english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഞാന്‍ തളരുകയില്ല
അനുദിന മന്ന

ഞാന്‍ തളരുകയില്ല

Friday, 5th of May 2023
1 0 1116
Categories : വിടുതല്‍ (Deliverance)
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭർത്താവു മരിച്ചുപോയി; നിന്‍റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര്‍ 4:1)

എലിശായോടു കൂടെ സേവനം ചെയ്തിരുന്ന ഒരു വ്യക്തിയുടെ വിധവ എലിശായോട് അപേക്ഷിക്കുകയാണ്. ഈ വേദഭാഗത്തു നിന്നും നമുക്ക് ശേഖരിക്കുവാന്‍ കഴിയുന്ന വിലയേറിയ ചില പാഠങ്ങളുണ്ട്.

അവളുടെ കുടുംബത്തില്‍ നിരാശയുണ്ടായിരുന്നു:- 
അവള്‍ എലീശായോടു നിലവിളിച്ചു. "നിലവിളിച്ചു" എന്ന പദത്തിന്‍റെ അര്‍ത്ഥം "വിലപിക്കുക; നിയന്ത്രണമില്ലാതെ കരയുക; സങ്കടത്താല്‍ ഉച്ചത്തില്‍ നിലവിളിക്കുക" എന്നൊക്കെയാകുന്നു. അവളുടെ അപേക്ഷ സാധാരണമല്ലായിരുന്നു മറിച്ച് തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ള തീക്ഷ്ണമായ ഒന്നായിരുന്നു. തകര്‍ന്ന ഹൃദയം മനുഷ്യന്‍ നിന്ദിക്കുന്നതാണ് എന്നാല്‍ ദൈവം അങ്ങനെയല്ല. അവന്‍ തീര്‍ച്ചയായും വേഗത്തില്‍ ഉത്തരം അരുളും. സങ്കീര്‍ത്തനം 51:17 പറയുന്നു, "ദൈവത്തിന്‍റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല".

അവളുടെ കുടുംബത്തില്‍ മരണം ഉണ്ടായിരുന്നു:-
"പ്രവാചക ശിഷ്യന്മാരില്‍ ഒരുവനെയായിരുന്നു" അവള്‍ വിവാഹം ചെയ്തിരുന്നത്. യിസ്രായേലിലെ പ്രവാചകന്മാരും പ്രസംഗകരുമാകുവാന്‍ വേണ്ടി പ്രവാചകനായ എലിശായുടെ മേല്‍നോട്ടത്തില്‍ പരിശീലനം നടത്തിയിരുന്നവര്‍ ആയിരുന്നത്. അവളുടെ ഭര്‍ത്താവ്, അവളുടെ പ്രിയതമന്‍, അവളുടെ സ്നേഹിതന്‍, അവളെ കരുതിയവന്‍, അവളുടെ സംരക്ഷകന്‍ മരണത്താല്‍ അവളില്‍ നിന്നും എടുത്തുകൊള്ളപ്പെട്ടു. പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു അവള്‍. ദൈവാത്മാവ് പറയുന്നത് ഞാന്‍ കേട്ടു, ദുഃഖിതന്മാർക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും അവന്‍ നല്‍കും. വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും അവൻ നല്‍കുവാന്‍ ഇടയായിത്തീരും. (യെശയ്യാവ് 61:3). യേശുവിന്‍റെ നാമത്തില്‍ അതിനെ സ്വീകരിക്കുക.

അവളുടെ കുടുംബത്തില്‍ കടം ഉണ്ടായിരുന്നു:- 
അവളുടെ ഭര്‍ത്താവ് മരിച്ചതുകൊണ്ട്‌, അവളുടെ കടങ്ങള്‍ വീട്ടുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല.അതിന്‍റെ ഫലമായി, അവളുടെ പുത്രന്മാരെ അടിമകളായി പിടിച്ചുകൊണ്ടുപോകുവാന്‍ അവളുടെ കടക്കാര്‍ വന്നിരിക്കയാണ്, അങ്ങനെ അവര്‍ക്ക് ആ കടം ഈടാക്കാമായിരുന്നു. ഇത് യെഹൂദന്മാരുടെ ന്യായപ്രമാണത്തിന്‍ കീഴില്‍ അനുവദനീയമായിരുന്നു (ലേവ്യപുസ്തകം 25:39). അവള്‍ക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ടുക്കഴിഞ്ഞു, ഇപ്പോള്‍ അവള്‍ക്കു തന്‍റെ പുത്രന്മാരേയും നഷ്ടപ്പെടുവാന്‍ പോകുകയാണ്. അവളുടെ തലയ്ക്ക് മുകളില്‍ കടമുണ്ടായിരുന്നു, എങ്ങനെ അത് കൊടുത്തുവീട്ടും എന്ന് അവള്‍ക്കു അറിയില്ലായിരുന്നു. ഇത് വായിക്കുന്ന നിങ്ങളില്‍ ചിലര്‍ വലിയ കടങ്ങളില്‍ ആയിരിക്കാം. നിങ്ങളുടെസാഹചര്യം മാറുവാന്‍ പോകുകയാണ്.

അവളുടെ ഭവനത്തില്‍ ഭക്തിയുണ്ടായിരുന്നു:-
അവളുടെ സകല പ്രശ്നങ്ങള്‍ക്ക് നടുവിലും (നിരാശ, മരണം, കടം) ഭക്തിയും ഉണ്ടായിരുന്നു.

കര്‍ത്താവിലുള്ള അവളുടെ വിശ്വാസത്തില്‍ അവള്‍ ഉറച്ചുനിന്നു. അവള്‍ അകപ്പെട്ട ആ പ്രശ്നത്തിനു അവള്‍ ദൈവത്തെ കുറ്റപ്പെടുത്തുകയോ ശപിക്കയോ ചെയ്തില്ല.പകരമായി, അവള്‍ തന്‍റെ വിടുതലിനായി ദൈവത്തിങ്കലേക്കു നോക്കി. പ്രിയരേ, നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ ദൈവത്തെ ശപിക്കയോ അഥവാ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളോടു ക്ഷമിക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുക. മൂന്നു ദിവസങ്ങള്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് അവന്‍റെ ശക്തമായ കരങ്ങളുടെ കീഴില്‍ നിങ്ങളെത്തന്നെ താഴ്ത്തുക. ദൈവത്തിന്‍റെ അടുക്കല്‍ നിസ്സാരമായി ചെല്ലരുത്‌.

ചിലസമയങ്ങളില്‍, നിങ്ങളില്‍ ചിലര്‍ നിരാശയുടെ വക്കില്‍ എത്തുമ്പോള്‍, ദൈവം അത് കാണുന്നില്ല അല്ലെങ്കില്‍ അവന്‍ നിങ്ങളെ കരുതുന്നില്ലയെന്ന് ലോകം, ജഡം, പിശാച് ഇവയെല്ലാം ഒരുപോലെ നിങ്ങളോടു പറയും. അവന്‍ കരുതുന്നുണ്ട് എന്നുള്ളതാണ് യാഥാര്‍ഥ്യം. നിങ്ങളുടെ അനുദിന ധ്യാനവും നിങ്ങളുടെ കുടുംബത്തിലെ ഭക്തിയും വളര്‍ത്തിയെടുക്കുക. കരുണാ സദനിലെ യോഗങ്ങളില്‍ സംബന്ധിക്കുന്നത് മുടക്കരുത്. അവന്‍ രഹസ്യമായി കാണുകയും പരസ്യമായി പ്രതിഫലം നല്‍കുകയും ചെയ്യുന്ന ദൈവമാകുന്നു.

നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം ആളുകള്‍ക്ക് ഈ അനുദിന മന്ന പങ്കുവെക്കുക. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കരം ചലിക്കുന്നത്‌ നിങ്ങള്‍ കാണും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്‌.

 2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

 3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ശുഭകരമായി പ്രവർത്തിപ്പാൻ എന്നെ അഭ്യസിപ്പിക്കേണമേ. ഞാന്‍ പോകേണ്ടുന്ന വഴിയിൽ എന്നെ നടത്തുകയും ചെയ്യേണമേ. (യെശയ്യാവ് 48:17).

കുടുംബത്തിന്‍റെ രക്ഷ:
 വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)

സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.

രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.

Join our WhatsApp Channel


Most Read
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക
● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● നമ്മോടുകൂടെ പാളയമിറങ്ങുന്ന ദൂതന്മാര്‍
● ഇടര്‍ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● നിലവിലുള്ള അധാര്‍മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്‍ക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ