വിശ്വാസ കേന്ദ്രീകൃതമായ അന്തരീക്ഷത്തില്‍ ഞാന്‍ വളര്‍ന്നുവരുമ്പോള്‍, ദൈവ ഭക്തരായ സ്ത്രീ പുരുഷന്മാര് ശത്രുവിന്റെ ശക്തിയില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതിനു അവരുടെ പ്രയപ്പെട്ടവരുടെ മേല്‍, ഭവനങ്ങളുടെ മേല്‍, കുടുംബങ്ങളുടെ മേല്‍ ക്രിസ്തുവിന്റെ രക്തത്തിന്റെ ശക്തി ഉണ്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കുന്നത് സാധാരണമായ കാര്യമായിരുന്നു. എന്നാല്‍, ചില വേദപുസ്തക അദ്ധ്യാപകര്‍ അഭിപ്രായപ്പെടുന്നത്, യേശുവിന്റെ രക്തത്തിന്റെ സംരക്ഷണത്തിനായുള്ള അപേക്ഷ എന്ന ആശയം ഒരു പ്രെത്യേക സാഹചര്യത്തിന്റെ മേല്‍ ആ രക്തം ഏറ്റുപറയുന്നതിനോടാണ് സൂചിപ്പിക്കുന്നത് എന്നാകുന്നു.
അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. (വെളിപ്പാട് 12:11).
പെസഹായുടെ ചരിത്രം വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ശക്തിയുടെ ഒരു തെളിവാണ്. മിസ്രയിമിലായിരുന്ന യിസ്രായേല്‍ മക്കളോടു തങ്ങളുടെ വീടുകളുടെ കട്ടിള കാലിന്മേല് കുഞ്ഞാടിന്റെ രക്തം പുരട്ടുവാന്‍ ദൈവം നിര്‍ദ്ദേശം നല്കി. സംഹാരദൂതന്‍ ദേശത്തുകൂടി കടന്നുപോയപ്പോള്‍, രക്തം അടയാളമായിരുന്ന ഭവനങ്ങളെ അത് വിട്ടു ഒഴിഞ്ഞുപോയി. (പുറപ്പാട് 12).
നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം, 1 ദിനവൃത്താന്തം 21:14-28 വരെയുള്ള വേദഭാഗത്ത്, രാജാവായ ദാവീദ് യിസ്രായേല്‍ ജനത്തിന്റെ എണ്ണം എടുത്തുകൊണ്ടു പാപം ചെയ്യുന്നതായി കാണുന്നു, ആ കാരണത്താല്‍ നാശകരമായ ഒരു ബാധ അവിടെ ഉണ്ടാവുകയും അത് എഴുപതിനായിരം പുരുഷന്മാരുടെ ജീവന് എടുക്കുകയും ചെയ്തു. തന്റെ തെറ്റ് മനസ്സിലാക്കിയ ദാവീദ്, ദൈവത്തിന്റെ കരുണയ്ക്കും ക്ഷമയ്ക്കുമായി അന്വേഷിച്ചു. ഒരു യാഗപീഠം പണിതു ഒരു മൃഗത്തെ യാഗമായി അര്‍പ്പിക്കുവാന്‍ യഹോവ ദാവീദിനോടു കല്പിച്ചു. ദാവീദിന്റെ മാനസാന്തരവും രക്തം ചൊരിഞ്ഞുള്ള ഒരു യാഗം അര്‍പ്പിക്കുവാനുള്ള അവന്റെ അനുസരണവും ആ ബാധയുടെ വിരാമത്തിലേക്ക് നയിക്കുകയും, അനേകായിരങ്ങളുടെ ജീവനെ രക്ഷിക്കയും ചെയ്തു.
പുറപ്പാട് 29:39ല്‍, ഒരു കുഞ്ഞാടിനെ രാവിലേയും മറ്റൊന്നിനെ വൈകുന്നേരവും യാഗം അര്‍പ്പിക്കുന്നതിനെ സംബന്ധിച്ചു പ്രെത്യേക നിര്‍ദ്ദേശങ്ങള്‍ ദൈവം പുരോഹിതന്മാര്ക്ക് നല്‍കുന്നുണ്ട്. ഈ രീതി ഒരു വിശ്വാസി ദിവസം മുഴുവനും യേശുവിന്റെ രക്തത്തിന്റെ ശക്തിയിലും സംരക്ഷണയിലും തുടര്‍മാനമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയുടെ പ്രതികാത്മക പ്രാതിനിധ്യമായി കാണുവാന്‍ കഴിയുന്നു.
ഓരോ ദിവസവും രാവിലെ നമ്മെത്തന്നെ യേശുവിന്റെ രക്തത്താല്‍ മറയ്ക്കുന്നതിലൂടെ, കര്‍ത്താവിന്റെ സംരക്ഷണത്തിന്റെ ഉറപ്പിലും ആ സുരക്ഷിതത്വത്തിലും നമുക്ക് നമ്മുടെ ദിവസം ആരംഭിക്കുവാന്‍ സാധിക്കും. ഈ വിശ്വാസത്തിന്റെ പ്രവര്‍ത്തി ഓരോ ദിവസത്തേയും വെല്ലുവിളികളെ പുതുക്കപ്പെട്ട ശക്തിയോടെയും നിശ്ചയത്തോടെയും അഭിമുഖീകരിക്കുവാന്‍ നമ്മെ അനുവദിക്കുന്നു, മാത്രമല്ല നാം ദൈവഹിതപ്രകാരമാകുന്നു നടക്കുന്നതെന്ന തിരിച്ചറിവും ഇത് നല്കുന്നു.
നമ്മുടെ ദിവസം നാം അവസാനിപ്പിക്കുമ്പോള്‍, യേശുവിന്റെ രക്തത്താല്‍ നമ്മെത്തന്നെ മറയ്ക്കുന്നത് നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സാന്നിധ്യത്തെ കുറിച്ച് വീണ്ടും നമ്മെ ഓര്‍പ്പിക്കുന്നു. നമ്മുടെ രാത്രിയെ നാം കര്‍ത്താവിന്റെ കരങ്ങളില്‍ കൊടുക്കുമ്പോള്‍, നമുക്ക് സമാധാനം കണ്ടെത്തുവാനും അവന് നമ്മെ തുടര്‍മാനമായി സൂക്ഷിക്കുമെന്നും അടുത്ത ദിവസങ്ങളില്‍ നമുക്ക് ആവശ്യമായിരിക്കുന്ന ആത്മീക പുനസ്ഥാപനം നമുക്ക് നല്‍കുമെന്നുമുള്ള ഉറപ്പിന്മേല് നമുക്ക് വിശ്രമിക്കുവാനും സാധിക്കുന്നു.
ഏതൊരു സാഹചര്യത്തിന്മേലും അല്ലെങ്കില്‍ വ്യക്തിയുടെ മേലും യേശുവിന്റെ രകതത്തിന്റെ സംരക്ഷണത്തിനായി അപേക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ മക്കള്‍ സ്കൂളിലോ കോളെജിലോ പോകുവാന്‍ തുടങ്ങുമ്പോള്‍, പറയുക, "യേശുവിന്റെ നാമത്തില്‍, ഞാന്‍ നിന്നെ (മക്കളുടെ പേര് പരാമര്‍ശിക്കുക) യേശുവിന്റെ രക്തംകൊണ്ടു മറയ്ക്കുന്നു". നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ പറയുക, "യേശുവിന്റെ നാമത്തില്‍ ഈ വാഹനത്തെയും ഇതില്‍ ഉള്ളവരേയും എന്റെ യാത്രയേയും യേശുവിന്റെ രക്തത്തില്‍ ഞാന്‍ മറയ്ക്കുന്നു. പരിപൂര്‍ണ്ണ സുരക്ഷിതരായി ഞങ്ങള്‍ പോയി മടങ്ങിവരും".
യേശുവിന്റെ രക്തം എങ്ങനെ പ്രാര്‍ത്ഥനയില്‍ പ്രയോഗിക്കണമെന്നു നിങ്ങള്‍ പഠിക്കുമ്പോള്‍, ദൈവം തന്നെ നിങ്ങള്‍ക്ക് തന്നിരിക്കുന്ന ശക്തിയും അധികാരവും എടുത്തു അത് നിങ്ങളുടെ ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ ഉപയോഗിക്കയുമാണ് ചെയ്യുന്നത്. യേശുവിന്റെ രക്തത്തിനെതിരായി നില്ക്കുവാന് ഒന്നിനും സാധിക്കുകയില്ല! അതുകൊണ്ട്, ധൈര്യത്തോടും ഉറപ്പോടും കൂടെ നിങ്ങളുടെ ജീവിതത്തില്‍ യേശുവിന്റെ രക്തം പ്രയോഗിക്കുവാന്‍ ആരംഭിക്കുക, അങ്ങനെ പിശാചു ഓടിപോകുന്നത് കാണുക.
പ്രാര്‍ത്ഥന
എന്റെ ചിന്തകളുടെ, വാക്കുകളുടെ, സ്വപ്ന ജീവിതത്തിന്റെ മേല്‍ ഞാന്‍ യേശുവിന്റെ രക്തത്തെ പ്രയോഗിക്കുന്നു. എന്റെ ജീവിതത്തിലുള്ള ഓരോ കട്ടിയായുള്ള പ്രശ്നങ്ങളും കുഞ്ഞാടിന്റെ രക്തത്താല്‍ പരാജയപ്പെട്ടു പോകട്ടെ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● ജീവന്റെ പുസ്തകം
● സ്ഥിരതയുടെ ശക്തി
● യേശുവിന്റെ പ്രവര്‍ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്റെ അര്‍ത്ഥമെന്താണ്?
● ദൈവത്തിന്റെ ശക്തിയുള്ള കരത്താല്‍ മുറുകെപിടിക്കപ്പെടുക
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
അഭിപ്രായങ്ങള്‍