english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വിജയത്തിന്‍റെ പരിശോധന
അനുദിന മന്ന

വിജയത്തിന്‍റെ പരിശോധന

Wednesday, 21st of February 2024
1 0 1363
Categories : വിജയം (Success)
"നിന്‍റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും, 11 നീ നിറയ്ക്കാതെ സകല സമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോള്‍, 12 നിന്നെ അടിമവീടായ മിസ്രയിംദേശത്തു നിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക" (ആവര്‍ത്തനം 6:10-12).

കര്‍ത്താവ് ഇങ്ങനെ പറയണം എന്ന് നമ്മില്‍ ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നു, "നന്ദി ഉള്ളവരായിരിക്കുക. നിങ്ങളുടെ കൈകളെ ഉയര്‍ത്തി ദൈവത്തെ സ്തുതിക്കുക", എന്നാല്‍ ആ രീതിയില്‍ അല്ല ദൈവം പറയുന്നത്. മറിച്ച്, "സൂക്ഷിക്കുക, ശ്രദ്ധയുള്ളവരായിരിക്കുക" എന്നിങ്ങനെയാണ് അവന്‍ പറയുന്നത്.

ഏതെങ്കിലും ദൈവഭക്തരായ പുരുഷനോ സ്ത്രീയോ ദൈവത്തിന്‍റെ അനുഗ്രഹം അനുഭവിക്കുമ്പോള്‍, രണ്ടില്‍ ഒരു കാര്യം സംഭവിക്കുന്നു:

ഒന്നാമത്തെ കാര്യം ദൈവത്തിന്‍റെ അനുഗ്രഹം നമ്മുടെ നന്ദിയെ തീവ്രമാക്കുകയും കര്‍ത്താവിനോടുള്ള നമ്മുടെ സ്നേഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, യേശു കര്‍ത്താവ് പത്രോസിന്‍റെ പടകില്‍ പ്രവേശിച്ചപ്പോള്‍ കര്‍ത്താവ് പത്രോസിനു നല്‍കിയ പ്രാവചനീക നിര്‍ദ്ദേശങ്ങള്‍ അവന്‍ അനുസരിക്കുവാന്‍ തയ്യാറായി. ശൂന്യമായ അവന്‍റെ പടകു മീനുകളെകൊണ്ട് നിറഞ്ഞു കവിഞ്ഞു. ഈ സംഭവം പത്രോസിനെ യേശുവിന്‍റെ മുന്പില്‍ ബഹുമാനത്തോടെ നമസ്കരിക്കുവാന്‍ ഇടയാക്കി. ആ ദിവസം മുതല്‍ പത്രോസ് യേശുവിനെ അനുഗമിക്കാന്‍ തുടങ്ങി.

രണ്ടാമത്തെ കാര്യം, ഒരുവ്യക്തി ശ്രദ്ധിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം അവന്‍ കര്‍ത്താവിനെ മറക്കുവാന്‍ ഇടയാക്കുവാനും സാധ്യതയുണ്ട്‌.

നിങ്ങള്‍ ആ പുതിയ വീട്ടിലേക്ക് മാറുമ്പോള്‍, നിങ്ങള്‍ ആ ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍, നിങ്ങളുടെ ശമ്പളം അഞ്ചക്ക സംഖ്യയില്‍ നിന്നും ആറക്ക സംഖ്യയിലേക്ക് മാറുമ്പോള്‍, എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു സൂക്ഷ്മമായ പരിശോധനയുണ്ട്. അതിനെയാണ് വിജയത്തിന്‍റെ പരിശോധന എന്നു പറയുന്നത്.

ഇപ്പോള്‍, എല്ലാ നല്ല ദാനവും വെളിച്ചങ്ങളുടെ പിതാവിങ്കല്‍നിന്നു വരുന്നു എന്നകാര്യം ദയമായി മനസ്സിലാക്കുക. (യാക്കോബ് 1:17). ഈ നല്ല ദാനങ്ങള്‍ എല്ലാം നാം സ്വീകരിക്കുകയും അതില്‍ സന്തോഷിക്കയും വേണം, എന്നാല്‍ നാം വളരെ ശ്രദ്ധയുള്ളവര്‍ ആയിരിക്കണം കാരണം ദൈവത്തിന്‍റെ എല്ലാ അനുഗ്രഹങ്ങളും സൂക്ഷ്മമായ വിജയത്തിന്‍റെ പരിശോധന അതില്‍ത്തന്നെ വഹിക്കുന്നുണ്ട്. 

നിങ്ങള്‍ക്ക്‌ വിജയം ലഭിച്ചശേഷം, ആ വിജയം ദൈവത്തിന്‍റെ ദാനമാണെന്നു പറഞ്ഞ് നിങ്ങള്‍ അവനെ സ്തുതിക്കുമോ, അതോ അത് നിങ്ങളുടെ ജ്ഞാനവും, നിങ്ങളുടെ താലന്തും, നിങ്ങളുടെ പ്രവര്‍ത്തിയും കാരണമാണെന്ന് നിങ്ങള്‍ പറയുമോ? അനേകരും ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, "എന്‍റെ ശക്തിയും എന്‍റെ കൈയുടെ ബലവും ആണ് ഈ സമ്പത്ത് ഉണ്ടാക്കിയത്". (ആവര്‍ത്തനം 8:17)

നിങ്ങളുടെ സാക്ഷ്യം പറഞ്ഞു അതില്‍കൂടെ ദൈവത്തിനു മഹത്വം കൊടുക്കുവാന്‍ നിങ്ങള്‍ മറന്നുപോകുമോ? നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ട ശേഷം ഇപ്പോള്‍ ദൈവാലയത്തില്‍ വരുന്നത് നിങ്ങള്‍ നിര്‍ത്തിക്കളയുമോ? നിങ്ങള്‍ ആ ജീവിത പങ്കാളിയാല്‍, ആ വീടിനാല്‍, മക്കളാല്‍ ഇപ്പോള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട് ഇനിയും പ്രാര്‍ത്ഥന നിര്‍ത്തുമോ?

വലിയ ഒരു ആത്മീക അപകടത്തിന്‍റെ സമയം എന്നത് ഒരുപക്ഷേ ഒരു വ്യക്തി രോഗിയാകുമ്പോള്‍ അല്ല, എന്നാല്‍ ഒരു വ്യക്തി സുഖത്തോടെ ഇരിക്കുമ്പോള്‍ ആണ് അവര്‍ ദൈവത്തെ മറന്നുകളയുവാന്‍ കൂടുതല്‍ സാധ്യത.

ലൂക്കോസ് 17ല്‍, യേശുവിന്‍റെ അടുക്കല്‍ സൌഖ്യം പ്രാപിക്കുവാന്‍ വന്ന പത്തു കുഷ്ഠരോഗികളെ കുറിച്ച് നാം വായിക്കുന്നു. നിങ്ങള്‍ പോയി പുരോഹിതനെ നിങ്ങളെത്തന്നെ കാണിക്കുക എന്ന ഒരു പ്രാവചനീക നിര്‍ദ്ദേശം യേശു അവര്‍ക്ക് നല്‍കുവാന്‍ ഇടയായി. അങ്ങനെ അവര്‍ ആ പ്രാവചനീക നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് തങ്ങളുടെ വഴിക്ക് പോകുകയും, അവര്‍ സൌഖ്യം ആകുകയും ചെയ്തു. അതില്‍ ഒരു കുഷ്ഠരോഗി മാത്രം താന്‍ സൌഖ്യമായത് കണ്ടിട്ട് യേശുവിനോട് നന്ദി പറയുവാന്‍ മടങ്ങിവന്നു.

നമ്മുടെ കര്‍ത്താവിന്‍റെ പ്രതികരണം ശ്രദ്ധിക്കുക : യേശു ചോദിക്കുന്നു, പത്തുപേര്‍ ശുദ്ധരായിത്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ? (ലൂക്കോസ് 17:17)

നിങ്ങളുടെ വലിയ പരിശോധനയുടെ സമയം എന്നത് നിങ്ങളുടെ ജോലി നഷ്ടപ്പെടുമ്പോള്‍ അല്ല എന്നാല്‍ നിങ്ങള്‍ക്ക്‌ ഒരു ജോലി ലഭിക്കുമ്പോള്‍ ആണ്. നിങ്ങളുടെ വിജയം നിങ്ങള്‍ ആഘോഷിക്കുക; നിങ്ങളുടെ വിജയത്തിന്‍റെ മഹത്വം ദൈവത്തിനു മാത്രം അര്‍പ്പിക്കുന്നത് തുടരുക. അങ്ങനെ ചെയ്യുമെങ്കില്‍, നിങ്ങള്‍ അനുഗ്രഹത്തിന്‍റെ അടുത്ത തലത്തിലേക്ക് പോകുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
പിതാവേ, അന്ത്യംവരെ അങ്ങയോടു വിശ്വസ്ഥന്‍ ആയിരിപ്പാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● തിരസ്കരണം അതിജീവിക്കുക
● നമ്മോടുകൂടെ പാളയമിറങ്ങുന്ന ദൂതന്മാര്‍
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6
● ജ്ഞാനം പ്രാപിക്കുക
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● കോപത്തെ കൈകാര്യം ചെയ്യുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ