അനുദിന മന്ന
നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
Wednesday, 24th of July 2024
1
0
270
Categories :
മനോഭാവം (Attitude)
എന്‍റെ കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുന്നു; കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും അയല്‍വീടുകളില്‍ കളിക്കുവാന്‍ പോകും. ഞങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഗെയിമുകളോ ടെലിവിഷനൊ ഇല്ലാതിരുന്നതുകൊണ്ട്, എപ്പോഴും പുറമെയുള്ള കളികള്‍ ആയിരുന്നു, അത് വളരെ രസകരമായിരുന്നു. അത് പറയുമ്പോള്‍, ഒരു പ്രെത്യേക വഴിയുടെ അവസാനത്തില്‍ ആ മൂലയ്ക്ക് ചുമന്ന നിറത്തിലുള്ള അശുഭകരമായ ഒരു വലിയ ബോക്സ് നില്‍ക്കുന്നുണ്ടായിരുന്നു. മുതിര്‍ന്നവരായ എല്ലാവരും കുഞ്ഞുങ്ങളെ നിങ്ങള്‍ അതില്‍നിന്നും അകന്നുനില്‍ക്കണം എന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ശരിക്കും അതിന്‍റെമേല്‍ തലയോട്ടിയുടെ ഒരു ചിത്രം പതിച്ചിരുന്നു. കുട്ടികളായ ഞങ്ങള്‍ ഞങ്ങളുടെ നിഷ്കളങ്കതയില്‍ പലപ്പോഴും അതിനെക്കുറിച്ച് പല തരത്തിലുള്ള കഥകള്‍ ഉണ്ടാക്കികൊണ്ടിരുന്നു, "ഒരു പിശാച് അതിന്‍റെ ഉള്ളില്‍ വസിച്ചിരുന്നു" എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ അതില്‍ നിന്നും അകലെ മാറിനില്‍ക്കുമായിരുന്നു. പിന്നീട്, അത് വളരെ ഉയര്‍ന്ന വോള്‍ട്ടേജുള്ള കറണ്ട് വിതരണം ചെയ്യുന്ന ഒരു ബോക്സാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.
ക്രിസ്ത്യാനികളായ നമുക്ക് ഒരു ശത്രുവുണ്ട്, അവന്‍ പ്രഥമമായ ലക്ഷ്യം മോഷ്ടിക്കുക, അറുക്കുക, മുടിക്കുക എന്നുള്ളതാണ്. (യോഹന്നാന്‍ 10:10). വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്, നമ്മുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്ന് ചുറ്റി നടക്കുകയാണ്. (1പത്രോസ് 5:8).
ശത്രുവിനെ കൈകാര്യംചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ വളരെ തീഷ്ണതയുള്ളവര്‍ ആകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആത്മീക വളര്‍ച്ചയുടെ രഹസ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രയോഗത്തില്‍ കൊണ്ടുവരേണം. കര്‍ത്താവിനോടുകൂടെയുള്ള നടപ്പില്‍ അനേക വര്‍ഷങ്ങളായുള്ള എന്‍റെ അനുഭവത്തില്‍ ഞാന്‍ കണ്ടെത്തിയ കാര്യം, കര്‍ത്താവിനോടു എത്ര അടുത്തുചേര്‍ന്നു നാം നടക്കുന്നുവോ അത്രയും ഉയര്‍ന്ന തലത്തിലായിരിക്കും നിങ്ങളുടെ വിജയം.
ആത്മീകമായി വളരണമെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ മനോഭാവം ശ്രദ്ധിക്കണം. ദൈവീക കാര്യങ്ങളോടുള്ള നിങ്ങളുടെ മനോഭാവമാണ് ആത്മീക വളര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നത്. നിങ്ങള്‍ മറക്കാതിരിക്കേണ്ട ഒരു പ്രധാനപ്പെട്ട സത്യം ഇതാണ് പ്രശ്നങ്ങള്‍ എപ്പോഴും ആത്മീക വളര്‍ച്ചയ്ക്കുള്ള വളമാണ്.
നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു. (സങ്കീര്‍ത്തനം 34:17,19).
പ്രശ്നങ്ങള്‍ ഇല്ലാത്തതായ ഒരു സ്ഥലവും ഈ ഭൂമിയിലില്ല. നിങ്ങളുടെ വേദപുസ്തകം വളരെ ശ്രദ്ധയോടെ നിങ്ങള്‍ വായിക്കുകയാണെങ്കില്‍, വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വലിയവരായ പുരുഷന്മാരും സ്ത്രീകളും പ്രശ്ന സാഹചര്യങ്ങളെ അനുഭവിച്ചവരാണെന്ന് നിങ്ങള്‍ക്ക് കാണാം എന്നാല്‍ അതിന്‍റെ അന്ത്യത്തില്‍ അവര്‍ക്ക് ശക്തമായ സാക്ഷ്യങ്ങള്‍ ഉണ്ട്. പ്രശ്നങ്ങള്‍ നിങ്ങളെ കയ്പ്പിക്കയോ അഥവാ നന്നാക്കുകയോ ചെയ്യും.
ഞാന്‍ ഒരു രഹസ്യം പങ്കുവെക്കട്ടെ. എല്ലാ പ്രശനങ്ങള്‍ക്കും ഒരു സമയപരിധി ഉണ്ട്. അത് എന്നെന്നേക്കും നിലനില്‍ക്കുകയില്ല. നിങ്ങള്‍ക്കും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമായി ദൈവം തന്‍റെ കരുണയില്‍, വിജയത്തിന്‍റെ ഒരു കാലം നിയമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആ പ്രശ്നങ്ങളോടുള്ള നിങ്ങളുടെ മനോഭാവമാണ് ആ സമയപരിധിയെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്.
ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? ദൈവവചനത്തെ തങ്ങളുടെ ദിനംതോറുമുള്ള ആഹാരമാക്കി മാറ്റുന്നവര്‍ക്ക്. (യെശയ്യാവ് 28:9 വായിക്കുക).
നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്‍റെ പുറമേയുള്ള പ്രദര്‍ശനമാണ് നമ്മുടെ മനോഭാവങ്ങള്‍. നമ്മുടെ ഹൃദയം ശരിയായ സ്ഥലമായ ദൈവവചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങുമ്പോള്‍, നാം അഭിമുഖീകരിക്കുന്ന വിഷയങ്ങളോടുള്ള നമ്മുടെ മനോഭാവങ്ങളും മാറും.

ഏറ്റുപറച്ചില്‍
ജീവിതത്തിലെ എല്ലാ സമയങ്ങളിലും കാലങ്ങളിലും എന്‍റെ മാറ്റമില്ലാത്ത അഭയസ്ഥാനം കര്‍ത്താവാകുന്നു.
Join our WhatsApp Channel
Most Read
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 4● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
● ദിവസം 18:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നടപടി എടുക്കുക
● വിശ്വാസത്തിന്റെ പാഠശാല
● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
അഭിപ്രായങ്ങള്‍