അനുദിന മന്ന
നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്‍ണ്ണയിക്കുന്നത്
Saturday, 22nd of April 2023
0
0
754
അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. (2 കൊരിന്ത്യര്‍ 9:7).
ഒരുവന്‍ ഇങ്ങനെ പറഞ്ഞു, "നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഔന്നത്യത്തെ നിര്‍ണ്ണയിക്കുന്നത്". നിങ്ങള്‍ എത്രമാത്രം ദൈവരാജ്യത്തില്‍ വളര്‍ച്ച ഉണ്ടാക്കുന്നുവോ അത് നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
നമ്മുടെ വഴിപാടുകളെ കര്‍ത്താവിനായി കൊടുക്കുന്നതില്‍ നമ്മുടെ മനോഭാവം എന്തായിരിക്കണം? കൊടുക്കുന്നതിനോടുള്ള ബന്ധത്തിലുള്ള ഹൃദയത്തിലെ നാലു തരത്തിലുള്ള മനോഭാവത്തെ സംബന്ധിച്ചു അപ്പോസ്തലനായ പൌലോസ് പറയുന്നുണ്ട്.
1. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ.
2. സങ്കടത്തോടെ അരുത് (മനസ്സില്ലാമനസ്സോടെ)
3. നിർബ്ബന്ധത്താലുമരുത്. (ആവശ്യത്തില്‍ നിന്നായിരിക്കരുത്).
4. സന്തോഷത്തോടെ കൊടുക്കണം.
ദൈവം നമ്മുടെ വഴിപാടുകള്‍ക്കായി വിശപ്പുള്ളവന്‍ ആയതുകൊണ്ടല്ല നാം ദൈവത്തിനായി കൊടുക്കുന്നത്. മനുഷ്യന്‍ എടുക്കുവാനായി ജനിച്ചവരാണ്. കൊടുക്കുക എന്നത് എപ്പോഴും നമ്മുടെ ഹൃദയവുമായി സമൂലമായി ബന്ധപ്പെട്ടതാണ്. നാം കൊടുക്കുന്ന ഓരോ പ്രാവശ്യവും നമ്മുടെയുള്ളിലെ എന്തോ ഒന്ന് മരിക്കുന്നു. ഉള്ളില്‍ എന്തോ ഒന്ന് മരിക്കുമ്പോള്‍, അത് ദൈവത്തിന്‍റെ ജീവനേയും ശക്തിയേയും അയയ്ക്കുന്നു.
ചില ആളുകള്‍ എവിടെയോ വേദന അനുഭവിക്കേണ്ടവരായി തീര്‍ന്നതുകൊണ്ട് അവര്‍ കൊടുക്കുന്നത് നിര്‍ത്തിക്കളയുന്നു. ഒരുപക്ഷേ ആരുംതന്നെ അവരെ അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കയോ ചെയ്യുന്നില്ലായിരിക്കാം. അങ്ങനെ അവര്‍ ദൈവത്തിന്‍റെ പ്രവര്‍ത്തിക്കായി കൊടുക്കുന്നത് നിര്‍ത്തുന്നു.
മറ്റു ചില ആളുകള്‍ കൊടുക്കുന്നതിനെ സംബന്ധിച്ചു സമൂഹ മാധ്യമങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ വായിക്കുന്നതുകൊണ്ട് അവര്‍ കൊടുക്കുന്നത് നിര്‍ത്തിക്കളയുന്നു. ചുരുക്കം ചില ആളുകള്‍ സഭയിലെ സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവിശ്വസ്തരായതുകൊണ്ട് മാത്രം എല്ലാവരും ഒരുപോലെയാകുന്നു എന്നല്ല അതിനര്‍ത്ഥം - അത് അപലപനീയമാണ്. ഇന്നും, ത്യാഗപരമായി ദൈവത്തിന്‍റെ വേല ചെയ്യുന്ന വിശ്വസ്തരായ പാസ്റ്റര്‍മാരും ആത്മീക നേതാക്കളുമുണ്ട്.
അവസാനമായി, ചില ആളുകള്‍ തങ്ങള്‍ കൊടുക്കുന്നതായ സഭയില്‍ നിന്നോ അഥവാ മിനിസ്ട്രിയില്‍ നിന്നോ മുന്‍ഗണനാര്‍ഹമായ കാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് അവര്‍ കൊടുക്കുന്നത്. നിങ്ങള്‍ കര്‍ത്താവിനാണ് കൊടുത്തിരിക്കുന്നത്, അതുകൊണ്ട് നിങ്ങള്‍ കര്‍ത്താവിങ്കല്‍ നിന്നും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കണം. അങ്ങനെയുള്ള ആളുകള്‍ക്ക് മുന്‍ഗണനാപരമായ പെരുമാറ്റങ്ങള്‍ കിട്ടാതെ വരുമ്പോള്‍, അവര്‍ക്ക് പ്രയാസമാകുന്നു. നാം ഉറവിടങ്ങളുടെ കാര്യവിചാരകന്മാര്‍ മാത്രമാണെന്നും കര്‍ത്താക്കള്‍ അല്ലെന്നും പലപ്പോഴും മറന്നുപോകുന്നു.
കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു. 4ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. 5കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി. (ഉല്‍പത്തി 4:3-5).
ഒരേ ഭവനത്തില്‍ വളര്‍ത്തപ്പെട്ട, ഒരേ ദൈവത്തിനു വഴിപാടു അര്‍പ്പിച്ച എന്നാല്‍ കൊടുക്കുന്ന കാര്യത്തിലുള്ള തങ്ങളുടെ മനോഭാവം വളരെ വ്യത്യാസമായിരുന്ന രണ്ടു സഹോദരന്മാരുടെ കഥയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഒരു സഹോദരന്‍ സ്നേഹത്തോടെ തനിക്കുള്ളതില്‍ ഏറ്റവും നല്ലത് ദൈവത്തിനായി കൊടുത്തു. എന്നാല്‍, മറുഭാഗത്ത്, ഒരു സഹോദരന്‍ നീക്കിയിരുപ്പാണ് കൊടുക്കുവാന്‍ ആഗ്രഹിച്ചത്.
പ്രാര്‍ത്ഥന
1.നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കാം, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ഇപ്പോള്‍ നാം ഉപവസിക്കുകയാണ്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി 2 നിമിഷമോ അതിലധികമോ കുറഞ്ഞത് നാം പ്രാര്‍ത്ഥിക്കണം.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍ എന്‍റെ പിറുപിറുപ്പുകളും പരിഭവങ്ങളും ക്ഷമിക്കേണമേ. അങ്ങ് എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉറവിടങ്ങള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഒരു നല്ല കാര്യവിചാരകന്‍ ആയിരിക്കുവാന്‍ എന്നെ സഹായിക്കേണമേ. എനിക്ക് എപ്പോഴും ആവശ്യമുള്ളതിലധികവും ഉണ്ടാകും എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും യേശുവിന്‍റെ അടുക്കൽ വരുവാൻ കഴികയില്ല" (യോഹന്നാന്‍ 6:44). എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങയുടെ പുത്രനായ യേശുവിങ്കലേക്ക് ആകര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ അവര്‍ അങ്ങയെ വ്യക്തിപരമായി അറിയുകയും അങ്ങയോടുകൂടി നിത്യത ചിലവഴിക്കയും ചെയ്യും.
സാമ്പത്തീകമായ മുന്നേറ്റം
ഫലമില്ലാത്തതും ലാഭമില്ലാത്തതുമായ അദ്ധ്വാനത്തില്‍ നിന്നും കര്‍ത്താവേ എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍. എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ ദയവായി അനുഗ്രഹിക്കേണമേ.
ഇന്നുമുതല്‍ എന്‍റെ ജോലിയുടെയും ശുശ്രൂഷയുടെയും ആരംഭം മുതലുള്ള എല്ലാ നിക്ഷേപങ്ങളും അദ്ധ്വാനങ്ങളും അതിന്‍റെ പൂര്‍ണ്ണമായ നേട്ടം നല്‍കുവാന്‍ ആരംഭിക്കും യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, തന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ എല്ലാ ടീമംഗങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരേയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തെ ഭരിക്കുവാന്‍ ജ്ഞാനവും വിവേകവുമുള്ള നേതൃത്വത്തെ, സ്ത്രീ പുരുഷന്മാരെ എഴുന്നെല്‍പ്പിക്കേണമേ.
Join our WhatsApp Channel
Most Read
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3
● എല്ലാം അവനോടു പറയുക
● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - I
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്ക്കാരന്
അഭിപ്രായങ്ങള്‍