ദൈവം പറഞ്ഞു, "യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്‍റെയും യാഗപീഠത്തിന്‍റെയും മധ്യേ കരയട്ടെ". (യോവേല്‍ 2:17).
യോവേല്‍ 2:17ല്‍, പൂമുഖത്തിന്‍റെയും യാഗപീഠത്തിന്‍റെയും മധ്യേ നിന്നുകൊണ്ട് കരയുവാനായി ദൈവം പുരോഹിതന്മാരോടു കല്‍പ്പിക്കുന്നു, അത് ദൈവമുമ്പാകെ താഴ്മയും വിനയവും എത്രമാത്രം പ്രാധാന്യം ഉള്ളതാണെന്ന് കാണിക്കുന്നതാണ്. ഈ ഉഗ്രമായ ചിത്രം ശുശ്രൂഷയുടെ രണ്ടു പ്രകൃതത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്: പൊതുവായതും (പൂമുഖം), സ്വകാര്യമായതും (യാഗപീഠം). പൂമുഖം സകലര്‍ക്കും ദൃശ്യമായിരിക്കുന്നതുകൊണ്ട്, ശുശ്രൂഷയുടെ പൊതുവായ തലത്തെ പ്രതിനിധീകരിക്കുന്നു,അതില്‍ പ്രസംഗവും, ഉപദേശവും, പരസ്യപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. മറുഭാഗത്ത്, യാഗപീഠം, ദൈവവുമായി സ്വകാര്യമായി സംസാരിക്കുവാനുള്ള സ്ഥലമാണ്, അതില്‍ പ്രാര്‍ത്ഥനയും, ആരാധനയും, വ്യക്തിപരമായ സമര്‍പ്പണങ്ങളും ഉള്‍പ്പെടുന്നു.
പൂമുഖത്തിന്‍റെയും യാഗപീഠത്തിന്‍റെയും മധ്യേ നിന്നുകൊണ്ട് കരയുവാനായി പുരോഹിതന്മാരോടുള്ള ദൈവത്തിന്‍റെ ആഹ്വാനം ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ പൊതുവായതും സ്വകാര്യമായതുമായ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു. ഈ സമതുലിതാവസ്ഥ ആത്മീക വളര്‍ച്ചയ്ക്കും മറ്റുള്ളവരെ ഫലപ്രദമായി ശുശ്രൂഷിക്കുവാനുള്ള സാമര്‍ത്ഥ്യത്തിനും വളരെ അനിവാര്യമായതാണ്.
വ്യക്തിപരമായി ധ്യാനത്തിനായി സമയം എടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മത്തായി 6:1-6 വരെയുള്ള ഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നു. മറ്റുള്ളവര്‍ കാണേണ്ടതിനും പുകഴ്ത്തേണ്ടതിനും മാത്രമായി കേവലം തങ്ങളുടെ നീതിയെ ചെയ്യുന്നതിനു എതിരായി കര്‍ത്താവായ യേശു മുന്നറിയിപ്പ് നല്‍കുന്നു. പകരമായി, രഹസ്യത്തില്‍ ചെയ്യുന്നത് കാണുന്ന നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് അതിനു പ്രതിഫലം തരുമെന്ന ഉറപ്പോടെ, നാം രഹസ്യത്തില്‍ ഉപവസിക്കയും, പ്രാര്‍ത്ഥിക്കുകയും, കൊടുക്കുകയും ചെയ്യുവാന്‍ വേണ്ടി അവന്‍ നമ്മെ ഉത്സാഹിപ്പിക്കുന്നു. നമ്മുടെ സ്വകാര്യമായ ശുശ്രൂഷകള്‍ മറ്റുള്ളവരുടെ അംഗീകാരത്തെക്കാള്‍ ഉപരിയായി യഥാര്‍ത്ഥമായതും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കേന്ദ്രീകരിക്കുന്നതും ആയിരിക്കണമെന്ന് ഈ വേദഭാഗം പഠിപ്പിക്കുന്നു.
പൊതുവായ ശുശ്രൂഷകളും വളരെ അനിവാര്യമായതാണ്, കാരണം ഇത് യേശുക്രിസ്തുവിന്‍റെ സുവിശേഷം ലോകത്തോട് പങ്കുവെക്കുവാന്‍ നമ്മെ അനുവദിക്കുന്നു. മത്തായി 28;19-20 യേശു തന്‍റെ അനുയായികളോടു കല്‍പ്പിക്കുന്നു, "ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ". ഈ മഹാനിയോഗം സുവിശേഷം പ്രചരിപ്പിക്കുന്നതിലും ദൈവരാജ്യം വ്യാപരിപ്പിക്കുന്നതിലുമുള്ള പൊതുവായ ശുശ്രൂഷയുടെ പ്രാധാന്യത്തിനു ഊന്നല്‍ നല്‍കുന്നു.
എന്നിരുന്നാലും, പൊതുവായ ശുശ്രൂഷയും, സ്വകാര്യമായ ശുശ്രൂഷയും തമ്മില്‍ നിര്‍ണ്ണായകമായ ഒരു സമതുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അനിവാര്യമായ കാര്യമാകുന്നു, അത് യേശുവിന്‍റെ ജീവിതത്തില്‍ തന്നെ പ്രകടമായിരിക്കുന്നതാണ്. കര്‍ത്താവായ യേശു തന്‍റെ പൊതുവായ ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് ഓരോദിവസവും അതിരാവിലെ എഴുന്നേറ്റു തനിച്ചുപോയി പ്രാര്‍ത്ഥിക്കുന്നതായി മര്‍ക്കൊസ് 1:35 ല്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു. വ്യക്തിപരമായുള്ള ആ സമയങ്ങളിലെ ധ്യാനത്തില്‍ നിന്നും, ദൈവത്തിന്‍റെ ശക്തിയുടെ പൊതുവായ പ്രദര്‍ശനമായ സൌഖ്യങ്ങള്‍ സംഭവിക്കയും, മരിച്ചവരെ ഉയര്‍പ്പിക്കയും, അങ്ങനെ പല അത്ഭുതങ്ങള്‍ നടക്കുകയും ചെയ്യും.
ദൈവപുത്രനായ യേശുപോലും, തന്‍റെ പരസ്യശുശ്രൂഷയില്‍ ശക്തിപ്പെടുവാനും കൂടുതല്‍ സജ്ജമാകുവാനും പിതാവുമായുള്ള വ്യക്തിപരമായ ആശയവിനിമയത്തിനു മുന്‍ഗണന നല്‍കിയിരുന്നു എന്ന് ഈ ഉദാഹരണം നമ്മെ കാണിക്കുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പൊതുവായ ശുശ്രൂഷകളെക്കാള്‍ അധികം ദൈവവുമായി വ്യക്തിപരമായ ബന്ധമാണ് ആവശ്യമായിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദൈവത്തിന്‍റെ പ്രതിഫലം എല്ലാവര്‍ക്കും കാണുവാന്‍ വേണ്ടിയാകുന്നു. ഇയ്യോബിന്‍റെ ജീവിതത്തെ ഒന്ന് നോക്കുക. വിനാശകരമായ ഒരു പരീക്ഷയിലൂടെ അവന്‍ കടന്നുപോകുകയും സകലവും അവനു നഷ്ടമാകുകയും ചെയ്തു. അവന്‍റെ സമ്പത്ത്, അവന്‍റെ കുടുംബം, അതുപോലെ അവന്‍റെ ആരോഗ്യം അങ്ങനെയെല്ലാം അവനു നഷ്ടപ്പെട്ടു. എന്നിട്ടും അവന്‍ പ്രാര്‍ത്ഥിച്ചു, ഉപവസിച്ചു, വ്യക്തിപരമായ ധ്യാനത്തില്‍ അവന്‍ വിശ്വസ്തതയുള്ളവനായിരുന്നു.
ഇയ്യോബ് പറഞ്ഞു, "ഞാൻ അവന്‍റെ വായിലെ വചനങ്ങളെ എന്‍റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു". (ഇയ്യോബ് 23:12), അങ്ങനെ ദൈവം അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു". (ഇയ്യോബ് 42:10). വേദപുസ്തകം വീണ്ടും പറയുന്നു "ഇങ്ങനെ യഹോവ ഇയ്യോബിന്‍റെ പിൻകാലത്തെ അവന്‍റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു". (ഇയ്യോബ് 42:12). അവനു വീണ്ടും പുത്രന്മാരെയും പുത്രിമാരെയും കൊടുത്തു. ദൈവത്തിന്‍റെ പരസ്യമായ പ്രതിഫലം ഇയ്യോബിന്‍റെ ജീവിതത്തില്‍ ഒഴുകിയെത്തി.
രഹസ്യത്തിലുള്ള നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും, ഉപവാസത്തിനും, കൊടുക്കലിനും ദൈവം പരസ്യമായിത്തന്നെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ. ആളുകള്‍ നിങ്ങളെ നോക്കിയിട്ട് പറയും, "കര്‍ത്താവ് എന്താണ് ചെയ്തതെന്ന് നോക്കുക".
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് 1 നിമിഷമെങ്കിലും ഇങ്ങനെ ചെയ്യുക).
1.എന്‍റെ വളര്‍ച്ചയെ തടയുന്ന, എന്‍റെ കുടുംബാംഗങ്ങളുടെ പുരോഗതിയെ തടയുന്ന സകല സാത്താന്യ ബന്ധനങ്ങളും അഗ്നിയാല്‍ വേരോടെ പിഴുതുപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
2.കരുണാ സദന്‍ ശുശ്രൂഷയുടെ പുരോഗതിയെ തടയുന്ന സകല സാത്താന്യ ബന്ധനങ്ങളും അഗ്നിയാല്‍ വേരോടെ പിഴുതുപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
3.എന്‍റെ ജീവിതത്തിലെ വിജയത്തേയും സമൃദ്ധിയെയും തടയുന്ന സകല സാത്താന്യ ബന്ധനങ്ങളും, യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നു ചിതറിപോകട്ടെ.
4.ദൈവത്തിന്‍റെ അഗ്നി എന്‍റെ ജീവിതത്തിന്മേലും എന്‍റെ കുടുംബത്തിന്മേലും വീഴട്ടെ യേശുവിന്‍റെ നാമത്തില്‍.
5.ദൈവത്തിന്‍റെ അഗ്നി കരുണാ സദന്‍ ശുശ്രൂഷകളുടെ മേല്‍ വീഴട്ടെ യേശുവിന്‍റെ നാമത്തില്‍.
6.എന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കിയതിനാല്‍ കര്‍ത്താവേ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
Join our WhatsApp Channel
Most Read
● ശീര്‍ഷകം: സമ്പൂര്‍ണ്ണനായ ബ്രാന്‍ഡ് മാനേജര്‍● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
● സ്ഥിരതയുടെ ശക്തി
● മറ്റുള്ളവരെ സേവിക്കുന്നതില്‍ കൂടി നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍
● സഭയില്‍ ഐക്യത നിലനിര്‍ത്തുക
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 2
അഭിപ്രായങ്ങള്‍