അനുദിന മന്ന
ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Wednesday, 4th of December 2024
1
0
53
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
നിങ്ങളുടെ സഭയെ പണിയുക
"നീ പത്രൊസ് (അര്‍ത്ഥം 'പാറകഷണം') ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു". (മത്തായി 16:18).
സഭ എന്നത് വിശ്വാസികളുടെ കൂട്ടമാകുന്നു, വിളിച്ചു വേര്‍തിരിക്കപ്പെട്ടവരുടെ കൂട്ടം. അനേകര്‍ക്കും സഭയെ സംബന്ധിച്ചു പരിമിതമായ ഒരു അറിവാണ് ഉള്ളത്, അവര്‍ സഭയെ ഒരു കെട്ടിടത്തിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. കെട്ടിടം സഭയില്‍ നിന്നും വ്യത്യസ്തമാണ്; ആരാധനയ്ക്കുള്ള ഒരു സ്ഥലം യഥാര്‍ത്ഥ സഭയാകുന്നുവെന്ന് ഒരിക്കലും ചിന്തിക്കരുത്.
സഭ എന്നതിന്‍റെ ഗ്രീക്ക് പദം "എക്ക്ലീസിയ" എന്നാകുന്നു, അതിന്‍റെ അര്‍ത്ഥം വിളിച്ചുവേര്‍തിരിക്കപ്പെട്ടവരുടെ കൂട്ടം എന്നാകുന്നു. നാം ദൈവത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ ആകുന്നു, അന്ധകാരത്തില്‍ നിന്നും അവന്‍റെ അത്ഭുതപ്രകാശത്തിലേക്ക് വിളിച്ചുവേര്‍തിരിക്കപ്പെട്ടവര്‍. (1 പത്രോസ് 2:9).
വിശ്വാസികള്‍ ആകുന്നു സഭ, അതുപോലെ ഈ ഭൂമിയില്‍ ക്രിസ്തുവിന്‍റെ ശരീരമാകുന്നു സഭ. വ്യത്യസ്ത ഉപദേശങ്ങള്‍ ക്രിസ്ത്യാനികളെ വിവിധ സംഘടനകളായി തരംതിരിച്ചിട്ടുണ്ട്. "വിശ്വാസികള്‍" എന്ന നിലയില്‍ ഒന്നിക്കേണ്ടതിനു പകരമായി, ക്രിസ്തുവിനെ വിട്ടുകൊണ്ട്, ക്രിസ്തുവിന്‍റെ പേരില്‍ തങ്ങളുടെ സംഘടനകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി എല്ലാവരും പരിശ്രമിക്കുന്നു. "വിശ്വാസികള്‍" എന്ന നിലയില്‍ ഐക്യതയുടെ സ്ഥാനത്തേക്ക് നാം മടങ്ങിവരണം, ക്രിസ്ത്യാനികള്‍ എല്ലാവരും ഐക്യതയില്‍ വരണമെങ്കില്‍ പ്രാര്‍ത്ഥന വളരെ അത്യന്താപേക്ഷിതമാണ്.
ഈ ഭൂമിയില്‍ ദൈവത്തിന്‍റെ പടയാളികളാണ് നാം ഓരോരുത്തരും, ദൈവം തന്‍റെ ഹിതമായ തന്‍റെ സഭയെ പണിയുവാന്‍ വേണ്ടി നമ്മുടെ രാജ്യത്തിനായി നാം പ്രെത്യേക പ്രാര്‍ത്ഥന ചെയ്യേണ്ടത് അനിവാര്യമാണ്. ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്നതിനെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കണം. ഈ ഭൂമി മണ്ഡലത്തില്‍ ദൈവത്തിനു തന്‍റെ ഇഷ്ടം നിറവേറ്റുവാന്‍ വേണ്ടിയുള്ള നിയമപരമായ അവകാശം നല്‍കുന്നതാണ് നമ്മുടെ പ്രാര്‍ത്ഥന. അത് അങ്ങനെയാകുന്നു എന്ന് ദൈവം കല്‍പ്പിച്ചിട്ടുണ്ട്, മാത്രമല്ല ദൈവം ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ദൈവത്തിന്‍റെ തത്വങ്ങള്‍ നാം മനസ്സിലാക്കണം.
ക്രിസ്ത്യാനികള്‍ ഒന്നിക്കുമ്പോള്‍, അനേകരുടെ ജീവിതത്തില്‍ നിന്നും അന്ധകാരത്തിന്‍റെ രാജ്യത്തിനുള്ള സ്വാധീനം നഷ്ടമാകും, അങ്ങനെ നമ്മുടെ രാജ്യം രൂപാന്തരപ്പെടും. നമ്മുടെ സ്കൂളുകള്‍, രാഷ്ട്രീയം, ആരോഗ്യമേഖല, സൈന്യം, വിദ്യാഭ്യാസം, ബിസിനസ്, മാധ്യമം, അതുപോലെ കുടുംബം ഇവയെല്ലാം ഈ രൂപാന്തരങ്ങള്‍ ആസ്വദിക്കും.
സഭയെ രണ്ടായി തരംതിരിക്കാം:
1. സാര്‍വത്രീക സഭ
സാര്‍വത്രിക സഭയെന്നാല്‍ സകല രാജ്യങ്ങളിലെയും എല്ലാ വിശ്വാസികളും ഉള്‍പ്പെടുന്നതാണ്.
2. പ്രാദേശീക സഭ
ഒരു പ്രെത്യേക പ്രദേശത്തെ ആളുകള്‍ (വിശ്വാസികള്‍) ആരാധനയ്ക്കായി, പ്രാര്‍ത്ഥനയ്ക്കായി, കൂട്ടായ്മയ്ക്കായി അതുപോലെ ദൈവത്തെ കുറിച്ച് പഠിക്കുവാനായി ഒരുമിച്ച് കൂടുന്നതാണ് ഒരു പ്രാദേശീക സഭ.
സഭയെ പല പരാമര്‍ശങ്ങളില്‍ അറിയപ്പെടുന്നു.
1. ദൈവത്തിന്‍റെ സഭയാകുന്ന ദേവാലയം. (1 തിമോഥെയോസ് 3:15).
2. ക്രിസ്തുവിന്‍റെ മണവാട്ടി (വെളിപ്പാട് 19:6-9, 21:2, 2 കൊരിന്ത്യര്‍ 11:2).
3. ക്രിസ്തുവിന്‍റെ ശരീരം. (എഫെസ്യര്‍ 1:22-23).
4. ദൈവത്തിന്‍റെ മന്ദിരം. (1 പത്രോസ് 2:5, എഫെസ്യര്‍ 2:19-22).
സഭയുടെ ഉത്തരവാദിത്വങ്ങള്‍.
ഒരു സഭയുടെ ഉത്തരവാദിത്വം വിശ്വാസപരമായ ആരാധനയില്‍ പരിമിതപ്പെടുന്നതല്ല; അതിനേക്കാള്‍ ഉപരിയായി നാം നമ്മുടെ സമൂഹത്തെ സ്വാധീനിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട്, പിന്നെ ഒരു സഭയുടെ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാമാണ്?
- ആരാധന.
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും. (എഫെസ്യര്‍ 5:19).
- സ്വാധീനം
നാം സ്വാധീനം ചെലുത്തേണ്ടത് നിര്‍ബന്ധത്താലല്ല എന്നാല്‍ നമ്മുടെ സമൂഹത്തിനു ശരിയായ മാതൃകകള്‍ കാണിച്ചുകൊടുക്കുന്നതില്‍കൂടി ആയിരിക്കണം.
ആരും നിന്‍റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1 തിമോഥെയോസ് 4:12).
14നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. 15വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. 16അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. (മത്തായി 5:14-16).
- ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുക.
നാം ആളുകളെ അന്ധകാരത്തിന്‍റെ രാജ്യത്തില്‍ നിന്നും വെളിച്ചത്തിന്‍റെ രാജ്യത്തിലേക്ക് കൊണ്ടുവരണം. ദൈവരാജ്യത്തെയും ക്രിസ്തുവിന്‍റെ സുവിശേഷത്തെയും സംബന്ധിച്ച് നാം ആളുകളോട് സാക്ഷ്യം പറയണം. ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാനുള്ള ശക്തി സുവിശേഷത്തിനുണ്ട്.
സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ.(റോമര്‍ 1:16).
- പിശാചിന്‍റെ പ്രവര്‍ത്തികളെ നശിപ്പിക്കുക
ആളുകളുടെ ജീവിതത്തില്‍ നിന്നും പിശാചിന്‍റെ പ്രവര്‍ത്തികളെ നാം കെട്ടുകയും, തകര്‍ക്കുകയും, നശിപ്പിക്കയും ചെയ്യണം. നമ്മുടെ സമൂഹത്തിനു ദൈവം, രോഗസൗഖ്യം, സുരക്ഷിതത്വം, വിടുതല്‍, സഹായം ഇതെല്ലാം ആവശ്യമാണ്. നാം ഇടുവില്‍ നില്‍ക്കുന്നില്ല എങ്കില്‍, അവിശ്വാസികള്‍ക്ക് പിശാച് തങ്ങളുടെ ജീവിതത്തില്‍ ചെയ്യുന്നതിനെ തടയുവാന്‍ കഴിയുകയില്ല.
പാപം ചെയ്യുന്നവൻ പിശാചിന്‍റെ മകൻ ആകുന്നു. പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻതന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. (1 യോഹന്നാന്‍ 3:8).
- മദ്ധ്യസ്ഥത പ്രാര്‍ത്ഥന
രാജാക്കന്മാര്‍ക്കും ഭരണത്തില്‍ ഇരിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു നിര്‍ദ്ദേശിച്ചിരിക്കുന്നു. അവരാണ് പിശാചിന്‍റെ പ്രഥമ ലക്ഷ്യത്തിലുള്ളവര്‍. അധികാരത്തില്‍ ഉള്ളവരെ കീഴടക്കാന്‍ അവനു കഴിഞ്ഞാല്‍, ഭൂമിയില്‍ ദൈവ രാജ്യത്തിന്‍റെ കെട്ടുപണിയേയും വിശ്വാസികളേയും ബാധിക്കുന്ന തെറ്റായ നിയമങ്ങള്‍ അവരെകൊണ്ട് നടപ്പില്‍ വരുത്തിക്കുവാന്‍ അവനു സാധിക്കും. നമ്മുടെ പ്രാര്‍ത്ഥന അവര്‍ക്ക് ഒരു പരിചയായിരിക്കയും മാത്രമല്ല അവര്‍ രാജ്യത്തിലും സഭയ്ക്കും ദൈവത്തിനു ഹിതമായിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ഉറപ്പിക്കുവാനും കഴിയും.
എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു 2വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കുംവേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. 3അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. 4അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. (1 തിമോഥെയോസ് 2:1-4).
- സ്നേഹത്തില്‍ നടക്കുക
അവിശ്വാസികളോടുള്ള ബന്ധത്തില്‍ നാം സ്നേഹത്തില്‍ നടക്കേണ്ടതായിട്ടുണ്ട്. അവര്‍ക്കില്ലാത്തത് നമുക്കുണ്ട്, ദൈവത്തിന്‍റെ സ്നേഹം. ദൈവസ്നേഹം എത്രയധികം നാം കാണിക്കുമോ, അത്രത്തോളം അവര്‍ ദൈവത്തോടു ആകര്‍ഷിക്കപ്പെടും.
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ. (എഫെസ്യര്‍ 5:2).
- അധികാരം
ഈ ഭൂമിയില്‍ ദൈവത്തിന്‍റെ രാജ്യം സ്ഥാപിക്കുവാനും വ്യാപിപ്പിക്കുവാനും സഭയ്ക്ക് അധികാരമുണ്ട്.
പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. (ലൂക്കോസ് 10:19).
വിശ്വാസികള്‍ എന്ന നിലയില്‍, നമ്മുടെ രാജ്യത്തിനായി പ്രാര്‍ത്ഥിക്കുവാനുള്ള ഉത്തരവാദിത്വത്തിലേക്ക് നാം ഉയരേണ്ടതാണ്. നമ്മുടെ രാജ്യത്തിന്‍റെ സമാധാനവും ആത്മീക പുരോഗതിയും നമ്മുടെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കപ്പെടും.
പാതാളഗോപുരങ്ങള്‍ തങ്ങളാല്‍ കഴിയുന്നിടത്തോളം സഭയ്ക്ക് എതിരായി പോരാടികൊണ്ടിരിക്കുന്നു, എന്നാല്‍ നാം കര്‍ത്താവിലും അവന്‍റെ അമിത ബലത്തിലും ശക്തിപ്പെട്ടുകൊണ്ട് വിശ്വാസത്തിന്‍റെ നല്ലപോര്‍ പൊരുതണം.
കൂടുതല്‍ പഠനത്തിന്: എഫെസ്യര്‍ 1:22-23, 1 കൊരിന്ത്യര്‍ 12:12-27.
Bible Reading Plan: Luke 20- 24
പ്രാര്‍ത്ഥന
.1. പിതാവേ, ഭാരതത്തില്‍ അങ്ങയുടെ സഭയെ പണിയേണമേ, യേശുവിന്‍റെ നാമത്തില്‍.
2. പിതാവേ, ഈ രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രാര്‍ത്ഥനാ ഭാരം യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ.
3. ഞാന്‍ എന്‍റെ വിശ്വാസത്തെ മറ്റ് ദൈവമക്കളുമായി യോജിപ്പിച്ച്, ഈ പട്ടണത്തിന്മേലും രാജ്യത്തിന്മേലുമുള്ള അന്ധകാരത്തിന്‍റെ കോട്ടകളെ ഞങ്ങള്‍ ഒരുമിച്ചു ദുര്‍ബലപ്പെടുത്തുന്നു യേശുവിന്‍റെ നാമത്തില്‍.
4. അതേ കര്‍ത്താവേ, ഭാരതത്തിലെ സഭകളുടെ മേല്‍ അങ്ങയുടെ സ്നേഹത്തെ പകരേണമേ,അങ്ങനെ ഈ ഭൂമിയില്‍ അങ്ങയുടെ രാജ്യത്തിന്‍റെ മുന്നേറ്റത്തിനായി ഞങ്ങള്‍ ഒരുമിക്കുവാനും ഒറ്റകെട്ടായി പ്രവര്‍ത്തിക്കുവാനും ഇടയാകും യേശുവിന്‍റെ നാമത്തില്‍.
5. ഈ പട്ടണത്തിലും രാജ്യത്തിലും പുതിയ മേഖലകള്‍ ക്രിസ്തുവിനായി വേര്‍തിരിയട്ടെയെന്നു യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
6. ദൈവീകമായ തത്വങ്ങള്‍ക്ക്, മൂല്യങ്ങള്‍ക്ക്, സഭയ്ക്ക് എതിരായുള്ള സകല നിയമങ്ങളും തിരിഞ്ഞുവരുവാന്‍ ഇടയാകട്ടെ യേശുവിന്‍റെ നാമത്തില്‍.
7. ഞങ്ങളുടെ പട്ടണത്തിന്മേലും രാജ്യത്തിന്മേലും ദൈവത്തിന്‍റെ സമാധാനം യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ അയയ്ക്കുന്നു.
8. പിതാവേ, ഞങ്ങളുടെ പട്ടണത്തിലും രാജ്യത്തിലും അങ്ങയുടെ ഹിതം നടക്കട്ടെ യേശുവിന്‍റെ നാമത്തില്‍.
9. പിതാവേ, പാസ്റ്റര്‍. മൈക്കിളിനും തന്‍റെ കുടുംബത്തിനും തന്‍റെ ടീമിനും എല്ലാ പരിതസ്ഥിതിയിലും ദൈവത്തിന്‍റെ വചനം പ്രസംഗിക്കുവാനുള്ള ധൈര്യവും ശക്തിയും കൊടുക്കണമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
10. പിതാവേ, യേശുവിന്‍റെ നാമത്തില്‍, മനുഷ്യരുടെ അറിവിനെയും ജ്ഞാനത്തേയും സംഭ്രമിപ്പിക്കുന്നതും ശാസ്ത്രലോകത്തെ മൂകമാക്കുന്നതുമായ ശക്തിയേറിയ അത്ഭുതങ്ങളും അടയാളങ്ങളും കരുണാ സദന്‍ സഭയുടെ യോഗങ്ങളില്‍ സംഭവിക്കട്ടെയെന്നു ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
11. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനേയും അവന്‍റെ കുടുംബത്തേയും തന്‍റെ ടീമിനേയും അത്ഭുതകരമായ ജ്ഞാനംകൊണ്ടും, അറിവുകൊണ്ടും പരിജ്ഞാനം കൊണ്ടും അനുഗ്രഹിക്കേണമേ അങ്ങനെ ഉണര്‍വിനും സഭയുടെ വളര്‍ച്ചയ്ക്കും ഉതകുന്ന പ്രവര്‍ത്തനങ്ങളും കാര്യപരിപാടികളും അവര്‍ക്ക് ചെയ്യുവാന്‍ ഇടയാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Join our WhatsApp Channel
Most Read
● ക്രിസ്തുവില് രാജാക്കന്മാരും പുരോഹിതന്മാരും● സ്ഥിരതയുടെ ശക്തി
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● സര്പ്പങ്ങളെ തടയുക
● ഇനി സ്തംഭനാവസ്ഥയില്ല
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍