥാര്‍ത്ഥ വില നാം ഒരിക്കലും മറക്കരുത്. വിലയില്ലാത്ത എന്തിനെങ്കിലും വേണ്ടിയല്ല കര്‍ത്താവായ യേശു തന്‍റെ വിലയേറിയ രക്തം ചൊരിഞ്ഞത്; അവന്‍ എനിക്കും നിങ്ങള്‍ക്കും വേണ്ടി തന്‍റെ ജീവനെ തന്നു, മാത്രമല്ല വിലയേറിയവരും പ്രിയരുമായ എണ്ണമറ്റ വ്യക്തികള്‍ക്കുവേണ്ടിയുമാണ് താന്‍ ജീവന്‍ വെടിഞ്ഞത്. ജീവിതത്തിലെ കൊടുങ്കാറ്റില്‍ കൂടി നാം യാത്രചെയ്യുമ്പോള്‍, ആത്യന്തീകമായ ബ്രാന്‍ഡ് മാനേജര്‍ ആയ ദൈവത്താല്‍ തന്നെ ശ്രദ്ധയോടെയും ഉദ്ദേശത്തോടെയും രൂപകല്പന ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡുകള്‍ ആകുന്നു നാം ഓരോരുത്തരുമെന്നുള്ള കാര്യം നാം ഓര്‍ക്കണം.
നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ ശ്രദ്ധയോടെയും ക്ഷമയോടെയുമുള്ള പ്രവര്‍ത്തി ശ്രദ്ധേയമായതാണ്. നമ്മുടെ അപൂര്‍ണ്ണതകളെ ദൈവം സ്നേഹത്തോടെ ചെത്തിവെടിപ്പാക്കുകയും, നമ്മുടെതായ ഏറ്റവും നല്ല പതിപ്പിലേക്ക് നമ്മെ ശുദ്ധീകരിക്കയും ചെയ്യുന്നു. നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളോടുകൂടെ, ദൈവം നമ്മുടെ സ്വഭാവത്തെ ശക്തീകരിക്കയും, നമ്മുടെ വിശ്വാസത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കയും, നമ്മുടെ ശരിയായ ഉദ്ദേശം വെളിപ്പടുത്തുകയും ചെയ്യുന്നു.
യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോള്‍, അവന്‍റെ ശക്തിയിങ്കല്‍ ശിഷ്യന്മാര്‍ ആശ്ചര്യപ്പെട്ടുകൊണ്ട്, ഇങ്ങനെ പറഞ്ഞു, "കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു". (മര്‍ക്കൊസ് 4:41). ഈ ഭയം കൊടുങ്കാറ്റിനാല്‍ ഉളവായതല്ല എന്നാല്‍ അവര്‍ അനുഭവിച്ച ശാന്തതയാല്‍ ഉണ്ടായതാണ്. എല്ലാ ഭയങ്ങളും ദൈവത്തിന്‍റെ ഭയത്താല്‍ അതിജീവിക്കുവാന്‍ കഴിയുമെന്ന സത്യം ഈ സംഭവം പുറത്തുകൊണ്ടുവരുന്നു. ദൈവഭയം നമ്മെ ധൈര്യശാലികള്‍ ആക്കുന്നതുപോലെ മറ്റൊന്നും അങ്ങനെ ചെയ്യുന്നില്ല. ഒരു ദൈവഭക്തന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "ദൈവത്തെ ഭയപ്പെടുക, അങ്ങനെയെങ്കില്‍ മറ്റൊന്നിനെയും നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതില്ല".
നാം ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റുകള്‍ ദൈവത്തിന്‍റെ സ്വഭാവത്തേയും ശക്തിയേയും ആഴമായി മനസ്സിലാക്കുവാനുള്ള അതുല്യമായ അവസരങ്ങളാണ് നമുക്ക് നല്‍കുന്നത്, ഒടുവില്‍ അത് ഒരു രൂപാന്തരത്തിന്‍റെ വെളിപ്പാടിലേക്ക് നയിക്കയും ചെയ്യുന്നു.
ഒരു വെളിപ്പാട് നിങ്ങളുടെ ജീവിതത്തില്‍ ഒരു വിപ്ലവം ഉണ്ടാക്കുവാന്‍ ഇടയാകും. ദൈവത്തിന്‍റെ സ്വഭാവത്തെ സംബന്ധിച്ചുള്ള ഒരു വെളിപ്പാട് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത് മറിച്ച് നമ്മുടെ ജീവിതത്തില്‍ ഒരു വിപ്ലവത്തെ ഉരുവാക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ കാഴ്ചപ്പാടുകളെ വീണ്ടും രൂപപ്പെടുത്തുകയും നാം വെല്ലുവിളികളോട് പ്രതികരിക്കുന്ന രീതികളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു.
നിങ്ങളില്‍ ചിലര്‍ ജീവനു ഭീഷണിയുയര്‍ത്തിയ രോഗങ്ങളില്‍ കൂടി കടന്നുപോയവരാണ്, രക്ഷപ്പെടുവാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതായിരിക്കാം. എന്നിട്ടും, കര്‍ത്താവിന്‍റെ കരുണയാലും ദൈവീക ഇടപ്പെടലിനാലും, നിങ്ങള്‍ വിജയികളായി ഉദിച്ചുയരുകയും, ലാസറിനെ പോലെ കല്ലറയില്‍ നിന്നും പുറത്തേക്ക് നടക്കുകയും, ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്തു. ഈ അനുഭവം ഒരു സൌഖ്യദായകന്‍ എന്ന അഗാധമായ ഒരു വെളിപ്പാട് യേശുവിനെകുറിച്ച് നിങ്ങള്‍ക്ക് ലഭിക്കുവാന്‍ ഇടയാക്കി.
പുതിയതായി കണ്ടെത്തിയ ഈ പരിജ്ഞാനത്താല്‍ ഇപ്പോള്‍ സന്നദ്ധരായിരിക്കുമ്പോള്‍, "ഇത് ഒരു ശവപ്പെട്ടിയുടെ വിഷയമാകുന്നു" എന്ന് ആരെങ്കിലും പറയുന്നത് അടുത്തപ്രാവശ്യം നിങ്ങള്‍ കേള്‍ക്കേണ്ടതായി വരുന്ന സാഹചര്യം ഉണ്ടാകും. അപ്പോള്‍ നിങ്ങള്‍ സധൈര്യം പ്രഖ്യാപിക്കുക, "അങ്ങനെയല്ല! യേശു സൌഖ്യദായകന്‍ ആകുന്നു". വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും, കൃപയുടെയും, സൌഖ്യമാക്കുന്ന ശക്തിയുടേയും ഒരു സാക്ഷിയായി തീരുവാനും ഈ വെളിപ്പാട് നിങ്ങളെ ശക്തീകരിക്കുന്നു.
അതുകൊണ്ട്, നിങ്ങള്‍ കൊടുങ്കാറ്റില്‍ കൂടി കടന്നുപോകുമ്പോള്‍, നിങ്ങള്‍ പ്രാപിച്ച വെളിപ്പാട് ഓര്‍ക്കുക, കാറ്റിനേയും കടലിനേയും ശാന്തമാക്കിയവനില്‍ നിങ്ങള്‍ ആശ്രയിക്കുന്നത് തുടരുമ്പോള്‍ അവ നിങ്ങളുടെ വിശ്വാസത്തിനു ഇന്ധനമായി തീരട്ടെ.
പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്നില്‍ പ്രവര്‍ത്തിക്കുന്നതിനാലും, ഒരു നന്മയ്ക്കും കുറവില്ലാതെ, അങ്ങയില്‍ ഞാന്‍ പൂര്‍ണ്ണന്‍ ആയിരിക്കുന്നതിനാലും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പരിശുദ്ധാത്മാവേ, ഞാന്‍ അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റുകളെ അതിജീവിക്കേണ്ടതിനു അവിടുന്ന് എന്നെ പഠിപ്പിച്ച സകല കാര്യങ്ങളേയും എന്‍റെ ഓര്‍മ്മയില്‍ കൊണ്ടുവരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അനുഗ്രഹിക്കപ്പെട്ട വ്യക്തി● വ്യതിചലനത്തിന്റെ അപകടങ്ങള്
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള് #3
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● ശരിയായ ആളുകളുമായി സഹവര്ത്തിക്കുക
● ദാനം നല്കുവാനുള്ള കൃപ - 1
അഭിപ്രായങ്ങള്‍