നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. (മത്തായി 6:6).
വചനത്തില് "അറ" എന്ന് കര്ത്താവ് സൂചിപ്പിക്കുന്നത് അക്ഷരീകമായി ഒരു പ്രത്യേക സ്ഥലമെന്ന അര്ത്ഥത്തില് എടുക്കേണ്ടതായ കാര്യമില്ല കാരണം അങ്ങനെയെങ്കില് ഈ വചനം ഒരുപാട് മുറികളുള്ള വീട് ഉള്ളവര്ക്ക് മാത്രമേ ബാധകമാവുകയുള്ളു. കര്ത്താവായ യേശു തന്നെ തോട്ടത്തില്, പര്വ്വതങ്ങളില്, മരുഭൂമിയില് അങ്ങനെയുള്ള വിവിധങ്ങളായ സ്ഥലങ്ങളില് പോയി പ്രാര്ത്ഥിക്കുവാന് ഇടയായിട്ടുണ്ട്. പകരം, എല്ലാ വ്യതിചലനങ്ങളില് നിന്നും മാറി ദൈവവുമായി ആഴമായ കൂടുതല് ശ്രദ്ധേയമായ ഒരു ബന്ധത്തിനായി അനുവദിക്കുവാന് കഴിയുന്ന ശാന്തമായ, ഏകാന്തമായ ഒരു സ്ഥലം കണ്ടെത്തുക എന്നതിനാണ് ഇത് ഊന്നല് നല്കുന്നത്. ഈ ആശയം സാര്വ്വത്രികമായി ബാധകമായിരിക്കുന്നതാണ്, ആളുകളുടെ ഭൌതീകമായ ചുറ്റുപാടുകള്ക്ക് അതീതമായി തങ്ങളുടേതായ ആത്മീക സ്ഥാനങ്ങളെ ഉണ്ടാക്കുവാന് വേണ്ടി ക്രിസ്ത്യാനികളെ ഉത്സാഹിപ്പിക്കുന്നതാണിത്.
വാതില് അടയ്ക്കുക എന്നാല് വ്യതിചലനങ്ങളെ അടച്ചുക്കളയുക എന്നാണ് വിവക്ഷിക്കുന്നത്. ദൈവം നിങ്ങളെ എന്തിനുവേണ്ടി വിളിച്ചുവോ അതിന്റെ ഒന്നാമത്തെ ശത്രുവാണ് വ്യതിചലിക്കുക എന്നത്. വ്യതിചലനങ്ങള് നിങ്ങളുടെ ശ്രദ്ധാകേന്ദ്രത്തെ എടുത്തുക്കളയും. വ്യതിചലനങ്ങള് അപകടകാരികളാണ് കാരണം ഇത് പലപ്പോഴും വലിയ നിലയില് പ്രാധാന്യമുള്ള കാര്യങ്ങളില് നിന്നും പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ മാറ്റുന്നു.
എല്ലാ വ്യതിചലനങ്ങളേയും നീക്കിക്കളയുന്നതിനെ സാദൃശീകരിക്കുന്നതിനായി നിങ്ങള് വാതിലുകളെ അടയ്ക്കുമ്പോള്, കാര്യങ്ങള് നടക്കുവാനായി ആരംഭിക്കും. ഇത് നിങ്ങള് യഥാര്ത്ഥമായി ദൈവത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോളാണ് സംഭവിക്കുന്നത്. അപ്പോള് നിങ്ങള്ക്ക് സങ്കല്പ്പിക്കുവാന് പോലും കഴിയാത്ത നിലയില് ദൈവം നിങ്ങളുടെ ജീവിതത്തില് പ്രവര്ത്തിക്കുവാന് ആരംഭിക്കും. ദൈവമാണ് നിങ്ങളുടെ ജീവിതത്തില് പ്രവര്ത്തിക്കുന്നതെന്ന് ആളുകള് അംഗീകരിക്കുവാന് നിര്ബന്ധിതരാകും.
പ്രവാചകനായ എലിശാ വിധവയോടു പറഞ്ഞു, "നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു."
വിധവ വാതില് അടെച്ചുക്കഴിഞ്ഞപ്പോള് മാത്രമാണ് ആ എണ്ണ വര്ദ്ധിക്കുവാന് തുടങ്ങിയത് എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങള്ക്ക് ചുറ്റും ഇപ്പോള് ഉള്ളതായ നിഷേധാത്മകമായ എല്ലാ ശബ്ദങ്ങളോടും വാതില് അടെച്ചുക്കളയേണ്ടതായ സമയമാണിത്. നിങ്ങളുടെ പ്രാര്ത്ഥനയുടെ സമയത്ത് നിങ്ങളുടെ ഫോണുകള് ഓഫ് ആക്കി വെക്കേണ്ടതായ സമയമാണിത്. നിങ്ങളുടെ ഫോണില് നിന്നും വേറിട്ട് വസിക്കുക എന്ന് ഞാന് അതിനെ വിളിക്കും. അനേകര്ക്കും, നിങ്ങളുടെ ഫോണില് നിന്നും അക്ഷരീകമായ വേര്തിരിവ് ഉണ്ടാക്കേണ്ടത് ആവശ്യമാകുന്നു. ഉദാഹരണത്തിന്, ചിലര്ക്ക് തങ്ങളുടെ ഫോണ് ഇപ്പോള് ആയിരിക്കുന്ന മുറിയില് നിന്നും എടുത്തു മറ്റൊരു മുറിയില് കൊണ്ടുവന്നു വെക്കേണ്ടത് ആവശ്യമാണ്. അപ്പോഴാണ് നിങ്ങളുടെ ജീവിതത്തില് പകര്ച്ച ആരംഭിക്കുന്നത്.
പ്രാര്ത്ഥന
1. നിങ്ങളില് പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്ത്ഥനാ വിഷയങ്ങള്ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്ത്ഥിക്കുക.
3. അതുപോലെ, നിങ്ങള് ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്ത്ഥനാ വിഷയങ്ങള് ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്ച്ച:
പിതാവേ, യേശുവിന്റെ നാമത്തില്, എന്റെ ആത്മാവും, ദേഹവും, ദേഹിയും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ വരവുവരെ കുറ്റമറ്റതായി സൂക്ഷിക്കപ്പെടട്ടെ.
കുടുംബത്തിന്റെ രക്ഷ:
ഞാനും എന്റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള് ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്ണ്ണഹൃദയത്തോടെ ഞാന് വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്റെ അടുത്ത തലമുറയും, അവര് കര്ത്താവിനെ സേവിക്കും. യേശുവിന്റെ നാമത്തില്
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്റെ വഴികളില് വരുന്നതായ ഓരോ അവസരങ്ങളില് നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന് വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്റെ നാമത്തില്, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
സഭാ വളര്ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില് പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള് പ്രാപിക്കുവാന് ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്ക്കുന്നവര് എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്ക്കുന്നവര് എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള് പ്രാപിക്കയും ചെയ്യട്ടെ.
രാജ്യം:
പിതാവേ, യേശുവിന്റെ നാമത്തില്, അന്ധകാരത്തിന്റെ ദുഷ്ട ശക്തികള് ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്റെ കെണികളില് നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.
Join our WhatsApp Channel
Most Read
● വചനത്തിന്റെ സത്യസന്ധത● നിങ്ങള് പ്രാര്ത്ഥിക്കുക, അവന് കേള്ക്കും
● ദൈവത്തിന്റെ റിപ്പയര് ഷോപ്പ്
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● സ്വപ്നം കാണുവാന് ധൈര്യപ്പെടുക
● സ്ഥിരതയുടെ ശക്തി
● നല്ലത് ആണ് ഏറ്റവും നല്ലതിന്റെ ശത്രു
അഭിപ്രായങ്ങള്