1 തെസ്സലോനിക്യര്‍ 5:23 നമ്മോടു പറയുന്നു, "സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ". മനുഷ്യന് മൂന്നു ഘടകങ്ങള്‍ ഉള്ളവരാകുന്നു. അവനു ഒരു ആത്മാവുണ്ട്, ദേഹിയുണ്ട്, അപ്പോള്‍ത്തന്നെ ഒരു ദേഹവുമുണ്ട്. ഈ മൂന്നു ഭാഗങ്ങളിലും തീര്‍ത്തും തളര്‍ച്ച അനുഭപ്പെടുന്നതായി തോന്നാം. ജീവിതത്തിന്റെ ശാരീരികവും, മാനസീകവും, ആത്മീകവുമായ മേഖലകളില്‍ തളര്‍ച്ചകള്‍ സംഭവിക്കാം.
ആ തകര്‍ച്ചയില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ ദിവസങ്ങളോ, ചില സന്ദര്‍ഭങ്ങളില്‍ ആഴ്ചകളോ വേണ്ടിവന്നേക്കാം. അതുകൊണ്ട്, അവ മാരകമായി മാറുന്നതിനു മുമ്പ് അതിന്റെ സാധ്യമായ ലക്ഷണങ്ങള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടത് തീര്‍ത്തും യുക്തമായ കാര്യമാണ്. ഈ രീതിയില്‍, സാഹചര്യങ്ങള്‍ കൂടുതല്‍ പ്രശ്നകലുഷിതമായി മാറുന്നതിനു മുമ്പ് ആ വക്കില്‍ നിന്നും നിങ്ങളെത്തന്നെ പുറകോട്ടു വലിക്കുവാനുള്ള ചുവടുകള്‍ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്.
ഇപ്പോള്‍ നമുക്ക് ദൈവ മനുഷ്യനായ ഏലിയാവിന്റെ ജീവിതത്തെ പറ്റി ഒന്ന് ചിന്തിക്കാം. വേദപുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്ന ഏലിയാവ്, അസാധാരണനായ ഒരു ദൈവ മനുഷ്യന് ആയിരുന്നു. മോശെ ന്യായപ്രമാണത്തെ പ്രതിനിധീകരിച്ചതുപോലെ, ഏലിയാവ് പ്രവാചകന്മാരെ പ്രതിനിധാനം ചെയ്യുന്നു. മറുരൂപമലയില്‍ യേശുവുമായി മോശെയും എലിയാവും കൂടിക്കാണുന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാകുന്നു. കാല്‍വരി ക്രൂശിലെ യേശുവിന്റെ ആസന്നമായ യാഗത്തെ ന്യായപ്രമാണവും പ്രവാചകന്മാരും ഒരുപോലെ പിന്താങ്ങുകയും സാധൂകരിക്കയും ചെയ്യുന്നുവെന്ന് ഇത് വിശദമാക്കുന്നു.
പഴയ നിയമത്തില്‍ നിന്നുള്ള ഈ രണ്ടു നിര്‍ണ്ണായകമായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കഴിഞ്ഞ കാലവും യേശുവിന്റെ ദൌത്യവും തമ്മിലുള്ള ബന്ധത്തെ പ്രകടമാക്കുന്നു. അവരുടെ അംഗീകാരം ദൈവീകമായ പദ്ധതിയെ ശക്തീകരിക്കയും ചരിത്രത്തില്‍ ഉടനീളമുള്ള ദൈവത്തിന്റെ സന്ദേശത്തിന്റെ തുടര്‍ച്ചയെ പ്രദര്‍ശിപ്പിക്കയും ചെയ്തു. ഈ ശക്തമായ നിമിഷം, ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവര്‍ത്തിയും പുതിയ ഒരു യുഗത്തിന്റെ ആരംഭവും ഉറപ്പിച്ചുകൊണ്ട് ന്യായപ്രമാണത്തെയും, പ്രവാചകന്മാരെയും, മിശിഹായെയും ഒരുമിച്ചു കൊണ്ടുവന്നു.
വേദപുസ്തകത്തിലെ പ്രവാചകന്മാരെ പ്രതിനിധാനം ചെയ്ത, ഒരു വലിയ മനുഷ്യനായ ഏലിയാവ്, മനതകര്ച്ച അനുഭവിച്ചു എങ്കില്‍, നിങ്ങള്‍ തകര്‍ച്ചയെ പ്രതിരോധിക്കത്തക്കവണ്ണം പ്രതിരോധശക്തി ഉള്ളവര്‍ ആകുന്നുവെന്നു ഒരു നിമിഷം പോലും ചിന്തിക്കരുത് - അങ്ങനെ ആരുംതന്നെയില്ല. നാം നമ്മുടെ ദുര്‍ബലതകളെ സംബന്ധിച്ചു ജാഗ്രതയുള്ളവരും അത് അംഗീകരിക്കുന്നവരും ആയിരിക്കണം. അപ്പോസ്തലനായ പൌലോസ് നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്കുന്നു, "ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ". (1 കൊരിന്ത്യര്‍ 10:12).
പുറമേ പല ആളുകളും നന്നായിരിക്കുന്നതായി തോന്നാം, എന്നാല്‍ ദീര്‍ഘ നാളത്തേക്ക് ഒരു മുഖംമൂടി അണിയുന്നത് അപകടകരമാകുന്നു. നമ്മുടെ മാനുഷീകതയെ, അതിന്റെ പരിമിതികളോടും അപൂര്‍ണ്ണതകളോടും കൂടെ അംഗീകരിക്കുന്നത് നമ്മുടെ സ്വസ്ഥമായ ജീവിതം നിലനിര്‍ത്തുന്നതിനു വളരെ അനിവാര്യമാണ്. നിശ്ശേഷീകരണം എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നത് ഒടുവില്‍ വലിയ പരിണിതഫലങ്ങളിലേക്ക് നയിക്കുവാന്‍ ഇടയാക്കും. ആ അപകടം തിരിച്ചറിയുന്നതും പ്രതിരോധ നടപടികള്‍ എടുക്കുന്നതും സമതുലനാവസ്ഥ നിലനിര്‍ത്തുന്നതിനു സഹായിക്കയും തകര്‍ച്ചയുടെ വക്കില്‍ എത്തുന്നത് ഒഴിവാക്കുകയും ചെയ്യും.
മൂന്നര വര്‍ഷത്തെ നിരന്തരമായ ശ്രദ്ധയോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷമായി, ക്ഷാമത്തിന്റെ അവസാനമായിരിക്കുന്നു എന്ന് ഏലിയാവ് പ്രവചിക്കുവാന്‍ ഇടയായി. ദൈവവുമായുള്ള അവന്റെ ബന്ധത്തിന്റെയും അവന്റെ വിശ്വാസത്തിന്റെയും അടയാളമെന്ന നിലയില്‍, ദൈവത്തിന്റെ ആത്മാവിന്റെ പ്രതീകമായിരിക്കുന്ന യഹോവയുടെ കൈ ഏലിയാവിന്റെ മേല്‍ വന്നു. ദൈവീകമായ ശക്തിയുടെ ശ്രദ്ധേയമായ പ്രദര്‍ശനം എന്ന നിലയില്‍, ഏലിയാവ് അര മുറുക്കിയും, തന്റെ നീളമുള്ള അങ്കി എടുത്തും കൊണ്ടു യിസ്രെയേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി. (1 രാജാക്കന്മാര് 18:46). ആ കാലത്ത്, ആഹാബിന്റെ രഥങ്ങളെ ഗതാഗതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായത് എന്നാണ് അറിയപ്പെട്ടിരുന്നത്, ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള വാഹനങ്ങളായ മഴ്സിഡസ്, ബി എം ഡബ്ല്യു എന്നിവയെ പോലെയായിരുന്നു അതിനെ കണക്കാക്കിയിരുന്നത്.
ദൈവത്തിന്റെ കൈ ഏലിയാവിന്റെ മേല്‍ വന്നു കഴിഞ്ഞപ്പോഴും, അവന് ശാരീരികമായ മണ്ഡലത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് തിരിച്ചറിയുന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. അത് നമുക്കും ബാധകമാണ്: ദൈവത്തിന്റെ ആത്മാവ് നമ്മോടുകൂടെ കാണുമായിരിക്കാം, എന്നാല്‍ അപ്പോഴും നാം നമ്മുടെ ഭൌതീകമായ ശരീരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോസ്തലനായ പൌലോസ് എഴുതിയിരിക്കുന്നതുപോലെ, "അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു". (2 കൊരിന്ത്യര്‍ 4:16).
പ്രാര്‍ത്ഥന
പിതാവേ, എന്റെ ജീവിതത്തിലെ തകര്‍ച്ചയുടെ അടയാളങ്ങള്‍ തിരിച്ചറിയുവാന്‍ എന്നെ സഹായിക്കയും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുവാനുള്ള ജ്ഞാനം എനിക്ക് നല്‍കുകയും ചെയ്യേണമേ. എനിക്ക് ആവശ്യമുള്ളപ്പോള്‍ സഹായം തേടുവാനുള്ള താഴ്മ എനിക്ക് തരേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദെബോരയുടെ ജീവിതത്തില്‍ നിന്നുള്ളതായ പാഠങ്ങള്‍● അധികമായ സാധനസാമഗ്രികള്‍ വേണ്ട
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● മനസ്സില്‍ നിത്യതയുമായി ജീവിക്കുക
അഭിപ്രായങ്ങള്‍