അനുദിന മന്ന
ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
Thursday, 7th of September 2023
1
0
846
Categories :
ഇടര്‍ച്ച (Offence)
ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍ത്തന്നെ അറിഞ്ഞ് അവരോട്: "ഇത് നിങ്ങള്‍ക്ക് ഇടര്‍ച്ച ആകുന്നുവോ?" (യോഹന്നാന്‍ 6:16)
യോഹന്നാന്‍ 6-ാം അദ്ധ്യായത്തില്‍, യേശു തന്നെത്തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അപ്പം എന്ന് പറയുന്നു. തന്‍റെ മാംസവും രക്തവും ഒരു വ്യക്തിയെ നിത്യജീവനുവേണ്ടി പോഷിപ്പിക്കും എന്നും യേശു പറഞ്ഞിട്ടുണ്ട്. ഇത് പരീശന്മാരും സദൂക്യരും കേട്ടപ്പോള്‍ അവര്‍ക്ക് അത് അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല, മാത്രമല്ല അത് അവരെ വല്ലാതെ വ്രണപ്പെടുത്തി. യേശുവിനെ അവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന മതവിദ്വേഷി ആയി മുദ്രകുത്തി.
ആ സമയത്ത്, അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ട്: "ഇത് കഠിനവാക്ക്; ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു?" അന്നുമുതല്‍ അവന്‍റെ ശിഷ്യന്മാരില്‍ പലരും പിന്‍വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല എന്നും വചനം പറയുന്നു. (യോഹന്നാന്‍ 6: 60, 66)
അവന്‍റെ ഏറ്റവും അടുത്ത ശിഷ്യന്മാര്‍ പോലും ഇടര്‍ച്ചയുടെ വക്കില്‍ എത്തുവാന്‍ ഇടയായി. അതുകൊണ്ടാണ് യേശു അവരോടു ചോദിച്ചത്, "ഇത് നിങ്ങള്‍ക്ക് ഇടര്‍ച്ച ആകുന്നുവോ?" എന്ന്.
നിങ്ങള്‍ക്ക് ഇടര്‍ച്ച എന്ന് തോന്നുന്ന എന്തെങ്കിലും ഒക്കെ ദൈവവചനത്തില്‍ എപ്പോഴും ഉണ്ടാകും എന്നുള്ളതാണ് സത്യം. ഞാന്‍ ഒരിക്കല്‍ ക്ഷമിക്കുന്നതിനെ കുറിച്ച് പ്രസംഗിച്ചപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു വ്യക്തി എന്നെ കളിയാക്കിയത് ഞാന്‍ ഓര്‍ക്കുന്നു. എന്നിരുന്നാലും, ആ ദിവസം ഞാന്‍ പ്രസംഗിച്ച വചനം അദ്ദേഹത്തെ കുറ്റപ്പെടുത്തികൊണ്ടിരുന്നു, അങ്ങനെ തന്‍റെ ജീവിതം കര്‍ത്താവിനായി താന്‍ സമര്‍പ്പിച്ചു. ഇന്ന് ആ മനുഷ്യന്‍ ഞങ്ങളുടെ സഭയിലെ ഒരു അംഗമാണ്.
നമ്മുടെ പാരമ്പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും അനുസൃതമല്ലാത്ത സത്യങ്ങള്‍ ആരെങ്കിലും നാമുമായി പങ്കുവെക്കുമ്പോള്‍, അത് നമ്മെ മുറിപ്പെടുത്തുകയും ഇടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ദൈവവചനത്തില്‍ ഉള്ളതാണെന്ന് കണ്ടുകൊണ്ട് കൂടുതല്‍ മനസ്സിലാക്കുന്നതിനായി പരിശുദ്ധാത്മാവിനോട് ചോദിക്കേണ്ടതിനു പകരം നാം പലപ്പോഴും ഇടറിപ്പോകുന്നു.
വചനം ജഡമായി തീര്‍ന്നതാണ് യേശു, അവന്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക, "എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാന്‍ എന്നുത്തരം പറഞ്ഞു" (മത്തായി 11:6). ദൈവവചനം നിങ്ങളെ ഇടറിപോകുവാന്‍ നിങ്ങള്‍ അനുവദിക്കരുത് പകരം ദൈവവചനം നിങ്ങളെ രൂപപ്പെടുത്തുന്നതിനു അനുവദിക്കുക, അപ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, എന്‍റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞാന്‍ ആരോഗ്യത്തിലും ബലത്തിലും നടക്കും എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.
ഞാന്‍ ചെയ്യുവാനായി ദൈവം എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ മാനത്തോടെയും വിശിഷ്ടതയോടെയും കൂടെ സന്തോഷത്തോടെ ഞാന്‍ പൂര്‍ത്തീകരിക്കും. ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മയും അനുഗ്രഹങ്ങളും ഞാന്‍ സന്തോഷത്തോടെ അനുഭവിക്കും. ഞാന്‍ എന്‍റെ ജീവിതത്തിലെ എല്ലാ നാളുകളിലും ഇടര്‍ച്ച കൂടാതെ ദൈവത്തെ സേവിക്കും. (സങ്കീ 118:17 ഉം, സങ്കീ 91:16 ഉം).
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● ഇടര്ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● കൃപമേല്‍ കൃപ
● നിങ്ങള്ക്കായി രേഖപ്പെടുത്തിയിരിക്കുന്ന പാതയില് നില്ക്കുക
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● താല്ക്കാലീകമായതിനല്ല, നിത്യമായതിനായി ആഗ്രഹിക്കുക
● ഉത്കണ്ഠയെ അതിജീവിക്കുവാന്, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
അഭിപ്രായങ്ങള്‍